Connect with us

LATEST

പാസ്സ്പോര്‍ട്ട്: ഈ വഴി സ്വീകരിച്ച പ്രവാസികള്‍ക്ക് ജീവിതമാര്‍ഗം തന്നെ നഷ്ടപ്പെടാം…

Published

on

 

 

വളരെ അങ്കലാപ്പോട് കൂടിയാണ്  ഇതയക്കുന്നത് മറുപടി വൈകിയാല്‍ ഒരു നിയമോപദേശവും കിട്ടാത്ത അവസ്ഥ വന്നുചേരും  എന്‍റെ പാസ്പോര്‍ട്ട്   പുതുക്കുവാനും ചേഞ്ച്‌ ഓഫ് അഡ്രസ്സിനും ദമ്മാം ഓഫീസ്സില്‍ കൊടുത്തിരുന്നു  ഒരു മാസത്തോളമായി. ഇതിനിടയില്‍ അവരു ആവശ്യപ്പെട്ട എല്ലാ രേകകളും കൊടുത്തു SSLC BOOK, Residency Certificate, Ration Card, നാട്ടിലെ അയല്‍വാസികളുടെ അഡ്രസ്‌ എല്ലാം. ഇപ്പോള്‍ അറിയിച്ചിരിക്കുന്നു. എന്റെ പാസ്സ്പോര്‍ട്ട് തടഞ്ഞു വച്ചിരിക്കുകയാണ് എന്ന്! കാരണം എന്തെന്ന് അറിയില്ല എന്ന്! 22 വര്‍ഷമായി ഞാന്‍ ഈ പാസ്പോര്‍ട്ടില്‍ പോക്കുവരവുനടത്തുകയാണ് പത്തു വര്‍ഷം മുന്നേ റിയാദില്‍ നിന്നുമാണ് പുതുക്കിതന്നതു. എന്‍റെ ആദ്യ പാസ്പോര്‍ട്ട്‌ ഒരുവിസ ഏജന്റ് കാശും പാസ്പോര്‍ട്ടുമായി മുങ്ങിയതിനാല്‍ എന്‍റെ ഉമ്മയുടെ ചേച്ചിയുടെ അഡ്രസ്സില്‍ ആണ് പുതിയ പാസ്പോര്‍ട്ട്‌ എടുത്തത്. ആദ്യ ബുക്ക്‌ നഷ്ടപ്പെട്ടുവെന്നല്ലാതെ ഞാന്‍ യാത്ര ചെയ്തിട്ടില്ല  ഇപ്പോള്‍ എന്‍റെ ഇഖാമ അവസാനിക്കുവാന്‍ പോവുകയാണ്. പുതുക്കണമെങ്കില്‍ ഒറിജിനല്‍ പാസ്സ്പോര്‍ട്ട് വേണം. ഞാന്‍ ഒരു ഹൗസ്‌ഡ്രൈവറും ഹൃദ്രോഗിയും രണ്ടു പെണ്മക്കളുടെ വാപ്പയുമാണ്. 22 വര്‍ഷത്തെ സമ്പത്താണ്‌ മുകളില്‍ പറഞ്ഞത്. കളവല്ല. എന്‍റെ പാസ്സ്പോര്‍ട്ടിന് നിയമതടസ്സം, കാലതാമസം വരുമോ? ഒരു പോംവഴി വല്ലതുമുണ്ടോ ? Mr.J.M.K, സൗദി അറേബ്യ.   

 

എന്ത് കാരണം കൊണ്ടാണ് പാസ്സ്പോര്‍ട്ട് തടഞ്ഞു വെച്ചിരിക്കുന്നത് എന്ന് നിങ്ങളെ അറിയിക്കാനുള്ള ബാധ്യത എംബസ്സിക്കുണ്ട്. എന്ത് കാരണം കൊണ്ടാണ് തടഞ്ഞു വെച്ചിരിക്കുന്നത് എന്ന് അറിഞ്ഞെന്കില്‍ മാത്രമേ അത് പരിഹരിക്കാനുള്ള നടപടികള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂ. ആദ്യം അത് അറിയാന്‍ ശ്രമിക്കുക.

നിങ്ങളുടെ കത്തില്‍ നിന്ന് ‘വ്യാജ പാസ്സ്പോര്‍ട്ട്’ എന്ന പേരിലായിരിക്കും നിങ്ങളുടെ പാസ്സ്പോര്‍ട്ട് തടഞ്ഞു വെച്ചിരിക്കുന്നു എന്ന് ഊഹിക്കേണ്ടി വരും. ആദ്യം ഒരു പാസ്സ്പോര്‍ട്ട് എടുത്തിട്ടുണ്ട് എന്നും അതുമായി ഏജന്‍റ് കടന്നു കളഞ്ഞു എന്നും നിങ്ങള്‍ കത്തില്‍ പറഞ്ഞിരിക്കുന്നു. അപ്പോള്‍ ആദ്യമെടുത്ത പാസ്പോര്‍ട്ട് ഒറിജിനലും രണ്ടാമത് ഉമ്മയുടെ അനുജത്തിയുടെ അഡ്രസ്സില്‍ എടുത്ത പാസ്സ്പോര്‍ട്ട് വ്യാജ പാസ്പോര്‍ട്ട് ആയി അധികാരികള്‍ കണക്കാക്കിയിട്ടുണ്ടാകും. അതാകാനാണ് സാധ്യത കൂടുതല്‍.

വ്യാജ പാസ്സ്പോര്‍ട്ട് ആണ് തടഞ്ഞു വെക്കാനുള്ള കാരണമെങ്കില്‍ നിയമപരമായ പോംവഴികള്‍ക്ക് സാധ്യത കുറവാണ്. ഇത്തരത്തില്‍ നിരവധി പ്രവാസികള്‍ കളവായ അഡ്രസിലും മറ്റു രീതിയിലും (കാസര്‍കോട്‌ എംബസ്സി പോലുള്ള അനധികൃത റാക്കറ്റുകള്‍ മുഖേനയും മറ്റും) വ്യാജ പാസ്പോര്‍ട്ടുകള്‍ എടുത്തു ഗള്‍ഫ്‌ നാടുകളില്‍ ജോലി ചെയ്യ്യുന്നുണ്ട്. ആദ്യ കാലങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ നടത്തിയിരുന്നില്ല. അതിനാല്‍ പലരും പുതുക്കാന്‍ കൊടുമ്പോഴും മറ്റും പിടിക്കപ്പെടാതെ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വര്‍ധിച്ചു വരുന്ന തീവ്രവാദ ഭീഷണി കണക്കിലെടുത്ത് ഇന്ത്യയില്‍ പാസ്പോര്‍ട്ട് സംവിധാനം കര്‍ക്കശ നിലപാടാണ് സ്വീകരിക്കുന്നത്. ചിലപ്പോള്‍ കുഴപ്പമില്ലാതെ കടന്നു പോകും. എന്നാല്‍ വിവരങ്ങള് തിരുത്താനും, പുതുക്കാനും എംബസ്സിയിലോ കോണ്സുലേറ്റിലോ കൊടുക്കുമ്പോഴാണ് പലരും പിടിക്കപ്പെടുന്നത്. അവിടുത്തെ കമ്പ്യൂട്ടര്‍വല്‍കൃതമായ സംവിധാനങ്ങളില്‍ ഉള്ള നിങ്ങളുടെ ഡാറ്റാബേസില്‍ നിങ്ങള്‍ക്ക് മുന്‍പ് ഒരു പാസ്പോര്‍ട്ട് ഉണ്ടായിരുന്നതായി തെളിഞ്ഞു വരും. അപ്പോള്‍ പുതുക്കാന്‍ കൊടുത്ത പാസ്സ്പോര്‍ട്ട് തടഞ്ഞു വെക്കുന്നു. അതാണ്‌ നിങ്ങളുടെ കാര്യത്തിലും സംഭവിച്ചിരിക്കാന്‍ സാധ്യത.  

ഇവിടെ നിങ്ങള്ക്ക് രണ്ടു കാര്യങ്ങളാണ് ചെയ്യാന്‍ സാധിക്കുക.

1. മുന്‍പ് ഒരു പാസ്പോര്‍ട്ട് എടുതിരുന്നതിനാല്‍ നിലവിലുള്ള സെക്കന്‍ഡ്‌ പാസ്പോര്‍ട്ട് വ്യാജനായി കണക്കാക്കി അത് കാന്‍സല്‍ ചെയ്തു ശരിയായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു നിയമാനുസൃതമാക്കി എംബസ്സിയില്‍ നിന്ന് വാങ്ങുക.

2. നാട്ടില്‍ പോയി വ്യാജ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തു പുതിയ പാസ്സ്പോര്‍ട്ട് എടുക്കുക. എന്നാല്‍ നിങ്ങള്ക്ക് ഈ രീതി ഇപ്പോള്‍ നിയമപ്രകാരം അവലംബിക്കാന്‍ സാധിക്കില്ല. കാരണം തടഞ്ഞു വെച്ചിരിക്കുന്ന പാസ്സ്പോര്‍ട്ട് വിട്ടു കിട്ടിയാലേ നിങ്ങള്ക്ക് നിയമപരമായി നാട്ടില്‍ പോകാന്‍ സാധിക്കൂ. വ്യാജ പാസ്സ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെങ്കില്‍ നാട്ടിലുള്ള പാസ്സ്പോര്‍ട്ട്  ഓഫീസുകളില്‍ ചെയ്യുന്നതാണ് നല്ലത്. ഇവിടെ അത് സറണ്ടര്‍ ചെയ്യുന്നത് നിയമപരവും സാങ്കേതികവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്. 

(ഇവിടെ നിങ്ങള്‍ 1967 ലെ Indian Passport Act ലെ  വകുപ്പ്  12 (1) (a) (അതായത് ഈ നിയമത്തിലെ വകുപ്പ് 3 പ്രകാരം ശരിയായ യാത്രാ രേഖകളോ നിയമപ്രകാരമുള്ള പാസ്പോര്‍ട്ട്‌ഓ  ഇല്ലാതെ രാജ്യത്ത് നിന്നും പുറത്തു കടക്കാന്‍ ശ്രമിക്കുകയോ പുറത്തു പോവുകയോ ചെയ്യുക), വകുപ്പ് 12 (1) (b) (പാസ്സ്പോര്‍ട്ട് ലഭിക്കുന്നതിനു വേണ്ടി  പാസ്സ്പോര്ട്ടില്‍ ഉള്‍പ്പെടുത്തുന്നതിന് അറിഞ്ഞു കൊണ്ട് തെറ്റായ വിവരങ്ങള്‍ നല്‍കുകയോ അല്ലെങ്കില്‍ ശരിയായ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ ചെയ്‌താല്‍) പ്രകാരമുള്ള കുറ്റം ചെയ്തതായാണ് കണക്കാക്കുക. ഇതിനു ലഭിക്കാവുന്ന  പരമാവധി ശിക്ഷ രണ്ടു വര്ഷം തടവോ അല്ലെങ്കില്‍ 5000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ്. അത്പ്രകാരം സാധാരണയായി വ്യാജപാസ്പോര്‍ട്ട് എടുത്തതിനുള്ള പിഴയായി 5000 രൂപ നല്‍കി സെക്കന്‍ഡ്‌ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തു യഥാര്‍ത്ഥ വിവരങ്ങളും രേഖകളും സത്യവാങ്ങ്മൂലവും നല്‍കി പുതിയ പാസ്സ്പോര്‍ട്ട് എടുക്കുന്നതിനു വ്യക്തികളെ അനുവദിക്കാറുണ്ട്. മറ്റൊരാളുടെ പേരില്‍ അനുവദിച്ച പാസ്സ്പോര്‍ട്ട് ബോധപൂര്‍വം ഉപയോഗിക്കുകയോ, അല്ലെങ്കില്‍ തനിക്കു അനുവദിച്ച പാസ്സ്പോര്‍ട്ട് ഉപയോഗിച്ച മറ്റൊരാളെ അറിഞ്ഞു കൊണ്ട് യാത്ര ചെയ്യാന്‍ അനുവദിക്കുകയോ ചെയ്താലും ഇതേ വകുപ്പ് പ്രകാരം ഇതേ ശിക്ഷയാണ് ലഭിക്കുക.)

ഇതില്‍ ഒന്നാമതായി പറഞ്ഞിരിക്കുന്ന കാര്യമാണ് ഇപ്പോള്‍ ഇവിടെ നിന്ന് കൊണ്ട് നിങ്ങള്ക്ക് ചെയ്യാന്‍ സാധിക്കുന്നത്. എംബസ്സിയില്‍ പോയി അവിടെ നിന്ന് നല്‍കുന്ന അപേക്ഷാ ഫോമില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ നല്‍കി അത് സത്യമാണെന്ന ഒരു സത്യവാങ്ങ്മൂലവും നല്‍കണം. ചിലപ്പോള്‍ ഒരു വിശദമായ  വിശദീകരണം എഴുതി നല്‍കേണ്ടി വരും. എവിടെയൊക്കെ ജോലി ചെയ്തു? എപ്പോഴൊക്കെ, എവിടെയെല്ലാം എമിഗ്രേഷന് ക്ലിയറന്സ് നടത്തിയിട്ടുണ്ട് എന്നിവയെ സംബന്ധിച്ച് എല്ലാം വിശദമായി എഴുതി നല്‍കേണ്ടി വരും. അവ എംബസ്സി നാട്ടിലെ പാസ്സ്പോര്‍ട്ട് ഓഫീസ്കളിലേക്കും മറ്റു അനുബന്ധ അധികാര കേന്ദ്രങ്ങളിലേക്കും അയച്ചു കൊടുത്തു അവയുടെ നിജസ്ഥിതി ഉറപ്പു വരുത്തിയതിനു ശേഷം നിങ്ങളുടെ സെക്കന്‍ഡ്‌ പാസ്സ്പോര്‍ട്ട് റദ്ദാക്കി പാസ്സ്പോര്‍ട്ട് നിയമാനുസൃതമാക്കി നല്‍കും. (ഈ ഘട്ടത്തില്‍ നാട്ടില്‍ നിന്നും നാട്ടിലുള്ള പാസ്സ്പോര്‍ട്ട്  ഓഫീസുകളില്‍ സ്വാധീനം ചെലുത്തി കാര്യം നേടുന്നവരും ഉണ്ട്) പഴയ പാസ്സ്പോര്‍ട്ട് പുതുക്കി നല്‍കുന്നതിന് വേണ്ടി എംബസ്സിയില്‍ സമര്‍പ്പിച്ചവരുടെ കാര്യത്തില്‍ മാത്രമാണ് ഈ വഴി അവലംബിക്കാന്‍ സാധിക്കുക.

എന്നാല്‍ ഈ വഴി തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്ക്ക് നേരിടേണ്ടി വരുന്ന ഒരു പ്രശ്നം വളരെ ഗുരുതരമാണ്. കാരണം സൌദിയിലെ വിസ സ്റ്റാമ്പ്‌ ചെയ്തിരിക്കുന്നതു നിങ്ങളുടെ സെക്കന്‍ഡ്‌ പാസ്സ്പോര്ട്ടില്‍ ആണ്. ആ പാസ്പോര്‍ട്ട് റദ്ദാക്കി പുതിയ പാസ്പോര്‍ട്ടിലേക്ക് വിവരങ്ങള്‍ മാറ്റുന്നതിന് (നഖല്‍ മഅലൂമാത്‌) ജവാസാത്തില്‍ ഹാജരാക്കിയാല്‍ അത് ചിലപ്പോള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് വഴി തെളിയിക്കാന്‍ സാധ്യതയുണ്ട്. കാരണം നിങ്ങളുടെ വിരലടയാളം, നേത്രപടല അടയാളം എന്നിവ എടുത്തിട്ടുണ്ടാവുക ഈ വിസയുടെയും പാസ്സ്പോര്ട്ടിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും. സൗദി എമിഗ്രേഷന്‍, തൊഴില്‍ വിഭാഗം, ജവാസാത്‌, തുടങ്ങി എല്ലാ വകുപ്പുകളിലും നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ രേഖപ്പെടുതിയിട്ടുണ്ടാവുക ഈ വിരലടയാളവുമായി ബന്ധപ്പെടുത്തിയിട്ടാകും.നിങ്ങളുടെ വിരലടയാളം പരിശോധിക്കുമ്പോള്‍ ഈ വിവരങ്ങളായിരിക്കും തെളിഞ്ഞു വരിക. അപ്പോള്‍ അവിടെ രേഖപ്പെടുത്തിയ വിവരങ്ങളും പുതിയ വിവരങ്ങളുമായി സാമ്യം ഉണ്ടാകാതിരിക്കുകയും അത് കൊണ്ട് തന്നെ വിസ മാറുന്നത് അനുവദിക്കാതിരിക്കുകയും നിങ്ങളെ ആള്‍മാറാട്ട കുറ്റത്തിന്റെ പേരില്‍ തടഞ്ഞു വെക്കുകയും ചെയ്യും പിന്നീട് നിയമപരമായി രാജ്യം വിടാന്‍ സാധിക്കാതെ വരികയും ചെയ്യും. (എന്നാല്‍ എംബസ്സിയില്‍ നിന്നും പേരിനു വ്യത്യാസമില്ലാതെ പുതിയ പാസ്പോര്‍ട്ട് കിട്ടിയതിനാല്‍ ‘നഖല്‍ മാലുമാതിനു’ പ്രശ്നങ്ങള്‍ ഉണ്ടായില്ല എന്നാണു അനുഭവം എന്ന് കാണിച്ചു ചില വായനക്കാരുടെ കത്തുകള്‍ പ്രവാസി കോര്‍ണര്‍ ഡോട്ട് കോമിന് ലഭിച്ചിട്ടുണ്ട്.)

മറ്റൊരു വഴി പിടിച്ചു വെച്ചിരിക്കുന്ന പാസ്സ്പോര്‍ട്ട് എങ്ങിനെയെങ്കിലും റിലീസ്‌ ആക്കി നാട്ടില്‍ പോയി സെക്കന്‍ഡ്‌ പാസ്സ്പോര്‍ട്ട് സറണ്ടര്‍ ചെയ്തു പുതിയ പാസ്സ്പോര്‍ട്ട് എടുക്കുക എന്നതാണ്. പക്ഷെ അങ്ങിനെ ചെയ്താലും തിരിച്ചു വരുമ്പോള്‍ മേല്‍ പറഞ്ഞ പ്രശ്നം സംഭവിക്കും.

ഇനി നാട്ടില്‍ പോയി പുതിയ പാസ്സ്പോര്‍ട്ട് എടുത്തതിനു ശേഷം പുതിയ വിസയില്‍ വരാനുള്ള ശ്രമങ്ങള്‍ നടത്തിയാലും വിരലടയാള പരിശോധനയില്‍ നിങ്ങളുടെ പഴയ വ്യക്തിഗത വിവരങ്ങള്‍ തെളിഞ്ഞു വരികയും പിടിക്കപ്പെടുകയും ചെയ്യും.

എങ്ങിനെ നോക്കിയാലും നേരായ രീതിയില്‍ ഈ വിഷമ വൃത്തത്തിനിടയില്‍ നിന്നും പരിക്ക് പറ്റാതെ പുറത്തു കടക്കാനുള്ള വഴികള്‍ കാണുന്നില്ല. അതിനാല്‍ ഇപ്പോള്‍ എങ്ങിനെയെങ്കിലും നാട്ടിലെത്താനുള്ള വഴികള്‍ ആലോചിക്കുക. (ഇങ്ങിനെ വിഷമവൃതതിലാവുന്നവര്‍ അധികവും നാട്ടിലേക്ക് പറക്കുന്നത് ‘കാസര്‍കോട്‌ എംബസ്സി’ പോലുള്ള അനധികൃത പാസ്പോര്‍ട്ട് റാക്കറ്റിന്റെ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചായിരിക്കും. കുറെ പേര്‍ പിടിക്കപ്പെടും. നമ്മുടെ വിമാനത്താവളങ്ങളില്‍ ഇത് പോലുള്ള വ്യാജ രേഖകള്‍ കണ്ടുപിടിക്കാനുള്ള ആധുനിക സംവിധാനങ്ങള്‍ ഇല്ല. (ഫോട്ടോ മാറ്റി വെച്ച് ഉണ്ടാക്കുന്ന പാസ്പോര്‍ട്ടുകള്‍പിടിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. മിക്ക എയര്‍പോര്‍ട്ടുകളിലും ഇപ്പോള്‍ അത്യാധുനികമായ പാസ്സ്പോര്‍ട്ട് റീഡിംഗ് മെഷീനുകള്‍ ഉണ്ട്. അതില്‍ വെച്ച് പരിശോധന നടത്തുമ്പോള്‍ പിടിക്കപ്പെടാം. കാരണം പാസ്സ്പോര്ട്ടില്‍ ഫോട്ടോക്ക് കീഴില്‍ ഒരു രഹസ്യ മാര്‍ക്ക്‌ ഉണ്ട്. ഇത് പഴയ ഫോട്ടോ ഇളക്കി മാറ്റുമ്പോള്‍ മുറിഞ്ഞു പോകും. പാസ്സ്പോര്‍ട്ട് റീഡിംഗ് മെഷീനുകളില്‍ പരിശോധന നടത്തുമ്പോള്‍ ഇത് തിരിച്ചറിയും) പലപ്പോഴും പരിഭ്രമത്തിന്റെ അടിസ്ഥാനത്തിലുള്ള വിശദമായ ചോദ്യം ചെയ്യലില്‍ ആണ് പലരും പിടിക്കപ്പെടുന്നത്. പിടിക്കപ്പെട്ടാലും അത്ര വലുതല്ലാത്ത ശിക്ഷ കൊണ്ട് രക്ഷപ്പെടാം എന്നുള്ളത് കൊണ്ടാണ് ഇത്തരക്കാര്‍ റിസ്ക്‌ എടുത്തു നാട്ടിലെത്താന്‍ ഈ വഴി സ്വീകരിക്കുന്നത്. തീവ്രവാദമോ മയക്കു മരുന്നോ പോലുള്ളവ ആല്ലാത്ത കേസുകളില്‍ വ്യാജ പാസ്സ്പോര്‍ട്ടുമായി പിടിയിലാവുന്ന ആളെ അറസ്റ്റ് ചെയ്തു റിമാന്‍ഡ്‌ ചെയ്യുന്നതില്‍ കവിഞ്ഞു കൂടുതല്‍ ഊര്‍ജ്ജിതമായ അന്വേഷണം അധികം കേസുകളിലും ഉണ്ടാവാറില്ല. അധികം കേസുകളിലും രാഷ്ട്രീയ സ്വാധീനവും മറ്റു സ്വാധീനങ്ങളും ഉപയോഗിച്ച് അന്വേഷണം അവസാനിപ്പിക്കാരാന് പതിവ്. പിടിക്കപ്പെടാന്‍ സാധ്യത ഏറെയായിട്ടും ആളുകള്‍ വ്യാജ പാസ്സ്പോര്‍ട്ട് ഉപയോഗിച്ച് നാട് പറ്റുന്നതിനു പ്രധാന കാരണം ഇതാണ്. നിയമ വിരുദ്ധമായതിനാല്‍ ഈ രീതി നിങ്ങള്ക്ക് ഉപദേശിച്ചു തരാനോ വിവരിക്കാനോ ആവില്ല.)

Click to comment

You must be logged in to post a comment Login

Leave a Reply

CRIME

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

Published

on

ബാഗ് കവരാനുള്ള ശ്രമത്തിനിടയിൽ ഡൽഹിയിൽ റെയിൽവേ സ്റ്റേഷനിൽ മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

തൃശൂർ പട്ടിക്കാട് കീരൻകുള്ളങ്ങര വാരിയത്ത് പത്മിനി വാരസ്യാരുടെയും ശേഖരവാര്യരുടെയും മകളായ ഡോ.തുളസി രുദ്രകുമാറാണ് മരിച്ചത്. മകൾ കാർത്തിക താമസിക്കുന്ന ദുർഗ്ഗാവിലേക്ക് ഭർത്താവുമൊത്ത് സന്ദർശനത്തിന് പോയതായിരുന്നു ഡോക്ടർ തുളസി. അവിടെ നിന്ന് ഹരിദ്വാർ ക്ഷേത്രദർശനം കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് ദാരുണ സംഭവം.

വാതിലിനോട് ചേർന്ന സീറ്റിൽ ഇരിക്കുകയായിരുന്നു തുളസി. തുളസിയുടെ കയ്യിലുള്ള ബാഗ് മോഷ്ടിച്ച് ഓടാൻ ശ്രമിച്ച മോഷ്ടാക്കളെ തുളസി ചെറുത്ത് നിന്നു. പിടിവലിക്കിടയിൽ ബാഗ് കയ്യിലാക്കുന്നതിന് വേണ്ടി മോഷ്ടാക്കൾ തുളസിയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു.

ബഹളം കേട്ട് അൽപ്പം മാറിയുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഭർത്താവ് ഭർത്താവ് രുദ്രകുമാറും മകൾ കാർത്തികയുടെ ഭർത്താവ് പ്രക്ഷോഭും വരുമ്പോഴേക്കും തുളസി ട്രെയിനിൽ നിന്നും താഴെ വീണ് കഴിഞ്ഞിരുന്നു. തുളസിയെ തള്ളിയിട്ട ശേഷം മോഷ്ടാക്കൾ ബാഗുമായി രക്ഷപ്പെട്ടു.

പാണഞ്ചേരിയിൽ ഏവർക്കും പ്രിയങ്കരിയായ ജനകീയ ഡോക്ടർ ആയിരുന്നു തുളസി. പീച്ചി റോഡ് ജങ്ക്ഷനിലുള്ള ഡോക്ടറുടെ ക്ലിനിക്കിൽ പത്ത് രൂപ മാത്രമായിരുന്നു രോഗികളിൽ നിന്ന് ഫീസായി ഈടാക്കിയിരുന്നത്.

Continue Reading

INDIA

ടിക് ടോക് നിരോധനത്തിന് പുല്ലു വില. ഇന്ത്യയിൽ ആപ്പ് ഡൗൺലോഡിൽ വൻ വർദ്ധന.

Published

on

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നിം ടിക് ടോക് ആപ്പ് നീക്കം ചെയ്‌തെങ്കിലും ആപ്പ് ഡൗൺലോഡിൽ വൻ വർദ്ധനയെന്ന് റിപ്പോർട്ട്.

ഗൂഗിള്‍ പ്ലേസ്റ്റോറിൽ നിന്നും ഐഓഎസ് ആപ്പ് സ്റ്റോറിൽ നിന്നും ലഭിക്കില്ലെങ്കിലും ചൈനീസ് ആപ്പായ ടിക് ടോക് മറ്റു കേന്ദ്രങ്ങളിൽ സുലഭമാണ്. നിലവിൽ തേഡ് പാര്‍ട്ടി വെബ്സൈറ്റുകളിൽ നിന്നാണ് ടിക് ടോക് ഡൗൺലോഡ് ചെയ്യപ്പെടുന്നത്.

ഗൂഗിളും ആപ്പിളും പിൻവലിച്ചെങ്കിലും നിരവധി തേർഡ് പാർട്ടി സൈറ്റുകളിൽ ടിക് ടോക് ആപ്പ് ഇപ്പോഴും ലഭ്യമാണ്.

തേഡ് പാര്‍ട്ടി വെബ്സൈറ്റുകളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് 12 ഇരട്ടിയായാണ് വര്‍ദ്ധിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യക്കാരാണ് ഏറ്റവും കൂടുതലായി ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നത്.

നിരോധനത്തിനു ശേഷം ടിക് ടോക് ഡൗൺലോഡ് ചെയ്യുന്ന തേർഡ് പാർട്ടി സൈറ്റുകളുടെ വിവരങ്ങൾ അന്വേഷിച്ച് സെർച്ച് ചെയ്യുന്നവരുടെ എണ്ണയത്തിലും വൻ വർദ്ധന ഉണ്ടായിട്ടുണ്ട്.

Continue Reading

INDIA

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം.

Published

on

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് സുപ്രീം കോടതി മുൻ ജീവനക്കാരി രംഗത്ത്.

മുൻ കോർട്ട് മാസ്റ്റർ ആയിരുന്ന മുപ്പത്തി അഞ്ചുകാരി ഇക്കാര്യം കാണിച്ച് ഇരുപത്തി രണ്ട് സുപ്രീം കോടതി ജഡ്ജിമാർക്കും കത്ത് നൽകി.

2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം.

മുൻ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യപ്രകാരം സുപ്രീം കോടതി മൂന്നംഗ ബെഞ്ച് അടിയന്തര സിറ്റിംഗ് ചേർന്നു.

കോടതിയുടെ പ്രവർത്തന സ്വാതന്ത്ര്യം സംബന്ധിച്ച പ്രധാന വിഷയം പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് 10.30ന് സിറ്റിംഗ് നടത്തും എന്നായിരുന്നു നോട്ടീസ് നൽകിയിരുന്നത്.

അതേ സമയം തനിക്കെതിരായ ലൈംഗിക ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി രംഗത്തെത്തി. തന്നെ പണം കൊണ്ട് സ്വാധീനിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് വ്യാജ ലൈംഗിക ആരോപണം കൊണ്ട് വന്നതെന്നും ഇതിൽ ഗൂഡാലോചന ഉണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

യുവതി നൽകിയ പരാതി വ്യാജമാണെന്നും ഇന്ത്യൻ ജുഡീഷ്യറിക്ക് മേലുള്ള കടന്ന് കയറ്റമാണെന്നും പറഞ്ഞ അദ്ദേഹം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കരുതലോടെ ആയിരിക്കണമെന്ന് നിർദ്ദേശിച്ചു

പരാതി ഉയർന്നതിനെ തുടർന്ന് രാജിവയ്ക്കാനില്ലെന്നും നീതി പീഠത്തിന്റെ വിശുദ്ധി കാത്ത് സൂക്ഷിച്ച് തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതം സുതാര്യമാണ്. ഇതുവരെ തനിക്കെതിരെ യാതൊരു ആരോപണവും ഉണ്ടായിട്ടില്ല. തന്റെ ബാങ്ക് അക്കൗണ്ടിൽ ഉള്ളത് വെറും ആറ് ലക്ഷം രൂപ മാത്രമാണ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഈ യുവതി നിലവിലു എങ്ങനെയാണ് സുപ്രീം കോടതിയിൽ ജീവനക്കാരിയായതെന്ന് എന്ന കാര്യത്തിൽ ദുരൂഹത ഉണ്ടെന്നും ഇക്കാര്യം അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading
CRIME6 hours ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

CINEMA7 hours ago

ജിദ്ദയിൽ ആവേശമായി ലൂസിഫർ.

INDIA10 hours ago

ടിക് ടോക് നിരോധനത്തിന് പുല്ലു വില. ഇന്ത്യയിൽ ആപ്പ് ഡൗൺലോഡിൽ വൻ വർദ്ധന.

INDIA12 hours ago

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം.

LAW12 hours ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

INDIA13 hours ago

ഐ.ഇ.എൽ.റ്റി.എസിന് ഒരുങ്ങുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി

MIDDLE EAST14 hours ago

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ഇന്ന്.

CRIME14 hours ago

സദാചാര പോലീസുകാർ കവർച്ചക്കാരായി. കേരളത്തിലെത്തിയ ജർമ്മൻ ടൂറിസ്റ്റുകളെ കൊള്ളയടിച്ചു.

HEALTH1 day ago

നഴ്‌സിംഗ് ബിരുദം ഉള്ളവർക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പ് വേണ്ടെന്ന് ഹൈക്കോടതി.

MIDDLE EAST1 day ago

സ്പൈസ് ജെറ്റിന്‍റെ കോഴിക്കോട് -ജിദ്ദ വിമാന സർവീസ് നാളെ മുതൽ.

KERALA1 day ago

കുഞ്ഞുങ്ങൾക്ക് നേരെയുള്ള ശാരീരിക പീഢനങ്ങൾക്ക് ഒരറുതി വരുത്തണ്ടേ?

CINEMA1 day ago

സൗദിയിലിരുന്ന് ലൂസിഫറിന്റെ വ്യജ പതിപ്പ് കണ്ടയാൾ കുടുങ്ങും.

CRIME2 days ago

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു.

CRIME2 days ago

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു

LATEST2 days ago

യു.എ.ഇ യിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണം നാളെ തുടങ്ങുന്നു.

MIDDLE EAST4 weeks ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA4 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH1 week ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

HEALTH2 weeks ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

CRIME3 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME1 week ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE2 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

SAUDI ARABIA2 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

CRIME2 weeks ago

സഹ തടവുകാരുടെ മർദ്ദനം പേടി ജയിൽ മാറ്റി തരണമെന്ന് അരുൺ.

CRIME3 weeks ago

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത കേസിൽ സർക്കാരിന് നോട്ടീസ്.

CRIME1 week ago

ഡോ. സംഗീത് ചെറിയാനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആ ആവശ്യം

Trending

Copyright © 2019 Pravasi Corner.

error: Content is protected !!