Connect with us

KERALA

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

Published

on

വിശക്കുന്നവന് ആഹാരം കൊടുക്കുന്നവനും വെള്ളം കൊടുക്കുന്നവനും ദൈവതുല്യരാണ്‌. മരണ സമയത്ത് ലഭിക്കുന്ന ഒരു തുള്ളി വെള്ളം അതാണ് ഒരുവന്റെ ഏറ്റവും വലിയ സൗഭാഗ്യം.

പാലക്കാട് ജില്ലയിലെ പട്ടാമ്പി കൂറ്റനാട് ആണ് സ്ഥലം. അവിടെ ഗുരുവായൂർ റോഡിൽ നിന്നും അര കിലോമീറ്റർ. ആമക്കാവ് റോഡ്. അവിടെയൊരു കൊച്ചു കട. അതിന്റെ മുന്നിലാണ് ഇങ്ങിനെയൊരു ബോർഡ് കാണാം.

‘കുടിക്കാനുള്ള വെള്ളം. കുടിക്കാം. മുഖം കഴുകാം. പാത്രത്തിൽ നിറച്ചു കൊണ്ടു പോകാം. കട അടഞ്ഞു കിടക്കുമ്പോൾ വെള്ളം തീർന്നാൽ ഈ നമ്പറിൽ വിളിക്കുക’

പള്ളിമഞ്ഞാലിൽ അബ്ദുൾ റസാഖ് നടത്തുന്ന കടയാണിത്. നിഹാ സൂപ്പർ മാർക്കറ്റ്.

‘കട ചെറുതാണ്. പേര് വലുതാക്കി ഇട്ടൂന്ന് മാത്രം’. അബ്ദുൾ റസാഖിന്റെ മുഖത്ത് നാണം കലർന്ന ചെറിയൊരു പുഞ്ചിരി.

കടയുടെ മുകളിൽ ടാങ്ക് വെച്ച് ശേഖരിച്ചു മുന്നിൽ പൈപ്പിട്ട് കൊടുത്തിരിക്കുന്നു.

അബ്ദുൾ റസാഖ്

മൂന്നു വർഷമായി ദാഹിക്കുന്നവർക്ക് ദാഹജലം ഇങ്ങിനെ നൽകുന്നു. ഞങ്ങളും അതിൽ നിന്നുള്ള വെള്ളം തന്നെയാണ് കുടിക്കുന്നത്, അബ്ദുൾ റസാഖ് പറയുന്നു.

‘ഇങ്ങിനെ ചെയ്യാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല. കൃഷിയോടൊക്കെ താൽപ്പര്യമുണ്ട്. അതിനായി ഒരു കുഴൽ കിണർ കുത്തി. അതിലേക്ക് ദൈവം നല്ലതു പോലെ വെള്ളം തന്നു. അപ്പോഴാണ് കിണറ്റിലെ വെള്ളം പാഴാക്കാതെ ദാഹിക്കുന്നവർക്ക് കൊടുക്കാൻ തീരുമാനിച്ചത്’.

‘നല്ല വേനലിൽ ദാഹിച്ചു തളർന്നു വരുന്ന എല്ലാവരുടെയും കയ്യിൽ സോഡയോ സർബത്തോ വാങ്ങാനുള്ള പത്ത് രൂപ ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ. സർബത്ത് വിൽക്കുന്ന കടയിൽ വന്ന് വെള്ളം ചോദിക്കാൻ ആളുകൾക്ക് മടിയും ഉണ്ടാകും. അത് കൊണ്ടാണ് ഇങ്ങിനെ ചെയ്തത്’.

ഈ മൂന്നു വർഷത്തിനകം ഈ മനുഷ്യൻ ചെയ്ത ഈ മഹത്തായ കാര്യത്തിന് എത്ര പേരുടെ നന്ദി അദ്ദേഹത്തിന് മനസ്സ് കൊണ്ടെങ്കിലും ലഭിച്ചിട്ടുണ്ടാകണം.

ഞങ്ങളും രേഖപ്പെടുത്തുന്നു ഈ മനുഷ്യന്റെ മഹാമനസ്കതക്ക് നന്ദി.

Advertisement

KERALA

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

Published

on

ഒറ്റപ്പാലത്തുള്ള ബാങ്ക് ഇന്ത്യയിൽ നിന്നും പണം വിട്ടുകിട്ടാൻ അനാവശ്യമായ തിടുക്കം കാട്ടിയിട്ടില്ലെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ.

പതിനൊന്ന് ദിവസം കാത്തിരുന്നതിന് ശേഷവും അനാസ്ഥ തുടർന്നപ്പോഴാണ് കുട്ടികളുടെ ചികിത്സയെ ബാധിക്കുന്നത് കൊണ്ടും ആ പണത്തിൽ നിന്നും മറ്റുള്ളവർക്ക് സഹായം നൽകേണ്ടത് കൊണ്ടും കാര്യങ്ങൾ പുറം ലോകത്തോട് തുറന്ന് പറഞ്ഞത്.

പത്ത് ലക്ഷം രൂപ ഇതിനകം തന്നെ ബാങ്കിൽ നിന്നും അവർക്ക് നൽകി കഴിഞ്ഞു. ബാങ്കിൽ നിന്നും ഇന്നലെ ലഭിച്ച പണത്തിൽ നിന്ന് ഇനിയും പത്ത് ലക്ഷം രൂപയോളം ആ കുട്ടികളുടെ ചികിത്സക്ക് തന്നെ ചിലവുണ്ട്. പത്ത് ലക്ഷം രൂപ ഭാവിയിലെ ചികിത്സക്കായി നൽകും. പത്ത് ലക്ഷം രൂപ ഇളയ പെൺകുട്ടിയുടെ വിവാഹ ചിലവിലേക്കായി മാറ്റി വെക്കും. ഭാവിയിലും അവർക്ക് ആവശ്യമായ സഹായം ചെയ്യും.

ഇന്നലെ രാത്രി തന്നെ ആ പണത്തിൽ നിന്നും അഞ്ച് ലക്ഷം രൂപ ചെർപ്പുളശ്ശേരിയിലുള്ള രതീഷ് എന്ന ചെറുപ്പക്കാരന്റെ ഹൃദയ ശസ്ത്രക്രിയക്കായി നൽകി. ഹൃദയ ശസ്ത്രക്രിയക്ക് പണമില്ലാതെ അപകടകരമായ അവസ്ഥയിൽ ആയിരുന്നു ആ ചെറുപ്പക്കാരൻ.

ഇന്ന് രാവിലെ ശ്വാസ കോശം ചുരുങ്ങി വരുന്ന രോഗമുള്ള ഒരു കുട്ടിക്ക് അഞ്ചു ലക്ഷം രൂപ നൽകി. വെളിയങ്കോട് പഴനിലം മുനീറയുടെ പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുട്ടിയുടെ ചികിത്സക്കാണ് ആ പണം നൽകിയത്. ശ്വാസകോശം ചുരുങ്ങി ശ്വാസം കിട്ടാത്ത അവസ്ഥയിൽ ആണ് ആ കുട്ടി.

ഇത്തരത്തിൽ ദിവസവും പത്ത് കേസുകളോളം കൈകാര്യം ചെയ്യുന്നുണ്ട്. അവർക്കെല്ലാം കൊടുക്കാൻ പണം ആവശ്യമാണ്. ബാങ്കിൽ പണം കിടന്നാൽ ജീവന് വേണ്ടി ചികിത്സക്കായി പണത്തിന് ആവശ്യമുള്ളവർക്ക് പണം നൽകാൻ സാധിക്കില്ല. അത് കൊണ്ട് തന്നെയാണ് ബാങ്ക് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പണം നൽകാതെ നീട്ടിക്കൊണ്ടു പോയപ്പോൾ പ്രതികരിക്കേണ്ടി വന്നത്.

ഓരോ ദിവസവും വരുന്ന എല്ലാ കേസുകളും വിഡിയോയിൽ പകർത്താറില്ല. ഒരു കേസിൽ ലഭിച്ച പണം ആ ആവശ്യം കഴിഞ്ഞ് ബാക്കി വന്നാൽ മറ്റുള്ളവരുടെ ചികിത്സക്കായി വീതിച്ചു നൽകുകയാണ് പതിവ്.

ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ നന്മ ചെയ്യമ്പോൾ അത് വിവാദമാക്കാൻ ശ്രമിക്കുന്ന ആളുകളും പ്രസ്ഥാനങ്ങളും ഏതാണെന്ന് ജനങ്ങൾ തിരിച്ചറിയണം. എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷെ അത് ഞാൻ എന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന രീതിയിൽ ഇടെപെടുത്താറില്ല.

ഒറ്റപ്പാലത്തെ കുട്ടികൾക്ക് ലഭിച്ച ഒരു കോടി പതിനേഴ് ലക്ഷത്തിലെ അവസാനത്തെ പണവും നൽകി കഴിഞ്ഞാൽ അതിന്റെ സ്റ്റേറ്റ്മെന്റുകളുമായി ഞാൻ നിങ്ങളുടെ മുന്നിലേക്ക് വരും. ഇനിയും എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും ഫിറോസ് പറഞ്ഞു.

Continue Reading

KERALA

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

Published

on

ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള തർക്കം ഒത്തു തീർന്നതായി ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം ഫിറോസ് വ്യക്തമാക്കിയത്.

എറണാകുളത്ത് നിന്നും ബാങ്കിന്റെ സോണൽ മാനേജർ ഒറ്റപ്പാലത്തെ ബാങ്കിലെത്തി തീർപ്പാക്കുകയായിരുന്നു. സോണൽ മാനേജരും ബാങ്കിന്റെ അഭിഭാഷകരും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് കുട്ടികളുടെ ചികിത്സക്ക് ആവശ്യമായ പണം പിൻവലിക്കാൻ ബാങ്ക് അനുവാദം നൽകി.

ചർച്ചക്ക് ശേഷം നാളെ മുതൽ രോഗിക്ക് ആവശ്യമായ തുക പിൻവലിക്കാനുള്ള അനുവാദം നൽകുകയായിരുന്നു. ഒറ്റപ്പാലത്തെ കുട്ടികളുടെ ചികത്സക്കാവശ്യമായ പണം കഴിഞ്ഞ് ബാക്കി വരുന്ന തുക മറ്റുള്ള രോഗികൾക്കായി വീതിച്ചു നൽകാനുള്ള ചെക്കുകൾ അടങ്ങിയ ചെക്ക്ബുക്കും ബാങ്ക് ഫിറോസിന് നൽകി.

അക്കൗണ്ടിലേക്കുള്ള പണമിടപാടുകൾ മരവിപ്പിച്ച നടപടിയും ബാങ്ക് റദ്ദാക്കിയതായി ഫിറോസ് പറഞ്ഞു.

ഒറ്റപ്പാലത്തുള്ള മൂന്ന് കുട്ടികളുടെ ചികിത്സക്ക് പലരിൽ നിന്നും സംഭാവനയായി ലഭിച്ച ഒരു കോടി പതിനേഴ് ലക്ഷം രൂപ പിൻവലിക്കാൻ ബാങ്ക് അധികൃതർ സമ്മതിക്കാത്ത സാഹചര്യത്തെ തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

ആദ്യഘട്ടത്തിൽ പണം എന്തിനാണ് ചിലവഴിക്കുന്നത് എന്ന് വ്യക്തമായ രേഖ ആശുപത്രിയിൽ നിന്നും കൊണ്ട് വരാനായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. ആ രേഖ നൽകിയപ്പോൾ പത്ത് ലക്ഷം രൂപ പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു.

പിന്നീട് പണം പിൻവലിക്കണമെങ്കിൽ മരുന്ന് വാങ്ങിയ ബില്ലുകളും ചിലവാകുന്ന ബില്ലുകളും നൽകണമെന്ന ആവശ്യം ബാങ്ക് മുന്നോട്ടു വെച്ചു.

തുടർന്ന് അക്കൗണ്ടിന്റെ മുഴുവൻ പണമിടപാടും ബാങ്ക് മരവിപ്പിച്ചു. ഏകദേശം പത്ത് ദിവസത്തിന് ശേഷവും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. കൊച്ചിയിലുള്ള ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടപ്പോഴും പ്രശ്ന പരിഹാരം ഉണ്ടായില്ല.

പണം ലഭിക്കാതായപ്പോൾ ചികിത്സക്ക് ആവശ്യമായ തുക ആശുപത്രിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകാൻ ആവശ്യപ്പെട്ടപ്പോഴും ബാങ്ക് അനുവാദം നൽകിയില്ല.

അവസാനം ഫിറോസ് ചാരിറ്റിക്ക് വേണ്ടി തുടങ്ങിയ ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാൻ ആവശ്യപ്പെട്ടപ്പോഴും ബാങ്ക് അതിന് വിസമ്മതിച്ചു.

തുടർന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ ഫിറോസ് പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. പ്രശ്നങ്ങൾ തീർന്നില്ലെങ്കിൽ പതിനഞ്ചാം തിയ്യതി മുതൽ ബാങ്കിന് മുൻപിൽ പ്രതിഷേധ സമരം നടത്തുമെന്ന് ഫിറോസ് മുന്നറിയിപ്പും നൽകിയിരുന്നു.

കുട്ടികളുടെ ചികിത്സക്കായി പണം ലഭിക്കാനുള്ള പ്രതിഷേധത്തിൽ തനിക്കു പിന്തുണ നൽകിയ എല്ലാവർക്കും ഫിറോസ് കുന്നംപറമ്പിൽ നന്ദിഅറിയിച്ചു.

Continue Reading

KERALA

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

Published

on

തിരുവനന്തപുരം: സ്വന്തം അമ്മയുടെ പുനർവിവാഹത്തെ പറ്റിയുള്ള യുവാവിന്റെ കുറിപ്പ് നവമാധ്യമങ്ങളിൽ വൈറലാവുന്നു. കൊല്ലം കൊട്ടിയം സ്വദേശിയും എസ് എഫ് ഐ കൊട്ടിയം ഏരിയ സെക്രട്ടറിയുമായ ഗോകുൽ ശ്രീധറിന്റെ ഫേസ്‌ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഹൃദയഹാരിയാവുന്നത്.

സ്വന്തം ജീവിതം മകന് വേണ്ടി മാത്രം ജീവിച്ച സ്ത്രീയായിരുന്നു തന്റെ അമ്മയെന്നും പീഡനത്തെ തുടർന്ന് വീട്ടിൽ നിന്നും അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോൾ മുതൽ ഇത് നടത്തുമെന്ന് താൻ തീരുമാനം എടുത്തതാണെന്നും ഗോകുൽ കുറിക്കുന്നു.

അമ്മയുടെ മനസ്സും കഷ്ടപ്പാടുകളും മനസ്സിലാക്കി പെരുമാറാനുള്ള ഗോകുലിന്റെ ഹൃദയ വിശാലതയെ ഉള്ള് തുറന്ന് അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.

ഗോകുൽ ശ്രീധറിന്റെ ഫെസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം വായിക്കുക:

അമ്മയുടെ വിവാഹമായിരുന്നു.

ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.

സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല.

ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ.ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.

അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്.
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്….

കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി.

അമ്മ…. Happy Married Life..

Continue Reading
KERALA2 weeks ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST2 weeks ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST2 weeks ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST2 weeks ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA2 weeks ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA2 weeks ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH2 weeks ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA2 weeks ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME2 weeks ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME2 weeks ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA2 weeks ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH2 weeks ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

KERALA2 weeks ago

അന്ന് ഗദ്ദാമ. ഇന്ന് പ്രശസ്തയായ എഴുത്തുകാരി. ഇത് ആട് ജീവിതമല്ല, അത്ഭുത ജീവിതം.

HEALTH2 weeks ago

വൃഷണം നീക്കം ചെയ്തു. കിംഗ് ഫൈസൽ ആശുപത്രിയിലെ 10 പേർക്കെതിരെ കേസ്.

KUWAIT2 weeks ago

വിമാനത്താവളത്തിൽ നിന്നും യാ​ത്ര​ക്കാ​രി​യെ പീഡി​പ്പി​ച്ച​യാൾ അറസ്റ്റിൽ.

CRIME4 weeks ago

വിമാനത്തിൽ എയർഹോസ്റ്റസിനെ ലൈംഗിക ചേഷ്ട കാണിച്ച മലയാളി അറസ്റ്റിൽ.

CRIME2 weeks ago

മുർതസയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് സൗദിയോട് ആംനെസ്റ്റി ഇന്റർനാഷണൽ.

LATEST3 weeks ago

സൗദിയിൽ ബീഫ് തീറ്റിച്ചുവെന്ന ഇന്ത്യക്കാരന്റെ പരാതിയിൽ വഴിത്തിരിവ്.

CRIME4 weeks ago

സൗദിയിൽ വാരാന്ത്യ സ്ത്രീ-പുരുഷ ഡാൻസ് പാർട്ടി. 20 പേർ പിടിയിൽ.

LATEST2 weeks ago

ദുബൈ അപകടം: അപകട കാരണത്തിന്റെ വ്യക്തമായ ചിത്രം ലഭ്യമാവുന്നു.

HEALTH2 weeks ago

വൃഷണം നീക്കം ചെയ്തു. കിംഗ് ഫൈസൽ ആശുപത്രിയിലെ 10 പേർക്കെതിരെ കേസ്.

CRIME4 weeks ago

സൗദിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് അടിയേറ്റ് മരിച്ചു.

HEALTH4 weeks ago

പ്രാർത്ഥനകൾ സഫലം. സോനാ മോൾ മടങ്ങി വരുന്നു ജീവിതത്തിലേക്ക്.

LATEST3 weeks ago

സൗദിയിൽ ലക്ഷക്കണക്കിന് വിദേശികൾക്ക് പുതിയ തൊഴിലവസരം ഒരുങ്ങുന്നു.

LATEST4 weeks ago

സൗദിയിൽ നിന്ന് ഒരു മിനിട്ട് കൊണ്ട് നാട്ടിലേക്ക് പണമയക്കാം – വീഡിയോ.

LATEST2 weeks ago

ദുബൈ ബസ് അപകടത്തിന്റെ കാരണമായി ഡ്രൈവർ പറയുന്നത്……

INDIA3 weeks ago

യാത്രയിൽ വിമാനത്തിന് അകത്ത് പ്രവാസി മലയാളി മരിച്ചു. വിമാനം തിരിച്ചിറക്കി.

LATEST3 weeks ago

ഭാഗ്യം കേരളത്തിലേക്ക്…ഇത്തവണ 18.85 കോടി പന്തളം സ്വദേശിക്ക്.

KERALA2 weeks ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

KERALA2 weeks ago

യതീഷ് ചന്ദ്രക്ക് സ്ഥലം മാറ്റം. കേരളത്തിലെ മികച്ച ക്രമസമാധാന പാലകനെ ഒതുക്കി?

Trending

error: Content is protected !!