Connect with us

INDIA

മേനക ഗാന്ധിക്കും അസം ഖാനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.

Published

on

വിദ്വേഷ പ്രസംഗം നടത്തിയതിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്‍പി അദ്ധ്യക്ഷ മായാവതിയ്ക്കും വിലക്കേർപ്പെടുത്തിയതിന് പിന്നാലെ വർഗീയ പരാമർശം നടത്തി മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയതിന് കേന്ദ്രമന്ത്രി മനേക ഗാന്ധിക്കും സ്ത്രീകളെപ്പറ്റി മോശം പരാമർശം നടത്തിയതിന് എസ്‍പി സ്ഥാനാർത്ഥി അസം ഖാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് ഏർപ്പെടുത്തി.

അസം ഖാന് മൂന്നും മനേക ഗാന്ധിയ്ക്ക് രണ്ടും ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ചലച്ചിത്രതാരം ജയപ്രദയ്ക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് അസം ഖാനെതിരെ നടപടി. ‘കാക്കി അടിവസ്ത്രം’ ധരിക്കുന്ന സ്ത്രീ എന്ന മോശം പരാമർശം ജയപ്രദക്കെതിരെ നടത്തിയതിൽ അസംഖാനെതിരെ കേസെടുത്തിരുന്നു. എസ്‍പി വിട്ട് ബിജെപിയിലേക്ക് എത്തിയ ആളാണ് അസംഖാൻ. ജയപ്രദയാണ് രാംപൂരിൽ അസംഖാനെതിരെ മത്സരിക്കുന്നത്.

പ്രതിഫലം ഉണ്ടാകണമെങ്കിൽ വോട്ട് നൽകണം എന്ന് പ്രസംഗിച്ചതിനാണ് കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ മനേക ഗാന്ധിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തത്. മുസ്ലീമുകളുടെ വോട്ടില്ലാതെ താൻ ജയിച്ചു കഴിഞ്ഞാൽ പിന്നീട് ഏതെങ്കിലും ആവശ്യങ്ങൾക്ക് അവർ തന്റെയടുത്ത് വരുമ്പോൾ എന്തിന് സഹായിക്കണം എന്നായിരിക്കും എന്റെ നിലപാടെന്നാണ് ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ മേനക പ്രസംഗിച്ചത്.

ഇതിനെതിരെ പരാതി ലഭിച്ചപ്പോൾ കമ്മീഷൻ മേനകക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പിന്നെയും വോട്ട് ലഭിക്കുന്നതിന് അനുസൃതമായി ഗ്രാമങ്ങളെ തരാം തിരിച്ചു മാത്രമേ സേവനം നൽകൂ എന്ന് വീണ്ടും പ്രസംഗിക്കുകയായിരുന്നു.

INDIA

ടിക് ടോക് നിരോധനത്തിന് പുല്ലു വില. ഇന്ത്യയിൽ ആപ്പ് ഡൗൺലോഡിൽ വൻ വർദ്ധന.

Published

on

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നിം ടിക് ടോക് ആപ്പ് നീക്കം ചെയ്‌തെങ്കിലും ആപ്പ് ഡൗൺലോഡിൽ വൻ വർദ്ധനയെന്ന് റിപ്പോർട്ട്.

ഗൂഗിള്‍ പ്ലേസ്റ്റോറിൽ നിന്നും ഐഓഎസ് ആപ്പ് സ്റ്റോറിൽ നിന്നും ലഭിക്കില്ലെങ്കിലും ചൈനീസ് ആപ്പായ ടിക് ടോക് മറ്റു കേന്ദ്രങ്ങളിൽ സുലഭമാണ്. നിലവിൽ തേഡ് പാര്‍ട്ടി വെബ്സൈറ്റുകളിൽ നിന്നാണ് ടിക് ടോക് ഡൗൺലോഡ് ചെയ്യപ്പെടുന്നത്.

ഗൂഗിളും ആപ്പിളും പിൻവലിച്ചെങ്കിലും നിരവധി തേർഡ് പാർട്ടി സൈറ്റുകളിൽ ടിക് ടോക് ആപ്പ് ഇപ്പോഴും ലഭ്യമാണ്.

തേഡ് പാര്‍ട്ടി വെബ്സൈറ്റുകളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് 12 ഇരട്ടിയായാണ് വര്‍ദ്ധിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യക്കാരാണ് ഏറ്റവും കൂടുതലായി ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നത്.

നിരോധനത്തിനു ശേഷം ടിക് ടോക് ഡൗൺലോഡ് ചെയ്യുന്ന തേർഡ് പാർട്ടി സൈറ്റുകളുടെ വിവരങ്ങൾ അന്വേഷിച്ച് സെർച്ച് ചെയ്യുന്നവരുടെ എണ്ണയത്തിലും വൻ വർദ്ധന ഉണ്ടായിട്ടുണ്ട്.

Continue Reading

INDIA

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം.

Published

on

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തന്നെ പീഡിപ്പിച്ചു എന്നാരോപിച്ച് സുപ്രീം കോടതി മുൻ ജീവനക്കാരി രംഗത്ത്.

മുൻ കോർട്ട് മാസ്റ്റർ ആയിരുന്ന മുപ്പത്തി അഞ്ചുകാരി ഇക്കാര്യം കാണിച്ച് ഇരുപത്തി രണ്ട് സുപ്രീം കോടതി ജഡ്ജിമാർക്കും കത്ത് നൽകി.

2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം.

മുൻ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യപ്രകാരം സുപ്രീം കോടതി മൂന്നംഗ ബെഞ്ച് അടിയന്തര സിറ്റിംഗ് ചേർന്നു.

കോടതിയുടെ പ്രവർത്തന സ്വാതന്ത്ര്യം സംബന്ധിച്ച പ്രധാന വിഷയം പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് 10.30ന് സിറ്റിംഗ് നടത്തും എന്നായിരുന്നു നോട്ടീസ് നൽകിയിരുന്നത്.

അതേ സമയം തനിക്കെതിരായ ലൈംഗിക ആരോപണം നിഷേധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി രംഗത്തെത്തി. തന്നെ പണം കൊണ്ട് സ്വാധീനിക്കാനാവില്ലെന്ന് വ്യക്തമായതോടെയാണ് വ്യാജ ലൈംഗിക ആരോപണം കൊണ്ട് വന്നതെന്നും ഇതിൽ ഗൂഡാലോചന ഉണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

യുവതി നൽകിയ പരാതി വ്യാജമാണെന്നും ഇന്ത്യൻ ജുഡീഷ്യറിക്ക് മേലുള്ള കടന്ന് കയറ്റമാണെന്നും പറഞ്ഞ അദ്ദേഹം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കരുതലോടെ ആയിരിക്കണമെന്ന് നിർദ്ദേശിച്ചു

പരാതി ഉയർന്നതിനെ തുടർന്ന് രാജിവയ്ക്കാനില്ലെന്നും നീതി പീഠത്തിന്റെ വിശുദ്ധി കാത്ത് സൂക്ഷിച്ച് തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതം സുതാര്യമാണ്. ഇതുവരെ തനിക്കെതിരെ യാതൊരു ആരോപണവും ഉണ്ടായിട്ടില്ല. തന്റെ ബാങ്ക് അക്കൗണ്ടിൽ ഉള്ളത് വെറും ആറ് ലക്ഷം രൂപ മാത്രമാണ്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഈ യുവതി നിലവിലു എങ്ങനെയാണ് സുപ്രീം കോടതിയിൽ ജീവനക്കാരിയായതെന്ന് എന്ന കാര്യത്തിൽ ദുരൂഹത ഉണ്ടെന്നും ഇക്കാര്യം അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

INDIA

ഐ.ഇ.എൽ.റ്റി.എസിന് ഒരുങ്ങുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി

Published

on

ഉദ്യോഗാർഥിയുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം പരിശോധിക്കുവാനുള്ള പരീക്ഷയായ ഐ.ഇ.എൽ.റ്റി.എസ് (ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം) പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി.

ഐ.ഇ.എൽ.റ്റി.എസ് കോച്ച് എന്ന ഈ ഓൺലൈൻ പരിശീലന ക്ലാസ്സിൽ പരീക്ഷക്ക് വേണ്ട മുഴുവൻ ക്ലാസ്സുകളും ലഭ്യമാകും. കൂടാതെ പഠന സഹായി, ആവശ്യമായ ടിപ്സ് എന്നിവയും നൽകും.

ക്ലാസ്സിന് പുറമെയാണ് ഭാഷാ സ്വാധീനത്തിന് വേണ്ടി ലേണിങ് ആപ്പ്ളിക്കേഷനും ഉണ്ടായിരിക്കും. നാല് ആഴ്ചയിലായി നാൽപ്പത്തി രണ്ട് മണിക്കൂറാണ് കോഴ്സ്. ഇരുപത് വിദ്യാർത്ഥികൾക്ക് ഒരു ഓൺലൈൻ ടീച്ചറും സഹായത്തിനായി ഉണ്ടാകും.

കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാകും.

https://www.britishcouncil.in/english/ielts-preparation/ielts-coach

Continue Reading
CRIME7 hours ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

CINEMA8 hours ago

ജിദ്ദയിൽ ആവേശമായി ലൂസിഫർ.

INDIA11 hours ago

ടിക് ടോക് നിരോധനത്തിന് പുല്ലു വില. ഇന്ത്യയിൽ ആപ്പ് ഡൗൺലോഡിൽ വൻ വർദ്ധന.

INDIA12 hours ago

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം.

LAW13 hours ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

INDIA14 hours ago

ഐ.ഇ.എൽ.റ്റി.എസിന് ഒരുങ്ങുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി

MIDDLE EAST15 hours ago

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ഇന്ന്.

CRIME15 hours ago

സദാചാര പോലീസുകാർ കവർച്ചക്കാരായി. കേരളത്തിലെത്തിയ ജർമ്മൻ ടൂറിസ്റ്റുകളെ കൊള്ളയടിച്ചു.

HEALTH1 day ago

നഴ്‌സിംഗ് ബിരുദം ഉള്ളവർക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പ് വേണ്ടെന്ന് ഹൈക്കോടതി.

MIDDLE EAST1 day ago

സ്പൈസ് ജെറ്റിന്‍റെ കോഴിക്കോട് -ജിദ്ദ വിമാന സർവീസ് നാളെ മുതൽ.

KERALA1 day ago

കുഞ്ഞുങ്ങൾക്ക് നേരെയുള്ള ശാരീരിക പീഢനങ്ങൾക്ക് ഒരറുതി വരുത്തണ്ടേ?

CINEMA1 day ago

സൗദിയിലിരുന്ന് ലൂസിഫറിന്റെ വ്യജ പതിപ്പ് കണ്ടയാൾ കുടുങ്ങും.

CRIME2 days ago

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു.

CRIME2 days ago

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു

LATEST2 days ago

യു.എ.ഇ യിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണം നാളെ തുടങ്ങുന്നു.

MIDDLE EAST4 weeks ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA4 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH1 week ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

HEALTH2 weeks ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

CRIME3 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME1 week ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE2 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

SAUDI ARABIA2 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

CRIME2 weeks ago

സഹ തടവുകാരുടെ മർദ്ദനം പേടി ജയിൽ മാറ്റി തരണമെന്ന് അരുൺ.

CRIME3 weeks ago

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത കേസിൽ സർക്കാരിന് നോട്ടീസ്.

CRIME1 week ago

ഡോ. സംഗീത് ചെറിയാനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആ ആവശ്യം

Trending

Copyright © 2019 Pravasi Corner.

error: Content is protected !!