Connect with us

LATEST

കമ്പനിയുടെ രഹസ്യങ്ങള്‍ പുറത്തു വിടരുത്, ജോലിയും ആനുകൂല്യങ്ങളും എല്ലാം നഷ്ടപ്പെടും: U.A.E തൊഴില്‍ നിയമം

Published

on

ഞാന്‍ ദുബായിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്നു. കമ്പനിയുടെ പുതിയ പ്രോഡക്റ്റ് രഹസ്യം മറ്റൊരെ കമ്പനിക്ക് കൈമാറി എന്ന കാരണത്താല്‍ കമ്പനി എന്നെ Terminate ചെയ്യാന്‍ പോകുന്നു. ഞാന്‍ അങ്ങിനെ ചെയ്തു എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട് എന്നാണു കമ്പനി പറയുന്നത്. പിരിച്ചു വിടുമ്പോള്‍ ഇത്രയും കാലം ജോലി ചെയ്തതിന്റെ ESB/Severance pay  എനിക്ക് ലഭിക്കുമോ? അത് തരാതിരിക്കാന്‍ കമ്പനിക്ക് സാധിക്കുമോ?  പിരിച്ചു വിടുന്നതിനു മുന്‍പ് രാജി വെച്ചാല്‍ കോടതി മുഖേന ആനുകൂല്യങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കുമോ?

യു.എ.എയിലെ തൊഴില്‍ നിയമത്തെ സംബന്ധിച്ചിടത്തോളം നോട്ടീസ്‌ പോലും നല്‍കാതെ പിരിച്ചു വിടാന്‍ തക്ക ഗൗരവമുള്ള ഒരു കുറ്റമാണ് നിങ്ങള്‍ ചെയ്തതായി കമ്പനി ആരോപിക്കുന്നത്. കമ്പനിയുടെ പക്കല്‍ അതിനെ സാധൂകരിക്കാനും തെളിയിക്കാനും സാധിക്കുന്ന തെളിവുകളുണ്ടെങ്കില്‍ നിങ്ങളുടെ തൊഴില്‍ കരാര്‍ റദ്ദാക്കി പിരിച്ചു വിടാവുന്നതാണ്.

യു.എ.ഇ തൊഴില്‍ നിയമത്തിലെ വകുപ്പ് 120 ല്‍ ഒരു തൊഴിലാളിയെ നോട്ടീസ്‌ പോലും നല്‍കാതെ പിരിച്ചു വിടാന്‍ തക്ക ഗൗരവമുള്ള പത്തു കുറ്റങ്ങളെറിച്ചു വിവരിച്ചിട്ടുണ്ട്. അതില്‍ ഏഴാമതായി പറയുന്ന കുറ്റമാണ് നിങ്ങളില്‍ ആരോപിതമായിട്ടുള്ളത്. മാത്രമല്ല മേല്‍ പറഞ്ഞ വകുപ്പില്‍പ്പെട്ട ഏതെന്കിലും കാരണങ്ങള്‍ മൂലമാണ് ഒരു തൊഴിലാളിയെ പിരിച്ചു വിടുന്നതെന്കില്‍ അയാളുടെ മുഴുവന്‍ ESB/Severance pay യും നല്കാതിരിക്കുന്നതിനു വകുപ്പ് 139  പ്രകാരം കമ്പനിക്ക് അധികാരമുണ്ട്. ഇതില്‍ തന്നെ പിരിച്ചുവിടലില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി അതിനു മുന്‍പായി ജോലി ഉപേക്ഷിക്കുന്നവര്‍ക്കും പ്രസ്തുത ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ല.

Article 139

A worker shall forfeit entitlement to his entire severance pay in any of the following two cases:

 

  1. ”If he is dismissed from service for any of the reasons specified in Article 120 hereof or if he abandons his employment in order to avoid being dismissed in accordance with that Article”.
Click to comment

You must be logged in to post a comment Login

Leave a Reply

KERALA

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

Published

on

വിശക്കുന്നവന് ആഹാരം കൊടുക്കുന്നവനും വെള്ളം കൊടുക്കുന്നവനും ദൈവതുല്യരാണ്‌. മരണ സമയത്ത് ലഭിക്കുന്ന ഒരു തുള്ളി വെള്ളം അതാണ് ഒരുവന്റെ ഏറ്റവും വലിയ സൗഭാഗ്യം.

പാലക്കാട് ജില്ലയിലെ പട്ടാമ്പി കൂറ്റനാട് ആണ് സ്ഥലം. അവിടെ ഗുരുവായൂർ റോഡിൽ നിന്നും അര കിലോമീറ്റർ. ആമക്കാവ് റോഡ്. അവിടെയൊരു കൊച്ചു കട. അതിന്റെ മുന്നിലാണ് ഇങ്ങിനെയൊരു ബോർഡ് കാണാം.

‘കുടിക്കാനുള്ള വെള്ളം. കുടിക്കാം. മുഖം കഴുകാം. പാത്രത്തിൽ നിറച്ചു കൊണ്ടു പോകാം. കട അടഞ്ഞു കിടക്കുമ്പോൾ വെള്ളം തീർന്നാൽ ഈ നമ്പറിൽ വിളിക്കുക’

പള്ളിമഞ്ഞാലിൽ അബ്ദുൾ റസാഖ് നടത്തുന്ന കടയാണിത്. നിഹാ സൂപ്പർ മാർക്കറ്റ്.

‘കട ചെറുതാണ്. പേര് വലുതാക്കി ഇട്ടൂന്ന് മാത്രം’. അബ്ദുൾ റസാഖിന്റെ മുഖത്ത് നാണം കലർന്ന ചെറിയൊരു പുഞ്ചിരി.

കടയുടെ മുകളിൽ ടാങ്ക് വെച്ച് ശേഖരിച്ചു മുന്നിൽ പൈപ്പിട്ട് കൊടുത്തിരിക്കുന്നു.

അബ്ദുൾ റസാഖ്

മൂന്നു വർഷമായി ദാഹിക്കുന്നവർക്ക് ദാഹജലം ഇങ്ങിനെ നൽകുന്നു. ഞങ്ങളും അതിൽ നിന്നുള്ള വെള്ളം തന്നെയാണ് കുടിക്കുന്നത്, അബ്ദുൾ റസാഖ് പറയുന്നു.

‘ഇങ്ങിനെ ചെയ്യാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല. കൃഷിയോടൊക്കെ താൽപ്പര്യമുണ്ട്. അതിനായി ഒരു കുഴൽ കിണർ കുത്തി. അതിലേക്ക് ദൈവം നല്ലതു പോലെ വെള്ളം തന്നു. അപ്പോഴാണ് കിണറ്റിലെ വെള്ളം പാഴാക്കാതെ ദാഹിക്കുന്നവർക്ക് കൊടുക്കാൻ തീരുമാനിച്ചത്’.

‘നല്ല വേനലിൽ ദാഹിച്ചു തളർന്നു വരുന്ന എല്ലാവരുടെയും കയ്യിൽ സോഡയോ സർബത്തോ വാങ്ങാനുള്ള പത്ത് രൂപ ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ. സർബത്ത് വിൽക്കുന്ന കടയിൽ വന്ന് വെള്ളം ചോദിക്കാൻ ആളുകൾക്ക് മടിയും ഉണ്ടാകും. അത് കൊണ്ടാണ് ഇങ്ങിനെ ചെയ്തത്’.

ഈ മൂന്നു വർഷത്തിനകം ഈ മനുഷ്യൻ ചെയ്ത ഈ മഹത്തായ കാര്യത്തിന് എത്ര പേരുടെ നന്ദി അദ്ദേഹത്തിന് മനസ്സ് കൊണ്ടെങ്കിലും ലഭിച്ചിട്ടുണ്ടാകണം.

ഞങ്ങളും രേഖപ്പെടുത്തുന്നു ഈ മനുഷ്യന്റെ മഹാമനസ്കതക്ക് നന്ദി.

Continue Reading

KERALA

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

Published

on

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ കോന്നിയിലുള്ള വീട്ടിലെത്തി.

സംഭവത്തിൽ റഫീഖിന്റെ ബന്ധുക്കളോട് നിരുപാധിക ഖേദം പ്രകടിപ്പിച്ച ഇവർ എത്രയും പെട്ടെന്ന് മൃതദേഹം എത്തിക്കാൻ ആവശ്യമായ നടപടികൾ ത്വരിതഗതിയിൽ എടുക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

റഫീഖിന്റെ മൃതദേഹം കോന്നിയിലും ശ്രീലങ്കൻ യുവതിയുടെ മൃതദേഹം ശ്രീലങ്കയിലും എത്തിക്കാനുള്ള മുഴുവൻ ചിലവുകളും വഹിക്കിമെന്ന് കാർഗോ പ്രതിനിധികൾ കോട്ടയത്ത് പറഞ്ഞു. ശ്രീലങ്കൻ യുവതിയുടെ മൃതദേഹം എംബാം ചെയ്ത മൃതദേഹം കൊണ്ട് വന്ന പെട്ടി പൊളിച്ചതിനാൽ മൃതദേഹം വീണ്ടും എംബാം ചെയ്യേണ്ടി വരും. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പ്രതിനിധികൾ ഏറ്റു വാങ്ങിയ മൃതദേഹം എംബാം ചെയ്യുന്നതിനായി അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തന്നെ മൃതദേഹം ശ്രീലങ്കയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

അതെ സമയം റഫീഖിന്റെ എംബാം ചെയ്ത മൃതദേഹം കൊണ്ട് വന്ന പെട്ടി പൊളിക്കാത്തതിനാൽ വീണ്ടും എംബാം ചെയ്യേണ്ടി വരില്ല എന്നാണു കൊളോമ്പോയിൽ നിന്നും ലഭിച്ച വിവരം. അത് കൊണ്ട് പെട്ടെന്ന് തന്നെ നാട്ടിൽ എത്തിക്കാനാവും.

അതെ സമയം ശ്രീലങ്കൻ യുവതിയുടെ മൃതദേഹത്തോട് കോട്ടയം മെഡിക്കൽ കോളേജിൽ അനാദരവ് കാണിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. മോർച്ചറിയിൽ സൂക്ഷിക്കാനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹം സ്വീകരിക്കാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ല. അവിടെ പോസ്റ്റ്‌മോർട്ടം ചെയ്യുന്ന മൃതദേഹങ്ങൾ മാത്രമേ സൂക്ഷിക്കൂ എന്നും പിന്നീട് മോർച്ചറിയിൽ സൂക്ഷിക്കാനായി പണം ആദ്യമേ അടക്കണമെന്നും ആവശ്യപ്പെട്ടുവെന്നും പറയുന്നു.

തർക്കം തുടരുമ്പോൾ ഒന്നര മണിക്കൂറോളം യുവതിയുടെ മൃതദേഹം ചുട്ടു പൊള്ളുന്ന വെയിലിൽ ശീതീകരണ സംവിധാനമില്ലാത്ത ആംബുലൻസിൽ തന്നെ കിടത്തേണ്ടി വന്നുവെന്നും ഒടുവിൽ മോർച്ചറിയിലേക്ക് എടുക്കുമ്പോൾ ദുർഗന്ധം വമിച്ചു തുടങ്ങിയെന്നും ആരോപണമുണ്ട്.

ബുധനാഴ്ച രാത്രിയാണ് സൗദിയിൽ ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞ കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ റഫീഖിന്റെ മൃതദേഹം എയർപോർട്ടിൽ വെച്ച് നമ്പർ മാറി ഒട്ടിച്ചതിനെ തുടർന്ന് മാറിപ്പോയത്. റഫീഖിന്റെ മൃതദേഹം ശ്രീലങ്കയിലേക്കും ശ്രീലങ്കൻ യുവതിയുടെ മൃതദേഹം കോന്നിയിലേക്കും എത്തിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ നോർക്ക റൂട്ട്സ് അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് മൃതദേഹങ്ങൾ സ്വഭവനങ്ങളിൽ എത്തിക്കാനുള്ള നടപടികൾക്കായി മുന്നിട്ടിറങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് തുടർനടപടികൾക്കായി സൗദിയ കാർഗോ പ്രതിനിധികൾ റഫീഖിന്റെ വീട്ടിലെത്തിയത്.

Continue Reading

INDIA

എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാന സർവീസ് മെയ് മൂന്നു മുതൽ ആരംഭിക്കും.

Published

on

എയർപോർട്ട് അതോറിറ്റിയും എയർ ഇന്ത്യയും രണ്ടു മാസം മുൻപ് സമർപ്പിച്ച റിപ്പോർട്ടിന് ഡി.ജി.സി.എ അനുമതി നൽകിയതോടെ കരിപ്പൂർ – ജിദ്ദ എയർ ഇന്ത്യ വിമാന സർവീസ് പുനരാരംഭിക്കുന്നു.

2015 ഏപ്രിൽ 30 ന് കരിപ്പൂരിൽ റൺവേ റീ-കാർപറ്റിംഗ് തുടങ്ങിയതോടെയാണ് എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ ജിദ്ദ, റിയാദ് സർവീസുകൾ നിർത്തലാക്കിയത്.

മെയ് മൂന്ന് മുതൽ സർവീസ് തുടങ്ങും. ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും സർവീസുകൾ ഉണ്ടാവുക. ചൊവ്വ, ഞായർ തുടങ്ങിയ ദിവസങ്ങളിൽ രാവിലെ അഞ്ച് മണിക്ക് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനം രാവിലെ എട്ട് മണിക്ക് ജിദ്ദയിൽ എത്തും.

തിങ്കൾ, ബുധൻ, ശനി തുടങ്ങിയ ദിവസങ്ങളിൽ കരിപ്പൂരിൽ നിന്ന് രാത്രി 12.05 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ മൂന്ന് മണിക്കാണ് ജിദ്ദയിൽ എത്തുക. അഞ്ച് മണിക്ക് ജിദ്ദയിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് ഒരു മണിക്ക് കരിപ്പൂരിലെത്തും.

Continue Reading
MIDDLE EAST4 mins ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

KERALA22 hours ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME22 hours ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

KERALA24 hours ago

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

MIDDLE EAST1 day ago

ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി മെഡിക്കൽ കൊച്ചിയിൽ നടത്താം.

INDIA1 day ago

എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാന സർവീസ് മെയ് മൂന്നു മുതൽ ആരംഭിക്കും.

INDIA2 days ago

ചൂട് കൂടുമ്പോൾ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുമോ? മുരളി തുമ്മാരുകുടിയുടെ വിശദീകരണം.

KERALA2 days ago

കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് മലപ്പുറത്ത്

MIDDLE EAST2 days ago

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികൾക്ക് ലെവി ഈടാക്കില്ല

KUWAIT2 days ago

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയ മൂന്ന് ഇന്ത്യൻ എൻജിനീയർമാർ കുവൈറ്റിൽ പിടിയിൽ

KUWAIT2 days ago

കുവൈറ്റിൽ സിവിൽ ഐ.ഡി ഫീസ് വർദ്ധിപ്പിക്കുമെന്ന വാർത്ത തെറ്റ്

MIDDLE EAST2 days ago

ഒന്ന് ശ്രദ്ധ വെച്ചാൽ ദുബൈയിൽ ട്രാഫിക് ഫൈൻ പൂർണ്ണമായും ഒഴിവാക്കാം

MIDDLE EAST2 days ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

KERALA3 days ago

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

KUWAIT3 days ago

കുവൈറ്റിൽ പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഉള്ള വിദേശികൾ സിവിൽ ഐ ഡി വിവരങ്ങളിൽ മാറ്റം വരുത്തേണ്ട

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA4 weeks ago

സൗദി അറേബ്യയില്‍ ഇനി തൊഴില്‍ മന്ത്രാലയത്തോട് മലയാളത്തില്‍ സംസാരിക്കാം

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

Trending

Copyright © 2019 Pravasi Corner.

error: Content is protected !!