Connect with us

CRIME

ഡോ. സംഗീത് ചെറിയാനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആ ആവശ്യം

Published

on

 

പുതുക്കാട് ദേശീയ പാതയിൽ ഡോക്ടറുടെ കാറിടിച്ച് റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച തമിഴ്നാട്ടുകാരൻ മരിച്ച സംഭവത്തിൽ പെരിന്തൽമണ്ണയിലെ ന്യൂറോ സർജനായ സംഗീത് ചെറിയാനെതിരെ നരഹത്യക്ക് ഇന്ത്യൻ പീനൽ കോഡിലെ 304 വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യം. മനഃപൂർവമല്ലാത്ത നരഹത്യക്ക് ഇന്ത്യൻ പീനൽ കോഡിലെ 304 A വകുപ്പാണ് പുതുക്കാട് പോലീസ് ഇപ്പോൾ ഡോക്ടർക്കെതിരെ ചുമത്തിയിരിക്കുന്നത്. 

മാത്രമല്ല വാഹനം കളമശ്ശേരിയിലെ ഷോറൂമിൽ രാത്രി ഏൽപ്പിക്കുമ്പോൾ ഇയാൾ പറഞ്ഞത് കാർ പശുവിനെ ഇടിച്ചതാണ് എന്നാണ്. പോലീസ് അന്വേഷിച്ച് എത്തി കാർ കസ്റ്റഡിയിൽ എടുത്തില്ലായിരുന്നുവെങ്കിൽ യാതൊരു തെളിവും അവശേഷിപ്പിക്കാതെ വെറുമൊരു അജ്ഞാത വാഹന അപകട മരണമായി ഇത് മാറുമായിരുന്നു. അതിനാൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും ഡോക്ടർക്കെതിരെ കേസെടുക്കണം.

സമാനതകളില്ലാത്ത ക്രൂരതയാണ് സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുള്ള ഡോ. സംഗീത് ചെറിയാന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഒരു സഹജീവിയെ കാറിടിച്ച് തെറിപ്പിച്ച് നിർത്താതെ പോയത് അത്യന്തം ഗൗരവതരമാണ്. 

അതിന് ശേഷം കാർ ടോൾ പ്ലാസയിലെ കാമറക്കണ്ണുകളിൽ പെടാതിരിക്കാനായി കാർ തിരിച്ച് വീണ്ടും അപകടം നടന്ന വഴിയിലൂടെ പോകുമ്പോൾ അപകടത്തിൽ പെട്ട തമിഴ്‌നാട് സ്വദേശി ശിവകുമാർ മരണത്തോട് മല്ലടിക്കുന്നതും കണ്ടിട്ടും മുന്നോട്ട് പോയത് ഇയാളിലെ മൃഗീയ വാസനയാണ് വെളിവാക്കുന്നത്. 

മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ സന്നതെടുത്ത് ആരോഗ്യ മേഖലയിലേക്ക് പ്രവേശിച്ച ഉന്നത വിദ്യാഭ്യാസവും സ്ഥാനവുമുള്ള ഒരു വ്യക്തി ഒരാളുടെ മരണത്തിന് കാരണക്കാരൻ ആകുന്നതും ഒരു മനുഷ്യജീവൻ രക്ഷപ്പെടുത്താനുള്ള ചെറിയ ശ്രമം പോലും നടത്താതെ രണ്ടു തവണ അപകടത്തിന് ഇരയായ വ്യക്തിയെ കടന്ന് പോകുന്നതും സാക്ഷര കേരളത്തിൽ അപൂർവ്വമാണ്. 

അത് കൊണ്ട് തന്നെയാണ് ഇയാൾക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുക്കണമെന്ന ആവശ്യം ഉയരുന്നത്. ഡോക്ടറുടെ വാഹനം ഇടിച്ചത് മനപ്പൂർവ്വമല്ലെങ്കിൽ കൂടി ആ കൃത്യം മരണം സംഭവിപ്പിക്കാൻ ഇടയുള്ളതാണെന്ന് അറിയാമായിയുന്നതിനാൽ അയാളെ മരണത്തിന് വിട്ടു കൊടുത്തു കൊണ്ട് സംഭവ സ്ഥലത്ത് നിന്നും പലായനം ചെയ്തതിനാൽ കുറ്റകരമായ നരഹത്യക്ക് തന്നെ കേസെടുക്കണമെന്ന് നിയമ വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു.

ഞായറാഴ്ച അർദ്ധരാത്രിയാണ് പുതുക്കാട് ദേശീയ പാതയിൽ വെച്ച് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തമിഴ്‍നാട്ടിൽ നിന്നും കോഴിത്തീറ്റയുമായി എറണാകുളം ഭാഗത്തേക്ക് പോയിരുന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. 

യാത്രക്കിടയിൽ പുതുക്കാട് വാഹനം നിർത്തി ചായ കുടിക്കുന്നതിനായി ദേശീയ പാത മുറിച്ചു കടക്കുമ്പോഴായിരുന്നു ഡോ. സംഗീത ചെറിയാൻ ഓടിച്ചിരുന്ന ആഡംബര കാർ ഇടിച്ചു തെറിപ്പിച്ചത്. അമിത വേഗതയിൽ വന്ന കാർ ഇടിച്ച് ഇയാൾ ഏറെ ദൂരത്തേക്ക് തെറിച്ചു പോയിരുന്നു. തമിഴ്‌നാട് വില്ലുപുരം സ്വദേശി ശശികുമാറാണ് മരിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

ഇടിച്ചയുടനെ വാഹനം നിർത്താതെ ഡോക്ടർ സ്ഥലം വിട്ടതിനാൽ വാഹനത്തെ പിടികൂടാനോ നമ്പർ തിരിച്ചറിയാനോ സാധിച്ചില്ല. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസിന് ഇടിയുടെ ആഘാതത്താൽ തെറിച്ചു പോയ കാറിന്റെ മുൻഭാഗത്തെ ഫോഗ് ലാംപിന്റെ ഒരു ഭാഗം മാത്രമാണ് ലഭിച്ചത്. എറണാകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോയിരുന്ന വെള്ള നിറത്തിലുള്ള കാറാണ് ഇടിച്ചതെന്ന് ദൃസ്സാക്ഷികളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.

പോലീസിന്റെ കൂടുതൽ അന്വേഷണത്തിൽ അപകട സ്ഥലത്ത് നിന്ന് കണ്ടു കിട്ടിയ ഭാഗം ബി.എം.ഡബ്ലിയു വിഭാഗത്തിൽ പെടുന്ന കാറിന്റേതാണ് എന്ന് പോലീസ് മനസ്സിലാക്കി. ഉടനെ പാലിയേക്കരയിലുള്ള ടോൾ പ്ലാസയിലെ നിരീക്ഷണ കാമറ പോലീസ് പരിശോധിച്ചെങ്കിലും ബി എം ഡബ്ലിയു വിഭാഗത്തിലുള്ള കാർ ആ സമയത്ത് കടന്നു പോയതായി കാണാൻ സാധിച്ചില്ല.

കൂടുതൽ അന്വേഷണത്തിൽ കാർ ടോൾ പ്ലാസയിലെ കാമറയിൽ പതിയുമെന്ന പേടി മൂലം തിരിച്ചു എറണാകുളം ഭാഗത്തേക്ക് പോയതായി മനസ്സിലായി. കാറിന്റെ ചില്ല് തകർന്നതിനാൽ ഏറെ ദൂരം പോകാനാവില്ലെന്ന കണക്കു കൂട്ടലിൽ കാർ വർക്ക്ഷോപ്പുകളിൽ പോലീസ് അന്വേഷണം നടത്തി. കളമശ്ശേരിയിലെ ബി എം ഡബ്ലിയു വർക്ഷോപ്പിൽ കാർ കണ്ടെത്തി.

അപകടത്തിന് ശേഷം പെരിന്തൽമണ്ണയിലേക്കുള്ള യാത്ര റദ്ദാക്കി എറണാകുളം ഭാഗത്തേക്ക് തിരിച്ചു പോയ ഡോ. സംഗീത് ചെറിയാൻ രാത്രി ഒരു മണിക്ക് കളമശ്ശേരിരിയിലെ ഷോറൂമിലെത്തി സെക്യൂരിറ്റിയെ കാറിന്റെ താക്കോൽ ഏൽപ്പിച്ചു മടങ്ങുകയായിരുന്നുവെത്രെ. രാത്രി പശുവിനെ ഇടിച്ചതാണെന്ന കള്ളവും പറഞ്ഞു. പിന്നീട് വർക്ഷോപ്പിൽ നിന്നും കാർ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

error: Content is protected !!