Connect with us

SAUDI LABOUR LAW

സൗദി അറേബ്യയിലെ ഫ്രീ വിസയുടെ നിയമ വശങ്ങള്‍

Published

on

 1

 

സൗദി തൊഴില്‍ മന്ത്രാലയം നടപ്പിലാക്കിയ ‘നിതാഖാത്‌’ പദ്ധതിയുടെ പ്രഖ്യാപിത ലക്‌ഷ്യം തന്നെ സ്വദേശി യുവാക്കള്‍ക്ക് ജോലി നല്‍കുക എന്നതായിരുന്നു എങ്കിലും അത്ര തന്നെ പ്രാധാന്യമുള്ള മറ്റൊരു ലകഷ്യമായിരുന്നു അനധികൃതമായി ജോലി എടുക്കുന്നവരെയും അനധികൃതമായി രാജ്യത് തങ്ങുന്നവരെയും പിടികൂടുക എന്നത്.

രാജ്യത്ത്‌ വര്‍ധിച്ചു വരുന്ന വിദേശ ജനസംഖ്യാ അനുപാതം ആയിരുന്നു പ്രധാന കാരണം.  2.8 കോടി  ജനസംഖ്യയില്‍  എണ്‍പത്തിനാല് ലക്ഷത്തോളം വിദേശികള്‍ ആണെന്നാണ് കണക്ക്. അതായത് 31% വിദേശികള്‍. ഈ വിദേശീ ജനസംഖ്യാസമ്മര്‍ദം ഇരുപതു ശതമാനം ആക്കി കുറച്ചു കൊണ്ട് വരാന്‍ ആയിരുന്നു തീരുമാനം. ഈ 84 ലക്ഷത്തിലധികം തൊഴിലാളികളില്‍ 90 ശതമാനവും പണിയെടുക്കുന്നതു സ്വകാര്യ മേഖലയില്‍ ആണ് എന്നാണു കണക്ക്.

സൌദിയുടെ സ്വകാര്യ മേഖലയില്‍ വെറും ഏഴു ലക്ഷത്തോളം മാത്രമേ സ്വദേശികള്‍ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിതഖാത് പരിഷ്കാരങ്ങളുടെ ഭാഗമായി പത്തു ലക്ഷത്തിലധികം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്.

ഇത്തരത്തില്‍ സൌദിയിലെ ചെറുകിട മേഖലയില്‍ പണിയെടുക്കുന്ന വിദേശ തൊഴിലാളികളില്‍ ഭൂരിഭാഗം പേരും നിയമപരമായ രീതിയില്‍ രാജ്യത് പ്രവേശിച്ചവരോ, പണിയെടുക്കുന്നവരോ, തുടരുന്നവരോ അല്ല.  അതായത് സൗദി തൊഴില്‍ നിയമപ്രകാരം തൊഴിലാളി എന്നതിന്റെ നിര്‍വചനമായ  ‘’ഒരു ഒരു തൊഴിലുടമക്ക് കീഴില്‍ വേതനം പറ്റി അയാള്‍ക്ക്‌ വേണ്ടി തൊഴിലെടുത്ത് കൊള്ളാമെന്ന ഉറപ്പില്‍’’ വരുന്നവരല്ല. മറിച്ചു ‘ഫ്രീവിസ’ എന്ന കെണിയില്‍ കുടുങ്ങി പ്രവാസ ജീവിതം മുന്നോട്ടു നീക്കുന്നവരാണ്. അവര്‍ വിസക്കച്ചവടത്തിന്റെ ഭാഗമായോ, മനുഷ്യക്കടത്തിന്റെ ഭാഗമായോ, അനന്തര ഭവിഷ്യത്തുകളെക്കുറിച്ച് അറിഞ്ഞോ അറിയാതെയോ ഇവിടെ എത്തി ചേരുന്നവരാണ്. 

തൊണ്ണൂറു ശതമാനം പേരും ഇടനിലക്കാരില്‍ നിന്നാണ് ഇത്തരം വിസകള്‍ സ്വന്തമാക്കുന്നത്, അതും വന്‍വില കൊടുത്ത്. നിലവിലുള്ള കണക്കനുസരിച്ച് സൗദിയിലെ മൊത്തം വിദേശ തൊഴിലാളികളില്‍ 27% ഫ്രീ വിസക്കാരാണ്. ഓടിപ്പോയി എന്നാരോപിച്ച് ‘ഹുറൂബ്‌’ ആക്കപ്പെടുന്നവരില്‍ 90% പേരും ഫ്രീ വിസക്കാര്‍ തന്നെ.

യഥാര്‍ത്ഥത്തില്‍ ഫ്രീവിസ എന്ന ഒരു വിസ നിയമപ്രകാരം നിലവിലില്ല. എല്ലാ വിസകളും സൗദി അറേബ്യയിലെ പൌരന്മാര്‍ക്കും നിയമപരമായി വിദേശ നിക്ഷേപക ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികള്‍ക്കും തങ്ങളുടെ സ്ഥാപനങ്ങളും കമ്പനികളും നടത്തി കൊണ്ട് പോകുന്നതിനു വേണ്ടി മറ്റു രാജ്യങ്ങളില്‍ നിന്നും ആവശ്യമായ തൊഴിലാളികളെ കൊണ്ട് വരുന്നതിനായി മന്ത്രാലയത്തില്‍ നിന്നും നല്കപ്പെടുട്ന്നതാണ്. ഓരോ വിസയും ഓരോ തൊഴിലുടമയുടെ പേരില്‍ നല്‍കുന്നതാണ്. അവ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പാടുള്ളതല്ല.

എന്നാല്‍ ചില സ്വദേശികള്‍ ഇത് ഒരു അവസരമായി കണ്ടു തങ്ങള്‍ക്കു വിസ ആവശ്യമുണ്ടെന്നു മന്ത്രാലയത്തെ ധരിപ്പിച്ചു വിസ നേടിയെടുക്കുകയും അവ ഇടനിലക്കാര്‍ വഴി ഏഷ്യന്‍ രാജ്യങ്ങളിലും മറ്റും വില്‍പ്പന നടത്തുകയും ചെയ്യുന്നു. ഈ ഇടനിലക്കാര്‍ അവരുടെ ലാഭം കൂടി അതിന്മേല്‍ ചുമത്തി വന്‍ വിലക്ക് അത് വിറ്റഴിക്കുന്നു. ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നതില്‍ മലയാളി പ്രവാസികളും വന്‍തോതില്‍ മുന്നിലുണ്ട് എന്ന് പറയാതെ വയ്യ. അവര്‍ പല പ്രലോഭനങ്ങളും നല്കി പാവപ്പെട്ട ഗള്‍ഫ്‌ മോഹികള്‍ക്ക് അവ വിറ്റഴിക്കുന്നു.

ഇത്തരത്തില്‍ വിസ നേടിയെടുക്കുന്ന തൊഴിലുടമകളുടെ പക്കല്‍ പ്രസ്തുത വിസയില്‍ തൊഴിലാളികള്‍ സൌദിയിലേക്ക് വരുമ്പോള്‍ അവര്‍ക്ക് നല്‍കാനായി തങ്ങളുടെ കീഴില്‍ ജോലി ഉണ്ടാവില്ല. അത്തരം അവസ്ഥയില്‍ പ്രസ്തുത തൊഴിലാളിയെ പ്രതിമാസം ഒരു തുക നല്‍കണമെന്ന വ്യവസ്ഥയില്‍ ജോലി തേടി പുറത്തു പോകാന്‍ അനുവദിക്കുന്നു. അങ്ങിനെ ഇവിടെ എത്തുന്നവര്‍ പ്രതിമാസ വേതനം നല്‍കി പുറത്തു പണിയെടുക്കാന്‍ നിര്‍ബന്ധിതരാവുന്നു. (ഇതില്‍ ഭൂരിഭാഗം പേരും സ്വന്തം സ്പോന്സരെ നേരിട്ട് കാണുകയോ ആശയ വിനിമയം നടത്തുകയോ ചെയ്തിട്ടുണ്ടാവില്ല. ഇഖാമ പുതുക്കല്‍, വര്‍ക്ക്‌ പെര്‍മിറ്റ് പുതുക്കല്‍, ഇന്‍ഷൂറന്‍സ് തുടങ്ങിയ മുഴുവന്‍ ഇടപാടുകളും ഇടനിലക്കാരിലൂടെ ആയിരിക്കും. ഇത് ചൂഷണത്തിന്റെ മറ്റൊരു മുഖം).

ഇത്തരത്തില്‍ ജോലി അന്വേഷിക്കുന്നവര്‍ കിട്ടുന്ന എന്ത് ജോലിയും ചെയ്യാന്‍ തയ്യാറാണ്. കാരണം അവരെ സംബന്ധിച്ചിടത്തോളം വിസയുടെ ബാധ്യത, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവ വലക്കുന്നുണ്ടാവും. അതിനാല്‍ കിട്ടുന്ന ജോലി സ്വീകരിക്കുന്നു. അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആവശ്യപ്പെടാതെ നിശബ്ദരായി പണിയെടുക്കുന്നു. ചുരുങ്ങിയ പക്ഷം മറ്റൊരു നല്ല ജോലി ലഭിക്കുന്നത് വരെ ഒരു ഇടത്താവളമായി എങ്കിലും.

ഇങ്ങിനെ ഫ്രീവിസയില്‍ വരുന്നവരെ ജോലിക്ക് വെക്കുന്നതിനു തൊഴിലുടമകള്‍ക്കും (അല്ലെങ്കില്‍ സ്വദേശികളുടെ പേരില്‍ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവാസികള്‍ക്കും) വളരെ താല്‍പ്പര്യമാണ്. കാരണം ഇത്തരക്കാര്‍ അധികവും വരുന്നത് മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നാണ്.കുറഞ്ഞ വിലക്ക് കിട്ടുന്ന ഇവരെ വെച്ച് പണിയെടുപ്പിക്കുകയാണ് തൊഴിലുടമകള്‍ ചെയ്യുന്നത്.

തൊഴിലുടമകളെ  സംബന്ധിച്ചിടത്തോളം ഇവരുടെ ‘കൂടുതല്‍ ഉല്‍പ്പാദനക്ഷമതയും കുറഞ്ഞ ചിലവും’ ആണ് കൂടുതല്‍ ആകര്‍ഷകം. മാത്രമല്ല സ്വദേശി ജോലിക്കാരെ ശരിയായ രീതിയില്‍ അടക്കി നിര്‍ത്തി ജോലിയെടുപ്പിക്കാന്‍ തങ്ങള്‍ക്കു സാധിക്കില്ല എന്നവര്‍ ഭയപ്പെടുമ്പോള്‍ പറയുന്ന ഏതു ജോലിയും തര്‍ക്കങ്ങളോ മുറുമുറുപ്പോ ഇല്ലാതെ ചെയ്യാന്‍ ഇത്തരം ജോലിക്കാര്‍ തയ്യാറാവുന്നു. മാത്രമല്ല ഇത്തരം തൊഴിലാളികള്‍ക്ക് സൗദി തൊഴില്‍ നിയമം അനുശാസിക്കുന്ന അവകാശങ്ങളോ സേവനനന്തര അവകാശങ്ങള്‍ പോലുള്ള മറ്റു ആനുകൂല്യങ്ങളോ നല്‍കുകയും വേണ്ട.

ഇത്തരത്തില്‍ ജോലി ചെയ്യുന്നവരാണ് ചെറുകിട മേഖലയിടെ ഭൂരിഭാഗം മലയാളികളും. ചിലര്‍ തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവാന്മാരല്ല.ചിലര്‍ ബോധാവാന്മാരാനെന്കില്‍ തന്നെയും തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അധികാര കേന്ദ്രങ്ങളെ സമീപിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. കാരണം ഇത്തരം ജോലികള്‍ ചെയ്യുന്നത് തന്നെ സൗദി തൊഴില്‍ നിയമപ്രകാരം പ്രകാരം നിയമ വിരുദ്ധമാണ്.

ഫ്രീ വിസയില്‍ വന്നിറങ്ങുന്നവര്‍, അവര്‍ ഇവിടെ ഇറങ്ങുന്ന നിമിഷം മുതല്‍ തന്നെ സൗദി തൊഴില്‍ നിയമപ്രകാരം  അവര്‍ അറിയാതെ നിയമ ലംഘനം തുടങ്ങുകയാണ്. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 39 പ്രകാരം ഒരു തൊഴിലാളി അയാളുടെ സ്പോണ്‍സറുടെ കീഴിലല്ലാതെ മറ്റൊരാളുടെ കീഴില്‍ പണിയെടുക്കുന്നത് നിയമ വിരുദ്ധമാണ്. ഈ വകുപ്പ് പ്രകാരം ഒരു സ്പോണ്സര്‍ തന്റെ തൊഴിലാളിയെ തന്റെ കീഴിലല്ലാതെ മറ്റൊരാളുടെ കീഴില്‍ പണിയെടുക്കാന്‍ അനുവദിക്കുകയോ, ഒരു തൊഴിലാളി തന്റെയല്ലാത്ത ഒരു തൊഴിലുടമക്ക് വേണ്ടി പണിയെടുക്കുകയോ, ഒരു തൊഴിലുടമ മറ്റു തൊഴിലുടമകളുടെ സ്പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള തൊഴിലാളികളെ തനിക്ക് വേണ്ടി പണിയെടുപ്പിക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഈ കുറ്റത്തിന് വകുപ്പ്  233  പ്രകാരം തൊഴിലുടമകള്‍ക്ക് 5000 റിയാല്‍ മുതല്‍  20000  റിയാല്‍ വരെ പിഴ ചുമത്താം.

അനധികൃതമായി തൊഴിലെടുപ്പിക്കുന്ന തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ചു മേല്‍ പറഞ്ഞ പിഴ സംഖ്യയുടെ ഗുണിതങ്ങളായിരിക്കും ശിക്ഷ. പിടിക്കപ്പെടുന്ന തൊഴിലാളിയെ നാട് കടത്തുകയും ചെയ്യും.(പിടിക്കപ്പെടുമ്പോള്‍  നിയമം അറിയില്ല എന്ന വാദമുഖം ഉയര്‍ത്താന്‍ സാധിക്കില്ല. കാരണം തൊഴിലാളിയും തൊഴിലുടമയും സൗദി തൊഴില്‍ നിയമത്തിലെ ഉള്ളടക്കവും നിയമങ്ങളും അറിഞ്ഞിരിക്കണമെന്നും, സൗദി തൊഴില്‍ നിയമപ്രകാരമുള്ള അവകാശങ്ങളും കടമകളും മനസ്സിലാക്കണമെന്നും വകുപ്പ്‌ 12 പ്രത്യേകം പറയുന്നു.)

(ഇപ്പോള്‍ സൗദി അറേബ്യയില്‍ സാധാരണയായി ഒരു സ്പോണ്‍സറുടെ കീഴിലുള്ള തൊഴിലാളിയെ മറ്റൊരു തൊഴിലുടമയുടെ കീഴില്‍ പണിയെടുപ്പിക്കുന്നത് രണ്ടു തൊഴിലുടമകളും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ ആണ്. ഇതില്‍ ആവശ്യമായ നിബന്ധനകള്‍ എഴുതി ചേര്‍ത്ത് രണ്ടു തൊഴിലുടമകളും ഒപ്പ് വെക്കുകയും സ്റ്റാമ്പ്‌ പതിപ്പിക്കുകയും ചെയ്യുന്നു.ഇതൊരു ആധികാരിക രേഖയായി കണക്കിലെടുത്താണ് ആരാംകോയും (ARAMCO) സാബിക്കും (SABIC) പോലുള്ള വന്‍കിട കമ്പനികള്‍ പോലും ഇത്തരം തൊഴിലാളികള്‍ക്ക് അവരുടെ കീഴില്‍ തൊഴില്‍ ചെയ്യുന്നതിനാവശ്യമായ ID  കാര്‍ഡുകള്‍ നല്‍കുന്നത്. ചെറുകിട കമ്പനികളും സ്വകാര്യ മേഖലകളിലും ഈ രീതി അവലംബിക്കുന്നു. ഇടനിലക്കാരായി തൊഴിലാളികളെ വിതരണം ചെയ്യുന്ന വന്‍കിട/ചെറുകിട കോണ്ട്രാക്റ്റിംഗ് കമ്പനികളും പിന്തുടരുന്നത് ഈ പാത തന്നെ. എന്നാലും ചില സന്ദര്‍ഭങ്ങളില്‍ മിന്നല്‍ പരിശോധനകളില്‍ ചില തൊഴിലാളികള്‍ പിടിക്കപ്പെടാറുണ്ട്.)  

അത് പോലെ മറ്റൊരു ഗുരുതരമായ പ്രശ്നം ഫ്രീ വിസക്കാരില്‍ 99 % പേര്‍ക്കും തൊഴില്‍ കരാറില്ല എന്നതാണ്. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 37  പ്രകാരം സൗദി പൌരനല്ലാത്ത ഒരു തൊഴിലാളിയുമായി ഒരു നിശ്ചിത കാലത്തേക്ക് എഴുതപ്പെട്ട കരാര്‍ ഉണ്ടായിരിക്കണം. കരാര്‍ ഒപ്പ് വെച്ചില്ലെങ്കില്‍ സ്പോന്സരുടെ പക്കല്‍ നിന്നും സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 231  പ്രകാരം 2000 – 5000  റിയാല്‍ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്. ഇവിടെ വരെ അത് തൊഴിലാളിയെ നേരിട്ട് ബാധിക്കുന്നില്ല. എന്നാല്‍ ഈ നിയമം പാലിക്കാതിരിക്കുന്നത് തൊഴിലാളിക്ക് ഭാവിയില്‍ ദോഷം വരുത്തുന്നു.

അതായത് സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 51 പ്രകാരം,  തൊഴില്‍ കരാറിന്റെ ഓരോ കോപ്പികള്‍ തൊഴിലുടമയും തൊഴിലാളിയും കൈവശം വെക്കണം എന്ന് നിഷ്കര്‍ഷിക്കുന്നുണ്ട് എങ്കിലും എഴുതപ്പെട്ട ഒരു തൊഴില്‍ കരാര്‍ ഇല്ലെങ്കില്‍ തന്നെയും ഒരു തൊഴില്‍ കരാര്‍ ഉണ്ട് എന്ന് അനുമാനിക്കപ്പെടാവുന്നതാണ് എന്ന് പറയുന്നു എന്ന് ഈ വകുപ്പ് പറയുന്നുണ്ട്. എന്നാല്‍ ഈ വകുപ്പ് തന്നെ അടുത്തതായി പറയുന്നത് അത്തരത്തിലുള്ള ഒരു തൊഴില്‍ കരാര്‍ ഇല്ലെങ്കില്‍ തൊഴിലാളിയുടെ അവകാശങ്ങളെക്കുറിച്ച് തര്‍ക്കം ഉണ്ടാവുകയാണെങ്കില്‍ അത് വ്യക്തമായ തെളിവുകളുടെ അല്ലെങ്കില്‍ രേഖകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കേണ്ടത് തൊഴിലാളിയുടെ മാത്രം ബാധ്യത ആണ് എന്നാണു.

ഭാവിയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും പൂര്‍ണ്ണമായും തെളിയിക്കേണ്ട ബാധ്യത, അതും പൂര്‍ണ്ണമായ തെളിവുകളോട് കൂടി തെളിയിക്കേണ്ട ബാധ്യത തൊഴിലാളിക്കായി മാറുന്നു അത് കൊണ്ട് തന്നെ ഫ്രീവിസയില്‍ ജോലി ചെയ്യുന്ന ബഹുഭൂരിഭാഗം പേര്‍ക്കും അത് തെളിയിക്കാനാവുന്നില്ല.  (ഈ നിയമ വകുപ്പ് അറിയാവുന്നത് കൊണ്ടാണ് തൊഴില്‍ തര്‍ക്കങ്ങളണ്ടാവുമ്പോള്‍ തൊഴിലാളിക്ക് അര്‍ഹമായ ആനുകൂല്യം കൊടുക്കാന്‍ സ്പോണ്സര്‍മാര്‍ മടി കാണിക്കുന്നതും അവസാനം ആനുകൂല്യങ്ങളെല്ലാം ഉപേക്ഷിച്ചു കൊണ്ട് സ്വന്തം കയ്യില്‍ നിന്ന് വിമാന ടിക്കെറ്റ്‌ എടുത്തു നാട്ടിലെക്ക് പോകേണ്ടി വരുന്നതും.)

അതിനാല്‍ തന്നെ ഇത്തരത്തില്‍ നിയമ വിരുദ്ധമായി ഫ്രീവിസയില്‍ ജോലിയെടുക്കുന്ന മലയാളിക്ക്  സൗദി തൊഴില്‍ നിയമം വക വെച്ച് തരുന്ന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്ത്താനോ അവ നിഷേധിക്കപ്പെടുന്ന പക്ഷം അധികാര കേന്ദ്രങ്ങളെ സമീപിച്ചു അവ നേടിയെടുക്കാനോ സാധിക്കുന്നില്ല. തുച്ഛമായ ശമ്പളത്തിന് വേണ്ടി അറവു മാടുകളെപ്പോലെ പന്ത്രണ്ടും പതിനാലും മണിക്കൂറുകള്‍ ജോലിയെടുത്തു അര്‍ഹമായ ശമ്പളം വാങ്ങുന്നതിനോ അവകാശ നിഷേധത്തിനെതിരെ ശബ്ദിക്കാണോ അവനു സാധിക്കുന്നില്ല. ചെറുകിട മേഖലകളില്‍ മലയാളി ദുരിതപര്‍വ്വത്തിനു  പ്രധാന കാരണം ഇത് തന്നെയാണ്.

കൂടാതെ ഫ്രീ വിസയില്‍ പണിയെടുക്കുന്നവര്‍ക്കെതിരെ നിരത്തുന്ന മറ്റു പ്രധാന വാദങ്ങള്‍ വന്‍തോതില്‍ പണം അനധികൃത മാര്‍ഗങ്ങളിലൂടെയും മറ്റും സമ്പാദിക്കുകയും രാജ്യത്തിന് പുറത്തേക്കു കടത്തുകയും ചെയ്യുന്നു എന്നാണു.ഇത്രയും തുക അനധികൃതമായി രാജ്യത്തിന് പുറത്തേക്കു ഒഴുകുന്നത്‌ സൗദി അറേബ്യയുടെ സാമ്പത്തിക ശോഷണത്തിന് വഴി വെക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ അനധികൃത വിസാ കച്ചവടങ്ങള്ക്കും ബിനാമി ബിസിനെസ്സുകള്ക്കും അറുതി വരുത്തുന്നതിനും രാജ്യത്തെ തൊഴില്‍  കുഴപ്പങ്ങള്‍ ഇല്ലാതാക്കുന്നതിനും വേണ്ടി ഫ്രീ വിസക്കാരെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് തൊഴില്‍ മന്ത്രാലയം കരുതുന്നു. .

പിന്‍കുറിപ്പ്‌ – പക്ഷെ എത്ര തന്നെ നിയമം കര്‍ശനമാക്കിയാലും മുഴുവന്‍ ഫ്രീവിസക്കാരെയും ഒറ്റയടിക്ക് രാജ്യത്തിന് പുറത്താക്കുന്നത് പ്രായോഗികമല്ല. കാരണം ഇവര്‍ക്ക് പകരം പണിയെടുക്കുന്നതിനു ആവശ്യമായ തൊഴില്‍ സേനയെ കണ്ടെത്തേണ്ടതുണ്ട്. ഫ്രീവിസക്കാരെ പോലെ കുറഞ്ഞ വേതനത്തിന് കൂടുതല്‍ പണിയെടുക്കാന്‍ സ്വദേശി യുവാക്കള്‍ ഒരിക്കലും തയ്യാറാവില്ല. മാത്രമല്ല നിലവില്‍ ഫ്രീവിസക്കാര്‍ ചെയ്യുന്ന പല ജോലികളും മധ്യനിലവാരതിലോ താഴ്ന്നനിലവാരതിലോ ഉള്ള ജോലികളാണ്. ഇവ ചെയ്യുന്നതിനു വിമുഖത പ്രകടിപ്പിക്കുന്ന സ്വദേശി തൊഴില്‍ സേനയാണ് ഇവിടെയുള്ളത്. അതിനാല്‍ തന്നെ പുറത്താക്കപ്പെടുന്ന ഫ്രീവിസക്കാര്‍ക്ക് പകരം മതിയായ ആനുപാതതിലുള്ള തൊഴിലാളികളെ ലഭ്യമാകുന്ന അവസരത്തില്‍ മാത്രമേ കടുത്ത നടപടികള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ. അത് വരെ ഒറ്റയും  തെറ്റയുമായുള്ള പരിശോധനകളിലൂടെയും മറ്റും കുറച്ചു പേരെ പുറത്താക്കിയെന്ന് വരാം. അതില്‍ പെടുന്ന നിര്‍ഭാഗ്യവാന്മാര്‍ പുറത്തു പോകേണ്ടിയും വരും. എന്നാല്‍ സമയമെടുത്താലും ഭാവിയില്‍ ഫ്രീവിസ എന്ന അനധികൃത സംവിധാനത്തിന് അറുതി വരുത്തുകയും ചെയ്യും എന്ന ഉറച്ച നിലപാടില്‍ തന്നെയാണ് അധികൃതര്‍.

 

Click to comment

You must be logged in to post a comment Login

Leave a Reply

MIDDLE EAST

സൗദി അറേബ്യയിലെ ഓവര്‍ടൈം. അറിഞ്ഞിരിക്കുക ഇതെല്ലാം. നിങ്ങൾ പറ്റിക്കപ്പെടരുത്

Published

on

സൗദി അറേബ്യയിലെ തൊഴില്‍ മേഖലയില്‍ ചൂഷണം നടക്കുന്ന മറ്റൊരു വിഷയമാണ് ഓവര്‍ടൈം. വ്യാവസായിക മേഖലയിലെ ഒട്ടു മിക്ക തൊഴിലുടമകളും ഇത് നല്‍കി വരുന്നുണ്ട്. മാത്രമല്ല ആ മേഖലയിലെ തൊഴിലാളികള്‍ ഈ വിഷയത്തില്‍ കുറച്ചു കൂടെ അവബോധം കൂടിയവരുമാണ്‌. പക്ഷെ ചെറുകിട ഇടത്തരം മേഖലകളിലെ തൊഴിലാളികള്‍ക്ക് ഇത് താരതമ്യേന അന്യവുമാണ്. തുടര്‍ച്ചയായ പതിനാലു മണിക്കൂര്‍ വരെ ഓവര്‍ടൈം കൂലി ഇല്ലാതെ ജോലി ചെയ്യുന്ന ഹതഭാഗ്യര്‍ ഇവിടെയുണ്ട്.

സാധാരണ ജോലി സമയം കൂടാതെ അതിനപ്പുറം ജോലി ചെയ്യുന്ന മണിക്കൂറുകളാണ് ഓവര്‍ടൈം ആയി കണക്കാക്കുന്നത്.  സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 98 പ്രകാരം ഒരു തൊഴിലാളി ഒരു ദിവസത്തില്‍ എട്ടു മണിക്കൂര്‍ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ. ആഴ്ചയുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ നാല്‍പ്പത്തി എട്ടു മണിക്കൂറും. അതിനു ശേഷം ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും യഥാര്‍ത്ഥ വേതനവും അതിന്റെ അമ്പതു ശതമാനം അധികവും നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.

ഓവര്‍ടൈം കണക്കാക്കുന്നതിനു ഒരു തൊഴിലാളിയുടെ ഒരു മണിക്കൂര്‍ ജോലി സമയത്തിന്റെ വേതനം ആണ് ആദ്യം കണക്കാക്കേണ്ടത്. അതിനോട് കൂടി അതിന്റെ അമ്പതു ശതമാനം കൂടുതലും കൂടി കൂട്ടിയാല്‍ ഒരു മണിക്കൂര്‍ ഓവര്‍ടൈം വേതനം ആയി.

ഈ ഒരു മണിക്കൂര്‍ സമയത്തെ വേതനം കണക്കാക്കുന്നതിനായി തൊഴിലാളിയുടെ അടിസ്ഥാന മാസ ശമ്പളം എടുക്കുക. അതിനെ 30.4 കൊണ്ട് ഹരിക്കുക. അപ്പോള്‍ ഒരു ദിവസത്തെ വേതനം ലഭിക്കും. അതിനെ ഒരു ദിവസത്തെ സാധാരണ ജോലി സമയമായ എട്ടു കൊണ്ട് വീണ്ടും ഹരിക്കുക. അപ്പോള്‍ ഒരു മണിക്കൂര്‍ സമയത്തിന്റെ വേതനം ലഭിക്കും. അതിനെ പകുതിയാക്കി അല്ലെങ്കില്‍ രണ്ടു കൊണ്ട് വീണ്ടും ഹരിച്ചു ലഭിക്കുന്ന സംഖ്യയെ ഒരു മണിക്കൂര്‍ വേതനതോട് കൂടി കൂട്ടിയാല്‍ ഒരു മണിക്കൂര്‍ സമയത്തെ ഓവര്‍ടൈം വേതനം ലഭിക്കും.

ഉദാഹരണമായി രണ്ടായിരം റിയാല്‍ അടിസ്ഥാന ശമ്പളം ഉള്ള ഒരാളുടെ ഒരു മണിക്കൂര്‍ സമയത്തെ ഓവര്‍ടൈം വേതനം കണ്ടു പിടിക്കുന്നത്‌ എങ്ങിനെയെന്ന് നോക്കാം.

2000 നെ 30.4 കൊണ്ട് ഹരിക്കുക. = 65.79 ഇതാണ് അയാളുടെ ഒരു ദിവസത്തെ വേതനം.

അതിനെ വീണ്ടും 8 കൊണ്ട് ഹരിക്കുക. അപ്പോള്‍ 8.23 ലഭിക്കും. ഇതന്ന് അയാളുടെ ഒരു മണിക്കൂര്‍ സമയത്തെ വേതനം.

അതിനെ വീണ്ടും രണ്ടു കൊണ്ട് ഹരിക്കുക അല്ലെങ്കില്‍ പകുതിയാക്കുക. അപ്പോള്‍ 4.12 ലഭിക്കും. ഇതിനെ ഒരു മണിക്കൂര്‍ സമയ വേതനമായ 8.23 നോടെ കൂട്ടിയാല്‍ അയാളുടെ ഓവര്‍ടൈം വേതനം ആയ 12.35 ലഭിക്കും.

എന്നാല്‍ ചില കമ്പനികള്‍ ഇത് കണക്കാക്കാന്‍ മറ്റൊരു ഫോമുല ഉപയോഗിക്കാറുണ്ട്. അതായത് തൊഴിലാളിയുടെ മാസ ശമ്പളത്തെ പന്ത്രണ്ടു കൊണ്ട് ഗുണിച്ചു കിട്ടുന്ന സംഖ്യയെ 365.25 കൊണ്ട് ഹരിച്ചു കിട്ടുന്ന സംഖ്യ എടുത്തു അതിനെ എട്ടു കൊണ്ട് വീണ്ടും ഹരിച്ചു കിട്ടുന്ന സംഖ്യയോട് കൂടി അതിന്റെ പകുതി കൂടി കൂട്ടി ഓവര്‍ടൈം വേതനം കണക്കാക്കുന്നു.

ഒട്ടു മിക്ക വലിയ കമ്പനികളും ഈ ഫോര്‍മുലയാണ് ഉപയോഗിക്കുക. വലിയ രീതിയില്‍ ഓവര്‍ടൈം കൊടുക്കേണ്ടി വരുന്ന കമ്പനികള്‍ക്ക് ചെറിയ തോതിലുള്ള ലാഭം ഉണ്ടാവുമെങ്കിലും ഓരോ തൊഴിലാളിക്കും കുറവ് വരുന്ന സംഖ്യ വളരെ ചെറിയ അളവില്‍ മാത്രമായിരിക്കും.

Continue Reading

MIDDLE EAST

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

Published

on

സൗദി അറേബ്യയില്‍ ജോലിക്കെത്തുന്ന ഓരോ പ്രവാസിയും നിര്‍ബന്ധമായും മനസ്സിലാക്കേണ്ട ഒരു വാക്കാണ്‌ ഇ.എസ്.ബി (ESB-END OF SERVICE BENEFIT) അഥവാ സേവനാന്തര ആനുകൂല്യം. ജോലിയിൽ നിന്ന് പിരിഞ്ഞു പോകുമ്പോൾ ഹൗസ്‌ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെടെയുള്ള ഗാര്‍ഹിക ജോലിക്കാര്‍ ഒഴികെ സൗദി തൊഴില്‍ നിയമത്തിന്റെ കീഴില്‍ വരുന്ന എല്ലാ തൊഴിലാളികൾക്കും നിര്‍ബന്ധമായി ലഭിക്കേണ്ട ഒരു ആനുകൂല്യമാണിത്.

മിക്കവരും കരുതുന്ന പോലെ ഇത് നാട്ടില്‍ പോകുന്ന സമയത്ത് തൊഴിലുടമ തരുന്ന ഒരു ഔദാര്യമല്ല, മറിച്ചു നിങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ട അവകാശമാണ്. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 84 വക വച്ച് തരുന്ന അവകാശം. എന്നാല്‍ ഇപ്പോഴും നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം വരുന്ന പ്രവാസികളും ഇതിനെപ്പറ്റി ബോധവാന്മാരല്ല. ഇ.എസ്.ബിയെപ്പറ്റി അറിവില്ലാത്തത് കൊണ്ട് മിക്ക പ്രവാസികള്‍ക്കും ഈ ആനുകൂല്യം നഷ്ടപ്പെടുന്നു.

പ്രവാസികളായ മലയാളികള്‍ക്ക് കൂടുതല്‍ മനസ്സിലാകുന്നതിനു വേണ്ടി ഇ.എസ്.ബിയെക്കുറിച്ച് താഴെ വിവരിക്കുന്നു.

സൗദി തൊഴില്‍ നിയമത്തിലെ അദ്ധ്യായം 5 ല്‍ നാലാം ഭാഗത്തില്‍ 84 മുതല്‍ 87 വരെയുള്ള വകുപ്പുകളാണ് ഇ.എസ്.ബിയെക്കുറിച്ച് വിവരിക്കുന്നത്. അതില്‍ വകുപ്പ് 84 എന്താണ് ഇ.എസ്.ബി എന്ന് നിര്‍വചിക്കുന്നു. അത് പ്രകാരം തൊഴിലുടമയുമായുള്ള തൊഴില്‍ കരാര്‍ അവസാനിക്കുമ്പോള്‍ തൊഴിലാളിക്ക് നല്‍കേണ്ട തുകയാണ് ഇതെന്നു പറയുന്നതോടൊപ്പം തന്നെ നല്‍കേണ്ട തുക എത്രയാണെന്നും പറയുന്നു. ഇ.എസ്.ബിയുടെ നിര്‍വചനം കാണുക.

Saudi Labour Law Chapter 5, Section Four: End-of-Service Award

Article 84

“Upon the end of the work relation, the employer shall pay the worker an end-of-service award of a half-month wage for each of the first five years and a one-month wage for each of the following years. The end-of-service award shall be calculated on the basis of the last wage and the worker shall be entitled to an end-of-service award for the portions of the year in proportion to the time spent on the job”.

ആ വകുപ്പില്‍ തന്നെ നല്‍കേണ്ട തുക എത്രയാണെന്നും വിവരിക്കുന്നു. ആദ്യത്തെ അഞ്ചു വര്‍ഷത്തിനു ഓരോ വര്‍ഷത്തിനും അടിസ്ഥാന മാസ ശമ്പളത്തിന്റെ പകുതി തുകയും അതിനു ശേഷം ഓരോ വര്‍ഷത്തിനും മുഴുവന്‍ മാസ ശമ്പളവും നല്‍കണം.

അവസാന മാസത്തില്‍ ലഭിച്ച ശമ്പളമാണ് (Last Month Wage – LMW) ഇ.എസ്.ബി കണക്കാക്കുന്നതിനു മാനദണ്ഡമായി എടുക്കുന്നത്. മാത്രമല്ല ഓരോ മുഴുവന്‍ വര്‍ഷത്തിനും നല്‍കിയ ശേഷം അവസാന വര്‍ഷത്തിലെ അവശേഷിക്കുന്ന ദിവസങ്ങള്‍ക്ക് കൂടി ഇ.എസ്.ബി നല്‍കണം എന്ന് സൗദി തൊഴില്‍ നിയമത്തിലെ തൊഴിലാളികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഈ വകുപ്പ് എടുത്തു പറയുന്നു. അതായത് നിങ്ങള്‍ നാല് വര്‍ഷവും മൂന്നു മാസവും ജോലി എടുത്തിട്ടുണ്ടെങ്കില്‍ അവശേഷിക്കുന്ന മൂന്നു മാസങ്ങൾക്ക് കൂടി നിങ്ങൾക്ക് ഇ.എസ്.ബി ആനുകൂല്യം ലഭിക്കേണ്ടതാണ്.

ജോലി രാജി വെക്കുന്നത് തൊഴിലാളിയാണെങ്കിലും അയാൾക്ക് ഇ.എസ്.ബിക്ക് അർഹതയുണ്ട്. സൗദി തൊഴിൽ നിയമത്തിൽ പറഞ്ഞിട്ടുള്ള ചില പ്രത്യേക സാഹസാഹര്യങ്ങളിൽ ഈ സാഹചര്യത്തിനുംമാറ്റം സംഭവിക്കും. എങ്കിലും സാധാരണ സാഹചര്യങ്ങളിൽ തൊഴിലാളിയാണ് തൊഴിലാളിയാണ് തൊഴിൽ കരാർ റദ്ദാക്കുന്നതെങ്കിൽ അയാൾ രണ്ടു വർഷം ജോലിയിൽ പൂർത്തിയാക്കുകയും എന്നാൽ അഞ്ചു വർഷത്തിന് താഴെ സർവീസുമുണ്ടെങ്കിൽ അയാൾക്ക് ഇ.എസ്.ബി ആനുകൂല്യത്തിന്റെ മൂന്നിലൊന്ന് സേവനന്തര ആനുകൂല്യമാണ് ലഭിക്കാൻ അർഹതയുണ്ട്.

എന്നാൽ അയാൾ അഞ്ചു വർഷം സർവീസ് പൂർത്തിയാക്കുകയും പത്തു വർഷത്തിന് താഴെ സർവീസുമുള്ള വ്യക്തിയാണെങ്കിൽ അയാൾക്ക് മൂന്നിൽ രണ്ടു ഭാഗം ഇ.എസ്.ബി ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. അതെ സമയം പത്ത് വര്ഷം സർവീസ് പൂർത്തിയാക്കിയ തൊഴിലാളിക്ക് മുഴുവൻ ഇ.എസ്.ബിയും നൽകണമെന്ന് തൊഴിൽ നിയമം അനുശാസിക്കുന്നു.

Continue Reading

MIDDLE EAST

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികൾക്ക് ലെവി ഈടാക്കില്ല

Published

on

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികൾക്ക് ലെവി ഈടാക്കില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

ട്വിറ്റർ അക്കൗണ്ടിലൂടെ സംശയങ്ങൾ ഉന്നയിച്ചവർക്ക് മറുപടിയെന്ന നിലയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒൻപത് ജോലിക്കാരിൽ താഴെയുള്ള സ്ഥാപനങ്ങൾക്കാണ് ഈ ഇളവ് ലഭിക്കുക. ഇത്തരം സ്ഥാപനങ്ങളിൽ നാല് വിദേശികളെ ലെവിയിൽ നിന്ന് ഒഴിവാക്കും.

സ്വദേശിയായ ഉടമ ഈ സ്ഥാപനത്തിൽ തന്നെയുള്ള ജോലിക്കാരനായിരിക്കണം. അതായത് ഗോസി (ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്) രജിസ്റ്റർ പ്രകാരം സ്ഥാപന ഉടമയായ സ്വദേശി ഈ സ്ഥാപനത്തിൽ തന്നെ ജോലിയെടുക്കണം.

Continue Reading
CRIME7 hours ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

CINEMA8 hours ago

ജിദ്ദയിൽ ആവേശമായി ലൂസിഫർ.

INDIA11 hours ago

ടിക് ടോക് നിരോധനത്തിന് പുല്ലു വില. ഇന്ത്യയിൽ ആപ്പ് ഡൗൺലോഡിൽ വൻ വർദ്ധന.

INDIA12 hours ago

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം.

LAW13 hours ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

INDIA14 hours ago

ഐ.ഇ.എൽ.റ്റി.എസിന് ഒരുങ്ങുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി

MIDDLE EAST14 hours ago

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ഇന്ന്.

CRIME15 hours ago

സദാചാര പോലീസുകാർ കവർച്ചക്കാരായി. കേരളത്തിലെത്തിയ ജർമ്മൻ ടൂറിസ്റ്റുകളെ കൊള്ളയടിച്ചു.

HEALTH1 day ago

നഴ്‌സിംഗ് ബിരുദം ഉള്ളവർക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പ് വേണ്ടെന്ന് ഹൈക്കോടതി.

MIDDLE EAST1 day ago

സ്പൈസ് ജെറ്റിന്‍റെ കോഴിക്കോട് -ജിദ്ദ വിമാന സർവീസ് നാളെ മുതൽ.

KERALA1 day ago

കുഞ്ഞുങ്ങൾക്ക് നേരെയുള്ള ശാരീരിക പീഢനങ്ങൾക്ക് ഒരറുതി വരുത്തണ്ടേ?

CINEMA1 day ago

സൗദിയിലിരുന്ന് ലൂസിഫറിന്റെ വ്യജ പതിപ്പ് കണ്ടയാൾ കുടുങ്ങും.

CRIME2 days ago

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു.

CRIME2 days ago

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു

LATEST2 days ago

യു.എ.ഇ യിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണം നാളെ തുടങ്ങുന്നു.

MIDDLE EAST4 weeks ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA4 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH1 week ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

HEALTH2 weeks ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

CRIME3 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME1 week ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE2 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

SAUDI ARABIA2 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

CRIME2 weeks ago

സഹ തടവുകാരുടെ മർദ്ദനം പേടി ജയിൽ മാറ്റി തരണമെന്ന് അരുൺ.

CRIME3 weeks ago

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത കേസിൽ സർക്കാരിന് നോട്ടീസ്.

CRIME1 week ago

ഡോ. സംഗീത് ചെറിയാനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആ ആവശ്യം

Trending

Copyright © 2019 Pravasi Corner.

error: Content is protected !!