Connect with us

LATEST

5ജി നെ​​റ്റ്​വ​​ർ​​ക്കി​​ലൂ​​ടെ ഫോ​​ൺ ചെ​​യ്ത ലോ​​ക​​ത്തെ ആ​​ദ്യ​​ രാഷ്ട്രം ഖത്തർ.

Published

on

5G നെ​​റ്റ്​വ​​ർ​​ക്കി​​ലൂ​​ടെ ഫോ​​ൺ ചെ​​യ്ത ലോ​​ക​​ത്തെ ആ​​ദ്യ​​രാ​​ഷ്ട്ര​​മെ​​ന്ന ഖ്യാ​​തി ഖ​​ത്ത​​റി​​ന്​​.

ഖത്തർ ഗതാ​​ഗ​​ത, വാ​​ർ​​ത്താ​​വി​​നി​​മ​​യ​​മ​​ന്ത്രി ജാ​​സിം സെയ്​​​ഫ് അ​​ൽ സു​​ലൈ​​തി​​യാ​​ണ് ആ​​ദ്യ​​മാ​​യി 5G നെ​​റ്റ്​വർ​​ക്കി​ലൂ​​ടെ ഫോ​​ൺ ചെ​​യ്ത​​ത്. ഇ​​ൻ​​റ​​ർ​​നാ​​ഷ​​ണ​​ൽ ടെ​​ലി​​ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ യൂ​​ണി​​യ​​ൻ (ഐ ​​ടി യു) ​​സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ  ഹു​​ലി​​ൻ ഴാ​​വോ​​യാ​​ടാണ് സുലൈതി 5G ​​കോളിലൂടെ സംസാരിച്ചത്.

വോ​​ഡ​​ഫോ​​ൺ 5G ​​നെ​​റ്റ്​വർ​​ക്കിലൂടെയാണ് ഇരുവരും സംസാരിച്ചത്. ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അലി അൽ മന്നായിയുടെയും ഖത്തറിലെ വൊഡാഫോൺ ഉന്നത ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തിലായിരുന്നു ആദ്യ സംഭാഷണം.

ഖത്തർ ദേശായ് ദിനത്തിൽ മന്ത്രി അൽ സുലൈതി 5G ഉപയോഗിച്ച്‌ ഖത്തറിൽ ആദ്യ ആഭ്യന്തര കോൾ വിളിച്ചിരുന്നു. ഖത്തർ മ്യൂസിയത്തിൽ നിന്ന് കത്താറയിലെ വൊഡാഫോൺ ഓഫീസിലേക്കായിരുന്നു വിളിച്ചത്.

ഡി​​ജി​​റ്റ​​ൽ ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ മേ​​ഖ​​ല​​യി​​ലെ  ഏ​​റ്റ​​വും പു​​തി​​യ സാ​​ങ്കേ​​തി​​ക​​ സംവിധാനമാണ് 5G യിലൂടെ ഖത്തർ നടപ്പിലാക്കിയിക്കുന്നത്. ​

വൊഡാഫോണിനും ഖത്തറിനും ഇത് മറക്കാൻ പറ്റാത്ത നിമിഷമാണെന്നും സാങ്കേതിക വിദ്യയുടെ പുതു ചരിത്രം ഖത്തറിൽ തങ്ങളിലൂടെ രചിക്കാനായതിൽ സന്തോഷവും അഭിമാനവുമെണ്ടെന്നും ഖത്തർ വൊഡാഫോൺ സി.ഇ.ഓ ഷെയ്ക്ക് ഹമദ് ബിൻ അബ്ദുല്ല അൽ താനി പറഞ്ഞു.

അബു ഹമൂർ, അൽ വാബ്‌, അൽ അസീസിയ, മാമൂറ, റയ്യാൻ, ഉം സലാൽ മുഹമ്മദ് സൂഖ് വാഫിഖ് എന്നിവിടങ്ങളിൽ താമസിയാതെ തന്നെ 5G സേവനം ആരംഭിക്കും.

വോ​​ഡ​​ഫോ​​ണി​​ന് പു​​റ​​മേ, ഉ​​രീ​​ദു​​വും നേ​​ര​​ത്തെ 5G നെ​​റ്റ്​വർ​​ക്ക് ലോ​​ഞ്ച് ചെ​​യ്തി​​രു​​ന്നു. നിമിഷ വേഗത്തിനുള്ളിൽ ദൈർഘ്യമുള്ള മൂവീ ഫയലുകളും വീഡിയോകളും ഡൗൺലോഡ് ചെയ്യാൻ സാധ്യമാകും. ബിസിനസ് രംഗത്തും വൻ മാറ്റങ്ങൾക്ക് 5G നെറ്റ് വർക്ക് കാരണമാകും.

LATEST

മക്കയിലെ മനോഹരമായ ക്ലോക്ക് ടവർ വിസ്മയം, നിങ്ങൾ അറിയാത്ത ചില കാര്യങ്ങൾ.

Published

on

സൗദി അറേബ്യയിലെ മക്കയിലെ വിശുദ്ധ ഹറമിലേക്കുള്ള യാത്രയിൽ 17 കിലോമീറ്ററുകൾ അകലെ നിന്നേ കാണാം മക്കയിലെ ക്ളോക്ക് ടവർ മക്ക ക്ളോക്ക് റോയൽ ടവർ. 76 നില കെട്ടിട ഉയരമുള്ള റോയൽ ടവറിന്റെ ഏറ്റവും മുകളിലാണ് ഭീമാകാര ഘടികാരം കാണുന്നത്.

റോയൽ ടവറിന് പലർക്കും അറിയാത്ത ചില പ്രത്യേകതകൾ ഉണ്ട്. ജർമ്മനി, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ ണിഞ്ഞുള്ള എൻജിനീയർമാരും യൂറോപ്പിൽ നിന്നുള്ള വിദഗ്ധരും ഒപ്പം കേരളത്തിലെ മാപ്പിള ഖലാസികളും ക്ളോക്ക് ടവറിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.

601 മീറ്റർ ഉയരമുണ്ട് മസ്ജിദുൽ ഹറമിനോട് ചേർന്ന് നിൽക്കുന്ന അബ്രാജ് അൽ ബൈത്ത് എന്നറിയപ്പെടുന്ന ഈ റോയൽ ടവറിന്. അതായത് 1972 അടി ഉയരം.

സൗദി അറേബ്യയിലെ ഏറ്റവും വലുതും ലോകത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ളവയിൽ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ ടവറാണ് റോയൽ ക്ളോക്ക് ടവർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവർ ആയ ബുർജ്ജ് ഖലീഫയ്ക്ക് 828 മീറ്ററാണ് ഉയരം. ഒറ്റക്ക് നിൽക്കുന്ന നാലാമത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം കൂടിയാണ് റോയൽ ക്ളോക്ക് ടവർ. ലോക പ്രശസ്തമായ ലണ്ടനിലെ ബിഗ് ബെന്നിന്റെ ആറിരട്ടി വലിപ്പമുണ്ട് റോയൽ ക്ളോക്ക് ടവറിന്.

ലോകത്തിലെ ഏറ്റവും വലിയ ക്ളോക്ക് ടവറായ മക്ക ക്ളോക്ക് ടവർ മക്കയിലേക്കുള്ള യാത്രയിൽ 17 കിലോമീറ്റർ അകലെ നിന്നെ സമയം കാണാൻ സാധിക്കുന്ന തരത്തിലാണ് നിർമിച്ചിട്ടുള്ളത്.

ഇത്രയേറെ വലുതും ലോകത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളിൽ മുൻപന്തിയിലുള്ളതും ആണെങ്കിൽ കൂടി ക്ളോക്ക് ടവർ മുഴുവനായും നിർമ്മിക്കാനെടുത്ത വെറും ആറു വർഷം മാത്രമാണ്. 15 ബില്യൺ ഡോളറാണ് മക്ക റോയൽ ക്ളോക്ക് ടവർ ഹോട്ടൽ പ്രൊജക്റ്റിന്റെ മൊത്തം നിർമ്മാണ ചിലവ്.

ഏഴ് വ്യത്യസ്ത കെട്ടിടങ്ങളാണ് മുഴുവൻ പ്രൊജക്റ്റിനും ഉള്ളത്. ഈ ഏഴ് ടവറുകൾ അടങ്ങിയ കിംഗ് അബ്ദുൽ അസീസ് എൻഡോവ്മെന്റ് പദ്ധതിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിലാണ് ക്ളോക്ക് ടവർ സ്ഥിതി ചെയ്യുന്നത്. അതിൽ അപ്പാർട്ട്മെന്റുകളും ലക്ഷുറി ഹോട്ടലുകളും ബഹുനില ഷോപ്പിംഗ് മാളും പ്രവർത്തിക്കുന്നുണ്ട്. 3000 മുറികളും സ്യൂട്ട് റൂമുകളുമുണ്ട്. മൊത്ത തറ നിരപ്പിന്റെ വിസ്തീർണ്ണം കണക്കാക്കുകയാണെങ്കിൽ പതിനഞ്ചു ലക്ഷം മീറ്റർ സ്‌ക്വയർ വിസ്തീർണ്ണം വരും മക്ക ക്ളോക്ക് ടവർ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക്. ഇത് ലോകത്തിൽ തന്നെ ഏറ്റവും ബൃഹത്തായതാണ്.

98 മില്യൺ ഗ്ളാസ് മൊസൈക് ടൈലുകൾ കൊണ്ടാണ് ക്ളോക്ക് ടവർ കോംപ്ളക്സിനെ അലങ്കരിച്ചിട്ടുള്ളത്. ഏറ്റവും മുകളിലെ ചന്ദ്രകലക്ക് 23 മീറ്റർ വലിപ്പമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ചന്ദ്രകലയാണിത്. ഇത് അലങ്കരിച്ചിട്ടുള്ളത് സ്വർണ്ണം കൊണ്ടാണ്. ക്ളോക്കിന്റെ ആകെ ഭാരം 36000 ടൺ ആണ്.

ക്ളോക്ക് ടവറിന് നാല് മുഖങ്ങളാണുള്ളത്. 43 മീറ്റർ വിസ്തീർണ്ണമാണ് ഓരോ മുഖത്തിനും ഉള്ളത്. ഇരുപത് ലക്ഷം എൽ ഇ ഡി ലൈറ്ററുകളാണ് ക്ളോക്ക് ടവർ അകലെ നിന്നേ വ്യക്തമായി കാണുന്നതിനായി ക്ളോക്കിന്റെ നാല് മുഖത്തും സജ്ജീകരിച്ചിട്ടുള്ളത്.

പകൽ സമയത്ത് ഡയലുകൾ വെള്ള നിറത്തിലും സൂചികൾ അടക്കമുള്ള അടയാളങ്ങൾ കറുപ്പ് നിറത്തിലും രാത്രിയിൽ പച്ച നിറത്തിലും അടയാളങ്ങൾ വെള്ള നിറത്തിലുമാകും കാണുക. ക്ളോക്കുകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള സ്പീക്കറുകളിലൂടെ ഏഴു കിലോമീറ്റർ ദൂരം ഹറമിൽ നിന്നുള്ള ബാങ്ക് വിളി കേൾക്കാൻ സാധിക്കും. ബാങ്ക് വിളി സമയത്ത് ക്ളോക്കുകൾ വർണ്ണാഭമാകും. ഇതിൽ നിന്നും പച്ചയും വെള്ളയും നിറത്തിലുള്ള 21000 ലൈറ്റുകൾ കാണാൻ സാധിക്കും. ഈ ലൈറ്റുകൾ മുപ്പത് കിലോമീറ്റർ ദൂരത്ത് നിന്നും കാണാൻ സാധിക്കും.

Continue Reading

LATEST

18 രഹസ്യ ചേരുവകളുടെ രുചിക്കൂട്ടായ സൗദിയിലെ പ്രിയപ്പെട്ട അൽ ബൈക്ക്.

Published

on

സൗദി അറേബ്യയിലെ ഏറ്റവും ജനപ്രീതിയുള്ള ഫാസ്റ്റ്‌ ഫുഡ്‌ റസ്‌റ്റോറന്‍റ് ശൃംഖലയാണ് അല്‍ ബൈക്ക്‌. ബ്രോസ്റ്റഡ് ചിക്കന്‍ ആണ് അല്‍ ബൈക്കിന്റെ പ്രധാനപ്പെട്ട വിഭവം. അതിന്റെ തനതായ രുചി മൂലം പ്രവാസികളുടെയും സ്വദേശികളുടെയും വന്‍ തിരക്കാണ് അല്‍ ബൈക്ക്‌ ഔട്ട്‌ ലെറ്റുകളില്‍ കാണുന്നത്. പ്രത്യേക രുചിക്കൂട്ടുകളിലൂടെ തയ്യാറാക്കിയെടുക്കുന്ന അല്‍ ബൈക്ക്‌ ബ്രോസ്റ്റഡ് വിഭവങ്ങള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതും അതേ നിലവാരത്തിലുള്ള മാക്‌ഡോണാള്‍ഡ്, കെ.എഫ.സി തുടങ്ങിയവയുടെ ബ്രോസ്റ്റഡ് ചിക്കന്‍ വിഭവങ്ങളെക്കാള്‍ 30 ശതമാനം വരെ വിലകുറവുള്ളതും ആണ്. ഇതാണ് കൂടുതല്‍ ആളുകളെ അല്‍ ബൈക്കിലേക്ക് ആകര്‍ഷിക്കുന്നത്.

ഒന്നിലധികം തവണ ലോകത്തിലെ ഏറ്റവും മികച്ച പത്തു ഭക്ഷണ ശൃംഖലകളെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ മികച്ച സ്ഥാനത്ത് അൽബൈക്ക് ഉണ്ടായിരുന്നു. 2011 ൽ ഏഴാം സ്ഥാനത്തു വന്നത് അന്ന് സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ മാത്രമുണ്ടായിരുന്ന അല്‍ ബൈക്ക്‌ ആയിരുന്നു.

ഷക്കൂര്‍ അബുഗസാലയാണ് 1974 ല്‍ ജിദ്ദയിലെ പഴയ എയര്‍പോര്‍ട്ട് റോഡിലെ തന്റെ പഴയ വെയര്‍ഹൗസില്‍ ആദ്യത്തെ പ്രഷര്‍ ഫ്രൈഡ് ചിക്കന്‍ റെസ്റ്റോറന്റ്റ്‌ തുടങ്ങിയത്. ഇത്തരത്തിലുള്ള ചിക്കന്‍ വിഭവം അന്ന് സൗദി അറേബ്യയില്‍ ആദ്യമായിരുന്നു. ആദ്യ കാലഘട്ടത്തില്‍ വില്‍പ്പന കുറവായിരുന്നു. ആദ്യത്തെ മൂന്നു മാസം ദിവസത്തില്‍ നൂറില്‍ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ചിക്കന്‍ വിഭവങ്ങള്‍ നല്‍കാന്‍ അബുഗസാലക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കടയുടെ മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിരകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

1976 ല്‍ ഷക്കൂര്‍ അബുഗസാല കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു. പിതാവിന്റെ മരണത്തോടെ യൂണിവേഴ്സിറ്റി ബിരുദധാരിയായ മകന്‍ ഇഹ്സാന്‍ അബുഗസാല പിതാവിന്റെ സംരംഭങ്ങളുടെ നേതൃത്വം ഏറ്റെടുത്തു. 1982 ല്‍ പഠനം കഴിഞ്ഞതോടെ ഇളയ സഹോദരനായ റമി ഗസാലയും ബിസിനസ്സില്‍ ചേര്‍ന്നു.

ആ സമയത്ത് ജിദ്ദയില്‍ മാത്രം നാന്നൂറോളം ബ്രോസ്റ്റഡ് ചിക്കന്‍ വില്‍ക്കുന്ന കടകളുണ്ടായിരുന്നു. കിടമത്സരത്തെ മറികടക്കണമെങ്കില്‍ ഏതെന്കിലും പ്രത്യേകതയുള്ള വിഭവങ്ങള്‍ ആവശ്യമായിരുന്നു. ആ സഹോദരങ്ങള്‍ തങ്ങളുടെ മൂന്നു വര്‍ഷത്തെ നീണ്ട പരിശ്രമത്തിനു ശേഷം 1984 ല്‍ 18 രഹസ്യ ചേരുവകളടങ്ങിയ രുചിക്കൂട്ട് തയ്യാറാക്കിയെടുത്തു.

എന്നും വൈകുന്നേരങ്ങളില്‍ അജ്ഞാത കേന്ദ്രത്തില്‍ വെച്ച് തയ്യറാക്കിയെടുക്കുന്ന ഈ രുചിക്കൂട്ട് ജിദ്ദയിലെ പ്രധാന അടുക്കളയിലേക്കു കൊണ്ട് വന്നിട്ടാണ് അല്‍ ബൈക്ക്‌ ബ്രോസ്റ്റഡ് ചിക്കന്‍ തയ്യാറാക്കിയിരുന്നത്. വളരെ പെട്ടെന്ന് തന്നെ അല്‍ ബൈക്കിന്റെ രുചിക്കൂട്ട് ജിദ്ദയില്‍ പേരെടുത്തു. കടകളില്‍ വന്‍തിരക്കും അനുഭവപ്പെട്ടു തുടങ്ങി.

1986 ല്‍ ആണ് അല്‍ ബൈക്ക്‌ ഒരു ട്രേഡ്മാര്‍ക്ക് ആയി സൗദി അറേബ്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇഹ്സാനും ഭാര്യ ലൈലയും ചേര്‍ന്നാണ് അല്‍ ബൈക്കിന്റെ ഇപ്പഴത്തെ ലോഗോ രൂപ കല്‍പ്പന ചെയ്തത്.

ഇഹ്സാന്‍ അബു ഗസാല്‍ ആണ് അല ബൈക്ക്‌ ഫുഡ്‌ സിസ്റ്റംസ് ഗ്രൂപ്പ്‌ ഓഫ് കമ്പനികളുടെ ഇപ്പോഴത്തെ ബോര്‍ഡ്‌ ചെയര്‍മാന്‍. ആരംഭ കാലത്തും പിന്നീടും രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രവിശ്യകളിലെ നഗരങ്ങളായ ജിദ്ദയിലും മക്കയിലും മദീനയിലും യാമ്പുവിലും മാത്രമായി ഒതുങ്ങി നിന്നിരുന്ന അൽബൈക്ക് അടുത്ത കാലത്താണ് മറ്റു പ്രവിശ്യകളിൽ ഔട്ലെറ്റുകൾ തുടങ്ങുന്നത്.

കിടമല്‍സരം തടയുന്നതിന്റെ ഭാഗമായാണ് അല്‍ ബൈക്ക്‌ ഔട്ട്‌ ലെറ്റുകള്‍ പടിഞ്ഞാറന്‍ പ്രവിശ്യക്ക് പുറത്തു സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അടുത്തകാലം വരെ അനുവാദം നൽകാഞ്ഞത് എന്നായിരുന്നു ശ്രുതി. എന്നാല്‍ അതിനെ കുറിച്ച് പല ഊഹാപോഹങ്ങളും നിലനില്‍ക്കുന്നു.

Continue Reading

LATEST

ഈ കാര്യങ്ങൾ കൊണ്ട് നിങ്ങളുടെ വിസ നിരസിക്കപ്പെടാം.

Published

on

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾക്ക്  നിസ്സാരമെന്ന് തോന്നുന്ന ഈ കാര്യങ്ങൾ കൊണ്ട് നിങ്ങളുടെ യു.എ.ഇ യിലേക്കുള്ള വിസ അപേക്ഷകൾ നിരസിക്കപ്പെടുകയോ കാലതാമസം സംഭവിക്കുകയോ ചെയ്യും 

ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വർഷവും ജോലിക്കായും സന്ദർശനത്തിനായും മറ്റും യു.എ.ഇ യിൽ എത്തുന്നത്. ഇവിടുത്ത വിസക്ക് അപേക്ഷിക്കുമ്പോൾ നമ്മൾ ചില കാര്യങ്ങളിൽ ഉറപ്പു വരുത്തേണ്ടതായിട്ടുണ്ട്. പല കാരണങ്ങൾ കൊണ്ടും വിസ അപേക്ഷകൾ നിരസിക്കപ്പെടാറുണ്ട്. സാധാരണയായി വിസക്കുള്ള അപേക്ഷകൾ നിരസിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ ഇവയൊക്കെയാണ്.

കൈ കൊണ്ട് എഴുതിയ പാസ്പോർട്ട് ആണോ നിങ്ങളുടേത്. ഉടനെ മാറ്റിക്കൊള്ളൂ.  കൈ കൊണ്ട് എഴുതിയ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് യു.എ.ഇ യിലേക്ക് പ്രവേശിക്കുക സാധ്യമല്ല. അത്തരം പാസ്‌പോർട്ടുകൾ ആണെങ്കിൽ നിങ്ങളുടെ വിസ അപേക്ഷകൾ നിരസിക്കപ്പെടും.

നിങ്ങൾ വിസക്ക് അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കുക. അപേക്ഷയിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടെങ്കിൽ വിസ അപേക്ഷ നിരസിക്കപ്പെടും. ഉദാഹരണമായി പാസ്പോർട്ട് നമ്പറിൽ ഉള്ള തെറ്റ് മുതലായവ മൂലം വിസ അപേക്ഷകൾ നിരസിക്കപ്പെടുകയോ കാലതാമസം വരികയോ ചെയ്യും.

നിങ്ങളുടെ പാസ്‌പോട്ടിലെ ഫോട്ടോ നിറം മങ്ങിയതോ വ്യക്തമല്ലാത്തതോ ആണെങ്കിൽ വിസ അപേക്ഷ നിരസിക്കപ്പെടുകയോ കാലതാമസം വരികയോ ചെയ്യും.

മുൻപ് നിങ്ങൾ യു.എ.ഇ സന്ദർശിക്കുകയോ ഇവിടെ ജോലിയെടുക്കുകയോ ചെയ്തിട്ടുണ്ടോ? ആ സമയത് ഏതെങ്കിലും തരത്തിലുള്ള കുറ്റ കൃത്യങ്ങളിൽ ഉൾപ്പെട്ടതിനു പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ ? എങ്കിൽ നിങ്ങള്ക്ക് യു.എ.ഇ യിലേക്കുള്ള പ്രവേശനം ദുഷ്കരമായിരിക്കും. കുറ്റകൃത്യങ്ങൾ, അധാർമ്മിക പ്രവർത്തനങ്ങൾ, ചതി, വഞ്ചന എന്നിവക്ക് ശിക്ഷിക്കപ്പെടുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ വിസ അപേക്ഷകൾ നിരസിക്കപ്പെടും.

നിങ്ങൾ മുൻപ് യു.എ.ഇ യിൽ ജോലി ചെയ്യുകയും പിന്നീട് ആ വിസ കാൻസൽ ചെയ്യാതെ രാജ്യം വിട്ടു പോകുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് പുതിയ വിസ ലഭിക്കില്ല. പുതിയ വിസ ലഭിക്കണമെങ്കിൽ നിങ്ങളുടെ പി.ആർ.ഓ എമിഗ്രെഷൻ വകുപ്പിൽ പോയി പഴയ വിസ കാൻസൽ ചെയ്യണം. എങ്കിലേ  നിങ്ങൾക്കു പുതിയ വിസക്കുള്ള അപേക്ഷ നൽകാൻ സാധിക്കൂ.

നിങ്ങൾ മുൻപ് സന്ദശന വിസക്ക് അപേക്ഷിക്കുകയും വിസ ലഭിച്ചതിനു ശേഷം രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ വിസ അപേക്ഷ സ്വീകരിക്കപ്പെടില്ല. ഇക്കാര്യത്തിൽ മുകളിൽ പറഞ്ഞ പോലെ തന്നെ ട്രാവൽ ഏജൻസിയുടെ പി.ആർ.ഓ അല്ലെങ്കിൽ സ്പോൺസർ എമിഗ്രെഷൻ വകുപ്പിൽ പോയി പഴയ വിസ കാൻസൽ ചെയ്യേണ്ടി വരും.

 നിങ്ങൾ മുൻപ് ഒരു തൊഴിൽ വിസയ്ക്കായി അപേക്ഷ നൽകുകയും പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ മുകളിൽ സൂചിപ്പിച്ച പോലെ തന്നെ ട്രാവൽ ഏജൻസിയുടെ പി.ആർ.ഓ അല്ലെങ്കിൽ സ്പോൺസർ എമിഗ്രെഷൻ വകുപ്പിൽ പോയി പഴയ തൊഴിൽ വിസ കാൻസൽ ചെയ്യേണ്ടി വരും.

Continue Reading
LATEST4 hours ago

മക്കയിലെ മനോഹരമായ ക്ലോക്ക് ടവർ വിസ്മയം, നിങ്ങൾ അറിയാത്ത ചില കാര്യങ്ങൾ.

LATEST6 hours ago

18 രഹസ്യ ചേരുവകളുടെ രുചിക്കൂട്ടായ സൗദിയിലെ പ്രിയപ്പെട്ട അൽ ബൈക്ക്.

LATEST8 hours ago

ഈ കാര്യങ്ങൾ കൊണ്ട് നിങ്ങളുടെ വിസ നിരസിക്കപ്പെടാം.

LATEST13 hours ago

അന്നം തേടി വന്ന വിദേശികൾ സൗദി അറേബ്യയെ വിറപ്പിച്ച നാളുകൾ.

CRIME16 hours ago

കുടുക്കിയത് കടയുടമയുടെ ജാഗ്രത.

LATEST18 hours ago

സൗദിയിൽ അടുത്ത വർഷം മുതൽ ലെവി ഇളവ് അനുവദിക്കുമെന്ന് മന്ത്രാലയം.

LATEST1 day ago

മക്കയിൽ 2000 ലധികം മൃതദേഹങ്ങൾ മറവ് ചെയ്ത മലയാളി.

LATEST1 day ago

സൗദിയിലെ സാമ്പത്തിക ബാധ്യത കേരളത്തിൽ പിരിച്ചെടുക്കാനാവില്ല.

CRIME1 day ago

സൈബർ കേസിൽ ഉൾപ്പെട്ടാൽ പ്രവാസിക്ക് കേസ് തീരുന്നത് വരെ തിരിച്ചു പോകാനാവില്ല.

KERALA1 day ago

ഇരുവരെയും പിടികൂടിയത് അസമിൽ നിന്നും സാഹസികമായി. ഇരുവരും ജയിലിൽ.

LATEST2 days ago

തൊഴിലാളികൾക്ക് നല്ല കാലം. സൗദിയുടെ തൊഴിൽ മേഖലയിൽ വൻ മാറ്റങ്ങൾ വരുന്നു.

LATEST2 days ago

സമയത്തിന് ഇഖാമ പുതുക്കാത്തവരെ നാട് കടത്തുമെന്ന് സൗദി ജവാസാത്.

LATEST2 days ago

കുഴഞ്ഞു വീണത് താമസ സ്ഥലത്തെ ബാത്‌റൂമിൽ.

LATEST2 days ago

ഈ സാഹചര്യത്തിൽ ട്രാഫിക് സിഗ്നലിൽ ചുവപ്പ് തെളിഞ്ഞാലും മുന്നോട്ട് പോകണം.

LATEST2 days ago

നിങ്ങൾ സൗദിയിലെ പ്രവാസിയാണെങ്കിൽ തീർച്ചയായും ഈ മുൻകരുതലുകൾ എടുക്കുക.

INDIA1 week ago

ഇക്കാര്യം അറിഞ്ഞാൽ എയർപോർട്ടുകളിൽ നിങ്ങളുടെ ഒരു സാധനവും നഷ്ടപ്പെടില്ല.

KERALA2 weeks ago

മലയാളികളുടെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സർവീസ് പുനരാരംഭിക്കുന്നു.

LATEST1 week ago

സൗദിയിലേക്ക് ഫാമിലിയെ കൊണ്ട് വരാൻ സാധിക്കുന്ന 224 ഇഖാമ പ്രൊഫഷനുകൾ.

CRIME2 weeks ago

സൗദിയിലേക്ക് ആദ്യമായി വരുന്നവരും അവധി കഴിഞ്ഞു വരുന്നവരും പ്രത്യേകം ശ്രദ്ധിക്കുക.

LATEST7 days ago

മക്ക, ജിദ്ദ പരിശോധന: അഞ്ഞൂറോളം ഇന്ത്യക്കാർ നാടുകടത്തൽ കേന്ദ്രത്തിൽ.

LATEST5 days ago

ഈ പണം എക്സിറ്റിൽ പോകുമ്പോഴും കഫാല മാറുമ്പോഴും സൗദിയിൽ പ്രവാസിക്ക് ലഭിക്കണം.

CRIME2 weeks ago

സംഘത്തിന്റെ വലയിൽ അകപ്പെടരുതെന്ന് മുന്നറിയിപ്പ്.

CRIME2 weeks ago

സൗദിയിലെ പ്രവാസികൾ അറിയാതെ ചെയ്യുന്ന ഗുരുതരമായ കുറ്റം !!!

CRIME3 weeks ago

സൗദിയിലെ ഹായിലിൽ യുവതി അറസ്റ്റിൽ.

LATEST2 weeks ago

പ്രാത്ഥനകൾക്ക് ഫലം. മുർതസക്ക് എട്ടു വർഷത്തെ തടവ് ശിക്ഷ മാത്രം.

LATEST2 days ago

ഈ സാഹചര്യത്തിൽ ട്രാഫിക് സിഗ്നലിൽ ചുവപ്പ് തെളിഞ്ഞാലും മുന്നോട്ട് പോകണം.

LATEST4 weeks ago

അൽ ബേക്ക് മൂലം നവ ദമ്പതികൾക്കിടയിൽ വിവാഹ മോചനം

LATEST1 week ago

സൗദിയിൽ തൊഴിലാളിക്ക് വാർഷിക അവധിക്ക് വിമാന ടിക്കറ്റ് നൽകാൻ സ്പോൺസർക്ക് ബാധ്യതയില്ല.

CRIME4 days ago

ഫേസ്‌ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യ ജയിലിൽ.

CRIME3 weeks ago

മാതാവിനൊപ്പം വന്നു. ഒറ്റക്ക് തിരികെ നാട്ടിലേക്ക്.

Trending

error: Content is protected !!