Connect with us

INTERNATIONAL

രക്തത്തിന്റെ ഗന്ധവും അലമുറകളും മാത്രം; ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മലയാളിയുടെ നേരനുഭവം

Published

on

ക്യാമറ ഘടിപ്പിച്ച തോക്കുമായി കൊലയാളി തുരാതുരാ വെടിവച്ചിട്ടപ്പോള്‍ ഉള്ളുലയുന്ന ആലമുറകള്‍ക്കിടയില്‍ ജീവിതത്തിനും മരണത്തിനിമിടയ്ക്കുള്ള നൂല്‍പ്പാലത്തിലായിരുന്നു മൂവാറ്റുപ്പുഴ സ്വദേശി സമാന്‍. രക്തം മണക്കുന്ന ആ മണിക്കൂറുകള്‍ ഇപ്പോഴും മനസില്‍ നിന്ന് മാഞ്ഞിട്ടില്ലെന്ന സമാന്‍ പറയുന്നു. 49 പേര്‍ വെടിയേറ്റ് വീണ് സംഭവത്തിന് ദൃക്‌സാക്ഷിയാണ് സമാന്‍. ഭാഗ്യം കൊണ്ട് മാത്രമാണ് താന്‍ ജീവനോടെ ഇരിക്കുന്നതെന്ന് അന്നത്തെ സംഭവങ്ങള്‍ വിവരിക്കുമ്പോള്‍ സമാന്‍ വ്യക്തമാക്കുന്നു.

‘വെള്ളിയാഴ്ച ദിവസം ഉച്ചയക്ക് ഒന്നര മണി. വിശ്വാസികള്‍ പലരും നേരത്തെ പള്ളിയില്‍ എത്തിയിട്ടുണ്ട്. ജുമുഅ നിസ്‌കാരത്തിനുള്ള തയാറെടുപ്പുകള്‍ പള്ളിയില്‍ ആരംഭിക്കുകയാണ്. ഞാനും സുഹൃത്തും അപ്പോഴാണ് പള്ളിയിലെത്തിയത്. സുഹൃത്ത് വേഗം വുളു എടുത്ത് പള്ളിക്കകത്തേക്കു കയറി. എനിക്കപ്പോള്‍ പെട്ടെന്നൊരു ഫോണ്‍കോള്‍ വന്നതിനാല്‍ ഫോണില്‍ സംസാരിക്കാനായി ഞാന്‍ പുറത്തേക്കിറങ്ങി. പുറത്ത് നിന്ന് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കേയായിരുന്നു. പെട്ടെന്നാണ് പടക്കം പൊട്ടുന്നതുപോലൊരു ശബ്ദം കേട്ടത്. ആദ്യമെനിക്കു മനസ്സിലായില്ല.

പിന്നെ തിരിഞ്ഞു നോക്കുമ്പോഴാണ് ഒരാള്‍ വെടിവെച്ച് വെടിവെച്ച് പള്ളിക്കകത്തേക്ക് ഓടിക്കയറുന്നത് കണ്ടത്. കൊലയാളി അകത്തേക്കു വരുമ്പോള്‍ ഞാനാ സൈഡില്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അയാളെന്നെ കാണാതിരുന്നതുകൊണ്ടു മാത്രമാണ് ഞാന്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

ആരൊക്കെയോ അവിടെ പള്ളിക്കു പുറത്തുതന്നെ വെടിയേറ്റു വീണു. പലരും പിടഞ്ഞു മരിച്ചു. പള്ളിക്കകത്തുനിന്നും തുരുതുരാ വെടിയൊച്ചകള്‍ കേട്ടു. ഇതോടെ ഭയന്നു വിറച്ച ഞാനും അവിടെ നിന്നില്ല ഓടി ഒളിച്ചു. പള്ളിക്കകത്തു നിന്ന് കൊലയാളി വെളിയിലേക്കു വന്നും വെടിവെയ്ക്കുന്ന ശബ്ദം കേട്ടു കൊണ്ടിരുന്നു. എന്റെ സുഹൃത്തിനെന്തു സംഭവിച്ചു എന്നറിയാന്‍ എനിക്കാകാംക്ഷയായി. പിന്നീടറിഞ്ഞു. അവനും പുറത്തു കടന്നു മതില്‍ ചാടി രക്ഷപ്പെട്ടുവെന്ന്.’- സമാന്‍ പറഞ്ഞു.

വെടിവെപ്പിനു ശേഷം 9 ഇന്ത്യന്‍ വംശജരെ കാണാതായതായി എന്നതാണ് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന്റെ വ്യക്തമായ വിവരം ലഭിക്കാത്തതിനാല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.

CINEMA

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

Published

on

ഖത്തറിലെ ഏറ്റവും നീളമേറിയ ഖത്തറിലെ മോഹൻലാൽ ആരാധകർ. ലാൽ കെയെർസ് ആൻഡ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലെ ഖത്തറിലേ ആരാധകരാണ് പ്രിയതാരത്തിനായി ഏഴ് മീറ്റർ നീളവും രണ്ടേകാൽ മീറ്റർ വീതിയുമുള്ള പോസ്റ്റർ സ്ഥാപിച്ചത്.

മോഹൻലാൽ നായകനായി അഭിനയിക്കുന്ന ലൂസിഫർ സിനിമയുടെ പ്രചാരണാർത്ഥമാണ് പോസ്റ്റർ സ്ഥാപിച്ചിട്ടുള്ളത്. പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന മലയാള ത്രില്ലർ ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതി ആൻറണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ വിവേക് ഒബ്റോയ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഖത്തർ ഏഷ്യൻ ടൗൺ സിനിമ 1 തിയേറ്ററിൽ ആണ് പോസ്റ്റർ സ്ഥാപിച്ചത്. ഖത്തർ ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പോസ്റ്റർ ആണ് ഇതെന്ന് ലാൽ കെയെർസ് ഖത്തർ അംഗങ്ങൾ അവകാശപ്പെടുന്നു. മാർച്ച് 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Continue Reading

INTERNATIONAL

ഉമ്മുൽ ഖുവൈനിൽ ഇപ്പോഴടച്ചാൽ പകുതി അടച്ചാൽ മതി

Published

on

യു.എ.ഇ യിലെ ഉമ്മുൽ ഖുവൈൻ എമിറേറ്റ് ട്രാഫിക് പിഴകളിൽ പകുതി ഇളവ് പ്രഖ്യാപിച്ചു.

ഇന്ന് മുതൽ മെയ് നാല് വരെ അമ്പതു ശതമാനം ഇളവോടു കൂടി ട്രാഫിക് പിഴകൾ അടക്കാം.

യു.എ.ഇ യിൽ രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങൾക്കും ഈ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കും.

ഈ മാസം 19 ന് ശേഷം ഉണ്ടായ ട്രാഫിക് നിയമ ലംഘനങ്ങളിൽ ലഭിച്ച പിഴകൾ ഇത്തരത്തിൽ അടക്കാൻ സാധിക്കില്ല.

Continue Reading

INDIA

കുവൈറ്റിൽ സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ വിദേശി കുടുംബങ്ങൾക്ക് താമസിക്കാൻ വിലക്കില്ല

Published

on

കുവൈറ്റിൽ സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ വിദേശി കുടുംബങ്ങൾക്ക് ഫ്‌ളാറ്റുകൾ വാടകക്ക് കൊടുക്കുന്നതിൽ തടസ്സമില്ലെന്ന് ഇത് സംബന്ധിച്ച് സർക്കാർ രൂപീകരിച്ച സമിതി മെഷാവി അമ്മാർ അൽ അമ്മാർ വ്യക്തമാക്കി.

വിദേശികളുടെ കുടുംബങ്ങൾ സ്വദേശികൾക്കു ഒരിക്കലും സുരക്ഷാ ഭീഷണി ആകുന്നില്ല. അതെ സമയം ബാച്ചിലറായി താമസിക്കുന്ന വിദേശികളുടെ പേരിൽ പരാതികളുണ്ട്. അതിനാൽ സ്വദേശി കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ ബാച്ചിലർമാരായ വിദേശികൾക്ക് താമസ സൗകര്യം അനുവദിക്കില്ല.

സ്വദേശികൾ ബാച്ചിലർമാരായ വിദേശികൾക്ക് ഇത്തരം സ്ഥലങ്ങളിൽ താമസ സൗകര്യം നൽകുന്നുണ്ടോ എന്ന് നിരീക്ഷിക്കും. അത്തരം താമസക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സമയാ സമയങ്ങളിൽ നൽകിയ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ ഇത്തരം മേഖലകളിൽ തുടർന്നും താമസിക്കുന്ന ബാച്ചിലർമാരെ നിർബന്ധമായും ഒഴിപ്പിക്കുമെന്നും അമ്മാർ പറഞ്ഞു.

Continue Reading
KERALA3 hours ago

ശ്രീലങ്കൻ യുവതിയുടെ മൃതദേഹത്തോട് അനാദരവ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

MIDDLE EAST6 hours ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME6 hours ago

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

BAHRAIN8 hours ago

നാട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ

MIDDLE EAST11 hours ago

ഒമാനിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്ത പ്രവണതക്കെതിരെ അധികൃതർ

CINEMA12 hours ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA12 hours ago

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

KERALA13 hours ago

പറവൂരിൽ കോടതി മുറിയിൽ മൂത്രമൊഴിക്കേണ്ടി വന്ന് വനിതാ പ്രതി. പോലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

LATEST15 hours ago

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

MIDDLE EAST16 hours ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

KERALA2 days ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME2 days ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

KERALA2 days ago

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

MIDDLE EAST2 days ago

ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി മെഡിക്കൽ കൊച്ചിയിൽ നടത്താം.

INDIA2 days ago

എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാന സർവീസ് മെയ് മൂന്നു മുതൽ ആരംഭിക്കും.

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

LATEST3 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാണോ ?

Trending

Copyright © 2019 Pravasi Corner.

error: Content is protected !!