Connect with us

MIDDLE EAST

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

Published

on

 

ഖത്തറിൽ ഇനി മുതൽ ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.

റോഡുകളുടെയും മറ്റു അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനായുള്ള പല പദ്ധതികളും പൂർത്തിയായി വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാൻ വിലക്കുള്ള വിഭാഗങ്ങളുടെ പട്ടികയിൽ നിന്നും ടെക്‌നീഷ്യൻ വിഭാഗത്തെ ഒഴിവാക്കിയിരുന്നത്.

രാജ്യത്ത് നിലവിൽ നൂറ്റി എൺപത് പ്രൊഫഷനുകളാണ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ വിലക്കുള്ള വിഭാഗങ്ങളിൽ ഉള്ളത്. ജോലിക്കു പോകാൻ സ്വന്തമായി വാഹനം നിർബന്ധമില്ലാത്ത പ്രൊഫഷനുകളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിരവധി റോഡുകളുടെ വികസന പദ്ധതികളുടെ ജോലികൾ നടന്നു കൊണ്ടിരിക്കുന്നത് കൊണ്ട് നിരത്തുകളിൽ കൂടുതൽ തിരക്ക് ഒഴിവാക്കുക എന്ന ലക്‌ഷ്യം വെച്ച് കൊണ്ടാണ് കൂടുതൽ വിഭാഗങ്ങളെ ഇപ്പോൾ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കാത്തത്. റോഡ് പദ്ധതികളുടെ ജോലികൾ പൂർത്തിയായി വരുന്ന മുറക്ക് സമയ ബന്ധിതമായി കൂടുതൽ പ്രൊഫഷനുകളെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അർഹതയുള്ള പട്ടികയിൽ ഉൾപെടുത്തും.

എന്നാൽ ഇതേ കുറിച്ച് തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് ചില ഡ്രൈവിംഗ് സ്‌കൂളുകൾ പറയുന്നു. എല്ലാ ഡ്രൈവിംഗ് സ്‌കൂളുകളിലും പോലീസിന്റെ വിഭാഗം പ്രവർത്തിക്കുന്നത് കൊണ്ടാണ് പ്രത്യേകമായി അറിയിപ്പുകൾ നൽകാത്തത് എന്നാണ് വിശദീകരണം.

LAW

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

Published

on

 

തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്താൻ ഖത്തറിൽ കമ്പനികളിലും സ്ഥാപനങ്ങളിലും മിന്നൽ പരിശോധനകൾ ഊർജ്ജിതം.

റമദാനിൽ തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ അവകാശങ്ങളും തൊഴിൽ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പരിശോധന. പരിശോധന ഒരു മാസത്തോളം തുടരും.

ഭരണ വികസന, തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. രാജ്യത്തെ എല്ലാ തൊഴിലിടങ്ങളിലും പരിശോധിക്കുവാൻ മന്ത്രാലയം ശ്രമിക്കുമെന്ന് മന്ത്രാലയത്തിലെ തൊഴിൽ സുരക്ഷാ, ആരോഗ്യ വിഭാഗം മേധാവി ജെയ്‌രി അൽ മർറി വ്യക്തമാക്കി.

നിയമ ലംഘനങ്ങൾ തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കും. കമ്പനികൾ വേതന സംരക്ഷണ വ്യവസ്ഥകൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തും.

തൊഴിലാളികളുടെ സുരക്ഷാ, ആരോഗ്യം എന്നിവ ഉറപ്പാക്കുന്ന നിലവാരം കമ്പനികളും സ്ഥാപനങ്ങളും പുലർത്തുന്നു എന്ന് പരിശോധിക്കും.

ഇവിടങ്ങളിൽ ജോലി ചെയ്യുന്നത് നിയമാനുസൃത തൊഴിലാളികൾ തന്നെയാണോ എന്നും പരിശോധനയിലൂടെ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ദൂര പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന തൊഴിലിടങ്ങളും പരിശോധനയിൽ നിന്ന് ഒഴിവാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

MIDDLE EAST

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ഇന്ന്.

Published

on

അബുദബി: യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിന് ഇന്ന് തറക്കല്ലിടും. ശിലാസ്ഥാപന ചടങ്ങിന് രാജസ്ഥാനിൽനിന്ന് പ്രത്യേകം രൂപകൽപന ചെയ്ത ശില അബുദാബിയിൽ എത്തിച്ചിട്ടുണ്ട്.

മഹന്ത് സ്വാമി മഹാരാജ്, സ്വാമി നാരായൺ സൻസ്ത തുടങ്ങിയവർ ശിലാന്യാസ പൂജാ കർമ്മങ്ങൾക്ക് നേതൃത്വം നൽകും. അബു മുറൈഖയിലെ നിർമാണ മേഖലയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരിക്കും ചടങ്ങുകള്‍. ഉച്ചയ്ക്ക് രണ്ട് മുതലാണ് പൊതുജനങ്ങൾക്കുള്ള പ്രവശനം.

യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, മന്ത്രി ഷെയ്ഖ് നഹ്യാൻ മബാറക് അൽ നഹ്യാൻ എന്നിവരും ഇന്ത്യൻ സർക്കാർ പ്രതിനിധിയായി നയതന്ത്ര പ്രതിനിധി നവദീപ് സൂരിയും പങ്കെടുക്കും.

നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിൽ നിർമ്മിക്കാൻ പോകുന്ന ക്ഷേത്രത്തിന്റെ മാതൃക പുറത്തിറക്കിയിരുന്നു. 400 ദശലക്ഷം ദിര്‍ഹമാണ് ക്ഷേത്രത്തിന്റെ നിര്‍മാണ ചിലവ്.

അബുദബിയിലെ അല്‍ റഹ്ബയിലുള്ള അബു മുരീക്ക പ്രദേശത്ത് അബുദബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സൗജന്യമായി നല്‍കിയ പതിമൂന്ന് ഏക്കർ ഭൂമിയിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. മറ്റൊരു പതിമൂന്ന് ഏക്കർ ഭൂമി പാർക്കിങ്ങിന് വേണ്ടിയും അനുവദിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ക്ഷേത്ര നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചത്.

Continue Reading

MIDDLE EAST

സ്പൈസ് ജെറ്റിന്‍റെ കോഴിക്കോട് -ജിദ്ദ വിമാന സർവീസ് നാളെ മുതൽ.

Published

on

സ്പൈസ് ജെറ്റിന്‍റെ കോഴിക്കോട് -ജിദ്ദ വിമാന സർവീസ് നാളെ മുതൽ തുടങ്ങും. ബാംഗ്ലൂരുമായി ബന്ധിപ്പിച്ചു കൊണ്ടായിരിക്കും സർവീസ്.

ആഴ്ചയില്‍ ഏഴു ദിവസവും വിമാന സര്‍വീസുണ്ടാകും. 189 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737-800 വിമാനമായിരിക്കും സര്‍വീസിനായി ഉപയോഗിക്കുന്നത്.

നാളെ രാവിലെ 05.25 ന് പുറപ്പെടുന്ന വിമാനം സൗദി സമയം 8.35 നാണ് ജിദ്ദയിലെത്തും. ജിദ്ദയിൽ നിന്ന് സൗദി സമയം രാവിലെ 09.45 ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.05 ന് കോഴിക്കോട്ടെത്തും.

കോഴിക്കോട്ട് നിന്ന് ഇതേ വിമാനം രാത്രി 7.45ന് ബെഗളൂരുവിലേക്ക് പുറപ്പെടും. രാത്രി 8.35 നാണ് വിമാനം ബംഗളൂരുവിൽ എത്തുക. അവിടെ നിന്ന് രാത്രി 9.35ന് വിമാനം കോഴിക്കോട്ടേക്ക് തിരികെ പറക്കും. 10.45 നാണ് വിമാനം തിരികെ കോഴിക്കോട് എത്തുന്നത്.

Continue Reading
CRIME6 hours ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

CINEMA7 hours ago

ജിദ്ദയിൽ ആവേശമായി ലൂസിഫർ.

INDIA10 hours ago

ടിക് ടോക് നിരോധനത്തിന് പുല്ലു വില. ഇന്ത്യയിൽ ആപ്പ് ഡൗൺലോഡിൽ വൻ വർദ്ധന.

INDIA12 hours ago

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം.

LAW12 hours ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

INDIA13 hours ago

ഐ.ഇ.എൽ.റ്റി.എസിന് ഒരുങ്ങുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി

MIDDLE EAST14 hours ago

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ഇന്ന്.

CRIME14 hours ago

സദാചാര പോലീസുകാർ കവർച്ചക്കാരായി. കേരളത്തിലെത്തിയ ജർമ്മൻ ടൂറിസ്റ്റുകളെ കൊള്ളയടിച്ചു.

HEALTH1 day ago

നഴ്‌സിംഗ് ബിരുദം ഉള്ളവർക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പ് വേണ്ടെന്ന് ഹൈക്കോടതി.

MIDDLE EAST1 day ago

സ്പൈസ് ജെറ്റിന്‍റെ കോഴിക്കോട് -ജിദ്ദ വിമാന സർവീസ് നാളെ മുതൽ.

KERALA1 day ago

കുഞ്ഞുങ്ങൾക്ക് നേരെയുള്ള ശാരീരിക പീഢനങ്ങൾക്ക് ഒരറുതി വരുത്തണ്ടേ?

CINEMA1 day ago

സൗദിയിലിരുന്ന് ലൂസിഫറിന്റെ വ്യജ പതിപ്പ് കണ്ടയാൾ കുടുങ്ങും.

CRIME2 days ago

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു.

CRIME2 days ago

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു

LATEST2 days ago

യു.എ.ഇ യിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണം നാളെ തുടങ്ങുന്നു.

MIDDLE EAST4 weeks ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA4 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH1 week ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

HEALTH2 weeks ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

CRIME3 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME1 week ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE2 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

SAUDI ARABIA2 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

CRIME2 weeks ago

സഹ തടവുകാരുടെ മർദ്ദനം പേടി ജയിൽ മാറ്റി തരണമെന്ന് അരുൺ.

CRIME3 weeks ago

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത കേസിൽ സർക്കാരിന് നോട്ടീസ്.

CRIME1 week ago

ഡോ. സംഗീത് ചെറിയാനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആ ആവശ്യം

Trending

Copyright © 2019 Pravasi Corner.

error: Content is protected !!