Connect with us

LATEST

സുരക്ഷിതരായിരിക്കുക. വെടിവെപ്പുണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്ന് മുരളി തുമ്മാരുകുടി പറയുന്നു.

Published

on

ന്യൂസിലാൻഡിൽ അക്രമി നടത്തിയ കൂട്ടക്കൊലയിൽ ലോകം നടുങ്ങി നിൽക്കുമ്പോൾ ഇത്തരം ആക്രമണങ്ങൾ ഉണ്ടായാൽ എന്താണ് സ്വയ രക്ഷക്കായി ചെയ്യേണ്ടതെന്ന് ഫേസ്‌ബുക്കിലൂടെ പറഞ്ഞു തരികയാണ് പ്രശസ്ത ദുരന്ത നിവാരണ വിദഗ്ദൻ മുരളീ തുമ്മാരുകുടി.

മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് :

വെടിയൊച്ച കേട്ടാൽ എന്ത് ചെയ്യണം ?

മുൻപ് പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും കാര്യമുള്ളതായതിനാൽ ഒരിക്കൽക്കൂടി പറയാം.

ലോകത്തെ ഏറ്റവും സമാധാമുള്ള ഒരു സ്ഥലമായി അറിയപ്പെട്ടിരുന്നതാണ് ന്യൂസിലാൻഡ്. വർഷത്തിൽ ഒരു ലക്ഷത്തിന് ഒരാളിൽ താഴെ മാത്രം കൊലപാതകങ്ങളാണ് അവിടെ നടക്കാറുള്ളത്. അമേരിക്കയിൽ ഇത് വർഷത്തിൽ ലക്ഷത്തിന് അഞ്ചിന് മുകളിലും വെനിസ്വേല ഉൾപ്പടെ പല ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ അൻപതിന്റെ മുകളിലും ആണെന്ന് ഓർക്കണം. അവിടെയാണ് ഒറ്റയടിക്ക് 49 പേരെ ഒരാൾ കൊന്നൊടുക്കിയത്.

ഇന്നിപ്പോൾ ന്യൂസിലാൻഡിൽ നിന്നും അക്രമങ്ങൾ കുറവായ നെതെർലാൻഡ്‌സിൽ നിന്നും അക്രമത്തിന്റെ വാർത്തകൾ വരുന്നു. തോക്കുധാരികൾ ഓഫിസിലും സ്‌കൂളിലും എത്തി ആളെ കൊല്ലാൻ ശ്രമിക്കുന്നത് അമേരിക്കയിൽ അപൂർവ്വമല്ലെങ്കിലും മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്.

പ്രൈമറി സ്‌കൂളുകളിലും, യുണിവേഴ്സിറ്റികളിലും, ഹോട്ടലിലും, പാർലമെന്റിലും, പള്ളിപ്പെരുന്നാളിലും, മ്യൂസിക് ഫെസ്റ്റിവലിലും വരെ ഇതുപോലെ ആയുധധാരികൾ ആളുകളെ കൊന്നൊടുക്കിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പെട്ടാൽ എങ്ങനെയാണ് നമ്മൾ അതിനെ നേരിടേണ്ടത്?

സാധാരണ ഓഫിസിലും സ്‌കൂളിലും സേഫ്റ്റിക്ക് വേണ്ടിയാണ് പരിശീലിപ്പിക്കുന്നത്. ഒരു അപകട സൂചന കിട്ടിയാലുടൻ ഇറങ്ങി ഓടി സുരക്ഷിതമായി ഒരുമിച്ചു കൂടണമെന്നാണ് പരിശീലനം നൽകുന്നത്. അതിനായി മിക്ക ഓഫിസിലും ഹോട്ടലിലും അസംബ്ലി ഏരിയ ഉണ്ട്. പക്ഷെ വെടിവെപ്പിൻറെ സാഹചര്യത്തിൽ അത് വലിയ മണ്ടത്തരമാണ്. അതുകൊണ്ട് തന്നെ സുരക്ഷക്ക് വേണ്ട പുതിയ പരിശീലനങ്ങളാണ് ഞങ്ങൾ ഇപ്പോൾ നൽകുന്നത്. അതിൽ ചില കാര്യങ്ങൾ പറയാം.

ഒഴിവാക്കലാണ് പ്രധാനം: നിങ്ങളുടെ പരിസരത്ത് ഒരു വെടിയൊച്ച കേട്ടാൽ ഒന്നു തീരുമാനിക്കാം, നിങ്ങൾ സുരക്ഷാ യുദ്ധം പകുതി തോറ്റു. കാരണം ഇത്തരം സാഹചര്യങ്ങളിൽനിന്ന് വിട്ടുനിൽക്കുക എന്നതാണ് സുരക്ഷയുടെ ആദ്യപകുതി. ഇതിനാദ്യമായി ചെയ്യേണ്ടത് റിസ്‌ക്ക് പ്രൊഫൈലിങ്ങാണ്. അതായത്, ഒരു സ്ഥലത്ത് അല്ലെങ്കിൽ ഒരു സ്ഥാപനത്തിൽ ആയുധധാരികളായ ഒരാൾ എത്താനുള്ള സാധ്യതയെ, സ്ഥാപനം നടത്തുന്നവർ അഥവാ ആഘോഷങ്ങളുടെ സംഘാടകർ മുൻകൂട്ടി കാണണം. ഇത് മൂന്നു തരത്തിലാകാം. ഒന്ന്, നിങ്ങളുടെ സ്ഥാപനമുള്ളതോ പരിപാടി നടക്കുന്നതോ ആയ സ്ഥലം സംഘർഷ ബാധിതമാണോ? മുൻപ് എന്നെങ്കിലും വെടിവെപ്പുണ്ടായിട്ടുള്ള സ്ഥലമാണോ? എന്നെല്ലാം അറിഞ്ഞുവെക്കുക. രണ്ട്, നിങ്ങളുടെ സ്ഥലം ലക്ഷ്യം വെക്കാൻ അക്രമികൾക്ക് പ്രത്യേകകാരണങ്ങൾ എന്തെങ്കിലുമുണ്ടോ എന്നറിയുക. (നിങ്ങളുടെ മതം, രാഷ്ട്രീയം, പ്രായം, ലിംഗം, ലൈംഗിക താല്പര്യങ്ങൾ, വർണ്ണം, വർഗ്ഗം) ഇതൊക്കെ ഇക്കാര്യത്തിൽ പ്രസക്തമാണ്. മൂന്ന്, തോക്ക് എളുപ്പത്തിൽ ലഭിക്കാൻ സകാര്യമുള്ള സ്ഥലമാണോ എന്നെല്ലാം നിരീക്ഷിച്ചു വേണം നിങ്ങളുടെ സുരക്ഷാസംവിധാനങ്ങൾ ഡിസൈൻ ചെയ്യാൻ.

യൂറോപ്പിൽ എവിടെയും ഇപ്പോൾ തീവ്രവാദഭീഷണിയുണ്ട്. അതിനാൽ വലിയ ആൾക്കൂട്ടമുണ്ടാകുന്ന സമയത്ത് തോക്കോ ബോംബോ ട്രക്കോ പുതിയ നന്പറുകളുമായോ തീവ്രവാദികൾ എത്തിയേക്കാമെന്ന ഓർമ്മയിൽ വേണം നമ്മൾ അവിടെ പോകാനും, പങ്കെടുക്കാനും, പരിപാടികൾ സംഘടിപ്പിക്കാനും. അമേരിക്കയിൽ വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒരായുധമാണ് തോക്ക്. അതിനാൽ എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാനുള്ള സാധ്യതയുള്ള സ്ഥലവും. കേരളത്തിൽ തൽക്കാലം തോക്കുകൾ സംഘടിപ്പിക്കുക അത്ര എളുപ്പമല്ലാത്തതിനാൽ തോക്കുമായി ഒരാൾ ഓഫീസിലോ സ്‌കൂളിലോ ആഘോഷങ്ങളിലോ വന്നുചേരാനുള്ള സാധ്യതയും കുറവാണ്. എന്നാലും ന്യൂസിലാൻഡിൽ പോലും ഭീകരവാദി ആക്രമണങ്ങൾ നടക്കുന്ന, മാറുന്ന ചുറ്റുപാടുകളിൽ നമ്മൾ കൂടുതൽ ശ്രദ്ധയുള്ളവരായിരിക്കണം.

റിസ്‌ക്ക് പ്രൊഫൈലിലുള്ള സ്ഥാപനങ്ങളോ പരിപാടികളോ നടത്തുന്നവർ ശ്രദ്ധിക്കണം. അതനുസരിച്ച് മുൻകരുതലുകളെടുക്കണം. ഓഫീസിനും ഹോട്ടലിനും മുൻപിൽ എക്സ്റേ സ്‌ക്രീനിങ് ഉള്ളത് ഇതിന്റെ ഭാഗമാണ്. ഇനി പറയുന്ന കാര്യങ്ങൾ സംഘാടകരെ ഉദ്ദേശിച്ചല്ല, വ്യക്തികൾ പാലിക്കേണ്ട നിർദ്ദേശങ്ങളാണ്.

1. അപകടസാധ്യത അറിയുക. നിങ്ങൾ താമസിക്കുന്ന പ്രദേശമനുസരിച്ച് നിങ്ങളുടെ അപകടസാധ്യതയെ അറിയണം. നാട്ടിൽ പൂരത്തിന് പോകുന്പോൾ സ്ത്രീകളെ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്യാനുള്ള ശ്രമമാണ് കൂടുതൽ നടക്കുന്നത്. യൂറോപ്പിലിപ്പോൾ മ്യൂസിക്ക് ഫെസ്റ്റിവലിൽ പേടിക്കേണ്ടത് ബോംബും തോക്കും ട്രക്കുമൊക്കെയാണ്. ഇതറിഞ്ഞ് വേണം ആഘോഷങ്ങൾക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.

2. ഏതു സ്ഥലത്തെത്തിയാലും പരിസരം വീക്ഷിക്കുക, പരിസരത്തുള്ളവരെയും. എന്തെങ്കിലും അപകടമുണ്ടായാൽ എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കുന്നതെങ്ങനെ എന്ന് ചിന്തിക്കണം. ചുറ്റുപാടിൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടാലുടൻ അധികാരികളെ അറിയിക്കുക. അവർ എന്ത് നടപടി എടുത്താലും സംശയം തോന്നിയാലുടൻ നമ്മൾ സ്ഥലം കാലിയാക്കുക.

3. വെടിയൊച്ച കേട്ടാലുടനെ ഒരുമിച്ച് രണ്ടുകാര്യങ്ങൾ ശ്രദ്ധിക്കണം. എവിടെനിന്നാണ് ശബ്ദം കേട്ടത്, ഏതുവഴി എളുപ്പത്തിൽ രക്ഷപെടാം. പണ്ടൊക്കെ വെടിയൊച്ച കേട്ടാൽ ഉടൻ കമിഴ്ന്നു കിടക്കുക എന്നതായിരുന്നു പരിശീലനം (മീശമാധവനിലെ പുരുഷുവിന്റെ ഡ്രിൽ ഓർക്കുക). തിരക്കുള്ള സ്ഥലത്ത് അത് ചെയ്യുന്നത് റിസ്ക് ആണ്. ബഹുഭൂരിപക്ഷവും തലങ്ങും വിലങ്ങും ഓടുന്പോൾ ആദ്യം കിടക്കുന്ന ആളെ ചവിട്ടി കൊല്ലും.

തോക്കുമായി ഒരാൾ പരിസരത്ത് എത്തിപ്പറ്റിയ സാഹചര്യത്തിൽ നാലു സാധ്യതകളാണ് നിങ്ങൾക്ക് മുന്നിലുള്ളത്. ഓടുക, ഒളിക്കുക, മരിച്ചതുപോലെ അഭിനയിക്കുക, തിരിച്ചടിക്കുക. ഓരോന്നിനും അതിന്റേതായ റിസ്‌ക്കുണ്ടെങ്കിലും തീരുമാനം എടുക്കാൻ വൈകരുത്.

നിങ്ങൾ ഒരു ആൾക്കൂട്ടത്തിന്റെ തുറന്ന പ്രദേശത്തോ ഹോട്ടലിലോ മാർക്കറ്റിലോ ആണെങ്കിൽ ഓട്ടം തന്നെ രക്ഷ. ഇവിടെ നിങ്ങളെ പ്രത്യേകം അന്വേഷിച്ചോ ഉന്നം വെച്ചോ അല്ല വെടിവെക്കുന്നത്. പരമാവധി ആളുകളെ കൊല്ലണമെന്നേ അക്രമിക്ക് ലക്ഷ്യമുള്ളൂ. വെടിശബ്ദം കേട്ടതിന്റെ എതിർദിശയിലേക്ക് പരമാവധി വേഗത്തിൽ ഓടുക. നേരെയല്ല, വളഞ്ഞ് തിരിഞ്ഞ് വേണം ഓടാൻ എന്നൊക്കെ ആളുകൾ പറയും. ശ്രദ്ധിക്കേണ്ട. വെടിവെക്കുന്നത് നിങ്ങളെ ഉന്നം വെച്ചല്ലാത്തതിനാൽ വളഞ്ഞാലും പുളഞ്ഞാലും അപകടസാധ്യത ഒന്നാണ്. പരമാവധി വേഗത്തിലോടി അക്രമിയിൽ നിന്ന് അകലെയാകാൻ ശ്രമിക്കുക, അതാണ് ബുദ്ധി.

നിങ്ങൾ നിങ്ങളുടെ ഓഫീസിലോ, വിമാനത്താവളത്തിലോ, അതുപോലെ അല്പം പരിചയമുള്ളതും കുറച്ചേറെ മുറികളും മറകളുമുള്ള സ്ഥലത്താണെങ്കിൽ ഒളിക്കുക എന്നതാണ് ബുദ്ധി. ഇതും രണ്ടു രീതിയിലുണ്ട്. ഒന്ന്, വെടിയുണ്ടയെ തടയുന്ന എന്തിന്റെയെങ്കിലും മറവിൽ. ഭിത്തി, വലിയ അലമാര എന്നിങ്ങനെ. രണ്ട്, അക്രമിക്ക് നമ്മളെ കാണാനാവാത്ത വിധത്തിൽ എന്തിന്റെയെങ്കിലും മറവിൽ. വാതിലിന്റെ പിന്നിൽ, മേശയുടെ അടിയിൽ എന്നിങ്ങനെ. ഒളിഞ്ഞിരിക്കുന്പോൾ എങ്ങനെ ഓടിരക്ഷപെടാമെന്നും അക്രമി തൊട്ടടുത്തെത്തിയാൽ എങ്ങനെ ഒന്ന് കൊടുക്കാമെന്നും മുൻ‌കൂർ ചിന്തിക്കണം.

വെടിവെപ്പിനിടയിൽ സെൽഫിയെടുക്കാൻ നിൽക്കരുത്. ഒളിച്ചിരിക്കുന്പോൾ മൊബൈൽഫോൺ ഉടനെ സൈലന്റിലാക്കണം, മറ്റുള്ളവരെയും അത് ഓർമ്മിപ്പിക്കണം.

അക്രമി മുന്നിലെത്തുകയും നമ്മളെ കണ്ടുപിടിക്കാൻ സാധ്യതയുണ്ടെന്നും തോന്നിയാൽ പിന്നെ മറ്റൊന്നും നോക്കാതെ നമുക്ക് ലഭ്യമായ എന്തുപയോഗിച്ചും അവരെ നേരിടണം. തോക്കിനെ പ്രതിരോധിക്കാൻ പറ്റിയ ആയുധം നമുക്ക് കിട്ടാൻ വഴിയില്ലാത്തതുകൊണ്ട് അക്രമി നമ്മളെ കാണുന്നതിനുമുന്പ് ആക്രമിക്കുക എന്നതാണ് ബുദ്ധി. ഒരു കസേര കൊണ്ടോ കോട്ട് ഹാങ്ങർ കൊണ്ടോ തലക്കടിക്കുക, കത്രികയുണ്ടെങ്കിൽ വയറിനിട്ട് കുത്തുക, കൂടുതലാളുകളുണ്ടെങ്കിൽ ഒച്ചയുണ്ടാക്കി ഓടിച്ചെന്ന് വലയം ചെയ്യുക. പറ്റിയാൽ മർമ്മത്തിൽ പിടിച്ചുടക്കുക, അല്ലെങ്കിൽ തൊഴിക്കുക. അക്രമിയോട് ജയിക്കാം എന്ന ധൈര്യത്തിലല്ല, ഒരു ചെറുത്തുനിൽപ്പും കൂടാതെ മരിച്ചുവീഴുന്നതിലും നല്ലതല്ലേ എന്നോർത്താണ് ഇതുപറയുന്നത്.

വെടിവെപ്പിൽ അനേകമാളുകൾ ദൂരേക്ക് ഓടിപ്പോകുകയും കുറേപ്പേർ വെടിയേറ്റു വീഴുകയും ചെയ്താൽ പിന്നെയുള്ള ഏക ആശ്രയം അഭിനയമാണ്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും കൂടെ മരിച്ചതായി അഭനയിച്ചു കിടക്കുക. മൊബൈൽ സൈലന്റിലാക്കുകയോ എറിഞ്ഞുകളയുകയോ ചെയ്യുക. നമ്മിലേക്ക് ശ്രദ്ധയാകർഷിക്കുന്ന ഒന്നും ചെയ്യരുത്.

വെടിവെപ്പ് എന്നത് ഒരു നിർണ്ണായക സാഹചര്യമാണ്. അതിനാൽ സേഫ്റ്റി നിയമങ്ങൾ ലംഘിക്കുന്നതിൽ തെറ്റില്ല. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് നിങ്ങളെങ്കിൽ പുറത്തേക്ക് ചാടാം. കാലുകുത്തി ചാടാൻ ശ്രദ്ധിക്കണമെന്ന് മാത്രം. വെടിവെപ്പ് നടക്കുന്ന സ്ഥലത്ത് ജീവനിൽ കൊതിയുള്ളതിനാൽ പോലീസുകാരും വലിയ ടെൻഷനിലായിരിക്കും. അവരെ കണ്ടാലുടൻ ഒച്ചയുണ്ടാക്കാനോ ശ്രദ്ധയാകർഷിക്കാനോ പാടില്ല. നമ്മൾ ഓടിച്ചെല്ലുന്നതു കണ്ടാലും അക്രമികളെന്ന് തെറ്റിദ്ധരിച്ച് അവർ വെടിവെച്ചേക്കാം.

ഇതുപോലൊരു സാഹചര്യത്തിൽ പെട്ടാൽ ഭയം കാരണം മിണ്ടാനോ അനങ്ങാനോ പറ്റാത്ത അവസ്ഥയിലാകാൻ സാധ്യതയുണ്ട്. അതിനാലാണ് ഇത്തരം സാഹചര്യങ്ങളെ മുന്നേ കണ്ട് കരുതിയിരിക്കണം എന്നുപറയുന്നത്. ഇങ്ങനെയൊരു ലേഖനം വായിച്ചിരുന്നു എന്നത് പോലും ഇത്തരം ഒരവസരത്തിൽ നമുക്ക് ധൈര്യം തരും.

സുരക്ഷിതരായിരിക്കുക!

മുരളി തുമ്മാരുകുടി

LATEST

സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ തിരിച്ചു പോയാലും കേസും ജയിലും ശിക്ഷയും

Published

on

ഞാൻ സൗദിയിൽ എം ഓ എച്ചിൽ നഴ്‌സായി ജോലി ചെയ്തിരുന്നു. അഞ്ചു വർഷം മുൻപ് ജോലി രാജി വെച്ച് ഫൈനൽ എക്സിറ്റിൽ നാട്ടിലെത്തി. കോവിഡിന് മുൻപായി റിയാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് അഡ്മിനിസ്ട്രേഷൻ വിസയിൽ ജോലി ഓഫർ ലഭിച്ചിരുന്നു. അവിടെയെത്തിയാൽ പ്രൊഫഷൻ മാറി ജോലി ചെയ്യാമെന്നാണ് അവർ പറയുന്നത്. കോവിഡ് പ്രതിസന്ധി മൂലം പോകാനായില്ല. ഇപ്പോഴും ആ ജോലി ഓഫർ നിലനിൽക്കുന്നുണ്ട്. വിമാന സർവീസുകൾ സാധാരണ നിലയിലായാൽ വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കുമെന്നാണ് മാനേജ്‌മെന്റിലുള്ള പരിചയക്കാരൻ അറിയിച്ചത്. സർട്ടിഫിക്കറ്റ് പ്രശ്‍നം മൂലമാണ് അന്ന് ഫൈനൽ എക്സിറ്റിൽ തിരിച്ചു വന്നത്. തിരിച്ചു പോയാൽ ഏതെങ്കിലും തരത്തിലുള്ള നിയമ പ്രശ്നങ്ങൾ ഉണ്ടാകുമോ?

 

സാധാരണ ഗതിയിൽ നിയമ പ്രശ്നങ്ങൾ ഉണ്ടാവില്ല. നിങ്ങളുടെ വിഷയത്തിൽ രണ്ടു നിയമ പ്രശ്നങ്ങളാണുള്ളത്. ആദ്യത്തേത് ഇഖാമ പ്രൊഫഷൻ. ഇഖാമ പ്രൊഫഷനിൽ തന്നെ ജോലി ചെയ്യണമെന്നാണ് നിയമം. ഇപ്പോൾ പരിശോധന കൂടുതലുമാണ്. പ്രൊഫഷൻ മാറി ജോലി ചെയ്യുന്നത് നിയമപരമല്ല.

രണ്ടാമത്തേത് സർട്ടിഫിക്കറ്റ് പ്രശ്നമാണ്. സർട്ടിഫിക്കറ്റ് പ്രശ്‍നം എന്ന് നിങ്ങൾ പറയുന്നത് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയതിനെ ആണെന്ന് കരുതുന്നു. ആണെങ്കിൽ അത് കുറച്ചു കൂടി ഗുരുതരമാണ്. ചിലപ്പോൾ എയർപോർട്ടിൽ വെച്ച് തന്നെ പിടിക്കപ്പെടാം.

കുറച്ചു വർഷങ്ങൾക്ക് മുൻപ് സൗദി അറേബ്യയിൽ ആരോഗ്യ രംഗത്ത് വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടുന്നത് സാധാരണമായിരുന്നു. സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാനുള്ള കൃത്യമായ സംവിധാനം അന്നുണ്ടായിരുന്നില്ല എന്ന് മാത്രമല്ല ആ സംവിധാനം കാര്യക്ഷമവും അല്ലായിരുന്നു. ഇത് മുതലെടുത്ത് മലയാളികൾ അടക്കം ഒരുപാട് വിദേശികളായ നഴ്‌സുമാരും ലാബ് ടെക്‌നീഷ്യന്മാരും ഫാർമസിസ്റ്റുകളും സൗദിയിലെ ആരോഗ്യ രംഗത്ത് ജോലി നേടിയിരുന്നു. വർഷങ്ങളോളം അവർ ആ ജോലിയിൽ തുടർന്നിട്ടുമുണ്ട്.

പിന്നീട് ഇക്കാര്യം സൗദിയുടെ ആരോഗ്യ രംഗത്തെ നിലവാര തകർച്ചക്ക് കാരണമായതോടെ സൗദിയിലെ ഹെൽത് കെയർ റെഗുലേറ്റർ ആയ സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യാലിറ്റിസ് (SCHS) വ്യാജന്മാർക്കെതിരെ കർശന നടപടികൾ ആരംഭിച്ചു. ജോലി നേടിയവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധനക്ക് വിധേയമാക്കി. ജോലിക്കാരുടെ നാട്ടിലെ സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാനും ഉറപ്പു വരുത്താനുമുള്ള സംവിധാനം ആവിഷ്കരിച്ചു.

ഇതോടെ അപകടം മണത്ത് അനേകം പേർ ജോലി രാജി വെച്ച് തിരികെ നാട്ടിലേക്ക് പോയി. എന്നാൽ ഇവർ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോയതിന് ശേഷവും പരിശോധനയിൽ വ്യാജമാണ് എന്ന് കണ്ടെത്തിയ സർട്ടിഫിക്കറ്റുകളുടെ ഉടമകൾക്ക് എതിരായി ആരോഗ്യ വിഭാഗം ഔദ്യോഗികമായി അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതോടെ കൃത്രിമ രേഖകൾ ഉണ്ടാക്കുക തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തി ഇവർക്കെതിരെ പോലീസ് കേസുകൾ എടുക്കുകയും ‘ക്രിമിനൽ’ എന്ന് രേഖകളിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

കേസുകൾ എടുക്കുന്നതിന് മുൻപായി നാട്ടിലെത്തിയതിനാൽ അനേകം പേർ ക്രിമിനൽ നിയമ നടപടികളിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടു. എന്നാൽ ഇവർ എന്നെങ്കിലും പുതിയ വിസയിൽ സൗദിയിലേക്ക് വീണ്ടും തിരിച്ചെത്തുകയോ മറ്റോ ചെയ്‌താൽ ഇവരെ വിമാന താവളത്തിൽ വെച്ച് തന്നെ അറസ്റ്റ് ചെയ്യും.

ഇത്തരത്തിൽ സമാനമായ സംഭവത്തിൽ സൗദിയിൽ നിന്നും 2015 ൽ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് തിരിച്ചു പോയ ഒരു തെലുങ്കാന സ്വദേശിനി മൂന്ന് വർഷത്തിന് ശേഷം സൗദിയിൽ തിരിച്ചെത്തിയപ്പോൾ ജയിലിലായ വിവരം അടുത്തിടെ പ്രവാസ മണ്ഡലങ്ങളിൽ വലിയ വാർത്തയായിരുന്നു. മാതാപിതാക്കളുമൊത്ത് ഉംറ വിസയിൽ ഉംറ ചെയ്യാനെത്തിയപ്പോഴാണ് ജിദ്ദ വിമാനത്താവളത്തിൽ വെച്ച് അവർ അറസ്റ്റിലായത്. ആദ്യം അവർക്കൊന്നും മനസ്സിലായില്ലെങ്കിലും അധികൃതർ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോഴാണ് അവരുടെ പഴയ സർട്ടിഫിക്കറ്റാണ് വില്ലനായത് എന്ന് അവർക്ക് മനസ്സിലായത്.

തെലുങ്കാന നമ്പള്ളി സ്വദേശിനിയായ ഇവർ മുൻപ് പത്ത് വർഷത്തോളം സൗദിയിൽ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു. ഇവർ യഥാർത്ഥത്തിൽ ഇന്ത്യയിൽ ഒരു വർഷത്തെ കോഴ്സ് മാത്രമായിരുന്നു പൂർത്തിയാക്കിയിരുന്നത്. എന്നാൽ ജോലി ലഭിക്കുന്നതിനായി ഈ സർട്ടിഫിക്കറ്റിൽ കോഴ്‌സിന്റെ കാലാവധിയിൽ മാറ്റങ്ങൾ വരുത്തി ജോലി നേടുകയായിരുന്നു.

പിന്നീട് അധികൃതർ സർട്ടിഫിക്കറ്റ് പരിശോധന ശക്തമാക്കിയപ്പോൾ പിടിക്കപ്പെടുമെന്ന ഭയത്താൽ പരിശോധന ഫലം വരുന്നതിന് മുൻപായി ഇവർ ജോലി രാജി വെച്ച് ഫൈനൽ എക്സിറ്റിൽ നാട്ടിലെത്തി. എന്നാൽ പരിശോധനയിൽ ഇവരുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞതോടെ ഇവർക്കെതിരെ അധികൃതർ പരാതി നൽകി. തുടർന്ന് ഇവർക്കെതിരെ കേസ് എടുക്കുകയും ക്രിമിനൽ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

ഇക്കാര്യങ്ങൾ അറിയാതെ തെലങ്കാന സ്വദേശിനി സൗദിയിലേക്ക് ഉംറ വിസയിൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ഉംറ ചെയ്യാനായി ജിദ്ദയിൽ തിരിച്ചെത്തിയപ്പോൾ അറസ്റ്റിലാവുകയായിരുന്നു. തുടർന്ന് ഇവർക്കെതിരെ കേസ് നടപടികൾ തുടർന്ന അധികൃതർ ഇവരെ നിയമ നടപടികൾക്കായി ദമ്മാമിലേക്ക് മാറ്റി. തുടർന്ന് വിചാരണയിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ കോടതി ഇവർക്ക് ഒരു വർഷം തടവും 5000 റിയാൽ പിഴയും തടവിന് ശേഷം നാട് കടത്താനും വിധിച്ചു.

തെലങ്കാന സ്വദേശിനിയുടെ നിയമ നടപടികൾ നിങ്ങൾക്കും ബാധകമാണ്. വ്യാജ സർട്ടിഫിക്കറ്റ് പ്രശ്‍നം മൂലമാണ് സൗദിയിൽ നിന്നും തിരികെ വന്നതെങ്കിൽ തിരിച്ചു പോകുന്നതിന് മുൻപായി കൃത്യമായ അന്വേഷണം നടത്തണം. നിങ്ങൾക്കെതിരായി പരാതിയോ ക്രിമിനൽ നടപടികളോ ഇല്ലെന്ന് ഉറപ്പ് വരുത്തുക. അല്ലെങ്കിൽ സൗദിയിൽ ചെന്നിറങ്ങുമ്പോൾ തന്നെ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടുകയും നിയമ നടപടികൾക്ക് വിധേയയാവേണ്ടിയും വന്നേക്കാം.

(ഈ വിവരങ്ങൾ പൊതുവായ അറിവിലേക്ക് മാത്രമായി നൽകുന്നതാണ്. നിയമ ഉപദേശമായി കണക്കാക്കാൻ പാടില്ലാത്തതാകുന്നു)

ഉത്തരം നൽകിയത്:
അഡ്വ. ഷിയാസ് കുഞ്ഞിബാവ & തലാൽ അൽ ശഹ്‌രി
(മിഡിൽ ഈസ്റ്റ് കൺസൽട്ടൻറ്സ്.
ദുബായ്, റിയാദ്, ഡൽഹി)

Continue Reading

LATEST

സൗദി പൗരന്റെ ധീരത ഒഴിവാക്കിയത് വൻ ദുരന്തം.

Published

on

അബഹ: മഹായില്‍ അസീറില്‍ സൗദി പൗരന്‍ ശാമി ബിന്‍ മുഹമ്മദ് അസീരിയുടെ ധീരത ഒഴിവാക്കിയത് വൻ ദുരന്തം. പെട്രോള്‍ ബങ്കില്‍ വെച്ച് അഗ്നിബാധയുണ്ടായ കാർ സ്വന്തം കാർ ഉപയോഗിച്ച് ഇദ്ദേഹം മുന്നോട്ട് നീക്കി സ്ഫോടനവും അതിനെ തുടർന്ന് പെട്രോൾ ബങ്കിൽ ഉണ്ടാകാമായിരുന്ന വൻ അഗ്നിബാധയും ഇദ്ദേഹം ഒഴിവാക്കുകയായിരുന്നു.

കുടുംബവുമായി യാത്ര ചെയ്യുമ്പോഴായിരുന്നു പെട്രോൾ ബങ്കിൽ തീ ആളിപ്പടരുന്ന നിലയിൽ കാർ അസീരി കാണുന്നത്. അഗ്നി ശമന ഉപകരണം പോലും ഉപയോഗിക്കാൻ സാധിക്കാതെ ബങ്ക് ജീവനക്കാർ തരിച്ചു നിൽക്കുമ്പോഴാണ് അസീരിയുടെ ഇടപെടൽ ഉണ്ടായത്.

അഗ്നിബാധ കണ്ടയുടനെ ഭാര്യയെയും മക്കളെയും അസീരി പെട്രോള്‍ ബങ്കിന് പിന്നില്‍ ഇറക്കുകയായിരുന്നു. കാറിന്റെ മുൻഭാഗവും മുകൾഭാഗവും ഏതാണ്ട് തീ നാമ്പെടുത്ത അവസ്ഥയിൽ ആയിരുന്നു. മറ്റൊന്നും ആലോച്ചുക്കാതെ അസീരി തന്റെ കാർ തീ പിടിച്ചു കൊണ്ടിരുന്ന കാറിന്റെ പിറകിൽ തന്റെ കാർ ഇടിപ്പിക്കുകയായിരുന്നു.

ആദ്യ തവണ പതുക്കെ ഇടിപ്പിച്ചതിൽ നിന്നും കാർ ഗിയർ പൊസിഷനിൽ അല്ല എന്നും മുന്നോട്ട് നീങ്ങുമെന്നും മനസ്സിലായതോടെ സമയം കളയാതെ സെക്കന്റുകൾക്കുള്ളിൽ തന്നെ കാറിന് പിന്നിൽ തന്റെ കാർ ശക്തിയായി ഇടിപ്പിച്ച് തീ ആളിപ്പടർന്നു കൊണ്ടിരുന്ന കാർ പെട്രോൾ ബങ്കിലെ അപകട മേഖലയിൽ നിന്നും മുന്നോട്ട് തള്ളി നീക്കുകയായിരുന്നു.

തീ പിടിച്ചു കൊണ്ടിരുന്ന കാർ മുന്നോട്ടു നീങ്ങിയതോടെ ഒട്ടും സമയം കളയാതെ അസീരി തന്റെ കാർ ഇടത്തോട്ട് തിരിച്ചു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീ പിടിച്ച കാർ മുന്നോട്ട് നീക്കുന്നതിനിടയിൽ തന്റെ കാർ തീ നാളങ്ങള്‍ക്കു മുകളിലൂടെയാണ് കടന്നുപോയതെന്നും പ്രപഞ്ച നാഥന്റെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് അസീരി പറഞ്ഞു.

അസീരിയുടെ ഈ രംഗങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറി. അനേകം സൗദി പൗരന്മാരും വിദേശികളും അസീരിക്ക് അഭിനന്ദനവുമായി മുന്നോട്ട് വന്നു. മഹായില്‍ ആക്ടിംഗ് ഗവര്‍ണര്‍ അലി ബിന്‍ ഇബ്രാഹിം അല്‍ഫലഖി അസീരിയുമായി ബന്ധപ്പെട്ട് അഭിനന്ദനങ്ങൾ അറിയിച്ചു.

Continue Reading

LATEST

ഫാമിലി വിസ സ്റ്റാമ്പ് ചെയ്യാൻ കാത്തിരിക്കുന്ന സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത.

Published

on

ഇന്ത്യയിൽ നിന്നുള്ള ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ഫാമിലി വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള  നടപടികള്‍ സൗദി അറേബ്യ ആരംഭിച്ചു. സൗദിയിലെ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് അനുമതി.

നയതന്ത്ര മേഖലയിലെ ചർച്ചകളുടെ ഫലമായി ഇന്ത്യയിൽ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗദിയിലേക്ക് മടങ്ങാന്‍ അനുമതി നൽകിയിരുന്നു.

മുംബൈയിലെ സൗദി കോണ്‍സുലേറ്റാണ് സ്റ്റാമ്പ് ചെയ്യുന്നതിനായി  ഫാമിലി വിസകള്‍ സ്വീകരിച്ചു തുടങ്ങിയത്. കഴിഞ്ഞ ദിവസം മുതൽ വിസകൾ സ്വീകരിച്ചു തുടങ്ങിയതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

ആരോഗ്യ മേഖല ജീവനക്കാർക്ക് പുറമെ സർക്കാർ തലത്തിൽ ആവശ്യങ്ങൾക്കായി സന്ദർശന വിസയിൽ സൗദി സന്ദർശിക്കേണ്ട ആവശ്യം ഉള്ളവർക്കും അനുമതി നൽകിയിട്ടുണ്ട്.

ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിന്റെ നേതൃത്വത്തിൽ സൗദി ആരോഗ്യ വകുപ്പ് സഹമന്ത്രി, സിവില്‍ ഏവിയേഷന്‍ അധികൃതര്‍, വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അനന്തര ഫലമെന്നോണം കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പൊതു വിലക്കില്‍നിന്ന് ആരോഗ്യ മേഖലയിലെ ജീവനക്കാരേയും കുടുംബങ്ങളേയും ഒഴിവാക്കുകയായിരുന്നു. ഇവർക്ക് 14 ദിവസ ക്വാറന്റൈന്‍ ഇല്ലാതെയാണ് സൗദിയിലേക്ക് വരാന്‍ അനുമതിയായത്.

അതെ സമയം സമീപ ദിവസങ്ങളിൽ തന്നെ ഇന്ത്യൻ പ്രവാസികൾക്ക് നല്ല വാർത്ത ശ്രവിക്കാൻ അവസരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡർ പറഞ്ഞു. റിയാദിൽ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ഭരണഘടന ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രഭാഷണം നടത്തുന്ന അവസത്തിലായിരുന്നു പ്രവാസി സമൂഹത്തിന് അംബാസഡർ ഉറപ്പ് നൽകിയത്. ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വിമാനസര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. എയര്‍ ബബ്ള്‍ കരാറിന് ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം ഇന്ത്യയിൽ നിന്നും ആരോഗ്യ പ്രവർത്തകർ അല്ലാത്തവരുടെ നേരിട്ടുള്ള സൗദി യാത്രക്കുള്ള വിലക്ക് തുടരുകയാണ്. സൗദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് 14 ദിവസം ഇന്ത്യയിൽ കഴിഞ്ഞവർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി ഇതുവരെ നൽകിയിട്ടില്ല. ഇത് മറികടക്കുന്നതിനായി യു.എ.ഇയിലും മാലി ദ്വീപിലും മറ്റും 14 ദിവസം താമസിച്ച ശേഷമാണ് ഇപ്പോള്‍ ഇന്ത്യക്കാർ സൗദിയിലേക്ക് പ്രവേശിക്കുന്നത്.

Continue Reading
LATEST11 hours ago

സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ തിരിച്ചു പോയാലും കേസും ജയിലും ശിക്ഷയും

LATEST1 day ago

സൗദി പൗരന്റെ ധീരത ഒഴിവാക്കിയത് വൻ ദുരന്തം.

LATEST1 day ago

ഫാമിലി വിസ സ്റ്റാമ്പ് ചെയ്യാൻ കാത്തിരിക്കുന്ന സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത.

LATEST1 day ago

സൗദിയിൽ നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യാൻ ബേബി സീറ്റ് നിർബന്ധമാക്കുന്നു

LATEST2 days ago

സ്‌പോണ്‍സറുടെ വീട്ടിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രവാസി വീട്ടുജോലിക്കാരിക്ക് ജയില്‍ശിക്ഷ

LATEST2 days ago

സൗദിയിൽ മരണത്തിലും അഞ്ചു ജീവിതങ്ങളിൽ പുതു വെളിച്ചം നൽകി മലയാളി.

LATEST3 days ago

സൗദിയിൽ സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് കടുത്ത ശിക്ഷ

LATEST2 weeks ago

ജിദ്ദയിലെ ഈ 9 ഡിസ്ട്രിക്റ്റുകളിൽ 5 ദിവസത്തേക്ക് ജലവിതരണം ഉണ്ടാവില്ല

LATEST2 weeks ago

സൗദിയിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ യുവാവ് പിടിച്ചു പറിക്കേസിൽ അറസ്റ്റിൽ

LATEST2 weeks ago

ഇഖാമ, തൊഴിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ വ്യാപകം. മലയാളികൾ അടക്കം അനേകം പേർ പിടിയിലാവുന്നു

LATEST2 weeks ago

ഈ നിബന്ധന പൂർത്തിയാക്കിയില്ലെങ്കിൽ ആശ്രിത വിസക്കാർക്ക് സേവനങ്ങൾ ലഭിക്കില്ലെന്ന് സൗദി ജവാസാത്ത്

LATEST2 weeks ago

മതിയായ രേഖകളില്ലാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പിടികൂടാൻ പുതിയ മാർഗ്ഗവുമായി അധികൃതർ

LATEST1 month ago

ഞായറാഴ്ച്ച മുതൽ 20,000 പേർക്ക് ഉംറചെയ്യാം. 60,000 പേർക്ക് ഹറമിലേക്ക് പ്രവേശിക്കാം.

LATEST1 month ago

വിദേശിയായ ഭാര്യയെ ഹുറൂബാക്കി സൗദി പൗരൻ മകനുമായി കടന്നു. ഭാര്യക്ക് നീതി നേടി കൊടുത്ത് സൗദി മനുഷ്യാവകാശ കമ്മീഷൻ

LATEST1 month ago

സൗദിയിലെ നബിദിനം: 24 ന്യൂസ് അവതാരകക്ക് നാക്ക് പിഴച്ചു. ചാനലിനും റിപ്പോർട്ടർക്കും എതിരെ പ്രതിഷേധം.

LATEST2 weeks ago

ഈ നിബന്ധന പൂർത്തിയാക്കിയില്ലെങ്കിൽ ആശ്രിത വിസക്കാർക്ക് സേവനങ്ങൾ ലഭിക്കില്ലെന്ന് സൗദി ജവാസാത്ത്

LATEST1 day ago

ഫാമിലി വിസ സ്റ്റാമ്പ് ചെയ്യാൻ കാത്തിരിക്കുന്ന സൗദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷ വാർത്ത.

LATEST2 weeks ago

മതിയായ രേഖകളില്ലാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പിടികൂടാൻ പുതിയ മാർഗ്ഗവുമായി അധികൃതർ

LATEST2 weeks ago

ഇഖാമ, തൊഴിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ വ്യാപകം. മലയാളികൾ അടക്കം അനേകം പേർ പിടിയിലാവുന്നു

LATEST2 weeks ago

ജിദ്ദയിലെ ഈ 9 ഡിസ്ട്രിക്റ്റുകളിൽ 5 ദിവസത്തേക്ക് ജലവിതരണം ഉണ്ടാവില്ല

LATEST2 days ago

സ്‌പോണ്‍സറുടെ വീട്ടിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രവാസി വീട്ടുജോലിക്കാരിക്ക് ജയില്‍ശിക്ഷ

LATEST2 weeks ago

സൗദിയിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ യുവാവ് പിടിച്ചു പറിക്കേസിൽ അറസ്റ്റിൽ

LATEST11 hours ago

സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ തിരിച്ചു പോയാലും കേസും ജയിലും ശിക്ഷയും

LATEST1 day ago

സൗദി പൗരന്റെ ധീരത ഒഴിവാക്കിയത് വൻ ദുരന്തം.

LATEST3 days ago

സൗദിയിൽ സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് കടുത്ത ശിക്ഷ

LATEST2 days ago

സൗദിയിൽ മരണത്തിലും അഞ്ചു ജീവിതങ്ങളിൽ പുതു വെളിച്ചം നൽകി മലയാളി.

LATEST1 day ago

സൗദിയിൽ നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യാൻ ബേബി സീറ്റ് നിർബന്ധമാക്കുന്നു

Trending

error: Content is protected !!