Connect with us

CRIME

സോഷ്യല്‍ മീഡിയകളില്‍ നിറം പിടിപ്പിച്ച കഥകളൊരുക്കി വില്ലാ പദ്ധതികളുടെ പേരില്‍ വന്‍ തട്ടിപ്പുകള്‍; ഇടുക്കിയില്‍ തട്ടിപ്പുമായി പുതിയ കമ്പനി; കണ്ണൂരിലെ കമ്പനിക്കെതിരെ പരാതിയുമായി പ്രവാസികള്‍

Published

on

പ്രവാസികളെ ലക്ഷ്യമാക്കി ആട് തേക്ക് മാഞ്ചിയം മോഡല്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു. സോഷ്യല്‍ മീഡിയ വഴി ലക്ഷങ്ങള്‍ ചിലവഴിച്ച് പരസ്യങ്ങള്‍ നല്‍കിയാണ് പ്രവാസികളെ കുടുക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായി ഇടുക്കിയിലെ ഒരു വില്ലാ പ്രൊജക്ടിനെ കുറിച്ചും ഇത്തരത്തില്‍ നിറം ചേര്‍ത്ത കഥകളുമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിദേശത്തുള്ള മലയാളികള്‍ക്ക് വരുമാനമെന്ന നിലയിലാണ് ഇവര്‍ വില്ലാ പ്രൊജക്ടുകള്‍ അവതരിപ്പിക്കുന്നത്.

എന്നാല്‍ കോടികള്‍ തട്ടിയെടുക്കാന്‍ ആസുത്രണം ചെയ്ത വമ്പന്‍ പദ്ധതികളാണ് പലതുമെന്നതാണ് യാഥാര്‍ത്ഥ്യം. വിദേശത്തുള്ള മലയാളികള്‍ പലരും ഇവരുടെ വാര്‍ത്തകള്‍ വിശ്വസിച്ച് ലക്ഷങ്ങള്‍ മുടക്കും. നാട്ടിലെത്തി സംഭവങ്ങള്‍ അന്വേഷിക്കാനോ സ്ഥാലം സന്ദര്‍ശിക്കാനോ ഇവര്‍ക്കു പലര്‍ക്കുമാകില്ലെന്നത് തിരിച്ചറിഞ്ഞാണ് വിദേശത്തെത്തി പ്രവാസികളെ കുടുക്കുന്നത്. വില്ലകളുടെ പണി പൂര്‍ത്തിയായാല്‍ മാസ വരുമാനം നേടാം, വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കായിരിക്കും എന്നൊക്കെയുള്ള മോഹന വാഗ്ദാനങ്ങളാണ് ഇവര്‍ നല്‍കുന്നത്. ഇതിനായി സോഷ്യല്‍ മീഡിയാ പി ആര്‍ കമ്പനികളെ നന്നായി ഉപയോഗിക്കുകയും ചെയ്യും. പിന്നീട് വിദേശ രാജ്യങ്ങലിലെത്തി പണപ്പിരിവ് നടത്തും ഇതാണ് ഇത്തരം തട്ടിപ്പുകമ്പനികളുടെ രീതി. ഈ മേഖലയില്‍ മുന്‍പരിചയമില്ലാത്ത നിരവധി സ്ഥാപനങ്ങളാണ് ഇേേപ്പാള്‍ പ്രവാസികളെ ലക്ഷ്യമിട്ട് വിദേശ രാജ്യത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ തട്ടിപ്പുനടത്തിയത് ഇത്തരത്തിലുള്ള ഒരു ക്മ്പനിയായിരുന്നു.

പ്രവാസി മലയാളികളെ ലക്ഷ്യമാക്കി വിദേശ മലയാളികളുടെ നേതൃതത്വത്തില്‍ തുടങ്ങിയ റെക്കാര്‍ഡ് ബില്‍ഡേഴ്സ് ആന്‍ഡ് ഡവലപ്പേഴ്സ് എന്ന കമ്പനിയുടെ തട്ടിപ്പിനെതിരെ നിരവധി പ്രവാസികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വില്ലാ പദ്ധതിയില്‍ ഓഹരി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് പരാതി. റെക്കാര്‍ഡ് ബില്‍ഡേഴ്സ് ആന്‍ഡ് ഡവലപ്പേഴ്സ് എന്ന കമ്പനിക്കെതിരെ തളിപ്പറമ്പ് ഡിവൈ.എസ്.പിക്കാണ് ഇത് സംബന്ധിച്ച് പരാതി ലഭിച്ചത്.

പറശ്ശിനിക്കടവിനടുത്ത് തലുവിലില്‍ കമ്പനി വാങ്ങിയ രണ്ടേക്കര്‍ സ്ഥലത്ത് 22 വില്ലകള്‍ നിര്‍മ്മിച്ചു വില്‍പ്പന നടത്തി ലാഭവിഹിതം നല്‍കുമെന്ന് പ്രലോഭിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. അനില്‍ കുമാര്‍ പട്ടുവം മാനേജിംഗ് ഡയറക്ടറായ കമ്പനിയില്‍ ജിതേഷ് ചന്ദ്, മുഹമ്മദ് സാലി, മിലന്‍ റാവുത്തര്‍, വി. പ്രസാദ്, ടി.ക. ജനാര്‍ദ്ദനന്‍, പി. പരമേശ്വരന്‍ എന്നിവര്‍ ഡയറക്ടര്‍മാരാണ്. അനില്‍ കുമാര്‍ പട്ടുവത്തിന്റെയും ജിതേഷ് ചന്ദിന്റെയും പേരിലാണ് സ്ഥലം വാങ്ങിയിരിക്കുന്നത്. അറുപതോളം പേര്‍ ഈ പ്രൊജക്ടില്‍ ഓഹരികളെടുത്തതായാണ് വിവരം. ഒരു കോടിയിലധികം രൂപ തട്ടിയെടുത്തതായി പറയുന്നു.

error: Content is protected !!