Connect with us

SAUDI ARABIA

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

Published

on

തൃശൂര്‍ വടക്കേക്കാട് സ്വദേശി ദമാമില്‍ താമസ സ്ഥലത്ത് തൂങ്ങി മരിച്ചു. കല്ലൂര്‍ റെജു മാധവനെ(43)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചക്കാണ് സംഭവം. ആറു വര്‍ഷമായി ദമാം അനൂദിലെ ഖമര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ സ്വര്‍ണപ്പണിക്കാരനായിരുന്നു.

ഒരാഴ്ച്ചയായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹത്തെ നാടിലെത്തിക്കുന്നതിനു കഴിഞ്ഞ ദിവസം റീ എന്‍ട്രി വിസയും ഇന്ന് വൈകിട്ട് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റും എടുത്തിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഇന്നലെ സുഖമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ റെജുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്‍കുകയും സുഹൃത്തുക്കള്‍ തന്നെ ഉച്ച ഭക്ഷണം നല്‍കി താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനായി എത്തിക്കുകയും ചെയ്തിരുന്നു.

വൈകിട്ട് എട്ടു മണിക്ക് ജോലി ചെയ്തു സുഹൃത്തുക്കള്‍ തിരിച്ചു മുറിയിലെതിയപ്പോഴാണ് കയറില്‍ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തതായി കണ്ടത്. ഇദ്ദേഹത്തിനു സാമ്പത്തിക പ്രശ്നമോ കുടുംബ പ്രശ്നങ്ങളോ ഉള്ളതായി അറിവില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഭാര്യ രമ്യ, മക്കള്‍: അരവിന്ദ്, അശ്വന്ത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സഹപ്രവര്‍ത്തകനും നവോദയ പ്രവര്‍ത്തകനുമായ സേതു അറിയിച്ചു.

LATEST

മക്കയിലെ മനോഹരമായ ക്ലോക്ക് ടവർ വിസ്മയം, നിങ്ങൾ അറിയാത്ത ചില കാര്യങ്ങൾ.

Published

on

സൗദി അറേബ്യയിലെ മക്കയിലെ വിശുദ്ധ ഹറമിലേക്കുള്ള യാത്രയിൽ 17 കിലോമീറ്ററുകൾ അകലെ നിന്നേ കാണാം മക്കയിലെ ക്ളോക്ക് ടവർ മക്ക ക്ളോക്ക് റോയൽ ടവർ. 76 നില കെട്ടിട ഉയരമുള്ള റോയൽ ടവറിന്റെ ഏറ്റവും മുകളിലാണ് ഭീമാകാര ഘടികാരം കാണുന്നത്.

റോയൽ ടവറിന് പലർക്കും അറിയാത്ത ചില പ്രത്യേകതകൾ ഉണ്ട്. ജർമ്മനി, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ ണിഞ്ഞുള്ള എൻജിനീയർമാരും യൂറോപ്പിൽ നിന്നുള്ള വിദഗ്ധരും ഒപ്പം കേരളത്തിലെ മാപ്പിള ഖലാസികളും ക്ളോക്ക് ടവറിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.

601 മീറ്റർ ഉയരമുണ്ട് മസ്ജിദുൽ ഹറമിനോട് ചേർന്ന് നിൽക്കുന്ന അബ്രാജ് അൽ ബൈത്ത് എന്നറിയപ്പെടുന്ന ഈ റോയൽ ടവറിന്. അതായത് 1972 അടി ഉയരം.

സൗദി അറേബ്യയിലെ ഏറ്റവും വലുതും ലോകത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളവയിൽ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ ടവറാണ് റോയൽ ക്ളോക്ക് ടവർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ ആയ ബുർജ്ജ് ഖലീഫയ്ക്ക് 828 മീറ്ററാണ് ഉയരം. ഒറ്റക്ക് നിൽക്കുന്ന നാലാമത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം കൂടിയാണ് റോയൽ ക്ളോക്ക് ടവർ. ലോക പ്രശസ്തമായ ലണ്ടനിലെ ബിഗ് ബെന്നിന്റെ ആറിരട്ടി വലിപ്പമുണ്ട് റോയൽ ക്ളോക്ക് ടവറിന്.

ലോകത്തിലെ ഏറ്റവും വലിയ ക്ളോക്ക് ടവറായ മക്ക ക്ളോക്ക് ടവർ മക്കയിലേക്കുള്ള യാത്രയിൽ 17 കിലോമീറ്റർ അകലെ നിന്നെ സമയം കാണാൻ സാധിക്കുന്ന തരത്തിലാണ് നിർമിച്ചിട്ടുള്ളത്.

ഇത്രയേറെ വലുതും ലോകത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളിൽ മുൻപന്തിയിലുള്ളതും ആണെങ്കിൽ കൂടി ക്ളോക്ക് ടവർ മുഴുവനായും നിർമ്മിക്കാനെടുത്ത വെറും ആറു വർഷം മാത്രമാണ്. 15 ബില്യൺ ഡോളറാണ് മക്ക റോയൽ ക്ളോക്ക് ടവർ ഹോട്ടൽ പ്രൊജക്റ്റിന്റെ മൊത്തം നിർമ്മാണ ചിലവ്.

ഏഴ് വ്യത്യസ്ത കെട്ടിടങ്ങളാണ് മുഴുവൻ പ്രൊജക്റ്റിനും ഉള്ളത്. ഈ ഏഴ് ടവറുകൾ അടങ്ങിയ കിംഗ് അബ്ദുൽ അസീസ് എൻഡോവ്മെന്റ് പദ്ധതിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിലാണ് ക്ളോക്ക് ടവർ സ്ഥിതി ചെയ്യുന്നത്. അതിൽ അപ്പാർട്ട്മെന്റുകളും ലക്ഷുറി ഹോട്ടലുകളും ബഹുനില ഷോപ്പിംഗ് മാളും പ്രവർത്തിക്കുന്നുണ്ട്. 3000 മുറികളും സ്യൂട്ട് റൂമുകളുമുണ്ട്. മൊത്ത തറ നിരപ്പിന്റെ വിസ്തീർണ്ണം കണക്കാക്കുകയാണെങ്കിൽ പതിനഞ്ചു ലക്ഷം മീറ്റർ സ്‌ക്വയർ വിസ്തീർണ്ണം വരും മക്ക ക്ളോക്ക് ടവർ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക്. ഇത് ലോകത്തിൽ തന്നെ ഏറ്റവും ബൃഹത്തായതാണ്.

98 മില്യൺ ഗ്ളാസ് മൊസൈക് ടൈലുകൾ കൊണ്ടാണ് ക്ളോക്ക് ടവർ കോംപ്ളക്സിനെ അലങ്കരിച്ചിട്ടുള്ളത്. ഏറ്റവും മുകളിലെ ചന്ദ്രകലക്ക് 23 മീറ്റർ വലിപ്പമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ചന്ദ്രകലയാണിത്. ഇത് അലങ്കരിച്ചിട്ടുള്ളത് സ്വർണ്ണം കൊണ്ടാണ്. ക്ളോക്കിന്റെ ആകെ ഭാരം 36000 ടൺ ആണ്.

ക്ളോക്ക് ടവറിന് നാല് മുഖങ്ങളാണുള്ളത്. 43 മീറ്റർ വിസ്തീർണ്ണമാണ് ഓരോ മുഖത്തിനും ഉള്ളത്. ഇരുപത് ലക്ഷം എൽ ഇ ഡി ലൈറ്ററുകളാണ് ക്ളോക്ക് ടവർ അകലെ നിന്നേ വ്യക്തമായി കാണുന്നതിനായി ക്ളോക്കിന്റെ നാല് മുഖത്തും സജ്ജീകരിച്ചിട്ടുള്ളത്.

പകൽ സമയത്ത് ഡയലുകൾ വെള്ള നിറത്തിലും സൂചികൾ അടക്കമുള്ള അടയാളങ്ങൾ കറുപ്പ് നിറത്തിലും രാത്രിയിൽ പച്ച നിറത്തിലും അടയാളങ്ങൾ വെള്ള നിറത്തിലുമാകും കാണുക. ക്ളോക്കുകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള സ്പീക്കറുകളിലൂടെ ഏഴു കിലോമീറ്റർ ദൂരം ഹറമിൽ നിന്നുള്ള ബാങ്ക് വിളി കേൾക്കാൻ സാധിക്കും. ബാങ്ക് വിളി സമയത്ത് ക്ളോക്കുകൾ വർണ്ണാഭമാകും. ഇതിൽ നിന്നും പച്ചയും വെള്ളയും നിറത്തിലുള്ള 21000 ലൈറ്റുകൾ കാണാൻ സാധിക്കും. ഈ ലൈറ്റുകൾ മുപ്പത് കിലോമീറ്റർ ദൂരത്ത് നിന്നും കാണാൻ സാധിക്കും.

Continue Reading

LATEST

18 രഹസ്യ ചേരുവകളുടെ രുചിക്കൂട്ടായ സൗദിയിലെ പ്രിയപ്പെട്ട അൽ ബൈക്ക്.

Published

on

സൗദി അറേബ്യയിലെ ഏറ്റവും ജനപ്രീതിയുള്ള ഫാസ്റ്റ്‌ ഫുഡ്‌ റസ്‌റ്റോറന്‍റ് ശൃംഖലയാണ് അല്‍ ബൈക്ക്‌. ബ്രോസ്റ്റഡ് ചിക്കന്‍ ആണ് അല്‍ ബൈക്കിന്റെ പ്രധാനപ്പെട്ട വിഭവം. അതിന്റെ തനതായ രുചി മൂലം പ്രവാസികളുടെയും സ്വദേശികളുടെയും വന്‍ തിരക്കാണ് അല്‍ ബൈക്ക്‌ ഔട്ട്‌ ലെറ്റുകളില്‍ കാണുന്നത്. പ്രത്യേക രുചിക്കൂട്ടുകളിലൂടെ തയ്യാറാക്കിയെടുക്കുന്ന അല്‍ ബൈക്ക്‌ ബ്രോസ്റ്റഡ് വിഭവങ്ങള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതും അതേ നിലവാരത്തിലുള്ള മാക്‌ഡോണാള്‍ഡ്, കെ.എഫ.സി തുടങ്ങിയവയുടെ ബ്രോസ്റ്റഡ് ചിക്കന്‍ വിഭവങ്ങളെക്കാള്‍ 30 ശതമാനം വരെ വിലകുറവുള്ളതും ആണ്. ഇതാണ് കൂടുതല്‍ ആളുകളെ അല്‍ ബൈക്കിലേക്ക് ആകര്‍ഷിക്കുന്നത്.

ഒന്നിലധികം തവണ ലോകത്തിലെ ഏറ്റവും മികച്ച പത്തു ഭക്ഷണ ശൃംഖലകളെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ മികച്ച സ്ഥാനത്ത് അൽബൈക്ക് ഉണ്ടായിരുന്നു. 2011 ൽ ഏഴാം സ്ഥാനത്തു വന്നത് അന്ന് സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ മാത്രമുണ്ടായിരുന്ന അല്‍ ബൈക്ക്‌ ആയിരുന്നു.

ഷക്കൂര്‍ അബുഗസാലയാണ് 1974 ല്‍ ജിദ്ദയിലെ പഴയ എയര്‍പോര്‍ട്ട് റോഡിലെ തന്റെ പഴയ വെയര്‍ഹൗസില്‍ ആദ്യത്തെ പ്രഷര്‍ ഫ്രൈഡ് ചിക്കന്‍ റെസ്റ്റോറന്റ്റ്‌ തുടങ്ങിയത്. ഇത്തരത്തിലുള്ള ചിക്കന്‍ വിഭവം അന്ന് സൗദി അറേബ്യയില്‍ ആദ്യമായിരുന്നു. ആദ്യ കാലഘട്ടത്തില്‍ വില്‍പ്പന കുറവായിരുന്നു. ആദ്യത്തെ മൂന്നു മാസം ദിവസത്തില്‍ നൂറില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ചിക്കന്‍ വിഭവങ്ങള്‍ നല്‍കാന്‍ അബുഗസാലക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കടയുടെ മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിരകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

1976 ല്‍ ഷക്കൂര്‍ അബുഗസാല കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു. പിതാവിന്റെ മരണത്തോടെ യൂണിവേഴ്സിറ്റി ബിരുദധാരിയായ മകന്‍ ഇഹ്സാന്‍ അബുഗസാല പിതാവിന്റെ സംരംഭങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. 1982 ല്‍ പഠനം കഴിഞ്ഞതോടെ ഇളയ സഹോദരനായ റമി ഗസാലയും ബിസിനസ്സില്‍ ചേര്‍ന്നു.

ആ സമയത്ത് ജിദ്ദയില്‍ മാത്രം നാന്നൂറോളം ബ്രോസ്റ്റഡ് ചിക്കന്‍ വില്‍ക്കുന്ന കടകളുണ്ടായിരുന്നു. കിടമത്സരത്തെ മറികടക്കണമെങ്കില്‍ ഏതെന്കിലും പ്രത്യേകതയുള്ള വിഭവങ്ങള്‍ ആവശ്യമായിരുന്നു. ആ സഹോദരങ്ങള്‍ തങ്ങളുടെ മൂന്നു വര്‍ഷത്തെ നീണ്ട പരിശ്രമത്തിനു ശേഷം 1984 ല്‍ 18 രഹസ്യ ചേരുവകളടങ്ങിയ രുചിക്കൂട്ട് തയ്യാറാക്കിയെടുത്തു.

എന്നും വൈകുന്നേരങ്ങളില്‍ അജ്ഞാത കേന്ദ്രത്തില്‍ വെച്ച് തയ്യറാക്കിയെടുക്കുന്ന ഈ രുചിക്കൂട്ട് ജിദ്ദയിലെ പ്രധാന അടുക്കളയിലേക്കു കൊണ്ട് വന്നിട്ടാണ് അല്‍ ബൈക്ക്‌ ബ്രോസ്റ്റഡ് ചിക്കന്‍ തയ്യാറാക്കിയിരുന്നത്. വളരെ പെട്ടെന്ന് തന്നെ അല്‍ ബൈക്കിന്റെ രുചിക്കൂട്ട് ജിദ്ദയില്‍ പേരെടുത്തു. കടകളില്‍ വന്‍തിരക്കും അനുഭവപ്പെട്ടു തുടങ്ങി.

1986 ല്‍ ആണ് അല്‍ ബൈക്ക്‌ ഒരു ട്രേഡ്മാര്‍ക്ക് ആയി സൗദി അറേബ്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇഹ്സാനും ഭാര്യ ലൈലയും ചേര്‍ന്നാണ് അല്‍ ബൈക്കിന്റെ ഇപ്പഴത്തെ ലോഗോ രൂപ കല്‍പ്പന ചെയ്തത്.

ഇഹ്സാന്‍ അബു ഗസാല്‍ ആണ് അല ബൈക്ക്‌ ഫുഡ്‌ സിസ്റ്റംസ് ഗ്രൂപ്പ്‌ ഓഫ് കമ്പനികളുടെ ഇപ്പോഴത്തെ ബോര്‍ഡ്‌ ചെയര്‍മാന്‍. ആരംഭ കാലത്തും പിന്നീടും രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രവിശ്യകളിലെ നഗരങ്ങളായ ജിദ്ദയിലും മക്കയിലും മദീനയിലും യാമ്പുവിലും മാത്രമായി ഒതുങ്ങി നിന്നിരുന്ന അൽബൈക്ക് അടുത്ത കാലത്താണ് മറ്റു പ്രവിശ്യകളിൽ ഔട്ലെറ്റുകൾ തുടങ്ങുന്നത്.

കിടമല്‍സരം തടയുന്നതിന്റെ ഭാഗമായാണ് അല്‍ ബൈക്ക്‌ ഔട്ട്‌ ലെറ്റുകള്‍ പടിഞ്ഞാറന്‍ പ്രവിശ്യക്ക് പുറത്തു സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അടുത്തകാലം വരെ അനുവാദം നൽകാഞ്ഞത് എന്നായിരുന്നു ശ്രുതി. എന്നാല്‍ അതിനെ കുറിച്ച് പല ഊഹാപോഹങ്ങളും നിലനില്‍ക്കുന്നു.

Continue Reading

LATEST

അന്നം തേടി വന്ന വിദേശികൾ സൗദി അറേബ്യയെ വിറപ്പിച്ച നാളുകൾ.

Published

on

അന്നം തേടി എത്തിയവർ അക്രമം കൊണ്ട് സൗദി അറേബ്യയെ വിറപ്പിച്ച നാളുകളായിരുന്നു അത്. റിയാദിലെ മൻഫുഹ തെരുവുകളിൽ അക്രമാസക്തരായി അഴിഞ്ഞാടിയ എത്യോപ്യക്കാർ തുടങ്ങി വെച്ച കലാപം ഒരാഴ്ചക്കുള്ളിൽ തന്നെ അടിച്ചമർത്തിയെങ്കിലും അത് സൗദി അറേബ്യക്ക് വ്യക്തമായ  താക്കീതായിരുന്നു. ഒരു രാജ്യത്ത് നിന്നുള്ള പതിനായിരക്കണക്കിന് അനധികൃതരായ വിദേശികൾ, അതും ആഫ്രിക്കൻ വംശജരായ വിദേശികൾ, രാജ്യത്ത് തിങ്ങി നിറഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ആ സംഭവം സൗദി അറേബ്യക്ക് പഠിപ്പിച്ചു കൊടുത്തു.

2013 നവംബറിലായിരുന്നു സൗദി അറേബ്യ ഞെട്ടി വിറച്ച എത്യോപ്യക്കാരായ അനധികൃത താമസക്കാരുടെ ആ കലാപം ആരംഭിച്ചത്. അവർ തൊഴിൽ നിയമ ലംഘകർ ആയിരുന്നില്ല. മറിച്ച് താമസ നിയമ ലംഘകരായിരുന്നു. യാതൊരു രേഖകളുമില്ലാതെ രാജ്യത്ത് പ്രവേശിച്ചവരും രേഖകളുടെ കാലാവധി കഴിഞ്ഞതിന് ശേഷം രാജ്യത്ത് തുടർന്നവരും പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കം പതിനായിരക്കണക്കിന് പേരായിരുന്നു ആ എത്യോപ്യൻ രാജ്യക്കാർ.

ഏജന്റുമാര്‍ക്ക് പണം നല്‍കി ഹോര്‍മുസ് കടലിടുക്ക് താണ്ടി യെമെനിലെത്തി അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറിയാണ് ഇവര്‍ സൗദിയില്‍ എത്തുന്നത്‌. പട്ടിണി സമാനമായ സാഹചര്യം മൂലം അപകടകരമായ വഴിയിലൂടെ സൗദിയിലെത്തുന്ന ഇവരില്‍ പലരും മോഷണവും പിടച്ചു പറിയും നടത്തിയായിരുന്നു ജീവിച്ചിരുന്നത്. നിരവധി കൊടും ക്രിമിനലുകളും അവരുടെ ഇടയിലുണ്ടായിരുന്നു.

അന്ന് പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പിന്റെ ഭാഗമായി ഏഴു മാസത്തെ ഇളവ്‌ സമയ പരിധി സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിയമ വിരുദ്ധമായി രാജ്യത്ത്‌ വന്നു നിയമ വിരുദ്ധ പ്രവൃത്തികള്‍ ചെയ്തു കഴിയുമന്ന ഈ ജനസമൂഹത്തിനു ഇതിലെ ഇളവുകള്‍ ഉപയോഗിക്കാനായില്ല. തുടക്കത്തില്‍ രേഖകളില്ലാത്തവരെ രാജ്യം വിടുന്നതിനു അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് ഒറിജിനല്‍ ഇഖാമയോ പാസ്പോര്‍ട്ടോ ഇല്ലാത്തവർ രാജ്യം വിടുന്നത് വിലക്കി. അതോടെ പതിനായിരക്കണക്കിനു എതോപ്യക്കാര്‍ ഇവിടെ കുടുങ്ങുകയായിരുന്നു.

അനധികൃത താമസക്കാരെ കണ്ടെത്താൻ അധികൃതർ പരിശോധനകൾ കർശനമാക്കിയതോടെ തങ്ങള്‍ക്കു മുന്നില്‍ മറ്റു വഴികളൊന്നുമില്ല എന്ന തിരിച്ചറിവും ഇത്രയും കാലത്തെ അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ച മനോധര്യവും കൈമുതലാക്കി പ്രതിരോധിക്കാന്‍ തുനിഞ്ഞ ഇവരെ പല കോണുകളില്‍ നിന്ന് ലഭിച്ച വ്യാജ വാര്‍ത്തകളും കൂടുതല്‍ കോപാകുലരാക്കി. കോപാകുലരായ ജനക്കൂട്ടത്തിനു തലച്ചോറില്ല എന്ന സാമാന്യ തത്വമാണ് അക്രമ സംഭവങ്ങളിലൂടെ പ്രകടമായി കണ്ടത്.

തങ്ങളെ എത്രയും പെട്ടെന്ന് കയറ്റി വിടണമെന്ന് ആവശ്യപ്പെട്ട് ചില എത്യോപ്യക്കാർ തുടങ്ങി വെച്ച വഴി തടയലും മറ്റും സ്വദേശികളുമായി ഉണ്ടാക്കിയ പ്രശ്നങ്ങളില്‍ നിന്നാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്നു പറയപ്പെടുന്നു. തുടര്‍ന്ന് മര്‍ദ്ദനമേറ്റ എതോപ്യക്കാര്‍ പിന്നീട് സംഘമായി അക്രമം അഴിച്ചു വിടുകയായിരുന്നു.ആയുധങ്ങളുമായി കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. പരിക്ക് പറ്റിയവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു.

സംഘർഷത്തിൽ ഒരു സ്വദേശിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. നൂറു കണക്കിനാളുകൾക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങൾ നശിപ്പിക്കപ്പെട്ടു. അനേക മില്യൺ റിയാലിന്റെ പൊതുമുതലുകൾ നശിപ്പിക്കപ്പെട്ടു.

ഇളവുകള്‍ പരമാവധി നല്‍കിയിട്ടും ഇളവ്‌ സമയ പരിധിക്ക് ശേഷം തങ്ങളെ പരസ്യമായി വെല്ലുവിളിച്ചു ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിച്ചത്‌ ഒരു വെല്ലുവിളിയായി തന്നെ അധികൃതര്‍ കണ്ടു. ഒരു മാസത്തിനുള്ളില്‍ മന്‍ഫുഹ ശുദ്ധീകരിക്കുമെന്ന സുരക്ഷാ സേന പ്രസ്താവന നടത്തി. തൊഴിൽ നിയമ ലംഘകരെ പിടികൂടുന്നതിന് രണ്ടാം സ്ഥാനം നല്‍കി അക്രമികളെ തുരത്തുന്നതിന് സുരക്ഷാ സേന യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു.

അക്രമികളെ പിടികൂടുന്നതിനായി സുരക്ഷാ സേന അരയും തലയും മുറുക്കി രംഗത്തിറങ്ങി. അക്രമികളോടും നിയമ ലംഘകരോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. മുന്നറിയിപ്പുകള്‍ നിരവധി തവണ ആവര്‍ത്തിച്ചതോടെ ഭയ വിഹ്വലരായ ചിലർ കൂട്ടത്തോടെ കീഴടങ്ങാന്‍ ആരംഭിച്ചു.

അപ്പോഴും ബഹുഭൂരിപക്ഷം നിയമ ലംഘകരും ഒളിവിലായിരുന്നു. നഗരത്തിലേക്കുള്ള മുഴുവന്‍ വഴികളും അടച്ച് സുരക്ഷാ സേന അക്രമികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ഒരു നിയമ ലംഘകന്‍ പോലും പുറത്തു പോകാന്‍ പാടില്ല എന്ന ദൃഡ നിശ്ചയത്തോടെ അകത്തേക്കും പുറത്തേക്കും പോകുന്നവരുടെ ഇഖാമകള്‍ പരിശോധിച്ച് കൊണ്ട് മാത്രമാണ് ആളുകളെ കടത്തി വിട്ടത്. അതോടൊപ്പം ഒളിച്ചിരിക്കുന്ന ഇടങ്ങളിലും റോഡുകളിലും പരിശോധനകള്‍ നടത്തിയപ്പോള്‍ അധികം താമസിയാതെ തന്നെ നിയമ ലംഘകര്‍ കൂട്ടത്തോടെ കീഴടങ്ങാനെത്തി.

സൗദി അറേബ്യയില്‍ തങ്ങള്‍ വരുത്തി തീര്‍ത്ത സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇനിയും തുടരാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് ഇവര്‍ മടക്ക യാത്രക്ക് വേണ്ടി കീഴടങ്ങലിനൊരുങ്ങിയത്. കീഴടങ്ങുന്നവരെ നാട് കടത്തല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ താമസിപ്പിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍ റിയാദ് പോലീസ് ഒരുക്കിയിരുന്നു.

അറസ്റ്റില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി നിരവധി കറുത്ത വര്‍ഗ്ഗക്കാര്‍ സൗദി പൗരന്മാരുടെ വീടുകളില്‍ അതിക്രമിച്ചു കയറി ഒളിവില്‍ കഴിഞ്ഞിരുന്നു. പിന്നീട് സുരക്ഷാ സേന വീടുകളില്‍ റെയ്ഡ് നടത്തിയാണ് ഈ അക്രമികളെ പിടികൂടിയത്.

സുരക്ഷാ സേനക്ക് പിന്നാലെ ജനങ്ങളും അക്രമികളെ പിടികൂടാൻ രംഗത്തിറങ്ങി. രാജ്യത്ത് കലാപ സമാനമായ അന്തരീക്ഷമുണ്ടാക്കുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്തതോടെ ഏതോപ്യന്‍ പൗരന്‍മാര്‍ സൗദിയിലെ പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട അവസ്ഥയിലായി. ന്യൂനപക്ഷമായ ഒരു വിഭാഗം അക്രമികള്‍ ചെയ്ത അവിവേകത്തിനു ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളും വില നല്‍കേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തു.

തങ്ങളുടെ ഔദാര്യം കൊണ്ട് ജീവിക്കുന്ന ഒരു വിദേശി സമൂഹം ഇവിടെ കലാപത്തിനു ശ്രമിച്ചു എന്നത് സൗദി സമൂഹത്തിനു ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. കലാപത്തിനിടെ ഒരു സ്വദേശി പൗരന്‍ കല്ലേറില്‍ മരിക്കുകയും ചെയ്തതോടെ സ്വദേശികളും വിദേശികളും അടങ്ങുന്ന പൊതു സമൂഹം ഒന്നായി അക്രമികള്‍ക്ക് എതിരെ തിരിയുകയായിരുന്നു.

സംഭവ ദിവസം തന്നെ സ്വദേശികള്‍ നിരവധി അക്രമികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. സ്വദേശികളോടൊപ്പം മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും നിയമ ലംഘകരെ പിടികൂടുന്നതിന് മുന്നിട്ടിറങ്ങി. നിര്‍ഭയരായി അക്രമികളെ പിടികൂടി സുരക്ഷാ സേനക്ക് കൈമാറിയ വിദേശികൾ അന്ന് സൗദി പൊതു സമൂഹത്തിന്റെയും സുരക്ഷാ സേനയുടെയും അഭിനന്ദനത്തിന്  അര്‍ഹരായി.

കറുത്ത വര്‍ഗ്ഗക്കാരെ ബന്ധനസ്ഥരാക്കി പോലീസിനു കൈമാറുന്നതും മരിച്ചു കിടക്കുന്ന കറുത്ത വര്‍ഗ്ഗക്കാരന്റെ മേല്‍വസ്ത്രങ്ങള്‍ കത്തിയുപയോഗിച്ച് കീറുന്നന്നതുമെല്ലാം ചിത്രീകരിക്കുന്ന വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു.

റിയാദിൽ നടന്ന അക്രമത്തിന്റെ ഭാഗമായി ജിദ്ദയിലും അനധികൃത താമസക്കാരായ എത്യോപ്യക്കാർ കലാപത്തിന് ശ്രമിച്ചുവെങ്കിലും സുരക്ഷാ സേന അത് മുളയിലേ നുള്ളിക്കളഞ്ഞു. അക്രമങ്ങള്‍ തുടങ്ങി വെച്ച എതോപ്യക്കാര്‍ ആയുധങ്ങളുമായി ഷറഫിയ ഡിസ്ട്രിക്ടിലെ കിംഗ്‌ ഫഹദ്‌ റോഡില്‍ ഒയാസിസ്‌ മാളിനു സമീപം ഗതാഗതം തടസ്സപ്പെടുത്തി. ജനക്കൂട്ടത്തെ സര്‍ക്കാരിനെതിരെ തിരിച്ചു വിടാനും ശ്രമം നടത്തി. തങ്ങളുടെ നാട്ടുകാരായ ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിച്ച സംഘത്തെ പോലീസ്‌ കുതിച്ചെത്തി അറസ്റ്റ്‌ ചെയ്തു. പോലീസ്‌ സ്ഥലത്തെത്തിയപ്പോള്‍ ചിലര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും മറ്റു ചിലര്‍ കയ്യേറ്റത്തിനും ശ്രമിച്ചു. അക്രമികളെ പോലീസ് അറസ്റ്റ് ചെയ്ത കലാപശ്രമം അടിച്ചമർത്തി. 20 ഓളം പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കൂടുതല്‍ അക്രമികള്‍ക്കായി പോലീസ്‌ തിരച്ചില്‍ തുടരുന്നു.

ഒരു രാജ്യത്തെ നിയമ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചു കൊണ്ട് പരസ്യമായ അക്രമത്തിന് ഒരു വിദേശി സമൂഹം മുതിര്‍ന്നത് അക്ഷരാര്‍ത്ഥത്തില്‍ അധികൃതരെ ഞെട്ടിച്ചിരുന്നു. ഇനിയൊരു മൻഫുഹ രാജ്യത്ത് ആവർത്തിക്കാൻ അനുവദിക്കില്ലെന്ന അധികൃതരുടെ ദൃഢ നിശ്ചയത്തിന്റെ പ്രതിഫലനമാണ് പിന്നീട് ഈ സമയം വരെ ഉണ്ടായിട്ടുള്ള പരിശോധനകൾ.

Continue Reading
LATEST4 hours ago

മക്കയിലെ മനോഹരമായ ക്ലോക്ക് ടവർ വിസ്മയം, നിങ്ങൾ അറിയാത്ത ചില കാര്യങ്ങൾ.

LATEST7 hours ago

18 രഹസ്യ ചേരുവകളുടെ രുചിക്കൂട്ടായ സൗദിയിലെ പ്രിയപ്പെട്ട അൽ ബൈക്ക്.

LATEST8 hours ago

ഈ കാര്യങ്ങൾ കൊണ്ട് നിങ്ങളുടെ വിസ നിരസിക്കപ്പെടാം.

LATEST14 hours ago

അന്നം തേടി വന്ന വിദേശികൾ സൗദി അറേബ്യയെ വിറപ്പിച്ച നാളുകൾ.

CRIME16 hours ago

കുടുക്കിയത് കടയുടമയുടെ ജാഗ്രത.

LATEST18 hours ago

സൗദിയിൽ അടുത്ത വർഷം മുതൽ ലെവി ഇളവ് അനുവദിക്കുമെന്ന് മന്ത്രാലയം.

LATEST1 day ago

മക്കയിൽ 2000 ലധികം മൃതദേഹങ്ങൾ മറവ് ചെയ്ത മലയാളി.

LATEST1 day ago

സൗദിയിലെ സാമ്പത്തിക ബാധ്യത കേരളത്തിൽ പിരിച്ചെടുക്കാനാവില്ല.

CRIME1 day ago

സൈബർ കേസിൽ ഉൾപ്പെട്ടാൽ പ്രവാസിക്ക് കേസ് തീരുന്നത് വരെ തിരിച്ചു പോകാനാവില്ല.

KERALA1 day ago

ഇരുവരെയും പിടികൂടിയത് അസമിൽ നിന്നും സാഹസികമായി. ഇരുവരും ജയിലിൽ.

LATEST2 days ago

തൊഴിലാളികൾക്ക് നല്ല കാലം. സൗദിയുടെ തൊഴിൽ മേഖലയിൽ വൻ മാറ്റങ്ങൾ വരുന്നു.

LATEST2 days ago

സമയത്തിന് ഇഖാമ പുതുക്കാത്തവരെ നാട് കടത്തുമെന്ന് സൗദി ജവാസാത്.

LATEST2 days ago

കുഴഞ്ഞു വീണത് താമസ സ്ഥലത്തെ ബാത്‌റൂമിൽ.

LATEST2 days ago

ഈ സാഹചര്യത്തിൽ ട്രാഫിക് സിഗ്നലിൽ ചുവപ്പ് തെളിഞ്ഞാലും മുന്നോട്ട് പോകണം.

LATEST2 days ago

നിങ്ങൾ സൗദിയിലെ പ്രവാസിയാണെങ്കിൽ തീർച്ചയായും ഈ മുൻകരുതലുകൾ എടുക്കുക.

INDIA1 week ago

ഇക്കാര്യം അറിഞ്ഞാൽ എയർപോർട്ടുകളിൽ നിങ്ങളുടെ ഒരു സാധനവും നഷ്ടപ്പെടില്ല.

KERALA2 weeks ago

മലയാളികളുടെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്നു.

LATEST1 week ago

സൗദിയിലേക്ക് ഫാമിലിയെ കൊണ്ട് വരാൻ സാധിക്കുന്ന 224 ഇഖാമ പ്രൊഫഷനുകൾ.

CRIME2 weeks ago

സൗദിയിലേക്ക് ആദ്യമായി വരുന്നവരും അവധി കഴിഞ്ഞു വരുന്നവരും പ്രത്യേകം ശ്രദ്ധിക്കുക.

LATEST7 days ago

മക്ക, ജിദ്ദ പരിശോധന: അഞ്ഞൂറോളം ഇന്ത്യക്കാർ നാടുകടത്തൽ കേന്ദ്രത്തിൽ.

LATEST5 days ago

ഈ പണം എക്സിറ്റിൽ പോകുമ്പോഴും കഫാല മാറുമ്പോഴും സൗദിയിൽ പ്രവാസിക്ക് ലഭിക്കണം.

CRIME2 weeks ago

സംഘത്തിന്റെ വലയിൽ അകപ്പെടരുതെന്ന് മുന്നറിയിപ്പ്.

CRIME2 weeks ago

സൗദിയിലെ പ്രവാസികൾ അറിയാതെ ചെയ്യുന്ന ഗുരുതരമായ കുറ്റം !!!

CRIME3 weeks ago

സൗദിയിലെ ഹായിലിൽ യുവതി അറസ്റ്റിൽ.

LATEST2 weeks ago

പ്രാത്ഥനകൾക്ക് ഫലം. മുർതസക്ക് എട്ടു വർഷത്തെ തടവ് ശിക്ഷ മാത്രം.

LATEST2 days ago

ഈ സാഹചര്യത്തിൽ ട്രാഫിക് സിഗ്നലിൽ ചുവപ്പ് തെളിഞ്ഞാലും മുന്നോട്ട് പോകണം.

LATEST4 weeks ago

അൽ ബേക്ക് മൂലം നവ ദമ്പതികൾക്കിടയിൽ വിവാഹ മോചനം

LATEST1 week ago

സൗദിയിൽ തൊഴിലാളിക്ക് വാർഷിക അവധിക്ക് വിമാന ടിക്കറ്റ് നൽകാൻ സ്പോൺസർക്ക് ബാധ്യതയില്ല.

CRIME4 days ago

ഫേസ്‌ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യ ജയിലിൽ.

CRIME3 weeks ago

മാതാവിനൊപ്പം വന്നു. ഒറ്റക്ക് തിരികെ നാട്ടിലേക്ക്.

Trending

error: Content is protected !!