Connect with us

INDIA

ന്യൂസിലന്റിലെ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും

Published

on

ന്യൂസിലന്റിലെ മുസ്ലിം പള്ളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും. കൊടുങ്ങല്ലൂര്‍ സ്വദേശിനി കരിപ്പാക്കുളം അന്‍സി ആണ് മരിച്ചത്. ഇന്ന് വൈകീട്ടോടെ ഭര്‍ത്താവു അബ്ദുല്‍ നാസറാണ് അന്‍സി മരണ വിവരം കൊടുങ്ങല്ലൂരിലെ ബന്ധുക്കളെ അറിയിച്ചത്.

ന്യൂസിലന്റിലെ ലിന്‍കോണ്‍ സര്‍വകലാശാലയിലെ അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്മന്റ് വിദ്യാര്‍ഥിയായിരുന്നു അന്‍സി. ഭര്‍ത്താവ് അബ്ദുല്‍ നാസറും അന്‍സിയോടൊപ്പം ന്യൂസിലന്റിലുണ്ടായിരുന്നു. ആക്രമണം നടന്ന പള്ളിയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ആയിരുന്നു ഇവര്‍ താമസം.

ഇന്നലെ ഉച്ചക്ക് ഉച്ചക്ക് കൊടുങ്ങല്ലൂരിലുള്ള അന്‍സിയുടെ മാതാവിനെ വിളിച്ചു അന്‍സിക്ക് രക്ഷപ്പെടുന്നതിനിടെ കാലിന് ചെറിയ പരുക്ക് പറ്റിയെന്നും ആശുപത്രിയിലാണെന്നും മാത്രമാണ് അബ്ദുള്‍ നാസര്‍ പറഞ്ഞിരുന്നത്. ഇന്ന് വൈകീട്ടോടെയാണ് മരിച്ച വിവരം അറിയിച്ചത്. കൊടുങ്ങല്ലൂര്‍ ടി.കെ.എസ് പുരം കരിപ്പാകുളം പരേതനായ അലിബാവയുടെ മകളാണ് അന്‍സി. രണ്ടു വര്‍ഷം മുന്‍പായിരുന്നു അബ്ദുല്‍ നാസറുമായുള്ള വിവാഹം. നാസര്‍ ന്യൂസിലാന്റില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

വെള്ളിയാഴ്ചയാണ് ന്യൂസിലന്റിലെ രണ്ടു മുസ്ലിം പള്ളികള്‍ക്കു നേരേ ആക്രമണമുണ്ടായത്. സംഭവത്തില്‍ 49 പേര്‍ കൊല്ലപ്പെടുകയും 20ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗത്ത് ഐലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുള്ള പള്ളികളിലാണു സംഭവം.

INDIA

ഒലക്ക് കർണ്ണാടകയിൽ ആറു മാസത്തേക്ക് വിലക്ക്

Published

on

ഓൺലൈൻ ട്രാൻസ്‌പോർട്ടേഷൻ നെറ്റ്‌വർക്ക് കമ്പനിയായ ഓലക്ക് കർണ്ണാടകയിൽ ആറു മാസത്തേക്ക് വിലക്ക്. കർണ്ണാടക ഗതാഗത വകുപ്പിന്റെ നിർദ്ദേശങ്ങൾ മറികടന്നതിനെ തുടർന്നാണ് ആറു മാസത്തേക്ക് ലൈസൻസ് റദ്ദാക്കിയത്.

കർണ്ണാടക സർക്കാരിന്റെ അനുമതി ലഭ്യമാകാതെ ഒല ബംഗളൂരുവിൽ ഓൺലൈൻ ബൈക്ക് ടാക്സി സർവീസ് തുടങ്ങിയിരുന്നു. ഇതേ തുടർന്നാണ് നടപടി.

ഈ ശിക്ഷാ കാലയളവിൽ കമ്പനിക്കു തങ്ങളുടെ കാർ ടാക്സി സർവീസും, ഓട്ടോ ടാക്സി സർവീസും ബൈക്ക് ടാക്സി സർവീസും നടത്താനാവില്ല.

സർക്കാർ നടപടി നിർഭാഗ്യകരമായി പോയെന്നും പ്രശ്നത്തിന് ഉടനടി പരിഹാരം കാണുമെന്നും കമ്പനി വക്താക്കൾ അറിയിച്ചു.

അടുത്ത രണ്ടു വർഷത്തേക്ക് കൂടി കാർ സർവീസും ഓട്ടോ സർവീസും നടത്താനുള്ള ലൈസൻസ് കമ്പനിക്കുണ്ടെന്നും ഒല വ്യക്തമാക്കി.

കമ്പനിയുടെ ബൈക്ക് ടാക്സി സർവീസിനെതിരെ ടാക്സി ഡ്രൈവർമാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും സംഘടനകൾ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.

Continue Reading

INDIA

ഖത്തറിലെ സ്‌കൂളുകളിൽ ഈ വർഷം സെക്കൻഡ് ഷിഫ്റ്റ് ഇല്ല.

Published

on

ഖത്തർ സ്‌കൂളുകളിൽ സെക്കൻഡ് ഷിഫ്റ്റ് സമ്പ്രദായം അടുത്ത അധ്യയന വർഷം ഉണ്ടാവില്ല. സെക്കൻഡ് ഷിഫ്റ്റ് നടപടിക്രമങ്ങൾക്ക് അനുമതി ലഭിച്ച ഇന്ത്യൻ സ്‌കൂളികൾ പ്രവേശനം താൽക്കാലികമായി റദ്ദാക്കിയതായി രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. ഇതിനായി ഫീസ് നൽകി രജിസ്റ്റർ ചെയ്തവർക്ക് ഫീസ് മടക്കി നൽകി.

ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് സമ്പ്രദായം ഉന്നത വിദ്യാഭ്യാസ മന്ത്രാലയം താൽക്കാലികമായി മരവിപ്പിച്ചതിനെ തുടർന്നാണ് ഈ നടപടി. മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കാനാണ് രക്ഷിതാക്കൾക്ക് സ്‌കൂളുകൾ നിർദ്ദേശം.

അടുത്ത അധ്യയന വർഷം ആറോളം പുതിയ ഇന്ത്യൻ സ്‌കൂളുകൾ ആരംഭിക്കുന്നത് കൊണ്ട് സീറ്റുകളുടെ ലഭ്യത കുറവ് അനുഭവപ്പെടില്ലെന്നും അതിനാൽ സെക്കൻഡ് ഷിഫ്റ്റ്‌ ആവശ്യമായി വരില്ലെന്നുമാണ് മന്ത്രാലയത്തിന്റെ നിഗമനം.

കുട്ടികൾക്ക് സ്‌കൂളികളിൽ ആവശ്യത്തിന് സിറ്റികൾ ലഭിക്കുന്നുമില്ലെന്ന പരാതി ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് മാത്രമേ ഉണ്ടാകുന്നുള്ളൂ. ഏഷ്യൻ വിദ്യാലയങ്ങളായ ഫിലിപ്പൈൻസ്, പാക്കിസ്ഥാൻ സ്‌കൂളുകളിലും തുനീഷ്യൻ സ്‌കൂളുകളിലും ആവശ്യത്തിന് സിറ്റികൾ ലഭ്യമാണ്.

ഏതായാലും പുതിയതായി വരുന്ന സ്‌കൂളുകളിലെ സീറ്റുകൾ നിലവിലുള്ള വിദ്യാത്ഥികൾക്കും വരും വർഷങ്ങളിൽ ചേരാനുള്ള വിദ്യാർത്ഥികൾക്കും പര്യാപ്തമല്ലെങ്കിൽ മാത്രമേ സെക്കൻഡ് ഷിഫ്റ്റിനെ കുറിച്ച് പുനരാലോചിക്കൂ എന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഇബ്രാഹിം അൽ നുഐമി വ്യക്തമാക്കുന്നത്.

Continue Reading

INDIA

എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാന സർവീസ് മെയ് മൂന്നു മുതൽ ആരംഭിക്കും.

Published

on

എയർപോർട്ട് അതോറിറ്റിയും എയർ ഇന്ത്യയും രണ്ടു മാസം മുൻപ് സമർപ്പിച്ച റിപ്പോർട്ടിന് ഡി.ജി.സി.എ അനുമതി നൽകിയതോടെ കരിപ്പൂർ – ജിദ്ദ എയർ ഇന്ത്യ വിമാന സർവീസ് പുനരാരംഭിക്കുന്നു.

2015 ഏപ്രിൽ 30 ന് കരിപ്പൂരിൽ റൺവേ റീ-കാർപറ്റിംഗ് തുടങ്ങിയതോടെയാണ് എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ ജിദ്ദ, റിയാദ് സർവീസുകൾ നിർത്തലാക്കിയത്.

മെയ് മൂന്ന് മുതൽ സർവീസ് തുടങ്ങും. ആഴ്ചയിൽ അഞ്ച് ദിവസമായിരിക്കും സർവീസുകൾ ഉണ്ടാവുക. ചൊവ്വ, ഞായർ തുടങ്ങിയ ദിവസങ്ങളിൽ രാവിലെ അഞ്ച് മണിക്ക് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനം രാവിലെ എട്ട് മണിക്ക് ജിദ്ദയിൽ എത്തും.

തിങ്കൾ, ബുധൻ, ശനി തുടങ്ങിയ ദിവസങ്ങളിൽ കരിപ്പൂരിൽ നിന്ന് രാത്രി 12.05 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ മൂന്ന് മണിക്കാണ് ജിദ്ദയിൽ എത്തുക. അഞ്ച് മണിക്ക് ജിദ്ദയിൽനിന്ന് പുറപ്പെടുന്ന വിമാനം ഉച്ചക്ക് ഒരു മണിക്ക് കരിപ്പൂരിലെത്തും.

Continue Reading
KERALA9 hours ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

MIDDLE EAST10 hours ago

സൗദി അറേബ്യയിലെ ഓവര്‍ടൈം. അറിഞ്ഞിരിക്കുക ഇതെല്ലാം. നിങ്ങൾ പറ്റിക്കപ്പെടരുത്

MIDDLE EAST15 hours ago

സർട്ടിഫിക്കറ്റുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ്

LATEST15 hours ago

ഇന്ത്യയിലെ 80 ശതമാനം എൻജിനീയർമാരും യോഗ്യതയില്ലാത്തവർ

KERALA16 hours ago

കൊച്ചു കുട്ടികളെ കാറിന്റെ പീസീറ്റിൽ ഇരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ

CRIME16 hours ago

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി

CRIME17 hours ago

ഫെവിക്കോൾ ഉപയോഗിച്ച് തേൻ ഉണ്ടാക്കി വിറ്റിരുന്ന അന്യസംസ്ഥാനക്കാർ പിടിയിൽ

INDIA1 day ago

ഒലക്ക് കർണ്ണാടകയിൽ ആറു മാസത്തേക്ക് വിലക്ക്

MIDDLE EAST1 day ago

മസ്കറ്റ്: വെള്ളിയാഴ്ചകളിലും പൊതു അവധി ദവസങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല

INDIA1 day ago

ഖത്തറിലെ സ്‌കൂളുകളിൽ ഈ വർഷം സെക്കൻഡ് ഷിഫ്റ്റ് ഇല്ല.

KERALA2 days ago

ബസ് പുറപ്പെടുന്നത് വരെ വിദ്യാർത്ഥികളെ ബസ്സിന്‌ പുറത്ത് നിർത്തിയ കണ്ടക്ടറുടെ ലൈസൻസ് കണ്ടു കെട്ടി.

HEALTH2 days ago

സൂര്യാഘാതം: അതീവ ജാഗ്രത ആവശ്യം

KERALA2 days ago

ഒന്ന് ശ്രദ്ധിക്കൂ, ഈ ചെറുപ്പക്കാരന്റെ ഭാവി നിങ്ങളുടെ കയ്യിലാണ്

KERALA2 days ago

പ്രവാസികൾക്കും വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിക്കാം. തടസ്സമില്ലെന്ന് അധികൃതർ.

KERALA2 days ago

വൈദികർക്കും കന്യാസ്ത്രീകൾക്കും ആദായ നികുതി ബാധകമെന്ന് കോടതി

LATEST4 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST4 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW4 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാണോ ?

LATEST4 weeks ago

ഭീകര കേന്ദ്രങ്ങളിലെ ഇന്ത്യന്‍ വ്യോമാക്രമണം എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വിഡിയോ

UAE4 weeks ago

18 കോടി മുസ്ലിം സഹോദരങ്ങള്‍ അടക്കം 130 കോടി ഇന്ത്യക്കാരുടെ ആശംസയുമായാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്..

CRIME4 weeks ago

കാശ്മീരി കവിത ഫേസ് ബുക്കിലിട്ട യുവാവ് അറസ്റ്റില്‍

Trending

Copyright © 2019 Pravasi Corner.

error: Content is protected !!