Connect with us

MIDDLE EAST

ബാങ്കിനെതിരെയുള്ള പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ഖത്തർ നാഷണൽ ബാങ്ക്

Published

on

ഖത്തർ നാഷണൽ ബാങ്കിന്റെ ക്യൂ.എൻ.ബി) സംവിധാനങ്ങൾക്ക് തകരാർ സംഭവിച്ചുവെന്ന് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്ന് ബാങ്ക്.

ഇത്തരം വാർത്തകൾ ഷെയർ ചെയ്യുകയോ പ്രചരിപ്പിക്കുകയോ അരുതെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി. ക്യൂ.എൻ.ബി യുടെ എല്ലാ സംവിധാനങ്ങളും സുരക്ഷിതമാണ്. എന്തിനെയും നേരിടാനുള്ള മുൻകരുതൽ ബാങ്കിനുണ്ടെന്നും ക്യൂ.എൻ.ബി വ്യക്തമാക്കി.

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകരുത്. അക്കൗണ്ട് നമ്പറോ മറ്റു വിവരങ്ങളോ നൽകരുത്. അത്തരം വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള കോളുകൾ, എസ്.എം.എസുകൾ, ഇമെയിലുകൾ എന്നിവ അവഗണിക്കണം.

ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ആരാഞ്ഞു കൊണ്ടുള്ള സന്ദേശങ്ങൾ ലഭിച്ചാൽ ഉടനെ ബാങ്കിനെയോ, 44407711 എന്ന നമ്പറിലോ വിവരമറിയിക്കണമെന്നും ബാങ്ക് ആവശ്യപ്പെട്ടു.

error: Content is protected !!