Connect with us

CRIME

കരസേനാ മേധാവിക്കെതിരെ ലൈംഗീക പീഡന ആരോപണവുമായി സഹപ്രവര്‍ത്തക

Published

on

കരസേനാ മേജര്‍ കാറില്‍വെച്ച് മാനഭംഗപ്പെടുത്തിയതായി സഹപ്രവര്‍ത്തകയുടെ പരാതി. മേജര്‍ അമിത് ചൗധരിക്കെതിരേയാണ് യുവതി പരാതി നല്‍കിയത്. സൈനികകേന്ദ്രത്തിലെ ജീവനക്കാരിയാണ് വിവേക്‌നഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഫെബ്രുവരി നാലിനാണ് കേസിനാസ്പദമായ സംഭവം. നടുക്കുന്ന വാര്‍ത്തയാണ് നിലവില്‍ പുറത്തുവന്നത്. വിവരം പൊലീസിന് അറിയിച്ചതിന് പിന്നാലെയാണ് വിവരം പുറം ലോകം അറിയുന്നത്.

മുതിര്‍ന്ന ഉദ്യേഗസ്ഥന്റെ വിരുന്നില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു യുവതി. ഈ സമയത്ത് മേജര്‍ ക്ഷണിച്ചതനുസരിച്ച് കാറില്‍ കയറിയെന്നും പിന്നീട് കാര്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോള്‍ മാനഭംഗപ്പെടുത്തിയെന്നുമാണ് പരാതി. മണിക്കൂറുകള്‍ക്കുശേഷമാണ് മേജര്‍ യുവതിയെ താമസസ്ഥലത്ത് എത്തിച്ചത്. രണ്ടുദിവസത്തോളം സംഭവത്തിന്റെ ആഘാതത്തിലായിരുന്ന യുവതി പിന്നീട് മാതാപിതാക്കളോട് പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.

മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചതിനുശേഷം മാതാപിതാക്കളുടെ സഹായത്തോടെ കമാന്‍ഡ് ആശുപത്രിയില്‍ യുവതി ചികിത്സതേടി. ചികിത്സ അവസാനിച്ചതിനുശേഷം വിവേക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കുകയായിരുന്നു. മാനഭംഗത്തിന് കേസെടുത്ത വിവേക്‌നഗര്‍ പൊലീസ് കുറ്റകൃത്യം നടന്നത് അള്‍സൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസ് അള്‍സൂര്‍ പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് അള്‍സൂര്‍ പൊലീസ് അറിയിച്ചു.

error: Content is protected !!