Connect with us

INTERNATIONAL

നോത്രദാമിന് തീ പിടിക്കുമ്പോൾ… മുരളീ തുമ്മാരുകുടി എഴുതുന്നു.

Published

on

എണ്ണൂറ്റി അൻപത് വർഷം പഴക്കമുള്ള ഫ്രാൻസിലെ പുരാതന ദേവാലയമായ നേത്രദാനം കത്തീഡ്രലിൽ അഗ്നിബാധ ഉണ്ടായ സാഹചര്യത്തിൽ പുരാതന കെട്ടിടങ്ങളേയും അമൂല്യ പുരാവസ്തുക്കളുടെയും സംരക്ഷണത്തെ കുറിച്ചും അഗ്നിശമന സംവിധാനങ്ങളെ കുറിച്ചും പ്രശസ്ത ദുരന്ത നിവാരണ വിദഗ്ദൻ മുരളീ തുമ്മാരുകുടി.

തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:

നോത്രദാമിന് തീ പിടിക്കുന്പോൾ..

ഞാൻ ഒട്ടും ദൈവവിശ്വാസി അല്ലെങ്കിലും പാരിസിൽ ആരുടെ കൂടെ പോയാലും അവരെ നിർബന്ധമായി കൊണ്ടുപോകാറുള്ള സ്ഥലമാണ് നോത്രദാം കത്തീഡ്രൽ.

ആയിരത്തിലേറെ വർഷം പഴക്കമുള്ള, നെപ്പോളിയന്റെ കിരീടധാരണം ഉൾപ്പടെയുള്ള ചരിത്ര സംഭവങ്ങൾ നടന്നിട്ടുള്ള സ്ഥലമാണ്. വിക്ടർ ഹ്യൂഗോയുടെ വിശ്വപ്രസിദ്ധമായ ‘നോത്രദാമിലെ കൂനൻ’ എന്ന നോവലിലെ പല സംഭവങ്ങളും നടക്കുന്നത് ഇവിടെയാണ്. ഒരുകാലത്ത് നോത്രദാമിൽ അഭയം പ്രാപിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്നൊരു നിയമം നിലവിലുണ്ടായിരുന്നു.

ഇന്നലെ വരെ ചരിത്രത്തിന്റെ മാത്രമല്ല – പഴയതും മനോഹരവും വിലപിടിപ്പുള്ളതുമായ കലാവസ്തുക്കളുടെ പ്രദർശന സ്ഥലം കൂടിയായിരുന്നു ഇത്. കൂടാതെ നോത്രദാമിലെ നിധികൾ എന്ന പേരിൽ ഒരു നിലവറ തന്നെ അവിടെയുണ്ടായിരുന്നു. കാശ് കൊടുത്താൽ അത് കാണാനുള്ള സൗകര്യവുമുണ്ടായിരുന്നു.

ഇനിയിപ്പോൾ അവിടെ എന്തൊക്കെ ബാക്കിയുണ്ടെന്നറിയില്ല. പള്ളി പുനർ നിർമ്മിക്കാൻ എഴുന്നൂറ് കോടി രൂപ കൊടുക്കാമെന്ന് ഇപ്പോൾ തന്നെ ഒരാൾ വാഗ്ദാനം ചെയ്തു കഴിഞ്ഞു. വേറെയും ആളുകൾ അതിനു തയ്യാറാവും. പക്ഷെ നൂറ്റാണ്ടുകളെടുത്ത് നിർമ്മിച്ച പള്ളി ഒറിജിനൽ മരത്തിൽ പുനർനിർമ്മിക്കാനുള്ള കരവിരുതുള്ള ആളുകൾ ഉണ്ടാകുമോ? ഒരു പതിറ്റാണ്ടേക്കെങ്കിലും ഇനി നോത്രദാം പുറമേ നിന്നുള്ള കാഴ്ച മാത്രമാകാനാണ് വഴി.

പാഠങ്ങൾ നമുക്കും ഉണ്ട്. അഗ്നിബാധ നമ്മുടെ പുരാതന കെട്ടിടങ്ങളിലും ഉണ്ടാകാം. എന്തൊക്കെ അഗ്നിശമന സംവിധാനങ്ങളാണ് അവിടെയുള്ളത്?

സാൻ ഫ്രാന്സിസ്കോയിലെ വരാനിരിക്കുന്ന ഭൂമികുലുക്കത്തിന് നഗരത്തെ തയ്യാറാക്കാൻ ഉപദേശം നൽകിയ എൻറെ സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഞാൻ ഓർക്കുന്നു. പഴയതും ചരിത്ര പ്രസിദ്ധവുമായ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ അവയെ പൂർണ്ണമായും സുരക്ഷിതമാക്കുക സാധ്യമല്ലെങ്കിലും അവക്കകത്തുള്ള വില പിടിപ്പുള്ള വസ്തുക്കൾ ആധുനികമായ സജ്ജീകരണങ്ങളുള്ള സ്ഥലത്തേക്ക് മാറ്റാമല്ലോ. ഉദാഹരണത്തിന് വളരെ പഴയ മ്യൂസിയം കെട്ടിടത്തിൽ ഏറ്റവും വിലപിടിപ്പുള്ള കലാവസ്തുക്കൾ സൂക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. അതിനാൽ അപകടമുണ്ടായാലും നഷ്ടപ്പെട്ടാലും സാന്പത്തികമോ ചരിത്രപരമോ ആയ നാശങ്ങൾ ഉണ്ടാകാത്ത വസ്തുക്കൾ മ്യൂസിയത്തിൽ സൂക്ഷിക്കുക. പഴയതും പ്രധാനമായതും പുതിയ കെട്ടിടത്തിലും.

കാലിഫോർണിയയിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയിരുന്നു ഈ സുഹൃത്ത്. “ഇതേ തത്വ ശാസ്ത്രം അനുസരിച്ചാണ് ഞാൻ എൻറെ യൂണിവേഴ്സിറ്റിയെയും ഭൂകന്പത്തിന്യൂ തയ്യാറാക്കിയിരിക്കുന്നത്. വിദ്യാർത്ഥികളെയെല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റി, പ്രസിഡന്റിനെയും അഡ്മിനിസ്ട്രേഷനെയും ഒക്കെ പഴയ കെട്ടിടത്തിലും”

അവർ തമാശ പറഞ്ഞതാണോ എന്നറിയില്ല. എന്തായാലും പഴയ കെട്ടിടങ്ങളും, അതിൽ നിധികളും നിലവറകളും ഉള്ളവർക്ക് ചിന്തിച്ചാൽ ദൃഷ്ടാന്തമുണ്ട്.

മുരളി തുമ്മാരുകുടി

INDIA

ഐ.ഇ.എൽ.റ്റി.എസിന് ഒരുങ്ങുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി

Published

on

ഉദ്യോഗാർഥിയുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം പരിശോധിക്കുവാനുള്ള പരീക്ഷയായ ഐ.ഇ.എൽ.റ്റി.എസ് (ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം) പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി.

ഐ.ഇ.എൽ.റ്റി.എസ് കോച്ച് എന്ന ഈ ഓൺലൈൻ പരിശീലന ക്ലാസ്സിൽ പരീക്ഷക്ക് വേണ്ട മുഴുവൻ ക്ലാസ്സുകളും ലഭ്യമാകും. കൂടാതെ പഠന സഹായി, ആവശ്യമായ ടിപ്സ് എന്നിവയും നൽകും.

ക്ലാസ്സിന് പുറമെയാണ് ഭാഷാ സ്വാധീനത്തിന് വേണ്ടി ലേണിങ് ആപ്പ്ളിക്കേഷനും ഉണ്ടായിരിക്കും. നാല് ആഴ്ചയിലായി നാൽപ്പത്തി രണ്ട് മണിക്കൂറാണ് കോഴ്സ്. ഇരുപത് വിദ്യാർത്ഥികൾക്ക് ഒരു ഓൺലൈൻ ടീച്ചറും സഹായത്തിനായി ഉണ്ടാകും.

കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാകും.

https://www.britishcouncil.in/english/ielts-preparation/ielts-coach

Continue Reading

INTERNATIONAL

ഖത്തറിലെ അൽഖോർ കോസ്റ്റൽ റോഡ് തുറന്ന് കൊടുത്തു.

Published

on

ദോഹ-അല്‍ ഖോര്‍ കോസ്റ്റൽ റോഡ് പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽ താനിയുടെ സാന്നിധ്യത്തില്‍ വാഹന ഗതാഗതത്തിനായി തുറന്ന് കൊടുത്തു. ഇതോടെ ഇരുപത് മിനിറ്റിനുള്ളിൽ അൽഖോറിൽ ഏതാണ് സാധിക്കും.

ദോഹയെ അല്‍ ഖോറുമായി ബന്ധിപ്പിക്കുന്ന 33 കിലോമീറ്റര്‍ നീളമുള്ള ഈ റോഡില്‍ ഓരോ വശത്തേക്കും അഞ്ചു വരികള്‍ വീതം ഉണ്ട്. പത്ത് ഇന്റർസെക്ഷനുകൾ ഉള്ളതിൽ മൂന്നെണ്ണം പൂർണ്ണമായി തുറന്നു. എട്ടു പാലങ്ങളും ഇരുപത്തിരണ്ട് ടണലുകളും ഉണ്ട്. ഇരു ദിശകളിലുമായി മണിക്കൂറിൽ എണ്ണായിരം മുതൽ ഇരുപതിനായിരം വരെ വാഹനങ്ങളെ ഉൾക്കൊള്ളാനാവും.

അല്‍ മജ്ദ് ഹൈവേ തുടങ്ങിയ നിരവധി സുപ്രധാന റോഡുകളുമായി ദോഹ-അല്‍ ഖോര്‍ റോഡിനെ ബന്ധിപ്പിച്ചത് കൊണ്ട് ഖത്തറിന്റെ തെക്ക്-പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് ഇനി യാത്ര സുഗമമായിരിക്കും. റോഡിന്റെ മാധ്യഭാഗത്തിലൂടെ റെയില്‍പാളത്തിനുള്ള സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്. ഏകദേശം 20 പാര്‍പ്പിട പ്രദേശങ്ങളുമായി പുതിയ റോഡിനെ ബന്ധിപ്പിച്ചിട്ടുണ്ടെന്നു ഗതാഗത-വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍ സുലൈത്തി പറഞ്ഞു.

അടുത്ത വർഷം രണ്ടാം പാദത്തിലായിരുന്നു റോഡ് പണി പൂർത്തിയാക്കി തുറന്ന് കൊടുക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിലും ഒരു വർഷം മുൻപ് തന്നെ പണി പൂർത്തിയാക്കി റോഡ് തുറന്ന് കൊടുക്കാൻ സാധിച്ചു.

Continue Reading

INTERNATIONAL

ദുബൈ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ കോടികളുടെ സമ്മാനം ഇന്ത്യയിൽ നിന്നുള്ള ഒൻപതുകാരിക്ക്.

Published

on

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇത്തവണ ജാക്ക്‌പോട്ട് അടിച്ചത് ഒൻപത് വയസ്സുള്ള ഇന്ത്യൻ വിദ്യാർഥിനിക്ക്.

മുംബൈയിൽ നിന്നുള്ള എലിസക്ക് ലഭിച്ചത് പത്ത് ലക്ഷം യു.എസ്. ഡോളറാണ് (ഏകദേശം 36 ലക്ഷം ദിർഹം). മകളുടെ ഭാഗ്യ നമ്പറായ ഒൻപതുവരുന്ന 0333 എന്ന ടിക്കറ്റ് നമ്പർ എലിസയുടെ പിതാവാണ് തിരഞ്ഞെടുത്തത്.

കഴിഞ്ഞ പത്തൊൻപത് വർഷമായി എലിസയുടെ കുടുംബം ദുബൈയിലാണ് താമസിച്ചു വരുന്നത്.

ആദ്യമായല്ല എലീസ കുടുംബത്തിലേക്ക് ഭാഗ്യം കൊണ്ട് വരുന്നത്. ആറു വർഷം മുൻപ് മൂന്ന് വയസ്സുള്ളപ്പോൾ എലീസയുടെ പേരിൽ പിതാവ് എടുത്ത ടിക്കറ്റിന് 268,000 ഡോളർ വിലയുള്ള മക് ലാറൻ ആഡംബര കാർ ലഭിച്ചിരുന്നു.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിക്കുന്ന 140 മത്തെ ഇന്ത്യൻ സ്വദേശിയാണ് എലീസ.

Continue Reading
CRIME7 hours ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

CINEMA8 hours ago

ജിദ്ദയിൽ ആവേശമായി ലൂസിഫർ.

INDIA10 hours ago

ടിക് ടോക് നിരോധനത്തിന് പുല്ലു വില. ഇന്ത്യയിൽ ആപ്പ് ഡൗൺലോഡിൽ വൻ വർദ്ധന.

INDIA12 hours ago

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം.

LAW13 hours ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

INDIA14 hours ago

ഐ.ഇ.എൽ.റ്റി.എസിന് ഒരുങ്ങുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി

MIDDLE EAST14 hours ago

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ഇന്ന്.

CRIME15 hours ago

സദാചാര പോലീസുകാർ കവർച്ചക്കാരായി. കേരളത്തിലെത്തിയ ജർമ്മൻ ടൂറിസ്റ്റുകളെ കൊള്ളയടിച്ചു.

HEALTH1 day ago

നഴ്‌സിംഗ് ബിരുദം ഉള്ളവർക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പ് വേണ്ടെന്ന് ഹൈക്കോടതി.

MIDDLE EAST1 day ago

സ്പൈസ് ജെറ്റിന്‍റെ കോഴിക്കോട് -ജിദ്ദ വിമാന സർവീസ് നാളെ മുതൽ.

KERALA1 day ago

കുഞ്ഞുങ്ങൾക്ക് നേരെയുള്ള ശാരീരിക പീഢനങ്ങൾക്ക് ഒരറുതി വരുത്തണ്ടേ?

CINEMA1 day ago

സൗദിയിലിരുന്ന് ലൂസിഫറിന്റെ വ്യജ പതിപ്പ് കണ്ടയാൾ കുടുങ്ങും.

CRIME2 days ago

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു.

CRIME2 days ago

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു

LATEST2 days ago

യു.എ.ഇ യിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണം നാളെ തുടങ്ങുന്നു.

MIDDLE EAST4 weeks ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA4 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH1 week ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

HEALTH2 weeks ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

CRIME3 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME1 week ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE2 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

SAUDI ARABIA2 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

CRIME2 weeks ago

സഹ തടവുകാരുടെ മർദ്ദനം പേടി ജയിൽ മാറ്റി തരണമെന്ന് അരുൺ.

CRIME3 weeks ago

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത കേസിൽ സർക്കാരിന് നോട്ടീസ്.

CRIME1 week ago

ഡോ. സംഗീത് ചെറിയാനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആ ആവശ്യം

Trending

Copyright © 2019 Pravasi Corner.

error: Content is protected !!