Connect with us

MIDDLE EAST

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

Published

on

സൗദിയിലെ ഹബീലിലെ ഷിഫാ അസിർ പോളിക്ലിനിക് അധികൃതരുടെയും ഖമീസിലെ അൽ ജുനൂബ് പോളിക്ലിനിക്കിലെ ബിനാമികളായ മലയാളി മാനേജ്‌മെന്റിന്റെയും മാനസിക പീഡനങ്ങളെ തുടർന്ന് അവധി നിഷേധിക്കപ്പെട്ട് സൗദിയിൽ തന്നെ പ്രസവിക്കേണ്ട വന്ന മലയാളി നഴ്സ് ടിന്റു സ്റ്റീഫൻ ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു.

ടിന്റുവിന്റെ യാത്ര തടസ്സപ്പെടുത്താൻ ഏതറ്റം വരെയും പോകുമെന്ന വാശിയിൽ മുന്നോട്ടു പോയ സ്പോൺസറുടെയും ബിനാമികളായ മലയാളികളുടെയും കുടില തന്ത്രങ്ങളെ പൊളിച്ചടുക്കിയത് ടിന്റുവിനെ ഏതു വിധേനയും നാട്ടിലേക്ക് അയക്കുമെന്ന ദൃഢ നിശ്ചയത്തോടെ പ്രശ്നത്തിൽ ഇടപെട്ട് സാമൂഹിക പ്രവർത്തകരായ അഷ്‌റഫ് കുറ്റിച്ചലിന്റെയും ബിജു നായരുടെയും നിരന്തര പരിശ്രമങ്ങളാണ്.

ടിന്റുവിനെ ഹുറൂബാക്കിയും വിമാനാത്താവളത്തിൽ നിന്ന് പോലീസിനെ ഉപയോഗിച്ച് തിരിച്ചിറക്കിയും ലേബർ ഓഫീസിലും കോടതിയിലും കേസ് കൊടുത്തും മേൽക്കോടതിയിൽ അപ്പീൽ പോയും സ്പോൺസറും ബിനാമി മലയാളികളും വൃത്തികെട്ട തന്ത്രങ്ങൾ പ്രയോഗിച്ചപ്പോൾ ഒരിക്കലും പെട്ടെന്ന് സാധ്യമാകില്ലെന്ന് കരുതിയ ടിന്റുവിന്റെ തിരിച്ചു പോക്ക് അഷറഫും ബിജു നായരും സാധ്യമാക്കിയത് ജിദ്ദ കോൺസുലേറ്റിന്റെയും, അബഹ ഗവർണറേറ്റിന്റെയും, ജവാസാത്ത് ഡയറക്ടറേറ്റിന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും സഹായത്തോടെയാണ്.

മൂന്ന് വർഷത്തെ കരാറിൽ സൗദിയിലെത്തിയ ടിന്റുവിന് അവകാശപ്പെട്ട വാർഷിക അവധി ആദ്യ വർഷത്തിൽ തന്നെ മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു. വിവാഹ ആവശ്യത്തിന് പോലും നാട്ടിലേക്ക് വിടാൻ തയ്യാറാവാതിരുന്ന മാനേജ്‌മെന്റിനോട് ആത്മഹത്യാ ഭീഷണി പോലും മുഴക്കിയാണ് അന്ന് നാട്ടിലെത്താൻ സാധിച്ചത്.

പ്രസവ അവധി അനുവദിച്ചു തരണമെന്ന് മാസങ്ങൾക്കു മുമ്പ് തന്നെ മാനേജ്‌മെന്റിനോട് ടിന്റു അഭ്യർത്ഥിച്ചിരുന്നു. പരിഗണിക്കാമെന്ന് ആദ്യ ഘട്ടത്തിൽ ഉറപ്പു പറഞ്ഞ മാനേജ്‌മെന്റ് പിന്നീട് വാക്കു മാറുകയായിരുന്നു. ഒരു ഘട്ടത്തിൽ എന്ത് വില കൊടുത്തും ടിന്റുവിന്റെ നാട്ടിലേക്കുള്ള യാത്ര തടയും എന്ന് മാനേജ്‌മെന്റ് നിലപാടെടുത്തു.അതിനായി ഷിഫാ അസീർ പോളിക്ലിനിക്കിന്റെ തന്നെ സഹോദര സ്ഥാപനമായ ഷിഫാ അൽ ജുനൂബ് പോളിക്ലിനിക്കിലെ ബിനാമികളായ മലയാളികളായ മാനേജ്‌മെന്റും അകമഴിഞ്ഞ പിന്തുണ നൽകി.

തനിക്കു യാത്ര നിഷേധിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയ ഘട്ടത്തിൽ ടിന്റു റിയാദിലെ ഇന്ത്യൻ എംബസിയുസേ സഹായം അഭ്യർത്ഥിച്ചു. എംബസ്സിയുടെ നിർദ്ദേശപ്രകാരം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ടിന്റുവിന് ആവശ്യമായ സഹായങ്ങൾ നൽകാനായി കോൺസുലേറ്റിന്റെ ജീവകാരുണ്യ പ്രവർത്തന കമ്മിറ്റി അംഗങ്ങളും ഖമീസിലെ സാമൂഹിക പ്രവർത്തകരുമായ ബിജു നായർ, അഷ്‌റഫ് കുറ്റിച്ചൽ എന്നിവരെ ചുമതലപ്പെടുത്തി.

ബിജു നായരും അഷറഫും മാനേജ്‌മെന്റുമായി നടത്തിയ ചർച്ചക്കൊടുവിൽ മാനേജ്‌മെന്റിന്റെ ആവശ്യപ്രകാരം മുപ്പതിനായിരം സൗദി റിയാലിന്റെ ഗാരന്റിയും മറ്റൊരു ക്ലിനിക്കിൽ നിന്ന് നഴ്‌സിനെയും ടിന്റുവിന് പകരമായി തരപ്പെടുത്തി കൊടുത്തു. തുടർന്നും അനുകൂല സമീപനം ഇല്ലാതായപ്പോൾ നീതിക്ക് വേണ്ടി ലേബർ ഓഫീസിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു.

അഷറഫും ബിജു നായരും ജവാസാത്തിന്റെ നാട് കടത്തൽ കേന്ദ്രത്തിന്റെ ഡയറക്ടറുടെ നിർദ്ദേശപ്രകാരം അബഹ എയർപോർട്ട് വഴി ടിന്റുവിനെ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കി യാത്രക്കായി എയർപോർട്ടിൽ എത്തി. ഇത് മനസ്സിലാക്കിയ മാനേജ്‌മെന്റ് ടിന്റു ലേബർ ഓഫീസിൽ പരാതി നൽകുന്നതിന് മുൻപ് തന്നെ ടിന്റു ജോലിസ്ഥലത്ത് നിന്ന് ഓടിപ്പോയെന്ന് കാണിച്ചു ഹുറൂബാക്കി.

തുടർന്ന് സ്പോൺസർ വിമാനത്താവളത്തിൽ എത്തുകയും ടിന്റുവിനെ എയർപോർട്ട് ജീവനക്കാരുടെ സഹായത്തോടെ നിർബന്ധിച്ചു പുറത്തിറക്കുകയുമായിരുന്നു. തുടർന്ന് സ്‌പോൺസറുടെ പരാതിപ്രകാരം ടിന്റുവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പോലീസ് അഷറഫ് കുറ്റിച്ചലിനെ അറസ്റ്റ് ചെയ്തു.

തുടർന്ന് ടിന്റുവിനെ കൊണ്ട് പോകാൻ സ്പോൺസർ ശ്രമിച്ചെങ്കിലും സ്പോണ്സർക്കൊപ്പം പോകില്ലെന്ന് ടിന്റു നിലപാടെടുത്തു. ടിന്റുവിനെ നാടുകടത്തൽ കേന്ദ്രത്തിന്റെ ജയിലിലേക്ക് അയൽകാൻ സ്പോൺസർ ആവശ്യപ്പെട്ടുവെങ്കിലും പൂർണ്ണ ഗർഭിണിയായ ടിന്റുവിന്റെ മോശമായ ആരോഗ്യ സ്ഥിതി പരിഗണിച്ചു ജയിലേക്കു അയക്കാതെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വന്നു.

അതിനിടെ തന്റെ സ്‌പോൺസറുടെ ജാമ്യത്തിൽ പുറത്തിറങ്ങിയ അഷ്‌റഫസ്സറിലെ റീജിയണൽ പോലീസ് ഡയറക്ടറെ ഫോണിൽ ബന്ധപ്പെട്ട് ടിന്റുവിന്റെ ആരോഗ്യസ്ഥിതി ധരിപ്പിക്കുകയും തുടർന്ന് അബഹയിലെ മലയാളി കുടുംബത്തോടൊപ്പം ടിന്റുവിനെ താമസിപ്പിക്കുകയും ചെയ്തു.

ഇത് ശേഷം ടിന്റുവിന്റെ യാത്ര തടസ്സപ്പെടുത്തുന്നതിനു വേണ്ടി മുപ്പത്തി എണ്ണായിരം റിയാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്പോൺസർ ലേബർ ഓഫീസിൽ പരാതി നൽകി. തുടർന്ന് കേസ് ലീഡർ കോടതിയിലേക്ക് മാറ്റി. ടിന്റു ഓടിപ്പോയെന്നു കാണിച്ചു ഹുറൂബാക്കുന്ന സമയം ടിന്റു താമസ സ്ഥലത്തു തന്നെ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയ കോടതി മാനേജ്‌മെന്റിന് ഒരു റിയാൽ പോലും നഷ്ടപരിഹാരമായി നൽകേണ്ടതില്ലെന്ന് വിധിച്ചു കേസ് തള്ളി.

എന്നാൽ ഈ സാഹചയത്തിലും ടിന്റുവിനെ വെറുതെ വിടാൻ ആശുപത്രി മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. ലേബർ കോടതി വിധിക്കെതിരെ അപ്പീൽ കോടതിയെ സമീപിച്ചു. അപ്പീൽ വിധി വരുന്നതുവരെ അനന്തമായി കാത്തിരിക്കണമെന്ന് മനസ്സിലാക്കിയ അഷറഫ് അബഹ ഗവർണ്ണറുടെ ഓഫിസുമായി ബന്ധപ്പെട്ടു. തുടർന്ന് രണ്ടു ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്ന് ഗവർണ്ണറുടെ ഓഫീസ് ജവാസാത്ത് ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി.അതിനൊപ്പം തന്നെ ടിന്റുവിന്റെ നിഷേധിക്കപ്പെട്ട അവകാശങ്ങളും ആരോഗ്യസ്ഥിതിയും മനുഷ്യാവകാശ കമ്മീഷനെയും ധരിപ്പിച്ചു. തുടർന്ന് മനുഷ്യാവകാശ കമ്മീഷനും ജവാസാത്ത് മേധാവിയും സംയുക്തമായി ടിന്റുവിന്റെ സ്‌പോൺസറെ വിളിച്ചു വരുത്തുകയും രണ്ടു ദിവസത്തിനകം എക്സിറ്റ് വിസ നൽകണമെന്ന് അന്ത്യശാസനം നൽകുകയും ചെയ്തു. തുടർന്ന് ഫൈനൽ എക്സിറ്റ് നൽകാൻ സ്പോൺസർ നിർബന്ധിതനാവുകയായിരുന്നു.

Advertisement

LATEST

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

Published

on

സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ തീർത്ഥാടകർക്ക് ഹജ്ജും ഉംറയും നിർവഹിക്കാനായി മക്കയിലേക്കും തീർത്ഥാടനത്തിന് ശേഷം തിരിച്ച് വീട്ടിലേക്കും തങ്ങളുടെ ഭാരം പിടിച്ച ലഗേജുകൾ വഹിച്ചു കൊണ്ടുള്ള യാത്രകൾ ഒഴിവാക്കാനുള്ള പദ്ധതിയുമായി സൗദി പോസ്റ്റ് അധികൃതർ രംഗത്ത്.

ഇത് സംബന്ധിച്ച പദ്ധതി ആഭ്യന്തര ഹജ്ജ് കമ്പനികൾക്കായുള്ള കോർഡിനേഷൻ കമ്മിറ്റി പഠിച്ചു വരുന്നു. ഈ വർഷത്തെ ഹജ്ജ് സീസണിൽ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് കൗൺസിൽ ആലോചിക്കുന്നത്. പദ്ധതി വിജയകരം ആണെങ്കിൽ വരും വർഷങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

രാജ്യത്തെ എല്ലാ സ്ഥലങ്ങളിൽ നിന്നും ലഗേജുകൾ മക്കയിലും തിരിച്ച് അവരവരുടെ വീടുകളിലും സൗദി പോസ്റ്റ് എത്തിച്ചു നൽകും. ആവശ്യപ്പെട്ടാൽ ലഗേജുകൾ സൗദി പോസ്റ്റ് ജീവനക്കാർ വീടുകളിൽ വന്ന് ശേഖരിക്കും.

ഇതിന് നൂറ് റിയാൽ നൽകേണ്ടി വരും. മറിച്ച് ലഗേജുകൾ സൗദി പോസ്റ്റ് ഓഫീസുകളിൽ എത്തിക്കുകയാണെങ്കിൽ എഴുപത് റിയാൽ മാത്രം നൽകിയാൽ മതിയാകും.

Continue Reading

LATEST

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

Published

on

സൗദി അറേബ്യയിൽ കൊടും ചൂട് മൂലം പാർക്ക് ചെയ്തിരുന്ന കാറുകളുടെ ബമ്പറുകൾ ഉരുകി ഒലിക്കുന്നതായുള്ള ചിത്രങ്ങൾ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളുടെ പിറകു വശത്തെ ബമ്പറുകൾ ഉരുകി ഒലിച്ചു താഴെ ഒലിച്ചിറങ്ങുന്ന ചിത്രങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. അൻപത്തി രണ്ടു ഡിഗ്രി ചൂടിൽ കാറുകൾ ഉരുകി ഒലിക്കുന്നു എന്ന തലക്കെട്ടോട് കൂടിയായിരുന്നു ചിത്രങ്ങൾ പ്രചരിച്ചിരുന്നത്.

ചിത്രങ്ങൾ ലഭിച്ചവർ നവമാധ്യമങ്ങളിലൂടെ ഇവ വീണ്ടും വീണ്ടും ഷെയർ ചെയ്തതോടെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ വൈറലായി. എവിടെയാണ് ഇത് സംഭവിച്ചത് എന്ന് ആദ്യം ചിത്രങ്ങൾ ലഭിച്ചവർക്ക് അറിയാത്തതിനാൽ അവർ ഊഹിച്ച് ഓരോ സ്ഥലങ്ങളുടെ പേരുകൾ വെച്ച് ചിത്രങ്ങൾ മറ്റുള്ളവർക്ക് ഫോർവേർഡ് ചെയ്തു.

വ്യാജ ചിത്രങ്ങൾ പ്രചരിച്ചതോടെ ചൂട് കൂടിയ സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും ജോലിയെടുക്കുന്നവർക്കും ആശങ്കയായി. പലരും തങ്ങളുടെ പുതിയ കാറുകൾ ചൂട് കുറഞ്ഞ സ്ഥലങ്ങളിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടങ്ങളിലേക്ക് മാറ്റി.

പക്ഷെ ഒരു രണ്ടു ദിവസത്തിനകം തന്നെ വാർത്തയുടെ സത്യാവസ്ഥ വെളിവാക്കി മാധ്യമങ്ങൾ രംഗത്ത് വന്നു. ചിത്രത്തിൽ കാണുന്നത് പോലെ ഒരു സംഭവം സൗദിയിൽ നടന്നിട്ടില്ല. കാറുകൾ ഉരുകി ഒലിക്കാൻ മാത്രം ഉയർന്ന ചൂട് ഉണ്ടായിട്ടുമില്ല.

ചിത്രത്തിൽ കാണുന്നത് അമേരിക്കയിലെ അരിസോണയിൽ വച്ചെടുത്ത കാറുകളുടെ ചിത്രങ്ങളാണ് എന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അവിടെ വെയിൽ മൂലമല്ല മറിച്ച് ചെറിയ തീപിടുത്തത്തിൽ സംഭവിച്ചതാണ് എന്ന് വെളിപ്പെട്ടു. അരിസോണയിലെ ഒരു നിർമാണ പദ്ധതിയുടെ സൈറ്റിലെ കാറുകളുടെ ബമ്പറുകൾ ആണ് ഇപ്രകാരം ഉരുകി ഒലിച്ചത്. മൊത്തത്തിൽ പന്താണ്ടോളം കാറുകൾക്ക് ഇങ്ങിനെ ഭാഗികമായി കേട് സംഭവിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

അരിസോണയിലെ ഒരു പ്രാദേശിക വെബ്‌സൈറ്റിൽ 2018 ൽ ജൂണിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ ചിത്രങ്ങളാണ് ഏതോ വിരുതന്മാർ സൗദിയിലെ കൊടും ചൂടിൽ ഉരുകി ഒലിക്കുന്ന കാറുകളാക്കി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചത്.

Continue Reading

LATEST

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

Published

on

സൗദി അറേബ്യയിൽ സംഗീതം പഠിപ്പിക്കുന്നതിനായി ആദ്യ മ്യൂസിക് അക്കാദമി തുടങ്ങാൻ താൻ തയ്യാറെടുക്കുന്നതായി സൗദിയിലെ പ്രശസ്ത ഗായകനും കമ്പോസറുമായ നാസർ അൽ സാലേഹ് വ്യക്തമാക്കി.

അക്കാദമി തുടങ്ങാൻ ആവശ്യമായ എല്ലാ ലൈസന്സുകളും അധികൃതരിൽ നിന്നും താൻ ലഭ്യമാക്കി കഴിഞ്ഞു. ഉടനെ തന്നെ അത് അത് യാഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് നാസർ അൽ സാലേഹ് വ്യക്തമാക്കി.

സൗദിയിലെ യുവത്വങ്ങളിൽ നിന്ന് ഏറ്റവും മികച്ചവരെയാണ് അക്കാദമിയിൽ സംഗീതം പഠിപ്പിക്കുന്നതിനായി നിയമിക്കുക. സംഗീതം പഠിക്കുന്നതിനും ഏറ്റവും നല്ല രീതി നിർദ്ദേശിക്കുന്നതിനും ഒരു സ്റ്റെജിറം വേദിയും താൻ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംഗീതം ആത്മാവിനും മനസ്സിനും ശരീരത്തിനും ശാന്തി ലഭിക്കുന്നതിന് ആവശ്യമായ മാധ്യമമാണ്. അതിനാൽ സ്‌കൂളുകളിൽ തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും സംഗീതം പഠിപ്പിക്കണം എന്നാണ് തന്റെ അഭിപ്രായം. ഈ അടുത്ത കാലത്തായി കലാരംഗത്തുള്ള കുതിപ്പ് തന്റെ സ്വപ്നം ഉടനെ യാഥാർഥ്യമാകും എന്നുള്ള ദിശാബോധമാണ് തനിക്ക് നൽകുന്നതെന്നും നാസർ അൽ സാലേഹ് വ്യക്തമാക്കി.

അൽ അഹ്സയാണ് നാസറിന്റെ ജന്മദേശം. പാര്യമ്പര്യമായി സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് നാസറിന്റെ ജനനം. പിതാവ് അടക്കമുള്ളവർ അറിയപ്പെടുന്ന സംഗീതജ്ഞരായിരുന്നു.

Continue Reading
KERALA22 hours ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KERALA2 weeks ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST2 weeks ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST2 weeks ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST2 weeks ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA2 weeks ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA2 weeks ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH2 weeks ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA2 weeks ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME2 weeks ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME2 weeks ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA2 weeks ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH2 weeks ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

KERALA2 weeks ago

അന്ന് ഗദ്ദാമ. ഇന്ന് പ്രശസ്തയായ എഴുത്തുകാരി. ഇത് ആട് ജീവിതമല്ല, അത്ഭുത ജീവിതം.

HEALTH2 weeks ago

വൃഷണം നീക്കം ചെയ്തു. കിംഗ് ഫൈസൽ ആശുപത്രിയിലെ 10 പേർക്കെതിരെ കേസ്.

CRIME3 weeks ago

മുർതസയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് സൗദിയോട് ആംനെസ്റ്റി ഇന്റർനാഷണൽ.

LATEST4 weeks ago

സൗദിയിൽ ബീഫ് തീറ്റിച്ചുവെന്ന ഇന്ത്യക്കാരന്റെ പരാതിയിൽ വഴിത്തിരിവ്.

CRIME4 weeks ago

സൗദിയിൽ വാരാന്ത്യ സ്ത്രീ-പുരുഷ ഡാൻസ് പാർട്ടി. 20 പേർ പിടിയിൽ.

LATEST3 weeks ago

ദുബൈ അപകടം: അപകട കാരണത്തിന്റെ വ്യക്തമായ ചിത്രം ലഭ്യമാവുന്നു.

HEALTH2 weeks ago

വൃഷണം നീക്കം ചെയ്തു. കിംഗ് ഫൈസൽ ആശുപത്രിയിലെ 10 പേർക്കെതിരെ കേസ്.

HEALTH4 weeks ago

പ്രാർത്ഥനകൾ സഫലം. സോനാ മോൾ മടങ്ങി വരുന്നു ജീവിതത്തിലേക്ക്.

LATEST3 weeks ago

സൗദിയിൽ ലക്ഷക്കണക്കിന് വിദേശികൾക്ക് പുതിയ തൊഴിലവസരം ഒരുങ്ങുന്നു.

LATEST3 weeks ago

ദുബൈ ബസ് അപകടത്തിന്റെ കാരണമായി ഡ്രൈവർ പറയുന്നത്……

INDIA3 weeks ago

യാത്രയിൽ വിമാനത്തിന് അകത്ത് പ്രവാസി മലയാളി മരിച്ചു. വിമാനം തിരിച്ചിറക്കി.

LATEST3 weeks ago

ഭാഗ്യം കേരളത്തിലേക്ക്…ഇത്തവണ 18.85 കോടി പന്തളം സ്വദേശിക്ക്.

KERALA2 weeks ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

KERALA3 weeks ago

യതീഷ് ചന്ദ്രക്ക് സ്ഥലം മാറ്റം. കേരളത്തിലെ മികച്ച ക്രമസമാധാന പാലകനെ ഒതുക്കി?

LATEST3 weeks ago

ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയിൽ മരിച്ചു.

LATEST2 weeks ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LAW3 weeks ago

ദുബൈ അപകടം: മരിച്ചവരുടെ ബന്ധുക്കൾക്ക് 38 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.

Trending

error: Content is protected !!