Connect with us

BAHRAIN

പാസ്പോർട്ട് സേവാ പ്രോജക്റ്റ് ഓൺലൈൻ സേവനങ്ങൾ ഇന്ന് മുതൽ ബഹറിനിലെ പ്രവാസികൾക്കും ലഭ്യമാകും.

Published

on

പാസ്പോർട്ട് സേവാ പ്രോജക്റ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ സേവനങ്ങൾ ഇന്ന് മുതൽ ബഹറിനിലെ പ്രവാസികൾക്കും ലഭ്യമാകും. ഇത് സംബന്ധിച്ച അറിയിപ്പ് ഇന്ത്യൻ എംബസ്സിയിൽ നിന്നും ലഭിച്ചു.

ഓൺലൈൻ നടപടി ക്രമങ്ങൾക്കുശേഷം രേഖകൾ സമർപ്പിക്കാൻ അപേക്ഷകർ ഐ.വി.എസ് സെന്ററിൽ നേരിട്ടെത്തണം. കുട്ടികൾ മാതാപിതാക്കളോടൊപ്പം എത്തിച്ചേരണം.

https://embassy.passportindia.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ഓൺലൈൻ പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകുക. ഇതിനായി അപേക്ഷകർ ആദ്യമായി യൂസർ ഐ.ഡി ഉണ്ടാക്കേണ്ടതുണ്ട്. അതിനുശേഷം ഈ യൂസർ ഐ.ഡി ഉപയോഗിച്ച് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാം.

ലോഗിൻ ചെയ്തതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കുക. പിന്നീട് ഈ ഫോം സബ്മിറ്റ് ചെയ്യുകയും അതിന്റെ പ്രിന്റ് ഔട്ട് എടുക്കുകയും ചെയ്യുക.

പ്രിന്റ് ഔട്ട് എടുത്തതിന് ശേഷം ഫോട്ടോ ഒട്ടിക്കേണ്ട സ്ഥലത്ത് കൃത്യമായി ഫോട്ടോ ഒട്ടിക്കുക. അതിനു ശേഷം ഫോമിൽ ഒപ്പിട്ട ശേഷം ആവശ്യമായ രേഖകൾ സഹിതം ഐ.വി.എസ് സെന്ററിൽ സമർപ്പിക്കാം.

ഒപ്പിടുമ്പോൾ ഐ.വി.എസ് സെന്ററിലെ സബ്മിഷൻ ഓഫീസറുടെ മുന്നിൽ വെച്ച് തന്നെ ഒപ്പിടാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

error: Content is protected !!