Connect with us

UAE

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

Published

on

അബുദാബി: ഒറ്റ നറുക്കെടുപ്പില്‍ കോടീശ്വരനായ ഇന്ത്യക്കാരനെ കണ്ടാത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍. അബുദാബി ഡ്യൂട്ടി ഫ്രീയുടെ ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം (18 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ രവീന്ദ്ര ബോലൂറിന് സ്വന്തമായത്.

എന്നാല്‍ ഇക്കാര്യം രവീന്ദ്രനെ അറിയിക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ ഇന്ത്യയിലെയും യുഎഇയിലെയും നമ്പറില്‍ വിളിച്ചെങ്കിലും വിഫലമായിരുന്നു ഫലം. ഒടുവില്‍ യുഎഇ നമ്പറില്‍ വിളിച്ചപ്പോള്‍ രവീന്ദ്രയുടെ മകള്‍ ഫോണെടുത്തു. എന്നാല്‍ രവീന്ദ്ര ഇപ്പോള്‍ മുംബൈയിലാണെന്നും ഒരാഴ്ച കഴിഞ്ഞ് വിളിക്കാനുമായിരുന്നു മകളുടെ മറുപടി.

തുടര്‍ന്ന് ഇങ്ങനെയൊരാള്‍ വിളിച്ചിരുന്ന കാര്യം താന്‍ അച്ഛനോട് പറയാമെന്നും മകള്‍ പറഞ്ഞു. എന്നാല്‍ വിജയിയെ വിവരമറിയിക്കാന്‍ കാത്തിരിക്കുകയാണ് അബുദാബി ഡ്യൂട്ടി ഫ്രീ അധികൃതര്‍. ഈ മാസം അവസാനത്തോടെയാണ് ഇയാള്‍ അബുദാബിയില്‍ എത്തുകയൊള്ളു. ഇതോടെയാണ് അദ്ദേഹത്തെ കണ്ടെത്താന്‍ സഹായിക്കണമെന്ന ആവശ്യവുമായി ബിഗ് ടിക്കറ്റ് അധികൃതര്‍ വീഡിയോ ക്യാമ്പയിന്‍ തുടങ്ങിയത്.

Advertisement

KERALA

ഡോ. ഷംസീർ വയലിലിന് യു എ ഇ യുടെ ആജീവനാന്ത ഗോൾഡ് കാർഡ് വിസ.

Published

on

അബുദാബി: യുഎഇയിൽ സ്ഥിരതാമസത്തിന് അനുമതി നൽകുന്ന ഗോൾഡ് കാർഡ്  വിസ മലയാളിയായ യുവ പ്രവാസി വ്യവസായി ഡോ. ഷംഷീർ വയലിലിനു ലഭിച്ചു.

യുഎഇയിൽ 100 ബില്യണിൽ അധികം നിക്ഷേപം ഉള്ളവർക്കാണ് ഗോൾഡ് കാർഡ് വിസ നൽകുന്നത്. പ്രഥമ ഗോള്‍ഡ് കാര്‍ഡ് ലഭിച്ചത് പ്രമുഖ പ്രവാസി വ്യവസായിയും ഡോ. ഷംസീറിന്റെ ഭാര്യാ പിതാവുമായ എം എ യൂസഫലിക്കാണ്.

ഗോൾഡ് കാർഡ് വിസ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യവസായിയാണ് ഡോ. ഷംഷീർ വയലിൽ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസൺഷിപ്പ് തിങ്കളാഴ്ച്ചയാണ് അദ്ദേഹത്തിനു ഗോൾഡ് കാർഡ് വീസ പതിച്ച പാസ്‍പോര്‍ട്ട് നൽകിയത്.

വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്‌ ഡോ. ഷംസീർ. യുഎഇ,  ഇന്ത്യ തുടങ്ങി ആറിൽ അധികം രാജ്യങ്ങളിലായി വി പി എസിന് 23 ആശുപത്രികളും, നൂറിലധികം മെഡിക്കൽ ക്ലിനിക്കുകളും ഉണ്ട്.

ഗോൾഡ് കാർഡ് വിസ ലഭിച്ചത് അംഗീകാരമായി കാണുന്നെവെന്ന് പറഞ്ഞ ഡോ. ഷംസീർ തനിക്ക് ഗോൾഡ് കാർഡ് വിസ അനുവദിച്ച യുഎഇ സർക്കാരിനോടും ഭരണാധികാരികളോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

Continue Reading

KERALA

ദുബൈ ദുരന്തം: പൂർണ്ണിമ ജന്മദിന സമ്മാനം അണിയിച്ചത് പ്രിയതമന്റെ മൃതശരീരത്തിൽ.

Published

on

ഒമാനിൽ നിന്നും ദുബൈയിലേക്ക് വന്നിരുന്ന ബസ് ഹൈറ്റ് ബാരിയറിൽ ഇടിച്ചതിനെ തുടർന്ന് മരണമടഞ്ഞ വിമൽ കാർത്തികേയന്റെ മൃതദേഹം ജന്മനാട്ടിൽ സംസ്കരിച്ചു. വൻ ജനാവലിയാണ് വിമലിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.

സംസ്കാര ചടങ്ങിൽ പങ്കെടുത്തവരെ കണ്ണീരണിയിക്കുന്ന ദൃശ്യങ്ങളായിരുന്നു മുഴുവൻ. വിമലിന്റെ മൂന്ന് വയസ്സുള്ള മകൻ ദേവാംഗ് അച്ഛന് അവസാന ചുംബനം നൽകിയത് കണ്ട് പലരും കരയുകയായിരുന്നു. വിമലിന്റെ ഭാര്യ പൂർണ്ണിമ മൃതദേഹം കൊണ്ട് വന്നത് മുതൽ നിരവധി തവണ ബോധരഹിതയായി.

ഒടുവിൽ വിമലിന്റെ മൃതദേഹത്തിന്റെ വിരലിൽ പൂർണ്ണിമ ഒരു മോതിരം അണിയിച്ചത് നൊമ്പരമായി. ഈ മാസം ഇരുപത്തി നാലാം തിയ്യതി വിമലിന്റെ ജന്മദിനത്തിൽ സർപ്രൈസ് ഗിഫ്റ്റ് ആയി നൽകാനായി സൂക്ഷിച്ച മോതിരമാണ് പൂർണ്ണിമക്ക് പ്രിയതമന്റെ മൃതദേഹത്തിൽ അണിയിക്കേണ്ടി വന്നത്.

ദുബൈയിൽ പെട്രോളിയം കമ്പനിയിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു വിമൽ. ചെറിയ പെരുന്നാൾ അവധിയിൽ മസ്കറ്റിലുള്ള സഹോദരൻ വിനോദിനൊപ്പം അവധിക്കാലം ചിലവിടാൻ പോയി തിരിച്ചു വരുമ്പോഴാണ് അപകടം സംഭവിച്ചത്.

വിമലിന് ഇറങ്ങേണ്ട സ്ഥലത്തിന് തൊട്ടു മുൻപാണ് അപകടം സംഭവിച്ചത്. അപകടം സംഭവിക്കുന്നതിനും നിമിഷങ്ങൾക്ക് മൂന്നോ വിമൽ തന്റെ സുഹൃത്തായ പുതുപ്പള്ളി നിവാസി പ്രവീണിനോട് തന്നെ കൊണ്ട് പോകാൻ വാഹനവുമായി വരണമെന്ന് ആവശ്യപ്പെട്ട് ഫോൺ ചെയ്തിരുന്നു.

റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥനായ പാമ്പാടി പുത്തൻപുറം വെണ്ടകം കാർത്തികയിൽ കാർത്തികേയന്റേയും ചന്ദ്രമതിയുടെയും മകനാണ് വിമൽ കാർത്തികേയൻ. ഭാര്യ പൂർണ്ണിമ തൃശൂരിലെ ഐ സി ഡി എസിൽ സൂപ്പർവൈസറാണ്.

Continue Reading

LAW

ദുബൈ അപകടം: മരിച്ചവരുടെ ബന്ധുക്കൾക്ക് 38 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.

Published

on

ഒമാനിൽ നിന്നും ദുബായിലേക്ക് വന്ന ബസ് ഹൈറ്റ് ബാരിയാറിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് മുപ്പത്തി എട്ട് ലക്ഷം രൂപ വരെ (രണ്ട് ലക്ഷം ദിർഹം) ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കുമെന്ന് നിയമ വിദഗ്ദർ

യു എ ഇ നിയമ പ്രകാരം എല്ലാ ബസുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമായും ഉണ്ടായിരിക്കണം. വാഹന അപകടം സംഭവിച്ചാൽ ഇൻഷുറൻസ് കമ്പനി നഷ്ടാരിഹാരം കൊടുക്കാൻ ബാധ്യസ്ഥരുമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ദിയ അഥവാ ബ്ലഡ് മണിയായി പരമാവധി രണ്ട് ലക്ഷം ദിർഹം വരെ നഷ്ടപരിഹാര തുക ലഭിക്കും. എന്നാൽ ഈ തുക കോടതി വിധി അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് കൊടുക്കേണ്ടി വരുന്ന തുക ബ്ലേഡ് മണി ആയിട്ടാണെങ്കിലും നഷ്ടപരിഹാരം ആയിട്ടാണെങ്കിലും ഇൻഷുറൻസ് കമ്പനി അത് നൽകേണ്ടി വരും. ഏതെങ്കിലും കാരണവശാൽ അപകടത്തിൽ പെട്ട ബസ്സിന് തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണ് ഉള്ളതെങ്കിൽ പോലും കൊല്ലപ്പെട്ട യാത്രക്കാർക്ക് ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കും.

ദുബൈ ട്രാഫിക് കോടതിയുടെ ഉത്തരവിന് വിധേയമായിട്ട് ആയിരിക്കും നഷ്ടപരിഹാരത്തിന്റെ തോത് നിർണ്ണയിക്കുക. പ്രോസിക്യൂഷൻ ശേഖരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും കോടതി വിധി ഉണ്ടാവുക.

ട്രാഫിക് കോടതിയുടെ നടപടിക്രമങ്ങൾ പൂർത്തിയായാൽ കോടതി വിധിയുടെ പകർപ്പും മരിച്ച വ്യക്തിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും നഷ്ടപരിഹാരം ലഭിക്കാനായി ഇൻഷുറൻസ് കമ്പനിയിൽ സമർപ്പിക്കണം.

പ്രോസിക്യൂഷൻ അപകടത്തെ സംബന്ധിച്ച് വാഹനത്തിന്റെ ഡ്രൈവറെ ട്രാഫിക് കോടതിയിലേക്ക് റെഫർ ചെയ്യുന്നതിന് മുൻപ് തന്നെ ട്രാഫിക് എൻജിനീയറിങ് റിപ്പോർട്ട് തയ്യാറാക്കും. ഈ റിപ്പോർട്ടാണ് അതിപ്രധാനമായ രേഖ. യാത്രക്കാരുടെ മരണത്തിന് ഉത്തരവാദി ആരാണ് എന്നത് അതിൽ നിന്നും വ്യക്തമാകും.

അത് പ്രകാരമാണ് അപകടത്തിന്റെ ഉത്തരവാദിത്വം ആർക്കാണ് എന്ന് കോടതി നിശ്ചയിക്കുക. മുഴുവൻ ഉത്തരവാദിത്വവും ഡ്രൈവർക്കാണെങ്കിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ സിവിൽ കോടതിയിൽ നഷ്ടപരിഹാരത്തിനായി കേസ് കൊടുക്കേണ്ടി വരും.

Continue Reading
KERALA22 hours ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KERALA2 weeks ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST2 weeks ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST2 weeks ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST2 weeks ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA2 weeks ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA2 weeks ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH2 weeks ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA2 weeks ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME2 weeks ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME2 weeks ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA2 weeks ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH2 weeks ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

KERALA2 weeks ago

അന്ന് ഗദ്ദാമ. ഇന്ന് പ്രശസ്തയായ എഴുത്തുകാരി. ഇത് ആട് ജീവിതമല്ല, അത്ഭുത ജീവിതം.

HEALTH2 weeks ago

വൃഷണം നീക്കം ചെയ്തു. കിംഗ് ഫൈസൽ ആശുപത്രിയിലെ 10 പേർക്കെതിരെ കേസ്.

CRIME3 weeks ago

മുർതസയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് സൗദിയോട് ആംനെസ്റ്റി ഇന്റർനാഷണൽ.

LATEST4 weeks ago

സൗദിയിൽ ബീഫ് തീറ്റിച്ചുവെന്ന ഇന്ത്യക്കാരന്റെ പരാതിയിൽ വഴിത്തിരിവ്.

CRIME4 weeks ago

സൗദിയിൽ വാരാന്ത്യ സ്ത്രീ-പുരുഷ ഡാൻസ് പാർട്ടി. 20 പേർ പിടിയിൽ.

LATEST3 weeks ago

ദുബൈ അപകടം: അപകട കാരണത്തിന്റെ വ്യക്തമായ ചിത്രം ലഭ്യമാവുന്നു.

HEALTH2 weeks ago

വൃഷണം നീക്കം ചെയ്തു. കിംഗ് ഫൈസൽ ആശുപത്രിയിലെ 10 പേർക്കെതിരെ കേസ്.

HEALTH4 weeks ago

പ്രാർത്ഥനകൾ സഫലം. സോനാ മോൾ മടങ്ങി വരുന്നു ജീവിതത്തിലേക്ക്.

LATEST3 weeks ago

സൗദിയിൽ ലക്ഷക്കണക്കിന് വിദേശികൾക്ക് പുതിയ തൊഴിലവസരം ഒരുങ്ങുന്നു.

LATEST3 weeks ago

ദുബൈ ബസ് അപകടത്തിന്റെ കാരണമായി ഡ്രൈവർ പറയുന്നത്……

INDIA3 weeks ago

യാത്രയിൽ വിമാനത്തിന് അകത്ത് പ്രവാസി മലയാളി മരിച്ചു. വിമാനം തിരിച്ചിറക്കി.

LATEST3 weeks ago

ഭാഗ്യം കേരളത്തിലേക്ക്…ഇത്തവണ 18.85 കോടി പന്തളം സ്വദേശിക്ക്.

KERALA2 weeks ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

KERALA3 weeks ago

യതീഷ് ചന്ദ്രക്ക് സ്ഥലം മാറ്റം. കേരളത്തിലെ മികച്ച ക്രമസമാധാന പാലകനെ ഒതുക്കി?

LATEST3 weeks ago

ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയിൽ മരിച്ചു.

LATEST2 weeks ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LAW3 weeks ago

ദുബൈ അപകടം: മരിച്ചവരുടെ ബന്ധുക്കൾക്ക് 38 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിക്കും.

Trending

error: Content is protected !!