Connect with us

INTERNATIONAL

ഇക്വഡോര്‍ കാലുവാരി; വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ എംബസിയില്‍ കയറി ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു

Published

on

ലണ്ടന്‍: യുഎസിനെ പിടിച്ചുലച്ച പ്രതിരോധ, അഴിമതി രഹസ്യങ്ങള്‍ പുറത്തു കൊണ്ടുവന്നതിലൂടെ ശ്രദ്ധേയനാകുകയും പിന്നീട് പലരുടേയും കണ്ണിലെ കരടാകുകയും ചെയ്ത വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു.

നിരവധി കേസുകളുമായി ബന്ധപ്പെട്ട് സ്വീഡനിലേക്ക് നാടു കടത്തപ്പെടുന്നതില്‍ നിന്ന് രക്ഷതേടി ഏഴു വര്‍ഷത്തോളമായി ലണ്ടനിലെ ഇക്വഡോര്‍ എംബസില്‍ ഒളിവില്‍ അഭയാര്‍ത്ഥിയായി കഴിയുകയായിരുന്നു. ഇക്വിേേഡാര്‍ അല്‍സാജ് അഭയാര്‍ത്ഥി സംരക്ഷണം അവസനാപ്പിച്ചതോടെയാണ് അറസ്റ്റിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയത്. രാവിലെ പത്ത് മണിയോടെയാണ് എംബസി അറിയിച്ചതനുസരിച്ച് പോലീിസ് അകത്തുകയറി അറസ്റ്റ് ചെയ്തത്. താടിയും മുടിയും വളര്‍ത്തി അവശ നിലയിലായിരുന്നു. വലിച്ചിഴച്ചാണ് ഏഴംഗ പോലീസ് സംഘം അറസ്റ്റ് നടത്തിയത്.

2017-ല്‍ സ്വീഡന്‍ ഈ കേസ് അന്വേഷണം അവസാനിപ്പിച്ചെങ്കിലും ലണ്ടന്‍ കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2010 ല്‍ ജാമ്യമത്തിലിറങ്ങിയ ശേഷം അപ്രത്യക്ഷനായതിനെ തടുര്‍ന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ കോടതി അസാന്‍ജിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

അറസ്റ്റ് ചെയ്ത ശേഷം ബ്രിട്ടീഷ് പോലീസ് ഇക്വഡോര്‍ എംബസിയില്‍ നിന്നും അസാന്‍ജിനെ പുറത്തെത്തിച്ചു. ഏഴു ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അസാന്‍ജിനെ പുറത്തു കൊണ്ടു വരുന്ന ദൃശ്യവും പുറത്തുവന്നു. വെളുത്ത താടി വളര്‍ത്തി ക്ഷീണിതനായി കാണപ്പെട്ട അസാന്‍ജ് പ്രതിഷേധിക്കുന്നതും ദൃശ്യത്തിലുണ്ട്.

യുഎസില്‍ വിക്കിലീക്സ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അസാന്‍ജിനെ യുഎസിനു കൈമാറിയേക്കുമെന്നും റിപോര്‍ട്ടുണ്ട്. വിക്കീലീക്സ് രേഖകള്‍ യുഎസിനു വലിയ തിരിച്ചടിയായതിനു പിന്നാലെ അറസ്റ്റ് ഭയന്ന് 2012-ലാണ് അസാന്‍ജ് അഭയം തേടി ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലെത്തിയത്. എന്നാല്‍ ഈയിടെ ഇക്വഡോര്‍ സര്‍ക്കാര്‍ അസാന്‍ജിനു നല്‍കിയ അഭയം പിന്‍വലിച്ചിരുന്നു. രാഷ്ട്രീയ അഭയ നല്‍കാന്‍ മുന്നോട്ടു വച്ച് വ്യവസ്ഥകള്‍ ലംഘിച്ചെന്നു പറഞ്ഞായിരുന്നു ഇത്. തുടര്‍ന്ന് ഏതുനിമിഷവും അറസ്റ്റിലായേക്കുമെന്നും റിപോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച അറസ്റ്റുണ്ടായത്. ഇക്വഡോര്‍ അംബാസഡര്‍ എംബസിയിലേക്കു തങ്ങളെ ക്ഷണിക്കുകയായിരുന്നെന്ന് മെട്രോപോളിറ്റന്‍ പോലീസ് സര്‍വീസ് അറിയിച്ചു.

ഇക്വഡോര്‍ പ്രസിഡന്റ് ലെനിന്‍ മൊറിനോയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ചാണ് ഇക്വഡോര്‍ അസാന്‍ജിന്റെ രാഷ്ട്രീയ അഭയാര്‍ത്ഥി പദവി പിന്‍വലിച്ചത്. അസാന്‍ജ് ചട്ടം ലംഘിച്ചെന്ന് മൊറിനോ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചാണ് ഇക്വഡോര്‍ അസാന്‍ജിന്റെ അഭയാര്‍ത്ഥിത്വം പിന്‍വലിച്ചതെന്ന് വിക്കിലീക്ക്സ് പറഞ്ഞു.

INTERNATIONAL

ഹിജാബ് ധരിച്ച ഈ പെൺകുട്ടിയുടെ വീഡിയോ മൂന്ന് ദിവസം കൊണ്ട് കണ്ടത് 5 മില്യൺ പേർ !!!

Published

on

ബോസ്റ്റണിൽ താമസിക്കുന്ന ഹിജാബ് ധാരിയായ ജമാദ് ഫിൻ ഈ ഇരുപതുകാരി മുസ്‌ലീം പെൺകുട്ടിയുടെ ഈ ടിക്‌ടോക് വീഡിയോ ഇത്ര വൈറലാവാകുമെന്ന് ആ പെൺകുട്ടി പോലും കരുതിയിട്ടുണ്ടാവില്ല.

15 സെക്കൻഡ് മാത്രമാണ് ഈ വീഡിയോയുടെ ദെർഘ്യം. ഫെബ്രുവരി 18 ന് അത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തപ്പോൾ ഇത് വരെ 5.2 മില്യൺ ആളുകളാണ് കണ്ടത്. 27500 തവണ അത് റീ ട്വീറ്റ് ചെയ്യപ്പെട്ടു. ലഭിച്ചത് 161000 ലൈക്കുകളും.

ഒരു ബാസ്കറ്റ് ബോളുമായാണ് ഹിജാബ് ധരിച്ച ലോങ്ങ് സ്‌കേർട്ടുമിട്ട് ജമാദ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മേഗൻറെ സംഗീതത്തിനൊപ്പം താളാത്മകമായ അസാമാന്യ ഡ്രിബ്ലിങ് സ്കിൽ ആണ് ജമാദ് പ്രദർശിപ്പിക്കുന്നത്.

എന്തായാലും ഈ വീഡിയോട് കൂടി ബാസ്കറ്റ് ബോൾ ഇതിഹാസങ്ങളുടെ പേരുകൾ മുസ്‌ലിം പേരിനൊപ്പം ചേർത്ത് ജമാദിനെ വിളിച്ചു തുടങ്ങി. അല്ലാഹ് ഇവർഷൻ, മക്ക ജോർദാൻ, മുസ്ലിം ജോൺസൺ എന്നിങ്ങനെയുള്ള മുസ്‌ലിം വേർഷൻ പേരുകൾ.

ജമാദ് കുടുംബത്തോടൊപ്പം യു എസിൽ എത്തിയിട്ട് രണ്ടു വർഷം മാത്രമേ ആവുന്നുള്ളൂ.

Continue Reading

INTERNATIONAL

കൊ​റോ​ണ മൂലം ഒറ്റപ്പെട്ട ചൈനീസ് ജനതക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഖ​ത്ത​ർ.

Published

on

രൂക്ഷമായ കൊ​റോ​ണ വൈ​റ​സ് ബാധ മൂലം ഒറ്റപ്പെട്ട ചൈനീസ് ജനതക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഖ​ത്ത​ർ. എ​ട്ട്  വി​മാ​ന​ങ്ങ​ൾ നി​റ​യെ പൂർണ്ണമായും കൊറോണ വൈറസ് ബാധിതർക്കുള്ള ഔ​ഷ​ധ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ എ​യ​ർ​വേ​യ്സിന്റെ എ​ട്ട്  വി​മാ​ന​ങ്ങ​ൾ വെള്ളിയാഴ്ച ചൈ​ന​യി​ലേ​ക്ക് പറക്കും.

ചൈനയിലെ മൂന്ന് നഗരങ്ങളിലേക്കാണ് വിമാനങ്ങൾ സഹായമെത്തിക്കുക. നാല് വീതം ഇടവേളകളിലായി വിമാനങ്ങൾ ദോഹയിൽ നിന്നും പുറപ്പെടും.

പൂർണ്ണമായും സൗജന്യമായിട്ടായിരിക്കും ഖത്തർ എയർവേയ്‌സ് ചൈനയിലേക്ക് ഔഷധങ്ങൾ എത്തിച്ചു കൊടുക്കുന്നത്. മെഡിക്കൽ സേവനങ്ങൾ സൗജന്യമായി ചൈനയിലേക്ക് എത്തിച്ചു കൊടുക്കുന്ന ഏക അന്താരാഷ്‌ട്ര വിമാന കമ്പനിയാണ് ഖത്തർ എയർവെയ്‌സ്.

എ​ട്ടു വി​മാ​ന​ങ്ങ​ളി​ൽ  ര​ണ്ടെ​ണ്ണം ബെ​യ്​​ജി​ങ്ങി​ലേ​ക്കും മൂ​ന്നു പേ​ർ ഷാ​ങ്ഹാ​യി​ലേ​ക്കും മൂ​ന്നു വി​മാ​ന​ങ്ങ​ൾ ഗ്വാ​ങ്‌​ഷൂ​വി​ലേ​ക്കും ഔഷധങ്ങളുടെ പ​റ​ക്കു​മെ​ന്ന് ഖ​ത്ത​ർ ദേ​ശീ​യ ടൂ​റി​സം കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ലും ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് ഗ്രൂ​പ്​ സി.​ഇ.​ഒ​യു​മാ​യ അ​ക്ബ​ർ അ​ൽ ബേ​ക്ക​ർ പ​റ​ഞ്ഞു.

Continue Reading

INTERNATIONAL

വളർത്തി വലുതാക്കിയ കമ്പനിയിൽ നിന്നും രാജി വെക്കേണ്ടി വന്ന് ബി.ആർ.ഷെട്ടി.

Published

on

എന്‍എംസി ഹെല്‍ത്തിന്റെ ഡയറക്റ്ററും ജോയിന്റ് നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ ഭവഗുതു രഘുറാം ഷെട്ടിയെന്ന ബി ആര്‍ ഷെട്ടി ബോര്‍ഡില്‍ നിന്ന് രാജി വെച്ചു. യുഎഇയിലെ ഏറ്റവും വലിയ ആരോഗ്യ പരിപാലന ശൃംഖലയാണ് എന്‍എംസി ഹെൽത്ത്.

എന്‍എംസി ഹെല്‍ത്തിന്റെ മറ്റു രണ്ടു ഡയറക്റ്റര്‍മാരായ ഹാനി ബുത്തിക്കി, അബ്ദുറഹ്മാന്‍ ബസ്സാദിക്ക് എന്നിവരും ഷെട്ടിയോടൊപ്പം ബോര്‍ഡില്‍ നിന്ന് രാജി വെച്ചിട്ടുണ്ട്. കമ്പനി വൈസ് ചെയര്‍മാനായ ഖലീഫ അല്‍ മുഹെയ്‌രി വെള്ളിയാഴ്ച രാജി വെച്ചിരുന്നു.

യുഎസ് ആസ്ഥാനമായ വിപണി നിക്ഷേപകരായ മഡ്ഡി വാട്ടേഴ്‌സ് ഉന്നയിച്ച ആരോപണങ്ങളാണ് ഷെട്ടിയുടെയും മറ്റുള്ളവരുടെയും പുറത്താകലില്‍ കലാശിച്ചിരിക്കുന്നത്. കമ്പനിയുടെ ബാലന്‍സ് ഷീറ്റും ഏറ്റെടുത്ത സ്ഥാപനങ്ങളുടെ മൂല്യവും പെരുപ്പിച്ചു കാട്ടിയെന്ന ആരോപണമാണ് മാഡ്‌ഡി വാട്ടേഴ്സ് ഉന്നയിച്ചത്.

ആരോപണങ്ങളെ തുടർന്ന് ഷെട്ടിയെയും മുഹെയ്‌രിയെയും ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കമ്പനി കഴിഞ്ഞയാഴ്ച വിലക്കിയിരുന്നു.

പ്രതിവർഷം 8.5 ദശലക്ഷത്തില്‍ അധികം രോഗികളെ ചികില്‍സിക്കുന്ന എന്‍എംസിക്ക് യുഎഇ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലായി 200 ല്‍ അധികം സ്ഥാപനങ്ങളുണ്ട്. ആരോപണങ്ങളെ തുടർന്ന് 2019 ഡിസംബര്‍ മുതല്‍ ഓഹരികളുടെ മൂല്യം മൂന്നില്‍ രണ്ട് ഭാഗം ഇടിഞ്ഞു. ഷെട്ടിയുടെ രാജിയെ തുടർന്ന് കമ്പനിയുടെ ഓഹരി മൂല്യം 8% കൂടി ഇടിഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എന്‍എംസിയെ വളര്‍ത്തിയ ഷെട്ടിയുടെ വീഴ്ച ആഗോള നിക്ഷേപക ലോകത്തെയും പ്രവാസി സംരംഭകരെയും ഞെട്ടിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഓഹരി മൂല്യത്തില്‍ തട്ടിപ്പു നടത്തപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ഷെട്ടിയുടെ നില കൂടുതൽ പരുങ്ങലിലാവും.

അതേ സമയം കമ്പനിയുടെ ഉത്തരവാദിത്തങ്ങള്‍ എറ്റവും നല്ല തരത്തിൽ പോകാനായി ബോര്‍ഡിനെ അനുവദിക്കുന്നതിന് വേണ്ടിയാണ് താൻ രാജി വെച്ചതെന്ന് ഷെട്ടി പ്രതികരിച്ചു. ഷെട്ടി ബോർഡിൽ രാജി വെച്ചെങ്കിലും ഭാര്യയും മരുമകനും എന്‍എംസിയുടെ തലപ്പത്ത് തുടരുന്നു.

Continue Reading
LATEST5 hours ago

മക്കയിലെ മനോഹരമായ ക്ലോക്ക് ടവർ വിസ്മയം, നിങ്ങൾ അറിയാത്ത ചില കാര്യങ്ങൾ.

LATEST7 hours ago

18 രഹസ്യ ചേരുവകളുടെ രുചിക്കൂട്ടായ സൗദിയിലെ പ്രിയപ്പെട്ട അൽ ബൈക്ക്.

LATEST9 hours ago

ഈ കാര്യങ്ങൾ കൊണ്ട് നിങ്ങളുടെ വിസ നിരസിക്കപ്പെടാം.

LATEST14 hours ago

അന്നം തേടി വന്ന വിദേശികൾ സൗദി അറേബ്യയെ വിറപ്പിച്ച നാളുകൾ.

CRIME17 hours ago

കുടുക്കിയത് കടയുടമയുടെ ജാഗ്രത.

LATEST19 hours ago

സൗദിയിൽ അടുത്ത വർഷം മുതൽ ലെവി ഇളവ് അനുവദിക്കുമെന്ന് മന്ത്രാലയം.

LATEST1 day ago

മക്കയിൽ 2000 ലധികം മൃതദേഹങ്ങൾ മറവ് ചെയ്ത മലയാളി.

LATEST1 day ago

സൗദിയിലെ സാമ്പത്തിക ബാധ്യത കേരളത്തിൽ പിരിച്ചെടുക്കാനാവില്ല.

CRIME1 day ago

സൈബർ കേസിൽ ഉൾപ്പെട്ടാൽ പ്രവാസിക്ക് കേസ് തീരുന്നത് വരെ തിരിച്ചു പോകാനാവില്ല.

KERALA1 day ago

ഇരുവരെയും പിടികൂടിയത് അസമിൽ നിന്നും സാഹസികമായി. ഇരുവരും ജയിലിൽ.

LATEST2 days ago

തൊഴിലാളികൾക്ക് നല്ല കാലം. സൗദിയുടെ തൊഴിൽ മേഖലയിൽ വൻ മാറ്റങ്ങൾ വരുന്നു.

LATEST2 days ago

സമയത്തിന് ഇഖാമ പുതുക്കാത്തവരെ നാട് കടത്തുമെന്ന് സൗദി ജവാസാത്.

LATEST2 days ago

കുഴഞ്ഞു വീണത് താമസ സ്ഥലത്തെ ബാത്‌റൂമിൽ.

LATEST2 days ago

ഈ സാഹചര്യത്തിൽ ട്രാഫിക് സിഗ്നലിൽ ചുവപ്പ് തെളിഞ്ഞാലും മുന്നോട്ട് പോകണം.

LATEST2 days ago

നിങ്ങൾ സൗദിയിലെ പ്രവാസിയാണെങ്കിൽ തീർച്ചയായും ഈ മുൻകരുതലുകൾ എടുക്കുക.

INDIA1 week ago

ഇക്കാര്യം അറിഞ്ഞാൽ എയർപോർട്ടുകളിൽ നിങ്ങളുടെ ഒരു സാധനവും നഷ്ടപ്പെടില്ല.

KERALA2 weeks ago

മലയാളികളുടെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്നു.

LATEST1 week ago

സൗദിയിലേക്ക് ഫാമിലിയെ കൊണ്ട് വരാൻ സാധിക്കുന്ന 224 ഇഖാമ പ്രൊഫഷനുകൾ.

CRIME2 weeks ago

സൗദിയിലേക്ക് ആദ്യമായി വരുന്നവരും അവധി കഴിഞ്ഞു വരുന്നവരും പ്രത്യേകം ശ്രദ്ധിക്കുക.

LATEST7 days ago

മക്ക, ജിദ്ദ പരിശോധന: അഞ്ഞൂറോളം ഇന്ത്യക്കാർ നാടുകടത്തൽ കേന്ദ്രത്തിൽ.

LATEST5 days ago

ഈ പണം എക്സിറ്റിൽ പോകുമ്പോഴും കഫാല മാറുമ്പോഴും സൗദിയിൽ പ്രവാസിക്ക് ലഭിക്കണം.

CRIME2 weeks ago

സംഘത്തിന്റെ വലയിൽ അകപ്പെടരുതെന്ന് മുന്നറിയിപ്പ്.

CRIME2 weeks ago

സൗദിയിലെ പ്രവാസികൾ അറിയാതെ ചെയ്യുന്ന ഗുരുതരമായ കുറ്റം !!!

CRIME3 weeks ago

സൗദിയിലെ ഹായിലിൽ യുവതി അറസ്റ്റിൽ.

LATEST2 weeks ago

പ്രാത്ഥനകൾക്ക് ഫലം. മുർതസക്ക് എട്ടു വർഷത്തെ തടവ് ശിക്ഷ മാത്രം.

LATEST2 days ago

ഈ സാഹചര്യത്തിൽ ട്രാഫിക് സിഗ്നലിൽ ചുവപ്പ് തെളിഞ്ഞാലും മുന്നോട്ട് പോകണം.

LATEST1 week ago

സൗദിയിൽ തൊഴിലാളിക്ക് വാർഷിക അവധിക്ക് വിമാന ടിക്കറ്റ് നൽകാൻ സ്പോൺസർക്ക് ബാധ്യതയില്ല.

LATEST4 weeks ago

അൽ ബേക്ക് മൂലം നവ ദമ്പതികൾക്കിടയിൽ വിവാഹ മോചനം

CRIME4 days ago

ഫേസ്‌ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യ ജയിലിൽ.

CRIME3 weeks ago

മാതാവിനൊപ്പം വന്നു. ഒറ്റക്ക് തിരികെ നാട്ടിലേക്ക്.

Trending

error: Content is protected !!