Connect with us

KERALA

ചാലക്കുടിയിൽ കറുത്ത കുതിരയാകുമോ ട്വന്റി 20?

Published

on

ചാലക്കുടിയിൽ ഇത്തവണ ചതുഷ്കോണ മത്സരത്തിനാണ് ഇത്തവണ വേദിയൊരുങ്ങുന്നത്. കൈത്തഴക്കം വന്ന മൂന്നു മുന്നണികൾക്കൊപ്പം ട്വന്റി ട്വന്റി എന്ന ജനകീയ കൂട്ടായ്മ മത്സരിക്കാൻ തീരുമാനിച്ചത് പുറത്ത് വന്നതോടെ ഇതിനെ കുറിച്ച് വോട്ടർമാർക്കിടയിൽ സമ്മിശ്ര പ്രതികാരമാണ് ഉണ്ടാക്കിയിട്ടുള്ളത്.

മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി ട്വന്റി ട്വന്റി വിജയം കൈവരിക്കും എന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നില്ല. വിജയം ഒരു അവകാശവാദമായി കരുതിയാൽ തന്നെ അട്ടിമറി ശക്തിയാകുവാൻ സാധിക്കുമോ എന്ന് ഇരു മുന്നണികളും ഭയപ്പെടുന്നു.

മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർഥി ഇന്നസെന്റിനെതിരെ ചെറുതല്ലാത്ത ജനവികാരം ഉണ്ട് എന്നാണു പൊതുവെയുള്ള വിലയിരുത്തൽ. മത്സരിക്കാനില്ലെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ഇന്നസെന്റ് തന്നെ പ്രഖാപിച്ചത് അത് മുൻകൂട്ടി കണ്ടു കൊണ്ട് തന്നെയാണ്. എന്നാൽ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തുന്നത് ഇടതുപക്ഷ എംപി ക്കെതിരെയുള്ള കുറ്റാരോപണങ്ങൾക്കുള്ള സർട്ടിഫിക്കറ്റാകുമോ എന്ന ഭയമാണ് ഒരിക്കൽ കൂടി ഇന്നസെന്റിന് ഊഴം കൊടുക്കാൻ പാർട്ടിയെ നിര്ബന്ധിതമാക്കിയത്.

അതെ സമയം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ബെന്നി ബഹനാൻ ട്വന്റി ട്വന്റിയുടെ അപ്രഖ്യാപിത ശത്രുവാണ്. ബെന്നിക്കെതിരായ വികാരം ട്വന്റി ട്വന്റിയെ നെഞ്ചിലേറ്റുന്ന പ്രവർത്തകർക്കിടയിലുണ്ട്. ഒരു കാരണവശാലും ബെന്നിക്ക് വേണ്ടി സന്ധി ചെയ്യാൻ ട്വന്റി ട്വന്റി സന്നദ്ധമാവില്ല എന്നത് പരസ്യമായ രഹസ്യവുമാണ്. ബെന്നിയെ പരാജയപ്പെടുത്തുക എന്നൊരു ലക്ഷ്യവും ഇല്ലാതില്ല എന്ന് കോൺഗ്രസ്സുകാർ അടക്കം ഭയപ്പെടുന്നു.

എന്നാൽ മൂന്നു മുന്നണികളും ട്വന്റി ട്വന്റിയുടെ പ്രഖ്യാപനത്തെ മറ്റൊരു തരത്തിലാണ് വീക്ഷിക്കുന്നത്. മുതലെടുക്കാൻ സാധിക്കാവുന്ന സാഹചര്യത്തിൽ പരമാവധി സമ്മർദ്ദത്തിൽ നിർത്തി വാഗ്ദാനങ്ങളും സഹായങ്ങളും നേടിയെടുക്കാനുള്ള സമ്മർദ്ദ തന്ത്രമാണ് മുന്നണികൾ കാണുന്നുണ്ട്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിക്ക് ഓരോ കമ്പനിയും നിർബന്ധമായി കമ്പനി നിയമപ്രകാരം ചെലവഴിക്കേണ്ട തുക കിഴക്കമ്പലം പഞ്ചായത്തിൽ ചിലവഴിക്കുന്നു എന്നതിലപ്പുറം മറ്റൊന്ന് ഇല്ല എന്ന സമാശ്വാസത്തിലാണ് മുന്നണികൾ. മണ്ഡലത്തിൽ കുറച്ചു അനുഭാവികൾ ഉണ്ടെന്നെല്ലാതെ വിജയിക്കാൻ ശേഷിയുള്ള ശക്തിയല്ല ട്വന്റി ട്വന്റി എന്ന് സ്വയം ആശ്വസിക്കുമ്പോഴും മറ്റൊരാളുടെ പരാജയം നിർണ്ണയിക്കാൻ സാധിക്കുന്ന ശക്തിയാണെന്നു പരോക്ഷമായി സമ്മതിക്കുന്നുമുണ്ട്.

ട്വന്റി ട്വന്റിയെ സംബന്ധിച്ചിടത്തോളവും സമ്മർദ്ദം എന്നതിൽ കവിഞ്ഞു വിജയലക്ഷ്യം ഉണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നില്ല. അത്തരമൊരു പ്രതീക്ഷ ട്വന്റി ട്വന്റിയുടെ ഉറച്ച പ്രവർത്തകർക്ക് പോലുമില്ലെന്നതാണ് നിരീക്ഷക പക്ഷം. തങ്ങളുടെ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് കരുതിയ പലരും പാലം വെളിച്ചത്തിന്റെ പ്രതികാരവും ഭാവിയിൽ അത് ആവർത്തിക്കാതിരിക്കാൻ തങ്ങൾ ഒരു ജയാപജയ നിർണ്ണയ ശക്തിയാണെന്നത് തെളിയിക്കുക എന്നതാണ് പരമമായ ലക്ഷ്യമെന്നും നിരീക്ഷകർ കരുതുന്നു.

KERALA

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

Published

on

നിങ്ങൾ ഒരു വീടോ, ഫ്‌ളാറ്റോ, കെട്ടിടമോ വാടകക്ക് എടുക്കുന്നതിനായി തീരുമാനമായാൽ പ്രസ്തുത കെട്ടിടം വാടകക്ക് ലഭിക്കുന്നതിനായി കെട്ടിട ഉടമയുമായി ഒരു വാടക കരാർ ഒപ്പിടേണ്ടതുണ്ട്. കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള നിയമ പരമായ ബന്ധം തെളിയിക്കുന്ന ആധികാരിക രേഖയാണ് വാടക കരാർ. ഇരുവരുടെയും കടമകൾ, അവകാശങ്ങൾ തുടങ്ങിയവ അതിൽ നിർവചിച്ചിട്ടുണ്ടാവും. 

സാധാരണ ഗതിയിൽ ഒരു മുദ്ര പത്രത്തിൽ വാടക കരാർ എഴുതി അതിന്റെ ഒരു കോപ്പി വാടകക്കാരന് നൽകുകയാണ് ചെയ്യുന്നത്.

പലരുടെയും ധാരണ വാടക കരാർ നിയമ പ്രകാരം പതിനൊന്ന് മാസത്തേക്കാണ് എഴുതാൻ സാധിക്കുക എന്നും അത് ഓരോ പതിനൊന്ന് മാസം കഴിയുമ്പോൾ പുതുക്കി കൊണ്ടിരിക്കണം എന്നുമാണ്. അങ്ങിനെ യാതൊരു നിയമവും നിലവിലില്ല. എന്നിട്ടും ബഹുഭൂരിഭാഗം വരുന്ന കെട്ടിട ഉടമകള് പതിനൊന്ന് മാസത്തിൽ കൂടുതൽ വാടക കരാർ എഴുതാൻ വിമുഖരാണ്. അതെന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

നിലവിലെ നിയമ പ്രകാരം കെട്ടിട ഉടമസ്ഥനും വാടകക്കാരനും തമ്മിൽ കെട്ടിട ഉടമസ്ഥനും വാടകക്കാരനും തമ്മിൽ ഒരു വാടക കരാറിൽ ഏർപ്പെട്ടാൽ സാധാരണ ഗതിയിൽ ഒരു മാസത്തിനുള്ളിൽ ആ കരാർ രജിസ്റ്റർ ചെയ്യണം. എന്നാൽ പതിനൊന്ന് മാസം വരെയുള്ള വാടക കരാറുകൾ നിർബന്ധമായി രജിസ്റ്റർ ചെയ്യേണ്ടതില്ല. പതിനൊന്ന് മാസത്തെ കാലാവധിക്ക് മുകളിൽ വരുമ്പോഴാണ് രജിസ്‌ട്രേഷൻ ആക്റ്റ് പ്രകാരമുള്ള വകുപ്പുകൾ അതിന് ബാധകമാകുക.

രജിസ്റ്റർ ഓഫീസിലെ രജിസ്‌ട്രേഷൻ ചിലവുകളും നൂലാമാലകളും കരാർ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ മറുഭാഗത്തിന് ലഭിക്കുന്ന നിയമപരമായ ആനുകൂല്യങ്ങളും ലഭിക്കാതിരിക്കാൻ പലപ്പോഴും കെട്ടിട ഉടമ തന്നെയാണ് പതിനൊന്ന് മാസത്തിൽ കുറവുള്ള വാടക കരാറിനായി നിർബന്ധം പിടിക്കുക.

രജിസ്‌ട്രേഷൻ നിയമത്തിലെ പതിനേഴാം വകുപ്പ് പ്രകാരം ഒരു വർഷത്തിൽ കൂടുതൽ കാലാവധിയുള്ള വാടക കരാറുകളാണ് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടത്.

നിലവിൽ കെട്ടിടങ്ങൾ വാടകക്ക് എടുക്കുമ്പോൾ 1965 ലെ കേരള കെട്ടിട പാട്ടവും വാടക നിയന്ത്രണ നിയമവുമാണ് ബാധകമാകുക. ഈ കേന്ദ്ര നിയമത്തിന് ചേർന്ന് നിൽക്കുന്ന കേരള വാടക നിയന്ത്രണ നിയമം സംബന്ധിച്ച കരട് നിയമം അവതരിപ്പിച്ചെങ്കിലും അത് ഇതുവരെ നിയമമായിട്ടില്ല

പുതിയ നിയമം നിലവിൽ വന്നാൽ എത്ര കാലാവധിക്കും കരാർ എഴുതുന്നതിന് സാധിക്കും. മാത്രമല്ല വാടക കരാർ എഴുതി ഒരു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്താലും മതി.

Continue Reading

KERALA

കൊച്ചു കുട്ടികളെ കാറിന്റെ പീസീറ്റിൽ ഇരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ

Published

on

 

സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയ എല്ലാ യാത്രാ വാഹനങ്ങളിലും 13 വയസ്സില്‍ താഴെയുളള കുട്ടികളെ പിന്‍സീറ്റിലിരുത്തി യാത്ര ചെയ്യണമെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. പ്രസിദ്ധ വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് നടപടി.

രണ്ടുവയസ്സില്‍ താഴെയുളള കുട്ടികള്‍ക്കായി വാഹനങ്ങളില്‍ ബേബി സീറ്റ് നിര്‍ബന്ധമാക്കണമെന്നും ഇതിനായി നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതി വരുത്തണമെന്നും കമ്മീഷന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ ബോധവത്ക്കരണം നടത്തണം.

കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട സുരക്ഷിതമായ സീറ്റിങ് സംബന്ധിച്ച ഉത്തരവുകളില്‍ ഇതുവരെ വ്യക്തതയില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. പഠനങ്ങൾ കാണിക്കുന്നത് 13 വയസ്സില്‍ താഴെയുളള കുട്ടികള്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതാണ് സുരക്ഷിതമെന്നാണ്.

ഇന്ത്യയിൽ കുട്ടികൾക്കായി ചൈൽഡ് ഡീറ്റൈലുകൾ ഉപയോഗിക്കുന്നവർ അപൂർവ്വമാണ്. കുട്ടികളെ മുന്‍സീറ്റില്‍ മടിയില്‍ ഇരുത്തി യാത്ര ചെയ്യുമ്പോൾ അപകടം ഉണ്ടായാൽ എയര്‍ബാഗിനും മുന്‍സീറ്റ് യാത്രക്കാരനുമിടയില്‍പ്പെട്ട് കുട്ടി മരിക്കാനുള്ള സാധ്യത കൂടുതലാണ്.

Continue Reading

CRIME

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി

Published

on

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രാജസ്ഥാൻ സ്വദേശിനിയായ പെണ്‍കുട്ടിയെ കണ്ടെത്തി. തട്ടികൊണ്ടു പോയ മുഹമ്മദ് റോഷനെ കസ്റ്റഡിയിലെടുത്തു.

മുംബൈയില്‍ നിന്നാണ് കേരള പൊലീസിന്റെ ഷാഡോ സംഘമാണ് ഇരുവരെയും കണ്ടെത്തിയത്. ഒരാഴ്ച്ച മുന്‍പാണ് വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം പതിനഞ്ചുകാരിയായ നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

നാല് ദിവസത്തിന് മുന്‍പാണ് പെണ്‍കുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം. ഫോണ്‍കോളുകള്‍ പരിശോധിച്ച്‌ അവ പിന്തുടര്‍ന്നാണ് പൊലീസ് മുംബൈയില്‍ എത്തിയത്.

നിരന്തരം യാത്ര ചെയ്തു കൊണ്ടിരുന്നതിനാൽ ഇവരെ കണ്ടെത്തുക പ്രയാസകരമായത് എന്ന് പോലീസ് വ്യക്തമാക്കി. റോഷന്റെ കയ്യിൽ ബൈക്ക് വിറ്റ് കിട്ടിയ എൺപതിനായിരം രൂപയും ഉണ്ടായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് പെണ്‍കുട്ടിയുടെ കുടുംബം വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച്‌ വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്.

Continue Reading
KERALA9 hours ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

MIDDLE EAST10 hours ago

സൗദി അറേബ്യയിലെ ഓവര്‍ടൈം. അറിഞ്ഞിരിക്കുക ഇതെല്ലാം. നിങ്ങൾ പറ്റിക്കപ്പെടരുത്

MIDDLE EAST15 hours ago

സർട്ടിഫിക്കറ്റുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സാക്ഷ്യപ്പെടുത്തണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ്

LATEST15 hours ago

ഇന്ത്യയിലെ 80 ശതമാനം എൻജിനീയർമാരും യോഗ്യതയില്ലാത്തവർ

KERALA16 hours ago

കൊച്ചു കുട്ടികളെ കാറിന്റെ പീസീറ്റിൽ ഇരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ

CRIME16 hours ago

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തി

CRIME17 hours ago

ഫെവിക്കോൾ ഉപയോഗിച്ച് തേൻ ഉണ്ടാക്കി വിറ്റിരുന്ന അന്യസംസ്ഥാനക്കാർ പിടിയിൽ

INDIA1 day ago

ഒലക്ക് കർണ്ണാടകയിൽ ആറു മാസത്തേക്ക് വിലക്ക്

MIDDLE EAST1 day ago

മസ്കറ്റ്: വെള്ളിയാഴ്ചകളിലും പൊതു അവധി ദവസങ്ങളിലും നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല

INDIA1 day ago

ഖത്തറിലെ സ്‌കൂളുകളിൽ ഈ വർഷം സെക്കൻഡ് ഷിഫ്റ്റ് ഇല്ല.

KERALA2 days ago

ബസ് പുറപ്പെടുന്നത് വരെ വിദ്യാർത്ഥികളെ ബസ്സിന്‌ പുറത്ത് നിർത്തിയ കണ്ടക്ടറുടെ ലൈസൻസ് കണ്ടു കെട്ടി.

HEALTH2 days ago

സൂര്യാഘാതം: അതീവ ജാഗ്രത ആവശ്യം

KERALA2 days ago

ഒന്ന് ശ്രദ്ധിക്കൂ, ഈ ചെറുപ്പക്കാരന്റെ ഭാവി നിങ്ങളുടെ കയ്യിലാണ്

KERALA2 days ago

പ്രവാസികൾക്കും വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിക്കാം. തടസ്സമില്ലെന്ന് അധികൃതർ.

KERALA2 days ago

വൈദികർക്കും കന്യാസ്ത്രീകൾക്കും ആദായ നികുതി ബാധകമെന്ന് കോടതി

LATEST4 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST4 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW4 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാണോ ?

LATEST4 weeks ago

ഭീകര കേന്ദ്രങ്ങളിലെ ഇന്ത്യന്‍ വ്യോമാക്രമണം എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വിഡിയോ

UAE4 weeks ago

18 കോടി മുസ്ലിം സഹോദരങ്ങള്‍ അടക്കം 130 കോടി ഇന്ത്യക്കാരുടെ ആശംസയുമായാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്..

CRIME4 weeks ago

കാശ്മീരി കവിത ഫേസ് ബുക്കിലിട്ട യുവാവ് അറസ്റ്റില്‍

Trending

Copyright © 2019 Pravasi Corner.

error: Content is protected !!