Connect with us

TECHNOLOGY

വാട്‌സാപ്പില്‍ എല്ലാവര്‍ക്കും ഗുണകരമായ പുതിയമാറ്റം

Published

on

എല്ലാ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഇനി അംഗമാകേണ്ട. താല്‍പ്പര്യമുള്ള ഗ്രൂപ്പുകള്‍ യൂസറുടെ അനുമതിയോടുകൂടിമാത്രമേ ഇനി ഗ്രൂപ്പുകളില്‍ അഡ്മിന്‍മാര്‍ക്ക് അംഗമാക്കാന്‍ കഴിയൂ. സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നതിനും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതു തടയാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വാട്സാപ്പ് ഗ്രൂപ്പുകള്‍ക്കും കടുത്ത നിയന്ത്രണം ഏര്‍്‌പ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ ഫീച്ചര്‍

യൂസര്‍മാര്‍ക്ക് ഇനി ഏതൊക്കെ ഗ്രൂപ്പില്‍ ചേരണം എന്നു തീരുമാനിക്കാവുന്ന പുതിയ ഫീച്ചറാണ് ബുധനാഴ്ച വാട്സാപ്പ് അവതരിപ്പിച്ചത്. ആര്‍ക്കും ആരേയും പിടിച്ച് ഏതു ഗ്രൂപ്പില്‍ വേണമെങ്കിലും ചേര്‍ക്കാന്‍ കഴിയുമായിരുന്നു. പുതിയ ഫീച്ചര്‍ വന്നതോടെ പൂര്‍ണമായും നിയന്ത്രണം യൂസറുടെ കൈകളിലെത്തി. ഒരാളെ ഗ്രൂപ്പില്‍ ചേര്‍ക്കണമെങ്കില്‍ ഇനി ഗ്രൂപ്പ് അഡ്മിന്‍ വിചാരിച്ചാല്‍ മാത്രം പോര. യുസറും സമ്മതം മൂളണം എന്നു സാരം. പുതിയ ഫീച്ചര്‍ ഇന്നു മുതല്‍ തെരഞ്ഞെടുക്കപ്പെട്ട യൂസര്‍മാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. പുതിയ വാട്സാപ്പ് അപ്ഡേറ്റിനൊപ്പം വരും ആഴ്ചകളില്‍ ഇതു ലോകമൊട്ടാകെ ലഭ്യമാകും.

പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ
ഒരു ഗ്രൂപ്പ് അഡ്മിന് ഒരാളെ ഗ്രൂപ്പില്‍ ചേര്‍ക്കണമെങ്കില്‍ ആദ്യം ആ യൂസര്‍ക്ക് പ്രൈവറ്റ് മെസേജായി അനുമതി ചോദിക്കണം. ഇത് ഒരു ഇന്‍വൈറ്റ് ലിങ്ക് ആയാണ് യൂസര്‍ക്ക് ലഭിക്കുക. ഗ്രൂപ്പില്‍ ചേരാന്‍ യുസര്‍ക്ക് സമ്മതമാണെങ്കില്‍ മൂന്ന് ദിവസത്തിനകം ഈ ലിങ്ക് വഴി ഗ്രൂപ്പില്‍ ചേരാം. മൂന്നു ദിവസത്തിനു ശേഷം ഈ ലിങ്ക് അസാധുവാകും. ഉപയോക്താക്കള്‍ക്ക് ഈ ഒപ്ഷന്‍ മൂന്നു തരത്തില്‍ സെറ്റ് ചെയ്യാം.
ഇതിനായി Settingsse Account പോയി Privacy ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന Group ഒപ്ഷനില്‍ Nobody, My Contacts, Everyone എന്നിങ്ങനെ മൂന്ന് ഒപ്ഷനുകള്‍ വരും. ഇവയിലൊന്ന് സെലക്ട് ചെയ്യാം.

Nobody എന്നാല്‍ മറ്റാക്കും നിങ്ങളെ ഒരു ഗ്രൂപ്പിലും അനുമതിയില്ലാതെ ചേര്‍ക്കാന്‍ കഴിയില്ല. ഇന്‍വൈറ്റ് ലിങ്ക് വഴി മാത്രമെ ഗ്രൂപ്പില്‍ ചേര്‍ക്കാനാകൂ.
My Contacts- നിങ്ങളുടെ കോണ്ടാക്ടിലുള്ളവര്‍ക്കു മാത്രം നിങ്ങളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാന്‍ കഴിയും
Evetyone ആര്‍ക്കു വേണമെങ്കിലും ചേര്‍ക്കാം. ഒരു നിയന്ത്രണങ്ങളുമില്ല.

INDIA

ടിക് ടോക് ആപ്പ് ഇന്ത്യയിൽ പിൻവലിച്ചു.

Published

on

ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധിക്ക് ശേഷം ടിക് ടോക് ആപ്പ് പ്ളേസ്റ്റോറിൽ നിന്നും ഗൂഗിൾ പൂര്‍ണ്ണമായും പിൻവലിച്ചു.

ഇന്നലെ മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമല്ല. ആപ്പിളും ടിക് ടോക് പിൻവലിച്ചതിനായി ഔദോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇന്ന് മുതൽ ആപ്പ് സ്റ്റോറിൽ ലഭിക്കുന്നില്ല.

കോടതി വിധിയെ തുടർന്ന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഗൂഗിളിനും ആപ്പിളിനും കത്തയച്ചിരുന്നു.

ചൈനീസ് കമ്പനി ബൈറ്റ്ഡാൻസ്‌ ടെക്‌നോളജി ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ടിക് ടോക് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് വരുന്ന 24ന് വീണ്ടും പരിഗണിക്കും.

സീനിയർ അഭിഭാഷകനായ അഭിഷേക് മനു സിങ്‌വിയാണ് ടിക് ടോകിന് വേണ്ടി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ വിഷയം അടിയന്തിരമായി മെൻഷൻ ചെയ്തത്. അഭിപ്രായ സ്വാതന്ത്യത്തിന്റെ ലംഘനമാണ് മദ്രാസ് ഹൈക്കോടതിയുടെ വിധിയെന്ന് സിംഗ്‌വി ബോധിപ്പിച്ചു.

എന്നാൽ അടിയന്തിരമായി കേസ് ലിസ്റ്റ് ചെയ്ത് വാദം കേൾക്കണമെന്നുമുള്ള സിങ്‌വിയുടെ ആവശ്യം കോടതി നിരാകരിച്ചിരുന്നു. മറ്റു കേസുകളെ പോലെ തന്നെ സമയ ക്രമം അനുസരിച്ചു മാത്രമേ ഈ കേസും പരിഗണിക്കാൻ സാധിക്കൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി. തുടർന്നാണ് 24ന് വാദം കേൾക്കുന്നതിനായി മാറ്റി വെച്ചത്.

കുട്ടികളിൽ അശ്ളീല വാസന വളർത്തുന്നതിൽ പങ്കുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു ടിക് ടോക്ക് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ നിയമ നിർമ്മാണത്തിന് നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ എന്‍.കൃപാകരന്‍, എസ്.എ സുന്ദര്‍ എന്നിവരുടെ ബഞ്ചായിരുന്നു ഉത്തരവിട്ടത്.

ഈ ആപ്പ് ഉപയോഗിച്ച് നിർമ്മിക്കുന്ന വീഡിയോകൾ സംപ്രേക്ഷണം ചെയ്യരുതെന്നും കോടതി മാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ടിക്ടോക്ക് അശ്ലീലമായി മാറുന്നുണ്ടെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ മുത്തുകുമാറിന്റെ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.

ടിക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം തമിഴ്‌നാട് നിയമസഭയിലും നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു. തമീമുള്‍ അന്‍സാരി എം.എല്‍.എയായിരുന്നു സഭയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

Continue Reading

CINEMA

മധുരരാജ തിയ്യറ്ററിൽ നിന്നും മൊബൈലിൽ പകർത്താൻ ശ്രമിച്ചയാൾ പിടിയിൽ.

Published

on

മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുര രാജ തിയേറ്ററിനുള്ളില്‍ നിന്ന് മൊബൈലിൽ പകര്‍ത്താന്‍ ശ്രമിച്ച പതിനാലുകാരന്‍ പിടിയിലായി.

ചിത്രം തുടർച്ചയായി മൊബൈലിൽ റെക്കോർഡ് ചെയ്യുന്നത് കണ്ട് സംശയം തോന്നിയപ്പോഴാണ് അടുത്തിരിക്കുന്നവർ ഇയാളെ പിടികൂടിയത്.

പാട്ടുകൾ മാത്രമാണ് പകർത്തുന്നത് എന്ന് പറഞ്ഞെങ്കിലും സംശയം തോന്നിയതിനാൽ മൊബൈൽ വാങ്ങി പരിശോധിക്കുകയായിരുന്നു.

തിയ്യറ്ററിൽ ഉണ്ടായിരുന്ന മമ്മൂട്ടി ഫാൻസ് അസോസിയേഷൻ പ്രവർത്തകർ മൊബൈൽ വാങ്ങി പരിശോധിച്ചപ്പോൾ ഏകദേശം ഒരു മണിക്കൂറോളം ചിത്രത്തിന്റെ ഭാഗങ്ങൾ പകർത്തിയതാണ് കണ്ടെത്തി.

പിടിക്കപ്പെടുമെന്നായപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ തടഞ്ഞു വെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

Continue Reading

LATEST

5ജി നെ​​റ്റ്​വ​​ർ​​ക്കി​​ലൂ​​ടെ ഫോ​​ൺ ചെ​​യ്ത ലോ​​ക​​ത്തെ ആ​​ദ്യ​​ രാഷ്ട്രം ഖത്തർ.

Published

on

5G നെ​​റ്റ്​വ​​ർ​​ക്കി​​ലൂ​​ടെ ഫോ​​ൺ ചെ​​യ്ത ലോ​​ക​​ത്തെ ആ​​ദ്യ​​രാ​​ഷ്ട്ര​​മെ​​ന്ന ഖ്യാ​​തി ഖ​​ത്ത​​റി​​ന്​​.

ഖത്തർ ഗതാ​​ഗ​​ത, വാ​​ർ​​ത്താ​​വി​​നി​​മ​​യ​​മ​​ന്ത്രി ജാ​​സിം സെയ്​​​ഫ് അ​​ൽ സു​​ലൈ​​തി​​യാ​​ണ് ആ​​ദ്യ​​മാ​​യി 5G നെ​​റ്റ്​വർ​​ക്കി​ലൂ​​ടെ ഫോ​​ൺ ചെ​​യ്ത​​ത്. ഇ​​ൻ​​റ​​ർ​​നാ​​ഷ​​ണ​​ൽ ടെ​​ലി​​ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ യൂ​​ണി​​യ​​ൻ (ഐ ​​ടി യു) ​​സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ  ഹു​​ലി​​ൻ ഴാ​​വോ​​യാ​​ടാണ് സുലൈതി 5G ​​കോളിലൂടെ സംസാരിച്ചത്.

വോ​​ഡ​​ഫോ​​ൺ 5G ​​നെ​​റ്റ്​വർ​​ക്കിലൂടെയാണ് ഇരുവരും സംസാരിച്ചത്. ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അലി അൽ മന്നായിയുടെയും ഖത്തറിലെ വൊഡാഫോൺ ഉന്നത ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തിലായിരുന്നു ആദ്യ സംഭാഷണം.

ഖത്തർ ദേശായ് ദിനത്തിൽ മന്ത്രി അൽ സുലൈതി 5G ഉപയോഗിച്ച്‌ ഖത്തറിൽ ആദ്യ ആഭ്യന്തര കോൾ വിളിച്ചിരുന്നു. ഖത്തർ മ്യൂസിയത്തിൽ നിന്ന് കത്താറയിലെ വൊഡാഫോൺ ഓഫീസിലേക്കായിരുന്നു വിളിച്ചത്.

ഡി​​ജി​​റ്റ​​ൽ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ മേ​​ഖ​​ല​​യി​​ലെ  ഏ​​റ്റ​​വും പു​​തി​​യ സാ​​ങ്കേ​​തി​​ക​​ സംവിധാനമാണ് 5G യിലൂടെ ഖത്തർ നടപ്പിലാക്കിയിക്കുന്നത്. ​

വൊഡാഫോണിനും ഖത്തറിനും ഇത് മറക്കാൻ പറ്റാത്ത നിമിഷമാണെന്നും സാങ്കേതിക വിദ്യയുടെ പുതു ചരിത്രം ഖത്തറിൽ തങ്ങളിലൂടെ രചിക്കാനായതിൽ സന്തോഷവും അഭിമാനവുമെണ്ടെന്നും ഖത്തർ വൊഡാഫോൺ സി.ഇ.ഓ ഷെയ്ക്ക് ഹമദ് ബിൻ അബ്ദുല്ല അൽ താനി പറഞ്ഞു.

അബു ഹമൂർ, അൽ വാബ്‌, അൽ അസീസിയ, മാമൂറ, റയ്യാൻ, ഉം സലാൽ മുഹമ്മദ് സൂഖ് വാഫിഖ് എന്നിവിടങ്ങളിൽ താമസിയാതെ തന്നെ 5G സേവനം ആരംഭിക്കും.

വോ​​ഡ​​ഫോ​​ണി​​ന് പു​​റ​​മേ, ഉ​​രീ​​ദു​​വും നേ​​ര​​ത്തെ 5G നെ​​റ്റ്​വർ​​ക്ക് ലോ​​ഞ്ച് ചെ​​യ്തി​​രു​​ന്നു. നിമിഷ വേഗത്തിനുള്ളിൽ ദൈർഘ്യമുള്ള മൂവീ ഫയലുകളും വീഡിയോകളും ഡൗൺലോഡ് ചെയ്യാൻ സാധ്യമാകും. ബിസിനസ് രംഗത്തും വൻ മാറ്റങ്ങൾക്ക് 5G നെറ്റ് വർക്ക് കാരണമാകും.

Continue Reading
INDIA2 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!