Connect with us

MIDDLE EAST

ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി മെഡിക്കൽ കൊച്ചിയിൽ നടത്താം.

Published

on

ഖത്തറിലേക്ക് തൊഴിൽ വിസയിൽ വരുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് കൊച്ചിയിൽ ഖത്തറിന്റെ വിസാകേന്ദ്രം തുറക്കുന്നു. കൊച്ചിയിലെ ഇടപ്പിള്ളി മെട്രോ സ്റ്റേഷന് അടുത്തുള്ള നാഷണൽ പേൾ സ്റ്റാർ ബിൽഡിങ്ങിലാണ് പുതിയ കേന്ദ്രം തുടങ്ങുന്നത്.

ഇനി മുതൽ കൊച്ചിയിൽ നിന്ന് തന്നെ മെഡിക്കൽ അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാം. തൊഴിൽ കരാർ ഒപ്പു വെക്കൽ, ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തൽ എന്നിവയും ഇവിടെ നിന്ന് തന്നെ ചെയ്യാൻ സാധിക്കും. ഏപ്രിൽ മാസം മുതൽ കേന്ദ്രം പ്രവർത്തനം ആരംഭിക്കും.

സിംഗപ്പൂരിലെ ബയോമെറ്റ് സ്മാർട്ട് ഐഡന്റിറ്റി സൊല്യൂഷൻസ് എന്ന ഏജൻസിയുമായി സഹകരിച്ചാണ് ഖത്തർ ഇന്ത്യയിൽ ഇത്തരത്തിൽ വിവിധ കേന്ദ്രങ്ങൾ തുടങ്ങുന്നത്. കൊച്ചി കൂടാതെ ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ലഖ്നോ എന്നിവിടങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കും.

പുതിയ കേന്ദ്രം തുറക്കുന്നതോടെ ആളുകൾക്ക് നാട്ടിൽ നിന്ന് തന്നെ മെഡിക്കൽ പരിശോധന നടത്തി യോഗ്യത ഉറപ്പാക്കാം. ഇതിൽ അയോഗ്യനാണെന്നു കാണുകയാണെങ്കിൽ ഖത്തറിൽ എത്തി നടത്തേണ്ട മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ട് ആളുകൾക്ക് നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥ ഒഴിവാക്കാം. വിസ, താമസം, വിമാന ടിക്കറ്റ് എന്നീ വകകളിൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും ഒഴിവാക്കാം.

ഇപ്പോൾ തൊഴിൽ വിസയിൽ ഖത്തറിൽ എത്തുന്നവർ പുതിയ ഇഖാമ എടുക്കാൻ ഖത്തറിൽ എത്തി ഒരു മാസത്തിനകം തന്നെ മെഡിക്കൽ പരിശോധനയിൽ വിജയിക്കേണ്ടതുണ്ട്. ഈ പരിശോധനയിൽ പരാജയപ്പെട്ടാൽ താമസ പെർമിറ്റ് ലഭിക്കാതെ മടങ്ങേണ്ടി വരാം. അതിനാൽ നാട്ടിൽ നിന്ന് തന്നെ മെഡിക്കൽ എടുത്താൽ മേൽപറഞ്ഞ നഷ്ടങ്ങൾ ഒഴിവാക്കാനാവും.

Advertisement

LATEST

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

Published

on

സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ തീർത്ഥാടകർക്ക് ഹജ്ജും ഉംറയും നിർവഹിക്കാനായി മക്കയിലേക്കും തീർത്ഥാടനത്തിന് ശേഷം തിരിച്ച് വീട്ടിലേക്കും തങ്ങളുടെ ഭാരം പിടിച്ച ലഗേജുകൾ വഹിച്ചു കൊണ്ടുള്ള യാത്രകൾ ഒഴിവാക്കാനുള്ള പദ്ധതിയുമായി സൗദി പോസ്റ്റ് അധികൃതർ രംഗത്ത്.

ഇത് സംബന്ധിച്ച പദ്ധതി ആഭ്യന്തര ഹജ്ജ് കമ്പനികൾക്കായുള്ള കോർഡിനേഷൻ കമ്മിറ്റി പഠിച്ചു വരുന്നു. ഈ വർഷത്തെ ഹജ്ജ് സീസണിൽ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് കൗൺസിൽ ആലോചിക്കുന്നത്. പദ്ധതി വിജയകരം ആണെങ്കിൽ വരും വർഷങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

രാജ്യത്തെ എല്ലാ സ്ഥലങ്ങളിൽ നിന്നും ലഗേജുകൾ മക്കയിലും തിരിച്ച് അവരവരുടെ വീടുകളിലും സൗദി പോസ്റ്റ് എത്തിച്ചു നൽകും. ആവശ്യപ്പെട്ടാൽ ലഗേജുകൾ സൗദി പോസ്റ്റ് ജീവനക്കാർ വീടുകളിൽ വന്ന് ശേഖരിക്കും.

ഇതിന് നൂറ് റിയാൽ നൽകേണ്ടി വരും. മറിച്ച് ലഗേജുകൾ സൗദി പോസ്റ്റ് ഓഫീസുകളിൽ എത്തിക്കുകയാണെങ്കിൽ എഴുപത് റിയാൽ മാത്രം നൽകിയാൽ മതിയാകും.

Continue Reading

LATEST

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

Published

on

സൗദി അറേബ്യയിൽ കൊടും ചൂട് മൂലം പാർക്ക് ചെയ്തിരുന്ന കാറുകളുടെ ബമ്പറുകൾ ഉരുകി ഒലിക്കുന്നതായുള്ള ചിത്രങ്ങൾ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളുടെ പിറകു വശത്തെ ബമ്പറുകൾ ഉരുകി ഒലിച്ചു താഴെ ഒലിച്ചിറങ്ങുന്ന ചിത്രങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. അൻപത്തി രണ്ടു ഡിഗ്രി ചൂടിൽ കാറുകൾ ഉരുകി ഒലിക്കുന്നു എന്ന തലക്കെട്ടോട് കൂടിയായിരുന്നു ചിത്രങ്ങൾ പ്രചരിച്ചിരുന്നത്.

ചിത്രങ്ങൾ ലഭിച്ചവർ നവമാധ്യമങ്ങളിലൂടെ ഇവ വീണ്ടും വീണ്ടും ഷെയർ ചെയ്തതോടെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ വൈറലായി. എവിടെയാണ് ഇത് സംഭവിച്ചത് എന്ന് ആദ്യം ചിത്രങ്ങൾ ലഭിച്ചവർക്ക് അറിയാത്തതിനാൽ അവർ ഊഹിച്ച് ഓരോ സ്ഥലങ്ങളുടെ പേരുകൾ വെച്ച് ചിത്രങ്ങൾ മറ്റുള്ളവർക്ക് ഫോർവേർഡ് ചെയ്തു.

വ്യാജ ചിത്രങ്ങൾ പ്രചരിച്ചതോടെ ചൂട് കൂടിയ സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും ജോലിയെടുക്കുന്നവർക്കും ആശങ്കയായി. പലരും തങ്ങളുടെ പുതിയ കാറുകൾ ചൂട് കുറഞ്ഞ സ്ഥലങ്ങളിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടങ്ങളിലേക്ക് മാറ്റി.

പക്ഷെ ഒരു രണ്ടു ദിവസത്തിനകം തന്നെ വാർത്തയുടെ സത്യാവസ്ഥ വെളിവാക്കി മാധ്യമങ്ങൾ രംഗത്ത് വന്നു. ചിത്രത്തിൽ കാണുന്നത് പോലെ ഒരു സംഭവം സൗദിയിൽ നടന്നിട്ടില്ല. കാറുകൾ ഉരുകി ഒലിക്കാൻ മാത്രം ഉയർന്ന ചൂട് ഉണ്ടായിട്ടുമില്ല.

ചിത്രത്തിൽ കാണുന്നത് അമേരിക്കയിലെ അരിസോണയിൽ വച്ചെടുത്ത കാറുകളുടെ ചിത്രങ്ങളാണ് എന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അവിടെ വെയിൽ മൂലമല്ല മറിച്ച് ചെറിയ തീപിടുത്തത്തിൽ സംഭവിച്ചതാണ് എന്ന് വെളിപ്പെട്ടു. അരിസോണയിലെ ഒരു നിർമാണ പദ്ധതിയുടെ സൈറ്റിലെ കാറുകളുടെ ബമ്പറുകൾ ആണ് ഇപ്രകാരം ഉരുകി ഒലിച്ചത്. മൊത്തത്തിൽ പന്താണ്ടോളം കാറുകൾക്ക് ഇങ്ങിനെ ഭാഗികമായി കേട് സംഭവിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

അരിസോണയിലെ ഒരു പ്രാദേശിക വെബ്‌സൈറ്റിൽ 2018 ൽ ജൂണിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ ചിത്രങ്ങളാണ് ഏതോ വിരുതന്മാർ സൗദിയിലെ കൊടും ചൂടിൽ ഉരുകി ഒലിക്കുന്ന കാറുകളാക്കി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചത്.

Continue Reading

LATEST

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

Published

on

സൗദി അറേബ്യയിൽ സംഗീതം പഠിപ്പിക്കുന്നതിനായി ആദ്യ മ്യൂസിക് അക്കാദമി തുടങ്ങാൻ താൻ തയ്യാറെടുക്കുന്നതായി സൗദിയിലെ പ്രശസ്ത ഗായകനും കമ്പോസറുമായ നാസർ അൽ സാലേഹ് വ്യക്തമാക്കി.

അക്കാദമി തുടങ്ങാൻ ആവശ്യമായ എല്ലാ ലൈസന്സുകളും അധികൃതരിൽ നിന്നും താൻ ലഭ്യമാക്കി കഴിഞ്ഞു. ഉടനെ തന്നെ അത് അത് യാഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് നാസർ അൽ സാലേഹ് വ്യക്തമാക്കി.

സൗദിയിലെ യുവത്വങ്ങളിൽ നിന്ന് ഏറ്റവും മികച്ചവരെയാണ് അക്കാദമിയിൽ സംഗീതം പഠിപ്പിക്കുന്നതിനായി നിയമിക്കുക. സംഗീതം പഠിക്കുന്നതിനും ഏറ്റവും നല്ല രീതി നിർദ്ദേശിക്കുന്നതിനും ഒരു സ്റ്റെജിറം വേദിയും താൻ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംഗീതം ആത്മാവിനും മനസ്സിനും ശരീരത്തിനും ശാന്തി ലഭിക്കുന്നതിന് ആവശ്യമായ മാധ്യമമാണ്. അതിനാൽ സ്‌കൂളുകളിൽ തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും സംഗീതം പഠിപ്പിക്കണം എന്നാണ് തന്റെ അഭിപ്രായം. ഈ അടുത്ത കാലത്തായി കലാരംഗത്തുള്ള കുതിപ്പ് തന്റെ സ്വപ്നം ഉടനെ യാഥാർഥ്യമാകും എന്നുള്ള ദിശാബോധമാണ് തനിക്ക് നൽകുന്നതെന്നും നാസർ അൽ സാലേഹ് വ്യക്തമാക്കി.

അൽ അഹ്സയാണ് നാസറിന്റെ ജന്മദേശം. പാര്യമ്പര്യമായി സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് നാസറിന്റെ ജനനം. പിതാവ് അടക്കമുള്ളവർ അറിയപ്പെടുന്ന സംഗീതജ്ഞരായിരുന്നു.

Continue Reading
KERALA2 weeks ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST2 weeks ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST2 weeks ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST2 weeks ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA2 weeks ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA2 weeks ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH2 weeks ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA2 weeks ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME2 weeks ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME2 weeks ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA2 weeks ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH2 weeks ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

KERALA2 weeks ago

അന്ന് ഗദ്ദാമ. ഇന്ന് പ്രശസ്തയായ എഴുത്തുകാരി. ഇത് ആട് ജീവിതമല്ല, അത്ഭുത ജീവിതം.

HEALTH2 weeks ago

വൃഷണം നീക്കം ചെയ്തു. കിംഗ് ഫൈസൽ ആശുപത്രിയിലെ 10 പേർക്കെതിരെ കേസ്.

KUWAIT2 weeks ago

വിമാനത്താവളത്തിൽ നിന്നും യാ​ത്ര​ക്കാ​രി​യെ പീഡി​പ്പി​ച്ച​യാൾ അറസ്റ്റിൽ.

CRIME4 weeks ago

വിമാനത്തിൽ എയർഹോസ്റ്റസിനെ ലൈംഗിക ചേഷ്ട കാണിച്ച മലയാളി അറസ്റ്റിൽ.

CRIME2 weeks ago

മുർതസയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് സൗദിയോട് ആംനെസ്റ്റി ഇന്റർനാഷണൽ.

LATEST3 weeks ago

സൗദിയിൽ ബീഫ് തീറ്റിച്ചുവെന്ന ഇന്ത്യക്കാരന്റെ പരാതിയിൽ വഴിത്തിരിവ്.

CRIME4 weeks ago

സൗദിയിൽ വാരാന്ത്യ സ്ത്രീ-പുരുഷ ഡാൻസ് പാർട്ടി. 20 പേർ പിടിയിൽ.

LATEST2 weeks ago

ദുബൈ അപകടം: അപകട കാരണത്തിന്റെ വ്യക്തമായ ചിത്രം ലഭ്യമാവുന്നു.

HEALTH2 weeks ago

വൃഷണം നീക്കം ചെയ്തു. കിംഗ് ഫൈസൽ ആശുപത്രിയിലെ 10 പേർക്കെതിരെ കേസ്.

CRIME4 weeks ago

സൗദിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് അടിയേറ്റ് മരിച്ചു.

HEALTH4 weeks ago

പ്രാർത്ഥനകൾ സഫലം. സോനാ മോൾ മടങ്ങി വരുന്നു ജീവിതത്തിലേക്ക്.

LATEST3 weeks ago

സൗദിയിൽ ലക്ഷക്കണക്കിന് വിദേശികൾക്ക് പുതിയ തൊഴിലവസരം ഒരുങ്ങുന്നു.

LATEST4 weeks ago

സൗദിയിൽ നിന്ന് ഒരു മിനിട്ട് കൊണ്ട് നാട്ടിലേക്ക് പണമയക്കാം – വീഡിയോ.

LATEST2 weeks ago

ദുബൈ ബസ് അപകടത്തിന്റെ കാരണമായി ഡ്രൈവർ പറയുന്നത്……

INDIA3 weeks ago

യാത്രയിൽ വിമാനത്തിന് അകത്ത് പ്രവാസി മലയാളി മരിച്ചു. വിമാനം തിരിച്ചിറക്കി.

LATEST3 weeks ago

ഭാഗ്യം കേരളത്തിലേക്ക്…ഇത്തവണ 18.85 കോടി പന്തളം സ്വദേശിക്ക്.

KERALA2 weeks ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

KERALA2 weeks ago

യതീഷ് ചന്ദ്രക്ക് സ്ഥലം മാറ്റം. കേരളത്തിലെ മികച്ച ക്രമസമാധാന പാലകനെ ഒതുക്കി?

Trending

error: Content is protected !!