Connect with us

POLITICS

കെവി തോമസിനെ നോട്ടമിട്ട് ബിജെപി; ഞെട്ടല്‍മാറാതെ കോണ്‍ഗ്രസ്

Published

on

കെ.വി.തോമസിന് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത് മോദിയെ പ്രശംസിച്ചതുകൊണ്ടാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതും മോദിയോടുള്ള ആരാധനയുമാണ് കെ.വി.തോമസിന് സീറ്റ് നല്‍കാത്തതിന് കാരണമെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കെവി തോമസിനായി വലവീശിയിരിക്കുകയാണ് ബിജെപി.

എറണാകുളത്ത് യുവ കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ സിറ്റിംഗ് എം പി കെ വി തോമസിനായി ബിജെപി രംഗത്തിറങ്ങുന്നത്. എറണാകുളത്ത് ഹൈബി ഈഡന് നറുക്ക് വീണതോടെ സിറ്റിംഗ് എംപി കെ വി തോമസ് എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. പ്രായമായത് തന്റെ കുറ്റമല്ല. തനിക്ക് സീറ്റ് നല്‍കാത്ത വിധത്തില്‍ എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം ചോദിച്ചത്.

ഇതോടെ അനുനയ നീക്കത്തിന് എ ഐസിസി ശ്രമം തുടങ്ങിയത് അറിഞ്ഞതോടെയാണ് എറണാകുളത്ത് ബിജെപി ടിക്കറ്റില് മത്സരിക്കാമെന്ന വാഗ്ദാനം കെ വി തോമസിനെ തേടിയെത്തിയത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചേക്കറിയ ടോം വടക്കനാണ് ചര്‍ച്ചകള്‍ ചുക്കാന്‍ പിടിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് കെ വി തോമസിനെ ബിജെപിയിലെത്തിക്കുന്നതിന് ടോം വടക്കന്റെ നേതൃത്വത്തിലുള്ള ശ്രമം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി ബിജെപി കേന്ദ്ര നേതൃത്വം കെ വി തോമസുമായി ഫോണില്‍ സംസാരിച്ചു.

അതേസമയം തനിക്ക് കോണ്‍ഗ്രസില്‍ തുടരാനാണ് താത്പര്യമെന്ന രീതിയില്‍ കെ വി തോമസ് മറുപടി നല്‍കിതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും കെ വി തോമസിനെ താമര ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമം തുടരുമെന്നാണ് ലഭിക്കുന്ന വിവരം

Advertisement

KERALA

‘ഉള്ളി സുര’ എന്ന വിളി ഏറെ വേദനിപ്പിക്കുന്നുവെന്ന് കെ സുരേന്ദ്രൻ.

Published

on

തനിക്കെതിരെ രാഷ്ട്രീയ ശത്രുക്കൾ ട്രോളുമ്പോൾ വിളിക്കുന്ന ‘ഉള്ളി സുര’ എന്ന വിളി വേദനിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ഇല്ലാത്ത ഒരു കാര്യമായിരുന്നു അത്. എങ്കിലും ഏറ്റവും ക്ലിക്കായ ട്രോളും അതുതന്നെയാണ്.

ഇന്ന് ഫോട്ടോഷോപ്പ് ഉപയോഗിച്ച് ആരെ എന്തും ചെയ്യാം എന്ന ഒരവസ്ഥ വന്നിട്ടുണ്ട്. ഞാൻ ബീഫ് കഴിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ എനിക്ക് കൃത്യമായി ബോധ്യമുണ്ട്. ബീഫ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടെന്ന് കരുതുന്ന വ്യക്തിയുമല്ല താനെന്നും മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ എന്ന അഭിമുഖ പരിപാടിയിൽ പങ്കെടുക്കവെ സുരേന്ദ്രന്‍ വ്യക്തമാക്കി.

നിത്യേന ട്രോളുകൾ വരുന്നുണ്ട്. കൂടുതലും വരുന്നത് ഇരട്ടപ്പേരുകളാണ്. ഏറ്റവും വിഷമിപ്പിച്ച ട്രോളുകള്‍ ഏതെന്ന ചോദ്യത്തിന് ഉത്തരമായാണ് ‘ഉള്ളി’ എന്ന വിളിയാണെന്ന് കെ.സുരേന്ദ്രന്‍ തുറന്ന് സമ്മതിച്ചത്.

ആരോടും അസഹിഷ്ണുത കാണിക്കുകയോ തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നവരെ ബ്ലോക്ക് ചെയ്യുകയോ ചെയ്യാറില്ല. താൻ അത്തരം ട്രോളുകൾ ആസ്വദിക്കുകയാണ് ചെയ്യുക. ശത്രുക്കളാണെങ്കിലും അവരുടെ ഹാസ്യാത്മകതയെ അംഗീകരിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.

തന്നെ കുറിച്ചുള്ള നെഗറ്റിവ് പരാമർശങ്ങളാണെങ്കിലും തനിക്ക് കൂടുതൽ റീച്ച് കിട്ടാൻ അതെല്ലാം സഹായിക്കുമെന്ന് ട്രോളുകൾ പരാമർശിച്ച് സുരേന്ദ്രൻ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മല്‍സരിക്കില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. മല്‍സരിക്കേണ്ടതില്ലെന്ന് മുൻപേ തീരുമാനിച്ചിരുന്നു. അത് കൊണ്ടാണ് പത്തനംതിട്ടയില്‍ മല്‍സരിച്ചത്. മത്സരിക്കാൻ പാർട്ടിയിലെ മറ്റ് നേതാക്കള്‍ക്ക് അവസരം നൽകേണ്ടത് കൊണ്ടാണ് താൻ വിട്ടു നിൽക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Continue Reading

INDIA

പുതിയ കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിക്കെതിരെയും വ്യാജ ഡിഗ്രി ആരോപണം.

Published

on

പുതിയ നരേന്ദ്ര മോഡി മന്ത്രിസഭയിലെ മന്ത്രിക്കെതിരെയും വ്യാജ ഡിഗ്രി ആരോപണം. ഇത്തവണ കേന്ദ്ര മന്ത്രിസഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിനെതിരെയാണ് ആരോപണം.

പാർലമെന്റ് ചർച്ചക്കിടെ ശാസ്ത്രവും ജ്യോതിഷവും തമ്മിൽ താരതമ്യപ്പെടുത്തി വിവാദങ്ങളിൽ ഇടം പിടിച്ച വ്യക്തിയാണ് രമേഷ് പൊഖ്രിയാൽ. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേഷ് പൊഖ്രിയാൽ തിരഞ്ഞെടുക്കപ്പെട്ടത്.

പൊഖ്രിയാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്നാണ്‌ ആരോപണം. രമേഷ് പൊഖ്രിയാലിന് രണ്ട് ഡി-ലിറ്റ് ബിരുദങ്ങൾ ഉള്ളതായാണ് രേഖകളിൽ കാണുന്നത്. ഇത് നൽകിയിട്ടുള്ളത് ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് കൊളംബോ എന്ന ശ്രീലങ്കൻ സർവകലാശാലയുടെ പേരിലാണ്.

സാഹിത്യത്തിലെ സംഭാവനകൾ പരിഗണിച്ച് 1990ൽ കൊളംബോ ഓപ്പൺ സർവകലാശാല ഡി ലിറ്റ് ബിരുദം നൽകിയെന്നാണ് രേഖകളിൽ കാണുന്നത്. രമേഷ് പൊഖ്രിയാലിന്റെ ബയോഡാറ്റ പ്രകാരം ശാസ്ത്രരംഗത്തെ സംഭാവനകൾ പരിഗണിച്ച് കൊളംബോ ഓപ്പൺ സർവകലാശാല പൊഖ്രിയാലിന് രണ്ടാമതൊരു ഡോക്ടറേറ്റ് കൂടി ലഭിച്ചിട്ടുണ്ട്.

എന്നാൽ ഇങ്ങനെയൊരു സർവകലാശാല ശ്രീലങ്കയിൽ ഇല്ലെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല ഇങ്ങനെയൊരു സർവകലാശാല ശ്രീലങ്കയിൽ പ്രവർത്തിക്കുന്നില്ല എന്ന് ശ്രീലങ്കയിലെ സർവകലാശാല ഗ്രാൻഡ്സ് കമ്മിഷനിൽ നിന്ന് സ്ഥിരീകരണവും ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിനായി വിവരാവകാശ നിയമപ്രകാരം രമേഷ് പൊഖ്രിയാലിന്റെ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടി വ്യക്തത ഇല്ലാത്തതായിരുന്നു. കഴിഞ്ഞവർഷം ഡെറാഡൂണിലാണ് അപേക്ഷ നൽകിയിരുന്നത്. കൂടാതെ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലെ വിവരങ്ങളിൽ രമേഷ് പൊഖ്രിയാലിന്റെ ബയോ ഡാറ്റയിലുള്ള ജനന തീയതിയും പാസ്പോർട്ടിലെ ജനനതീയതിയും വ്യത്യാസമുണ്ടായിരുന്നു.

ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നിൽ ഒന്നുമല്ല, പ്രാചീന ഇന്ത്യയിലെ സന്യാസിയായിരുന്ന കണാദനാണ് ആദ്യം ആണവപരീക്ഷണം നടത്തിയത്, പ്ലാസ്റ്റിക് സർജറി നടത്തിയാണ് ഗണപതിയെ സൃഷ്ടിച്ചത് തുടങ്ങിയ വിവാദ പ്രസ്താവനകളിലൂടെ രമേഷ് പൊഖ്രിയാൽ നേരത്തേയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പാർലമെന്റിലെ ചർച്ചയ്ക്കിടെയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.

കഴിഞ്ഞ കേന്ദ്രമന്ത്രി സഭാ കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയും മന്ത്രി സ്മൃതി ഇറാനിക്കെതിരെയും വ്യാജ ഡിഗ്രി ആരോപണങ്ങൾ ഉയർന്നിരുന്നു.

Continue Reading

INDIA

വി മുരളീധരൻ വിദേശകാര്യ സഹമന്ത്രി. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻഗണന.

Published

on

കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ വി മുരളീധരൻ വിദേശകാര്യ, പാര്‍ലമെന്‍ററി വകുപ്പുകളിൽ സഹമന്ത്രിയാവും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കീഴിലായിരിക്കും മുരളീധരൻ പ്രവർത്തിക്കുക.

ഔദ്യോഗികമായി ചുമതലയേല്‍ക്കുമ്പോള്‍ തന്റെ മുന്നില്‍ ആദ്യമെത്തുന്നത് ദുബായിൽ ജോലി ചെയ്തിരുന്ന മലയാളികൾ അടക്കമുള്ളവരുടെ ജോലി പ്രശ്നവും പെരുന്നാള്‍ കാലത്തെ പ്രവാസികളുടെ യാത്രാ പ്രശ്നവുമാണെന്ന് വി മുരളീധരന്‍ പറഞ്ഞു.

ദുബായിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 52 പേര്‍ കമ്പനി പൂട്ടിയതിനാല്‍ കഴിഞ്ഞ മൂന്ന് മാസമായി ശമ്പളമില്ലാതെ ദുരിതത്തിലാണെന്ന വിവരം രണ്ട് ദിവസം മുന്‍പ് തന്റെ ശ്രദ്ധയില്‍ പെടുത്തി. താൻ ഉടനെ ഇക്കാര്യം മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പെടുത്തി. സുഷമ സ്വരാജിന്റെ ഇടപെടൽ മൂലം ഇവർക്ക് ഇന്നലെ നാട്ടിലേക്ക് മടങ്ങാനുള്ള ഔട്ട് പാസ് ലഭിക്കുകയും ചെയ്തു.

തന്റെ മുന്നിലുള്ള മറ്റൊരു പ്രധാന പ്രശനം പ്രവാസികളുടെ യാത്രാക്കൂലിയാണ്. അവധി സമയത്ത് പ്രവാസികളുടെ യാത്രാക്കൂലിയിൽ വൻവർദ്ധനയാണ് ഉണ്ടാകുന്നത്. വിമാന യാത്രാക്കൂലി പ്രശനം നേരിട്ട് വിദേശകാര്യ വകുപ്പിന്റെ കീഴില്‍ വരുന്നതല്ല. സിവിൽ വ്യോമയാന വകുപ്പാണ് തീരുമാനമെടുക്കേണ്ടത്. എങ്കിലും പ്രവാസികളുടെ പ്രശ്നമെന്ന നിലയില്‍ സിവില്‍ വ്യോമയാന വകുപ്പുമായി ബന്ധപ്പെട്ട് എങ്ങിനെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും മുരളീധരൻ ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പ്രവാസികളുടെ പ്രശ്നങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴും പിന്നീട് എംപി ആയപ്പോള്‍ വിദേശകാര്യ  സ്റ്റാന്റിങ് കമ്മിറ്റി അംഗമെന്ന നിലയിലും പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ആ പരിചയ സമ്പത്ത് വെച്ച് പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും.

Continue Reading
KERALA22 hours ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KERALA2 weeks ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST2 weeks ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST2 weeks ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST2 weeks ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA2 weeks ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA2 weeks ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH2 weeks ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA2 weeks ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME2 weeks ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME2 weeks ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA2 weeks ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH2 weeks ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

KERALA2 weeks ago

അന്ന് ഗദ്ദാമ. ഇന്ന് പ്രശസ്തയായ എഴുത്തുകാരി. ഇത് ആട് ജീവിതമല്ല, അത്ഭുത ജീവിതം.

HEALTH2 weeks ago

വൃഷണം നീക്കം ചെയ്തു. കിംഗ് ഫൈസൽ ആശുപത്രിയിലെ 10 പേർക്കെതിരെ കേസ്.

CRIME3 weeks ago

മുർതസയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് സൗദിയോട് ആംനെസ്റ്റി ഇന്റർനാഷണൽ.

LATEST4 weeks ago

സൗദിയിൽ ബീഫ് തീറ്റിച്ചുവെന്ന ഇന്ത്യക്കാരന്റെ പരാതിയിൽ വഴിത്തിരിവ്.

CRIME4 weeks ago

സൗദിയിൽ വാരാന്ത്യ സ്ത്രീ-പുരുഷ ഡാൻസ് പാർട്ടി. 20 പേർ പിടിയിൽ.

LATEST3 weeks ago

ദുബൈ അപകടം: അപകട കാരണത്തിന്റെ വ്യക്തമായ ചിത്രം ലഭ്യമാവുന്നു.

HEALTH2 weeks ago

വൃഷണം നീക്കം ചെയ്തു. കിംഗ് ഫൈസൽ ആശുപത്രിയിലെ 10 പേർക്കെതിരെ കേസ്.

HEALTH4 weeks ago

പ്രാർത്ഥനകൾ സഫലം. സോനാ മോൾ മടങ്ങി വരുന്നു ജീവിതത്തിലേക്ക്.

LATEST3 weeks ago

സൗദിയിൽ ലക്ഷക്കണക്കിന് വിദേശികൾക്ക് പുതിയ തൊഴിലവസരം ഒരുങ്ങുന്നു.

LATEST3 weeks ago

ദുബൈ ബസ് അപകടത്തിന്റെ കാരണമായി ഡ്രൈവർ പറയുന്നത്……

INDIA3 weeks ago

യാത്രയിൽ വിമാനത്തിന് അകത്ത് പ്രവാസി മലയാളി മരിച്ചു. വിമാനം തിരിച്ചിറക്കി.

LATEST3 weeks ago

ഭാഗ്യം കേരളത്തിലേക്ക്…ഇത്തവണ 18.85 കോടി പന്തളം സ്വദേശിക്ക്.

KERALA2 weeks ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

KERALA3 weeks ago

യതീഷ് ചന്ദ്രക്ക് സ്ഥലം മാറ്റം. കേരളത്തിലെ മികച്ച ക്രമസമാധാന പാലകനെ ഒതുക്കി?

LATEST3 weeks ago

ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയിൽ മരിച്ചു.

LATEST2 weeks ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LAW3 weeks ago

ദുബൈ അപകടം: മരിച്ചവരുടെ ബന്ധുക്കൾക്ക് 38 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.

Trending

error: Content is protected !!