Connect with us

HEALTH

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

Published

on

ഡോക്ടർ രോഗിയെ പീഡിപ്പിച്ചു, നഴ്‌സുമായി അവിഹിത ബന്ധം, മെഡിക്കൽ വിദ്യാർത്ഥികളുമായി അരുതാത്ത ബന്ധങ്ങൾ, രോഗിയുടെ ബന്ധുക്കളെ തന്റെ സ്ഥാനം അല്ലെങ്കിൽ ബന്ധം ഉപയോഗിച്ച് ലൈംഗികമായി ചൂഷണം ചെയ്തു എന്നൊക്കെ അധികമില്ലെങ്കിലും ഇടക്കൊക്കെ നമ്മൾ കേൾക്കാറുണ്ട്. 

ഇവർക്ക് അങ്ങിനെയൊക്കെ ചെയ്യാമോ? ഇവരെ നിയന്ത്രിക്കാൻ പ്രത്യേക നിയമങ്ങളൊന്നുമില്ലേ എന്ന് ചോദിക്കുന്നവരുമുണ്ട്. സാധാരണ ജനങ്ങൾക്ക് ഇത്തരം കാര്യങ്ങളിൽ ബാധകമായുള്ള നിയമങ്ങൾ മുഴുവനും ഡോക്ടർമാർക്കും ബാധകമാണ്. 

എന്നാൽ അതിനൊക്കെ പുറമെ തങ്ങളുടെ പ്രൊഫഷനിൽ രോഗികളെ പരിശോധിക്കുകയും ചികിൽസിക്കുകയും ചെയ്യുമ്പോൾ ലൈംഗികപരമായും സദാചാരപരമായും ഡോക്ടർമാർ പിന്തുടരേണ്ട ചില പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ട്. അക്കാര്യം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അനുശാസിക്കുകയും ചെയ്യുന്നുണ്ട്.

ഡോക്ടർമാർക്ക് തങ്ങളുടെ പ്രൊഫഷനിൽ അല്ലെങ്കിൽ ജോലി ചെയ്യുന്ന വേളയിൽ രോഗികളോട് മാത്രമല്ല , നഴ്സുമാരോട്, കീഴ്ജീവനക്കാരോട്, മെഡിക്കൽ അല്ലെങ്കിൽ നഴ്‌സിംഗ് വിദ്യാർത്ഥികളോട് ഇടപഴകേണ്ടി വരുമ്പോൾ പാലിക്കേണ്ടതായ സദാചാരപരമായ ചില അതിർത്തി രേഖകൾ ഉണ്ട്. അങ്ങിനെയൊന്നുണ്ടോ എന്ന് പല ഡോക്ടർമാർക്കും അറിഞ്ഞുകൂടാ എന്നതാണ് യാഥാർഥ്യം.

കാരണം ചിലപ്പോൾ നിയമപരമായി തെറ്റായി കണക്കാക്കാൻ കഴിയാത്ത ചില പ്രവൃത്തികൾ ധാർമ്മികമായോ പ്രൊഫഷനെ സംബന്ധിച്ചോ അംഗീകരിക്കാൻ കഴിയാത്തതായി വന്നേക്കാം. ഉദാഹരണമായി തന്റെ അടുക്കലേക്ക് ചികിത്സക്ക് വന്ന രോഗിയുമായോ, അല്ലെങ്കിൽ നഴ്‌സുമായോ മെഡിക്കൽ വിദ്യാര്ഥികളുമായോ ലൈംഗികമായ അടുപ്പമോ ബന്ധമോ പുലർത്തുന്നത് പരസ്പര സമ്മത പ്രകാരമാണെങ്കിൽ നിയമ പരമായി അത് കുറ്റമല്ല. എന്നാൽ തൊഴിൽ പരമായി അത് ധാർമ്മികവും തൊഴിൽ സദാചാരത്തിന് എതിരുമാവുന്നു. ഇവിടെയാണ് സദാചാര അല്ലെങ്കിൽ തൊഴിൽപരമായ മൂല്യങ്ങളുടെ ഒരു അതിർത്തി നിർണ്ണയിക്കേണ്ടത് ആവശ്യമായി വരുന്നത്.

ഇന്ത്യൻ മെഡിക്കൽ കൗൺസിലിന് അത്തരമൊരു നിയമാവലിയില്ല. ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി രൂപം നൽകിയിട്ടുള്ള ’ഗൈഡ്‌ലൈൻസ് ഓൺ സെക്ഷ്വൽ ബൗണ്ടറീസ് ഫോർ ഡോക്ടേഴ്സ്’ എന്ന പേരിലുള്ള ഒരു മാർഗ്ഗനിർദ്ദേശക നിയമാവലിയുണ്ട്. അതിൽ മേല്പറഞ്ഞ സന്ദർഭങ്ങളിൽ മേൽപറഞ്ഞ വ്യക്തികളോട് പെരുമാറുമ്പോൾ ഒരു ഡോക്ടർ അവലംബിക്കേണ്ട സദാചാര തത്വങ്ങൾ ഒന്നൊന്നായി എഴുതി റോളു നൽകിയിട്ടുണ്ട്. ഈ മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ തങ്ങളുടെയും മാർഗ്ഗ നിർദ്ദേശക തത്വങ്ങളായി ഏറ്റെടുത്തിട്ടുണ്ട്.  ധാർമ്മികമായി അല്ലെങ്കിൽ തൊഴിൽ പരമായ സദാചാരത്തിന്റെ ഭാഗമായി മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് പിന്തുടരേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ഇതാണെന്ന് മെഡിക്കൽ കൗൺസിൽ ഡോക്ടർമാരോട് നിർദ്ദേശിക്കുന്നു.

യഥാർത്ഥത്തിൽ ബാംഗ്ളൂർ ഡിക്ലറേഷൻ ഗ്രൂപ്പ് എന്ന പേരിൽ ഇന്ത്യയിലെ വിവിധ മെഡിക്കൽ മേഖലകളിലുള്ള ഡോക്ടർമാരുടെ ഒരു സംഘവും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും കൂട്ടായി രൂപം നൽകിയ ഒരു സദാചാര മാർഗ്ഗ നിർദ്ദേശങ്ങളാണിത്. അതിനെ മെഡിക്കൽ കൗൺസിൽ ഏറ്റെടുത്തു എന്നേയുള്ളൂ.

അതിൽ ഡോക്ടർമാർ പുലർത്തേണ്ട സദാചാരപരമായ പല കാര്യങ്ങളും അക്കമിട്ട് പറഞ്ഞിട്ടുണ്ട്. തന്റെ രോഗിക്ക് ഏറ്റവും  തികച്ച പരിചരണം നൽകുക എന്നത് ഒരു ഡോക്ടറുടെ ധാർമ്മികമായ കടമയാണ്. അതിനിടയിലേക്ക് സെക്സ് കടന്നു വരുന്നത് വിശ്വാസത്തെ ദോഷകരമായി ബാധിക്കും. സ്ഥാനം കൊണ്ട് ഡോക്ടർക്കാണ് മേൽക്കൈ എന്നതിനാൽ അവളുമായോ അവനുമായോ യാതൊരു തരത്തിലുമുള്ള സെക്ഷ്വൽ റിലേഷൻഷിപ്പ് ഉണ്ടാക്കാതിരിക്കുക എന്നത് ഡോക്ടറാണ് ഉറപ്പ് വരുത്തേണ്ടത്.

രോഗികളുമായുള്ള ബന്ധത്തിലൂടെ യാതൊരു തരത്തിലുള്ള ലൈംഗികമായ ചൂഷണവും നടക്കുന്നില്ല എന്ന് ഡോക്ടറാണ് ഉറപ്പ് വരുത്തേണ്ടത്. ലൈംഗികം മാത്രമല്ല, വ്യക്തിപരമായോ, സാമൂഹികമായോ, ബിസിനസ് പരമായോ ഉള്ള ചൂഷണവും ഈ ബന്ധത്തിനിടയിൽ കടന്ന് വരാതിരിക്കാൻ ശ്രദ്ധിക്കണം.

രോഗികളുമായുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങളും ഡോക്ടർമാർ ഒഴിവാക്കണം. ഇതിനായി രോഗി മുൻകൈ എടുത്താലും ഡോക്ടർ അതിന് വഴിപ്പെടുന്നത് ഒരു നല്ല മെഡിക്കൽ പ്രാക്ടീസ് അല്ല. നിയമ പ്രകാരം അത് കുറ്റകൃത്യമാണെന്ന് പറയാൻ സാധിക്കില്ലെങ്കിലും മെഡിക്കൽ പ്രൊഫഷനെ സംബന്ധിച്ചിടത്തോളം അത് ലൈംഗിക അതിർത്തി ലംഘനമാണ് (Sexual Boundary Violations )

പരസ്പര സമ്മതത്തോടെ അല്ലാതുള്ള എല്ലാ ലൈംഗിക കൃത്യങ്ങളും കുറ്റകൃത്യമാണ്. അത് ലൈംഗിക ചൂഷണമോ, ലൈംഗിക അതിക്രമമോ, ബലാൽസംഗമോ ആകാം. അത്തരം സന്ദർഭങ്ങളിൽ രാജ്യത്തെ നിലവിലുള്ള നിയമങ്ങളോട് ഉത്തരം പറയാൻ ഡോക്ടർ ബാധ്യസ്ഥനാണ്. 

ഡോക്ടർമാർക്ക് അവരുടെ ജോലിയുടെ ഭാഗമായി രോഗികളുടെ ശാരീരിക പരിശോധനകൾ നടത്തേണ്ടി വരും. അത് ശരിയായ രീതിയിൽ നടത്തി നോട്സുകൾ എഴുതി രേഖയിലാക്കണം. ഉൾഭാഗങ്ങളിൽ പരിശോധനകൾ നടത്തുമ്പോൾ ഗ്ലൗസ് ഉപയോഗിക്കണം. ഭാവിയിൽ തെററിദ്ധാരണകൾ വരാതിരിക്കാൻ പരിശോധനാ കാര്യങ്ങൾ രോഗിയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യണം. തന്റെ കാര്യസാധ്യത്തിന് വേണ്ടിയോ ശരിയല്ലാത്ത രീതിയിലോ ഒരു ഡോക്ടർ രോഗിയുടെ ദേഹ പരിശോധന നടത്താൻ പാടില്ല. 

ചികിത്സയുടെ ഭാഗമായി രോഗികളെ മയക്കി കിടത്തേണ്ടി വരുന്ന അവസരങ്ങളിൽ ഒരു നഴ്സ് നിർബന്ധമായും രോഗിക്കരുകിൽ ഉണ്ടായിരിക്കണം. അനസ്തേഷ്യ നൽകുന്നത് മുതൽ രോഗിക്ക് ബോധം തെളിയുന്നത് വരെ ആ നഴ്സ് രോഗിക്കരികിൽ ഉണ്ടായിരിക്കണം. ഇത് ലൈംഗിക ചൂഷണം തടയുന്നതിന് വേണ്ടി മാത്രമല്ല നല്ലൊരു മെഡിക്കൽ പ്രാക്ടീസ് കൂടിയാണ്. 

ഉത്തരവാദിത്വ പരമായിട്ടായിരിക്കണം ഡോക്ടർമാർ സോഷ്യൽ മീഡിയകൾ കൈകാര്യം  ചെയ്യേണ്ടത്. പ്രൊഫഷന്റെ അതിർത്തികൾ അറിയാതെയാണെങ്കിലും പോലും മറികടക്കരുത്.

രോഗികളോട് മാത്രമല്ല അവരുടെ കുടുംബാംഗങ്ങളോടും  ലൈംഗിക നേട്ടത്തിന് വേണ്ടി രോഗി-ഡോക്ടർ ബന്ധം ദുരുപയോഗപ്പെടുത്താതിരിക്കുക.

ഈ മാർഗ്ഗ നിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുള്ളതിന് വിരുദ്ധമായി ഏതെങ്കിലും തരത്തിലുള്ള പ്രവൃത്തികൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് എത്തിക്സ് കമ്മിറ്റിക്ക് കൈമാറും. ലൈംഗിക അതിർത്തി ലംഘന കേസുകളിൽ എത്തിക്സ് കമ്മിറ്റി പ്രാഥമിക അന്വേഷണം നടത്തും. ആവശ്യമായ കേസുകൾ തൊഴിലിടങ്ങളില്മലൈംഗിക ചൂഷണം തടയുന്നതിന് വേണ്ടി സുപ്രീം കോടതി നിർദ്ദേശ പ്രകാരം രൂപം നൽകിയിട്ടുള്ള അതാത് സ്ഥാപനങ്ങളിലെ ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റിക്ക് കൈമാറും. 

മേല്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ സ്വഭാവം ഉണ്ടെങ്കിൽ അത്തരം കേസുകൾ പോലീസിൽ അറിയിക്കും. തങ്ങളുടെ സഹപ്രവർത്തകരിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള മേൽ പറഞ്ഞ ലംഘനങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഡോക്ടറും ഇക്കാര്യം റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ലൈംഗിക കൃത്യങ്ങളിൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോക്സോ നിയമ പ്രകാരം നിർബന്ധമായും പോലീസിൽ വിവരം അറിയിച്ചിരിക്കണം. 

പ്രഥമദൃഷ്ട്യാ ഈ മാർഗ്ഗ നിർദ്ദേശങ്ങൾ ഡോക്ടർ-രോഗി ബന്ധത്തെ ഉദ്ദേശിച്ചിട്ടുള്ളതാണെങ്കിലും ഇത് സഹപ്രവർത്തകർ, വിദ്യാർത്ഥികൾ, മറ്റു പ്രൊഫഷണലുകൾ എന്നിവരുമായുള്ള ബന്ധങ്ങൾക്കും ബാധകമാണ്. 

Advertisement

HEALTH

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

Published

on

അമിതമായ ചൂട് മൂലം കേരള എക്സ്പ്രസ് ട്രെയിനില്‍ നാല് യാത്രക്കാര്‍ മരിച്ചു. ആഗ്രയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് മരിച്ചത്. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്നാട് സ്വദേശികളാണ് പച്ചയ (80), ബാലകൃഷ്ണന്‍ (67), ധനലക്ഷ്മി (74), സുബ്ബറയ്യ (71) എന്നിവരാണ് മരിച്ചത്. വരാണസിയും ആഗ്രയും അടക്കമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയ തീർത്ഥാടക സംഘത്തിലെ അംഗങ്ങളായിരുന്നു ഇവർ. 68 പേർ ഉൾപ്പെട്ടതായിരുന്നു തീർത്ഥാടക സംഘം.

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ചാണ് നാല് പേരും മരിച്ചത്. ആഗ്ര കഴിഞ്ഞപ്പോള്‍ തന്നെ ഇവർ ശാരീരികമായുള്ള അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നീട് കുറെ കഴിഞ്ഞപ്പോഴേക്കും ഇവർ അബോധാവസ്ഥയിലായി. അമിതമായ ചൂട് മൂലമുള്ള നിർജ്ജലീകരണം ആണ് മരണ കാരണം എന്നാണ് നിഗമനം.

അസ്വാഭാവിക മരണങ്ങൾ ആയതിനാൽ മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം ചെയ്യേണ്ടി വരും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു.

കൊടും ചൂടും അത്യഷ്ണവും മൂലം ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും ജനം വലയുകയാണ്. ഡൽഹിയിൽ 43 ഡിഗ്രിക്ക് മുകളിലാണ് ഇന്നത്തെ താപനില.

Continue Reading

HEALTH

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

Published

on

ആലത്തൂരിലെ ബന്ധു വീട്ടിൽ നിന്നും ഒറ്റപ്പാലത്തെ വീട്ടിലേക്ക് പോകുന്ന വഴി അജ്ഞാത വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ മൂന്ന് സഹോദരങ്ങളുടെ ചികിത്സാ സഹായ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് അധികൃതർ തടഞ്ഞ് വെച്ചതായി ആരോപണം.

പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലാണ് ഒറ്റപ്പാലത്തെ ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

വാഹനം ഇടിച്ച് പരിക്കേറ്റ കുട്ടികൾക്ക് ചികിത്സാ സഹായം നൽകണമെന്ന അപേക്ഷയുമായി ഫിറോസ് കുന്നംപറമ്പിൽ ഫേസ്‌ബുക്ക് ലൈവിൽ വന്നിരുന്നു. മുപ്പത്തിനാല് മണിക്കൂറുകൾക്കകം തന്നെ ഒരു കോടി പതിനേഴ് ലക്ഷം രൂപ ചികിത്സാ സഹായ അക്കൗണ്ടിലേക്ക് ലഭിച്ചു.

പക്ഷെ പണം പിൻവലിക്കാനായി ബാങ്കിനെ സമീപിക്കുമ്പോൾ ചികിത്സക്കായി പണം നൽകുന്നില്ലെന്നാണ് ഫിറോസിന്റെ പരാതി. പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പണം തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് ഫിറോസ് പറയുന്നു. ആകെ പത്ത് ലക്ഷം രൂപ മാത്രമാണ് ബാങ്ക് തന്നതെന്നും പിന്നീട് പണം തരുന്നില്ല എന്നും ഫിറോസ് ആരോപിക്കുന്നു.

പരിക്കേറ്റ സഹോദരങ്ങളുടെ ചികിത്സക്ക് ആവശ്യമുള്ളത് കഴിച്ച് ബാക്കിയുള്ള പണം മറ്റു രോഗികള്‍ക്ക് കൊടുക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷെ പണം പിന്‍വലിക്കാനോ മറ്റു രോഗികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനോ ബാങ്ക് അനുവദിക്കുന്നില്ലെന്ന് ഫിറോസ് പറയുന്നു.

ആദ്യം അക്കൗണ്ട് തുറന്നിരുന്നത് കുട്ടികളുടെ ഉമ്മയുടെ പേരിലാണ്. പക്ഷെ ഭീമമായ തുകയായത് കൊണ്ട് പിന്നീട് മറ്റൊരാളെക്കൂടി ചേര്‍ത്ത് ജോയിന്റ് അക്കൗണ്ടാക്കുകയാണ് ചെയ്തത്. പണം പിന്‍വലിക്കാനായി ബാങ്കിൽ ചെന്ന് ചെക്ക് ആവശ്യപ്പെട്ടപ്പോൾ ബാങ്ക് ചെക്ക് തന്നില്ല. പണം മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് പറഞ്ഞപ്പോള്‍ അതിന് അനുവദിച്ചില്ല.

പിന്നീട് അഭിഭാഷകൻ ബാങ്കുമായി സംസാരിച്ചപ്പോള്‍ വിത്തഡ്രോവല്‍ ചെക്ക് ഒപ്പിട്ട് തന്നാല്‍ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടതിന് ശേഷം പണം തരാമെന്ന് പറഞ്ഞിരുന്നതായും എന്നാൽ ആറു ദിവസമായെന്നും ഇതുവരെ പണം ലഭിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും ഫിറോസ് പറയുന്നു.

പതിനഞ്ചാം തിയ്യതിക്കകം പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്നും ഫേസ്‌ബുക്ക് ലൈവിലൂടെ ഫിറോസ് വ്യക്തമാക്കി.

Continue Reading

HEALTH

വൃഷണം നീക്കം ചെയ്തു. കിംഗ് ഫൈസൽ ആശുപത്രിയിലെ 10 പേർക്കെതിരെ കേസ്.

Published

on

ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ബാലന്റെ വൃഷണങ്ങൾ നീക്കം ചെയ്യേണ്ടി വന്നുവെന്ന് പരാതി. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തായിഫിലെ കിംഗ് ഫൈസൽ ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാർക്കും അഡ്മിനിസ്ട്രേറ്റർമാരും ഉൾപ്പെടെ പത്ത് പേർക്കെതിരെ ആരോഗ്യ മന്ത്രാലയം നടപടി തുടങ്ങി.

കുട്ടിയുടെ മാതാവാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. സമയത്തിന് എത്തിച്ചിട്ടും കുട്ടിയെ പരിശോധിക്കാൻ വളരെ അധികം സമയം എടുത്തെന്നും ഇത് കുട്ടിയുടെ ആരോഗ്യ നില വഷളാക്കിയെന്നും ഇത് മൂലമാണ് കുട്ടിയുടെ ബീജ ഗ്രന്ഥികളും വൃഷണങ്ങളും നീക്കം ചെയ്യേണ്ടി വന്നതെന്നും പിതാവ് സുൽത്താൻ അൽ ഹാരിതി പരാതിയിൽ വ്യക്തമാക്കുന്നു.

എന്നാൽ കുട്ടിക്ക് ആരോപിക്കപ്പെടുന്ന ഗുരുതരാവസ്ഥ ഇല്ലെന്നും കുട്ടിയുടെ ഒരു വൃഷണം മാത്രമാണ് നീക്കം ചെയ്യേണ്ടി വന്നതെന്നും മറ്റു വൃഷണം ശരിയായ അപകടമില്ലാത്ത അവസ്ഥയിൽ ആണെന്നുമാണ് തായിഫിലെ ആരോഗ്യ വകുപ്പിന്റെ പ്രതികരണം.

പരാതി ലഭിച്ചതായും കേസ് ഫയൽ ശരിയ മെഡിക്കൽ കമ്മിറ്റിക്ക് അയച്ചു കൊടുത്തതായും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കുട്ടിയുടെ ചികിത്സക്ക് ഉത്തരവാദികളായ പത്തു പേരുടെ പേരുകൾ കേസ് ഫയലിൽ ഉൾപ്പെടുത്തിയത്.

ഈ വിഷയം അധികൃതർ വളരെ ഗൗരവമായി തന്നെയാണ് എടുത്തിട്ടുള്ളത്. മെഡിക്കൽ കമ്മിററിക്ക് പുറമെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ, കണ്ട്രോൾ ആൻഡ് ഇൻവെസ്റ്റിഗേഷന് ബോർഡ് (സി ഐ ബി), ദേശീയ അഴിമതി വിരുദ്ധ കമ്മീഷൻ തുടങ്ങിയ സമിതികളും ഈ വിഷയം പിന്തുടരുന്നുണ്ട്.

Continue Reading
KERALA1 month ago

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

KERALA2 months ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KERALA2 months ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST3 months ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST3 months ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST3 months ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA3 months ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA3 months ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH3 months ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA3 months ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME3 months ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME3 months ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA3 months ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH3 months ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

KERALA3 months ago

അന്ന് ഗദ്ദാമ. ഇന്ന് പ്രശസ്തയായ എഴുത്തുകാരി. ഇത് ആട് ജീവിതമല്ല, അത്ഭുത ജീവിതം.

Trending

error: Content is protected !!