Connect with us

HEALTH

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

Published

on

 

കേരളത്തിൽ വിൽപ്പന നടത്തുന്ന പല ബ്രാൻഡഡ് കുപ്പിവെള്ളങ്ങളും പൂർണ്ണമായും ശുദ്ധമല്ല എന്നത് നമ്മൾ പലപ്പോഴും അറിയുന്നില്ല. ദാഹിക്കുമ്പോള്‍ ശുദ്ധമെന്നുകരുതി വാങ്ങിക്കുടിക്കുന്ന സീല്‍ ചെയ്ത ബ്രാന്‍ഡഡ് കുപ്പിവെള്ളത്തിൽ കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം ചില ബ്രാൻഡഡ് കുപ്പിവെള്ളങ്ങളിൽ  കണ്ടെത്തിയിരുന്നു.

മനുഷ്യവിസര്‍ജ്യത്തിലുള്ള ഇ–കോളി ബാക്ടീരിയയുടെ സാന്നിധ്യം രണ്ടു കമ്പനികളുടെ കുപ്പിവെള്ളത്തിലാണ് കണ്ടെത്തിയത്. കഴിഞ്ഞ നവംബർ ഒക്ടോബർ മാസത്തിലാണ് കുപ്പി വെള്ള ബ്രാൻഡുകളിൽ അമിതമായ രീതിയിൽ ഇ-കോളിയുടെ സാന്നിധ്യം കണ്ടെത്തിയത്.

കേരളത്തിൽ വിൽപ്പന നടത്തുന്ന രണ്ടു ബ്രാൻഡുകളിലാണ് ഇത് കണ്ടെത്തിയത്. കൂടാതെ അഞ്ചു ബ്രാൻഡുകളിൽ മറ്റു ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഇത് കൂടാതെ വെള്ളത്തിൽ ഫംഗസ്, യീസ്റ്റ്, പൂപ്പൽ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത് പതിമൂന്നു ബ്രാൻഡുകളിൽ ആണ്.

തിരുവനന്തപുരത്തെ ഗവർമെന്റ് അനലിസ്റ്റ് ലാബിലും എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറികളിലുമാണ് പരിശോധനകൾ നടത്തിയത്. ഇക്കാര്യങ്ങൾ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർനിയമസഭയിൽ വെളിപ്പെടുത്തിയതുമാണ്.

ഇക്കാര്യങ്ങൾ കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും കുപ്പിവെള്ള ബ്രാൻഡുകളുടെ പേരുകൾ എവിടെയും കണ്ടില്ല. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം എന്ന പരിഗണന മുൻനിറുത്തി വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച വിവരങ്ങൾ പേരുകൾ ഞങ്ങൾ പുറത്തു വിടുന്നു.

മാരകമായ ഇ-കോളി ബാക്ടീരിയകൾ ഉണ്ടെന്ന് കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത് താഴെ പറയുന്ന രണ്ടു കുപ്പിവെള്ള ബ്രാൻഡുകളിൽ ആണ്.

1. പെരുമ്പാവൂർ ആസ്ഥാനമായ മക് ജോൺസ് പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ. (M/s തേജസ് മിനറൽസ്, കൂവപ്പടി, പെരുമ്പാവൂർ)
2. കോട്ടയത്തെ വടവാതൂർ ആസ്ഥാനമായുള്ള ക്രിസ്റ്റൽ അക്വാ. (M/s ക്രിസ്റ്റൽ അക്വാ, ബിനു ചെറിയാൻ, പാറയിൽ, വടവാതൂർ പി.ഓ കോട്ടയം).

ഇത് കൂടാതെ കേരളത്തിൽ വിൽപ്പന നടത്തുന്ന അഞ്ച് കുപ്പിവെള്ള ബ്രാൻഡുകളിൽ മറ്റു ബാക്ടീരിയകളുടെ സാന്നിധ്യം മേൽ പറഞ്ഞ മാസങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ആ ബ്രാൻഡുകൾ താഴെ പറയുന്നവയാണ്.

1. ബ്ലൂ ഐറിസ് പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, ബ്ലൂ ഇൻഡസ്ട്രീസ്, മുടപുഴ പി.ഓ, പെരുമ്പാവൂർ.
2. ഇവോ, സ്കൈവാലി ഇന്റർനാഷണൽ, കോലത്തറ പി.ഓ, ചെറുവണ്ണൂർ, കോഴിക്കോട്.
3. വാൻഡഫീൽ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, സലോമിന അക്വ, ചെങ്ങറ, ഇരുവെട്ടി, മലപ്പുറം.
4. ഹിമാലയം കോൾഡ് വാട്ടർ, വി.റ്റി. കോംപ്ലെക്സ്, ചെറുമുക്ക്, തിരൂരങ്ങാടി, മലപ്പുറം.
5. അക്വാ ക്യൂബ്, രമ്യമാനാഥ്‌ അക്വാ ബോട്ടിലിംഗ്, പട തെക്ക് പി.ഓ, കരുനാഗപ്പിള്ളി.

മേല്പറഞ്ഞവ കൂടാതെ കേരളത്തിൽ വിൽപ്പന നടത്തുന്ന ചില ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിൽ ഫംഗസ്, യീസ്റ്റ്, പൂപ്പൽ എന്നിവയുടെ സാന്നിധ്യവും ഭക്ഷ്യസുരക്ഷാ വകുപ്പ് നവംബർ മാസത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പതിമൂന്ന് ബ്രാൻഡുകളിലാണ് ഇവ കണ്ടെത്തിയത്. ആ ബ്രാൻഡുകളുടെ പേരും വിലാസവും താഴെ കൊടുക്കുന്നു.

1.  ബ്ലൂ വാലി പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, കോട്ട പി.ഓ, ചെങ്ങന്നൂർ.
2. അമൃത വാലി പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, പാണാവള്ളി പി.ഓ, ചേർത്തല.
3. നെയ്യാർ അക്വാ പ്രോഡക്റ്റ്സ്, നെയ്യാറ്റിൻകര, തിരുവനന്തപുരം.
4. വരുണ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, തുമ്പ, തിരുവന്തപുരം.
5. അക്വാ ഫോർ യൂ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ,നിരണം പി.ഓ, തിരുവല്ല.
6. റോയൽ ചോയിസ്, ലക്ഷ്മി വാട്ടർ പ്രോഡക്റ്റ്സ്, പെരിയ മാത്തൻ പാളയം, കോയമ്പത്തൂർ.
7. എവർ ഫ്രഷ്, എസ് & എസ് ഫുഡ് ഇൻഡസ്ട്രീസ്, കൊടകര, തൃശൂർ.
8. വൃന്ദാവൻ ഇൻസ്സ്ട്രീസ്, കുട്ടിക്കട, കൊല്ലം.
9. ബേസിക്സ്, പ്യുവർ ലൈഫ് ഫുഡ് & ബിവറേജസ് കമ്പനി, വില്ലൂന്നി പി.ഓ, കോട്ടയം.
10. മൗണ്ട് മിസ്റ്റ്, ഗാർഡൻ ഫുഡ് പ്രൊഡക്ട്സ്, നെടുങ്ങാടപ്പിള്ളി പി.ഓ, കോട്ടയം.
11. ബ്ലൂ മിങ് പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, വീ.റ്റി ഇൻഡസ്ട്രീസ്, വെങ്ങാലൂർ, തക്കിടിയിൽ, കോട്ടയം.
12. അക്വാ ഫൈൻ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, ചെറുകോൽ പി.ഓ, പത്തനംതിട്ട.
13. അശോക പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ, അശോക എന്റർപ്രൈസസ്,കടത്തി ഈസ്റ്റ്, മൂവാറ്റുപുഴ, എറണാകുളം.

ഭക്ഷ്യസുരക്ഷാക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കുപ്പിവെള്ള കപണികൾക്കു എതിരായി നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് തിരുവനന്തപുരത്തെ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചെങ്കിലും എന്തൊക്കെ നടപടികൾ എന്ന് വിശദമാക്കിയിട്ടില്ല.

HEALTH

ഷോപ്പുകളിൽ ഇത് പോലെ കാണുന്ന കുപ്പിവെള്ളം വാങ്ങി കുടിക്കരുത്.

Published

on

കുപ്പിവെള്ളം കൊടും വെയിലത്ത് വെച്ചിരിക്കുന്നത് പല കടകളിലേയും കാഴ്ചയാണ്. കുപ്പിവെള്ളം വെയിലത്ത് വച്ച് വില്‍ക്കുകയോ വെയിൽ നേരിട്ട് തട്ടുന്ന രീതിയിൽ ഷോപ്പുകളിൽ വിൽപ്പനക്ക് വെച്ചിരിക്കുന്നതോ കണ്ടാൽ ആ കുപ്പി വെള്ളം വാങ്ങി കുടിക്കരുത്. അത് നിങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.

ഒറ്റത്തവണ ഉപയോഗിക്കാൻ സാധിക്കുന്ന ഈ വെള്ളകുപ്പികളിൽ ബിസ്‌ഫെനോൾ എ എന്ന ആരോഗ്യത്തിന് ഹാനികരമായ കെമിക്കൽ ഉണ്ട്. ഇത് പുരുഷന്മാരിൽ ബീജത്തിന്റെ കൗണ്ട് കുറക്കുകയും സ്ത്രീകളിൽ ബ്രെസ്റ്റ് കാൻസർ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.

ഏറെ നേരം ഇത്തരത്തിൽ വെള്ളകുപ്പികളിൽ വെയില്‍ ഏല്‍ക്കുമ്പോള്‍ കുപ്പിയില്‍ നിന്ന് ഈ കെമിക്കൽ അംഗം വെള്ളത്തില്‍ കലരാനുള്ള സാധ്യതയുണ്ട്. ഈ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. വെയിലത്ത് വെയ്ക്കരുതെന്ന് വെള്ളക്കുപ്പിയില്‍ തന്നെ കമ്പനികൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അവഗണിച്ചാണ് കച്ചവടക്കാര്‍ കുപ്പിവെള്ളം നേരിട്ട് വെയിലേല്‍ക്കുന്ന തരത്തില്‍ സൂക്ഷിക്കുന്നത്.

വെള്ളക്കുപ്പികള്‍ വെയിലത്ത് വെയ്ക്കരുതെന്ന് അധികൃതരുടെ കർശനമായ മുന്നറിയിപ്പുണ്ട്. ഈ മുന്നറിയിപ്പ് അവഗണിച്ചാണ് ഇത്തരത്തിൽ വിൽപ്പന നടക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള നിയമലംഘനം കണ്ടെത്താന്‍ അധികൃതർ പരിശോധന നടത്താറുണ്ട്. നിയമ ലംഘനം കണ്ടാൽ വെള്ളക്കുപ്പികൾ പിടിച്ചെടുക്കും.

Continue Reading

HEALTH

റിയാദിൽ പക്ഷിപ്പനി കണ്ടെത്തിയതായി മന്ത്രാലയം സ്ഥിരീകരിച്ചു.

Published

on

സൗദി അറേബ്യ: റിയാദിൽ പക്ഷിപ്പനി കണ്ടെത്തിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് റിയാദ് പ്രവിശ്യയിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ പക്ഷിപ്പനിബാധ സ്ഥിരീകരിച്ചത്.

പൊതുജനങ്ങൾക്ക് ആശങ്കക്ക് വകയില്ലെന്നും ‘എച്ച്-5 എൻ-8’ ഇനത്തിൽ പെട്ട പക്ഷിപ്പനിയാണ് പൗൾട്രി ഫാമിൽ കണ്ടെത്തിയതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അബൽഖൈൽ പറഞ്ഞു.

ഈ ഇനം പനി പക്ഷികളെ മാത്രം ബാധിക്കുന്നവയാണ്. മനുഷ്യരിലേക്ക് ഒരിക്കലും പടർന്നു പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2017 അവസാനത്തിൽ ഈയിനത്തിൽ പെട്ട പക്ഷിപ്പനി സൗദിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.

‘എച്ച്-5 എൻ-8’ രോഗബാധയെ കുറിച്ചുള്ള വിവരം അറിഞ്ഞയുടൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിനു കീഴിലെ സംഘം റിയാദിലെ ഫാമിലെത്തി. രോഗം നിയന്ത്രണ വിധേയമാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തു.

പൗൾട്രി ഫാം നടത്തുന്നവർക്ക് മന്ത്രാലയം കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഫാം നടത്തിപ്പുകാർ ജാഗ്രത പാലിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം. രോഗ നിർമ്മാർജ്ജനം പൂർണ്ണമായി നടക്കുന്നത് വരെ നിലവിൽ ഉള്ളതല്ലാതെ പുതിയ പക്ഷികളെ ഫാമുകളിൽ പ്രവേശിപ്പിക്കരുത്.

സംശയകരമാം വിധം പക്ഷികൾ ചാകുന്നെങ്കിൽ ഉടനെ തന്നെ അക്കാര്യം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തെ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ ടോൾഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ ഉടനെ തന്നെ അടിയന്തിര നടപടികൾക്കായി ലൈവ്‌സ്റ്റോക്ക് എമർജൻസി സംഘത്തെ അയക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Continue Reading

HEALTH

ഞങ്ങൾക്ക് അങ്ങിനെ ചെയ്യാൻ പാടില്ലെന്ന് അധികൃതർ.

Published

on

എറണാകുളത്തെ ലുലു മാളിലെ ഹൈപ്പർ മാർക്കറ്റിൽ ഭക്ഷണ സാധനങ്ങൾ ഉപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. പ്രവൃത്തി സമയം കഴിഞ്ഞ ശേഷം പതിനൊന്ന് മണിയോടെ മാളിലെ ഹൈപ്പർ മാർക്കറ്റിൽ ഫുഡ് കൗണ്ടറിൽ വിൽപ്പനക്ക് വച്ച പാചകം ചെയ്ത ഭക്ഷണ പദാർത്ഥങ്ങൾ പ്ലാസ്റ്റിക് ചാക്കിലാക്കി കളയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

വളരെ വേദനാജനകമായ കാഴ്ച്ച എന്ന ആമുഖത്തോടെയാണ് വീഡിയോ അപ്‌ലോഡ് ചെയ്ത വ്യക്തി ഭക്ഷണത്തെ കുറിച്ച് വിവരിക്കുന്നത്. പറയുന്നത് അത്തരത്തിൽ കളയുന്ന ഭക്ഷണ സാധനങ്ങൾ പാഴാക്കാതെ മറ്റേതെങ്കിലും ആവശ്യമുള്ളവരിലേക്ക് എത്തിക്കാൻ തയ്യാറാണെന്നും ബാക്കി വരുന്ന ഭക്ഷണം പാഴാക്കാതെ അങ്ങനെയുള്ളവർക്ക് നൽകണമെന്നുമാണ് വിഡിയോയിൽ പറയുന്നത്.

ഇക്കാര്യം ഫ്ലോർ മാനേജരുമായി സംസാരിച്ചപ്പോൾ ഒരുപാട് പേര് ഇത് പോലെ ചോദിക്കാറുണ്ടെന്നും ഭക്ഷണം പുറത്തേക്ക് കൊടുത്തു വിടാറില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത് എന്ന് അയാൾ പറയുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ട് വരണമെന്നും ആഗ്രഹമുണ്ടെന്നാണ് വിഡിയോയിൽ പറയുന്നത്.

എന്നാൽ പ്രചരിക്കുന്നതിന്റെ വീഡിയോയുടെ പിന്നിലുള്ള വസ്തുതയും പ്രവൃത്തി സമയം കഴിഞ്ഞു ബാക്കി വരുന്ന പാചകം ചെയ്ത ഭക്ഷണ സാധനങ്ങൾ സംബന്ധിച്ച തങ്ങളുടെ സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജിയറും ലുലു മാൾ അധികൃതർ വിശദീകരിക്കുന്നു.

അന്താരാഷ്ട്ര നിലവാരത്തിലാണ് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ അടുക്കള സംവിധാനം നടത്തിക്കൊണ്ടു പോകുന്നത് എന്നാണ് ലുലു മാൾ അധികൃതർ പറയുന്നത്. പല ഹോട്ടലുകളും ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ ഫ്രീസറിൽ വച്ച് അടുത്ത ദിവസത്തേക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ലുലു അപ്രകാരം ചെയ്യാറില്ല.

ലുലുവിന്റെ കാറ്ററിംഗ് പോളിസി പ്രകാരം 24 മണിക്കൂർ മാത്രം സൂക്ഷിച്ചു വെക്കാൻ കഴിയുന്ന ഭക്ഷണ സാധനങ്ങൾ പിറ്റേ ദിവസം ലുലുവിൽ വിൽപനക്ക് വെക്കാൻ അനുവാദമില്ല. പ്രവൃത്തി സമയം കഴിഞ്ഞും ബാക്കിയാകുന്ന ഇത്തരം ഭക്ഷണ സാധനങ്ങൾ ഓരോ ദിവസവും രാത്രി 11 മണിക്ക് സ്ഥാപനം അടക്കുന്ന സമയത്ത് കളയണം. കളയുമ്പോൾ അത്തരം ഭക്ഷണ സാധനങ്ങൾ അളന്ന് തൂക്കി വേസ്റ്റേജ് റിപ്പോർട്ടുണ്ടാക്കിയ ശേഷമായിരിക്കണം കളയേണ്ടത്. പലപ്പോഴും ഇത്തരത്തിൽ ബാക്കിവരുന്ന ഭക്ഷണങ്ങൾ ആധുനിക രീതിയിൽ സ്ഥാപിച്ചിട്ടുള്ള സംസ്കരണം യന്ത്രം ഉപയോഗിയ്യാണ് സംസ്കരിക്കുന്നത്.

ഇത്തരത്തിൽ ഉപേക്ഷിക്കുന്ന ഭക്ഷണത്തിന് വേണ്ടി വീഡിയോയിൽ പറയുന്ന പോലെ തന്നെ പല വ്യക്തികളും സ്ഥാപനങ്ങളും സമീപിക്കാറുണ്ട്. എന്നാൽ സ്ഥാപനത്തിന്റെ സുരക്ഷയും സൽപ്പേരും കരുതി ഈ ഭക്ഷണ സാധനങ്ങൾ ആർക്കും കൊടുക്കാറില്ല. പ്രധാന കാരണം ചിലപ്പോൾ അത് ദുരുപയോഗം ചെയ്യപ്പെടുമെന്നുള്ളത് കൊണ്ടാണ്.

മറ്റൊരു കാരണം സേഫ്റ്റിയാണ്. ഇത്തരം ഭക്ഷണങ്ങളിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. മറ്റൊരാൾ ഇത് ഭക്ഷിച്ച ശേഷം അയാൾക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാവുകയാണെങ്കിൽ അത് സ്ഥാപനത്തിന്റെ സൽപ്പേരിനെ ബാധിക്കും.

ഭക്ഷണത്തിന്റെ പുതുമയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇങ്ങിനെയൊരു കാറ്ററിങ് പോളിസി ലുലു ഗ്രൂപ്പ് തങ്ങളുടെ സ്ഥാപനങ്ങളിൽ നടപ്പിൽ വരുത്തിയുട്ടുള്ളത്. എറണാകുളത്തെ ലുലു മാളിലെ ഹൈപ്പർ മാർക്കറ്റിൽ മാത്രമല്ല ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ എല്ലായിടത്തും സമാനമായ പോളിസിയാണ് നിലവിലുള്ളത്.

Continue Reading
LATEST4 hours ago

മക്കയിലെ മനോഹരമായ ക്ലോക്ക് ടവർ വിസ്മയം, നിങ്ങൾ അറിയാത്ത ചില കാര്യങ്ങൾ.

LATEST6 hours ago

18 രഹസ്യ ചേരുവകളുടെ രുചിക്കൂട്ടായ സൗദിയിലെ പ്രിയപ്പെട്ട അൽ ബൈക്ക്.

LATEST8 hours ago

ഈ കാര്യങ്ങൾ കൊണ്ട് നിങ്ങളുടെ വിസ നിരസിക്കപ്പെടാം.

LATEST13 hours ago

അന്നം തേടി വന്ന വിദേശികൾ സൗദി അറേബ്യയെ വിറപ്പിച്ച നാളുകൾ.

CRIME16 hours ago

കുടുക്കിയത് കടയുടമയുടെ ജാഗ്രത.

LATEST18 hours ago

സൗദിയിൽ അടുത്ത വർഷം മുതൽ ലെവി ഇളവ് അനുവദിക്കുമെന്ന് മന്ത്രാലയം.

LATEST1 day ago

മക്കയിൽ 2000 ലധികം മൃതദേഹങ്ങൾ മറവ് ചെയ്ത മലയാളി.

LATEST1 day ago

സൗദിയിലെ സാമ്പത്തിക ബാധ്യത കേരളത്തിൽ പിരിച്ചെടുക്കാനാവില്ല.

CRIME1 day ago

സൈബർ കേസിൽ ഉൾപ്പെട്ടാൽ പ്രവാസിക്ക് കേസ് തീരുന്നത് വരെ തിരിച്ചു പോകാനാവില്ല.

KERALA1 day ago

ഇരുവരെയും പിടികൂടിയത് അസമിൽ നിന്നും സാഹസികമായി. ഇരുവരും ജയിലിൽ.

LATEST2 days ago

തൊഴിലാളികൾക്ക് നല്ല കാലം. സൗദിയുടെ തൊഴിൽ മേഖലയിൽ വൻ മാറ്റങ്ങൾ വരുന്നു.

LATEST2 days ago

സമയത്തിന് ഇഖാമ പുതുക്കാത്തവരെ നാട് കടത്തുമെന്ന് സൗദി ജവാസാത്.

LATEST2 days ago

കുഴഞ്ഞു വീണത് താമസ സ്ഥലത്തെ ബാത്‌റൂമിൽ.

LATEST2 days ago

ഈ സാഹചര്യത്തിൽ ട്രാഫിക് സിഗ്നലിൽ ചുവപ്പ് തെളിഞ്ഞാലും മുന്നോട്ട് പോകണം.

LATEST2 days ago

നിങ്ങൾ സൗദിയിലെ പ്രവാസിയാണെങ്കിൽ തീർച്ചയായും ഈ മുൻകരുതലുകൾ എടുക്കുക.

INDIA1 week ago

ഇക്കാര്യം അറിഞ്ഞാൽ എയർപോർട്ടുകളിൽ നിങ്ങളുടെ ഒരു സാധനവും നഷ്ടപ്പെടില്ല.

KERALA2 weeks ago

മലയാളികളുടെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്നു.

LATEST1 week ago

സൗദിയിലേക്ക് ഫാമിലിയെ കൊണ്ട് വരാൻ സാധിക്കുന്ന 224 ഇഖാമ പ്രൊഫഷനുകൾ.

CRIME2 weeks ago

സൗദിയിലേക്ക് ആദ്യമായി വരുന്നവരും അവധി കഴിഞ്ഞു വരുന്നവരും പ്രത്യേകം ശ്രദ്ധിക്കുക.

LATEST7 days ago

മക്ക, ജിദ്ദ പരിശോധന: അഞ്ഞൂറോളം ഇന്ത്യക്കാർ നാടുകടത്തൽ കേന്ദ്രത്തിൽ.

LATEST5 days ago

ഈ പണം എക്സിറ്റിൽ പോകുമ്പോഴും കഫാല മാറുമ്പോഴും സൗദിയിൽ പ്രവാസിക്ക് ലഭിക്കണം.

CRIME2 weeks ago

സംഘത്തിന്റെ വലയിൽ അകപ്പെടരുതെന്ന് മുന്നറിയിപ്പ്.

CRIME2 weeks ago

സൗദിയിലെ പ്രവാസികൾ അറിയാതെ ചെയ്യുന്ന ഗുരുതരമായ കുറ്റം !!!

CRIME3 weeks ago

സൗദിയിലെ ഹായിലിൽ യുവതി അറസ്റ്റിൽ.

LATEST2 weeks ago

പ്രാത്ഥനകൾക്ക് ഫലം. മുർതസക്ക് എട്ടു വർഷത്തെ തടവ് ശിക്ഷ മാത്രം.

LATEST2 days ago

ഈ സാഹചര്യത്തിൽ ട്രാഫിക് സിഗ്നലിൽ ചുവപ്പ് തെളിഞ്ഞാലും മുന്നോട്ട് പോകണം.

LATEST1 week ago

സൗദിയിൽ തൊഴിലാളിക്ക് വാർഷിക അവധിക്ക് വിമാന ടിക്കറ്റ് നൽകാൻ സ്പോൺസർക്ക് ബാധ്യതയില്ല.

LATEST4 weeks ago

അൽ ബേക്ക് മൂലം നവ ദമ്പതികൾക്കിടയിൽ വിവാഹ മോചനം

CRIME4 days ago

ഫേസ്‌ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യ ജയിലിൽ.

CRIME3 weeks ago

മാതാവിനൊപ്പം വന്നു. ഒറ്റക്ക് തിരികെ നാട്ടിലേക്ക്.

Trending

error: Content is protected !!