Connect with us

KERALA

രാഹുലിന്റെ തീപ്പൊരി പരിഭാഷക. താരമായി ജ്യോതി

Published

on

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ പ്രസംഗത്തിന്റെ തീപ്പൊരി പരിഭാഷക്ക് ജ്യോതി വിജയകുമാറിന് സോഷ്യൽ മീഡിയയുടെ അഭിനന്ദന വർഷം.

ദേശീയ വിഷയങ്ങൾ ആഴത്തിൽ പറഞ്ഞ രാഹുലിന്റെ വാക്കുകൾക്ക് ആഴവും പരപ്പും ഒട്ടും കുറയാതെയാണ് ജ്യോതി പരിഭാഷ നിർവ്വഹിച്ചത്.

കോണ്‍ഗ്രസ് വേദികളിലെ പരിചിത പരിഭാഷകയായ ജ്യോതി ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വിജയകുമാറിന്‍റെ മകളാണ്.

ജ്യോതി ഇതിന് മുമ്പ് 2016ല്‍ സോണിയാ ഗാന്ധി കേരളത്തിലെത്തിയ സന്ദര്‍ഭത്തില്‍ അന്നത്തെ പ്രസംഗവും പരിഭാഷപ്പെടുത്തി ജ്യോതി കൈയ്യടി വാങ്ങിയിരുന്നു. അന്ന് സോണിയാ ഗാന്ധി കൃത്യമായ പരിഭാഷക്ക് ജ്യോതിയെ നേരിട്ട് അഭിനന്ദിച്ചിരുന്നു.

തൃശൂരിൽ കഴിഞ്ഞ മാർച്ചിൽ രാഹുല്‍ പങ്കെടുത്ത മത്സ്യതൊഴിലാളി സംഗമത്തിലും പരിഭാഷകയായിരുന്നു. അന്നും ജ്യോതിയുടെ പരിഭാഷക്ക് കയ്യുയർത്തി അഭിനന്ദിച്ചാണ് രാഹുൽ വേദി വിട്ടത്.

തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുകയാണ് ജ്യോതി വിജയകുമാർ. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍ പേഴ്സണായിരുന്നു ജ്യോതി.

തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നും പത്ര പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ജ്യോതി മലയാളത്തിലെ സ്വകാര്യ ചാനലിലും പ്രവർത്തിക്കുന്നുണ്ട്.

CRIME

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

Published

on

ബാഗ് കവരാനുള്ള ശ്രമത്തിനിടയിൽ ഡൽഹിയിൽ റെയിൽവേ സ്റ്റേഷനിൽ മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

തൃശൂർ പട്ടിക്കാട് കീരൻകുള്ളങ്ങര വാരിയത്ത് പത്മിനി വാരസ്യാരുടെയും ശേഖരവാര്യരുടെയും മകളായ ഡോ.തുളസി രുദ്രകുമാറാണ് മരിച്ചത്. മകൾ കാർത്തിക താമസിക്കുന്ന ദുർഗ്ഗാവിലേക്ക് ഭർത്താവുമൊത്ത് സന്ദർശനത്തിന് പോയതായിരുന്നു ഡോക്ടർ തുളസി. അവിടെ നിന്ന് ഹരിദ്വാർ ക്ഷേത്രദർശനം കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് ദാരുണ സംഭവം.

വാതിലിനോട് ചേർന്ന സീറ്റിൽ ഇരിക്കുകയായിരുന്നു തുളസി. തുളസിയുടെ കയ്യിലുള്ള ബാഗ് മോഷ്ടിച്ച് ഓടാൻ ശ്രമിച്ച മോഷ്ടാക്കളെ തുളസി ചെറുത്ത് നിന്നു. പിടിവലിക്കിടയിൽ ബാഗ് കയ്യിലാക്കുന്നതിന് വേണ്ടി മോഷ്ടാക്കൾ തുളസിയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു.

ബഹളം കേട്ട് അൽപ്പം മാറിയുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഭർത്താവ് ഭർത്താവ് രുദ്രകുമാറും മകൾ കാർത്തികയുടെ ഭർത്താവ് പ്രക്ഷോഭും വരുമ്പോഴേക്കും തുളസി ട്രെയിനിൽ നിന്നും താഴെ വീണ് കഴിഞ്ഞിരുന്നു. തുളസിയെ തള്ളിയിട്ട ശേഷം മോഷ്ടാക്കൾ ബാഗുമായി രക്ഷപ്പെട്ടു.

പാണഞ്ചേരിയിൽ ഏവർക്കും പ്രിയങ്കരിയായ ജനകീയ ഡോക്ടർ ആയിരുന്നു തുളസി. പീച്ചി റോഡ് ജങ്ക്ഷനിലുള്ള ഡോക്ടറുടെ ക്ലിനിക്കിൽ പത്ത് രൂപ മാത്രമായിരുന്നു രോഗികളിൽ നിന്ന് ഫീസായി ഈടാക്കിയിരുന്നത്.

Continue Reading

CRIME

സദാചാര പോലീസുകാർ കവർച്ചക്കാരായി. കേരളത്തിലെത്തിയ ജർമ്മൻ ടൂറിസ്റ്റുകളെ കൊള്ളയടിച്ചു.

Published

on

കേരള സന്ദർശനത്തിനെത്തിയ ജർമ്മൻ സംഘത്തെ കൊള്ളയടിച്ചു. മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് അടുത്ത് വെച്ചാണ് സംഭവം.

കേരളം-കർണ്ണാടക അതിർത്തിയിൽ കേരള ചെക്ക് പോസ്റ്റിനടുത്ത് ടെന്റ് കെട്ടി താമസിക്കുകയായിരുന്ന ജർമ്മൻ പൗരന്മാരായ ജാൻ ഡൊമിനിക്, അമെന്റ വാലാസ്റ്റിനെ, അരൻ ഡൊമിനിക് എന്നിവരാണ് കവർച്ചക്ക് ഇരയായത്.

എക്സൈസ് ചെക്ക് പോസ്റ്റിനടുത്ത് ടെന്റ് കെട്ടി താമസിക്കുകയായിരുന്ന സ്ഥലത്ത് ബൈക്കിലെത്തിയ സംഘം അതിക്രമിച്ചു കയറി ആക്രമിക്കുകയും പണവും ബാങ്ക് കാർഡുകളും കവർച്ച ചെയ്യുകയായിരുന്നു. എണ്ണായിരം രൂപയും കാർഡുകളും മൊബൈൽ ഫോണുമാണ് നഷ്ടമായത്.

രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സംഭവ സമയത്ത് സംഘത്തിലെ ഒരു പുരുഷനും സ്ത്രീയും വാനിൽ ഉറങ്ങുകയും മറ്റൊരാൾ ടെന്റിൽ ഉറങ്ങുകയുമായിരുന്നു. സദാചാര പോലീസ് ചമഞ്ഞു എത്തിയ സംഘം പിന്നീട് കവർച്ച നടത്തുകയായിരുന്നു.

ലോകപര്യടനത്തിനിറങ്ങിയ ജർമ്മൻ സംഘം വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തിയ ശേഷം ഡൽഹിയിൽ എത്തിയത്. തുടർന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കറങ്ങി ഓമ്നി വാനിൽ ഗോവയിൽ നിന്നും കേരളത്തിലേക്ക് വരുമ്പോഴാണ് ആക്രമണം ഉണ്ടായത്.

പ്രതികളെ പിടികൂടുന്നതിനായി മഞ്ചേശ്വരം പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്. പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

പണവും കാർഡുകളും നഷ്ടപ്പെട്ടതിനെ തുടർന്ന് ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ വലഞ്ഞ ജർമ്മൻ സംഘത്തിന് പോലീസുകാരാണ് ഭക്ഷണവും അത്യാവശ്യ സഹായങ്ങളും ചെയ്യുന്നത്.

Continue Reading

HEALTH

നഴ്‌സിംഗ് ബിരുദം ഉള്ളവർക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പ് വേണ്ടെന്ന് ഹൈക്കോടതി.

Published

on

നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയവർക്ക് ഇന്റേൺഷിപ്പ് ആവശ്യമില്ലെന്ന് ഹൈക്കോടതി. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജി തള്ളി കൊണ്ടാണ് ജസ്റ്റിസ് ഷാജി പി ചാലിയുടെ ഉത്തരവ്.

പുതിയ ഉത്തരവിലൂടെ നഴ്‌സുമാർക്ക് ഇന്റേൺഷിപ്പ് വേണ്ടെന്ന സംസ്ഥാന സർക്കാർ, യൂണിവേസിറ്റി, നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ എന്നിവരുടെ ഉത്തരവുകൾ ഹൈക്കോടതി ശരി വെച്ചു.

തിയറിയും പ്രാക്റ്റിക്കലും ചേർന്നതാണ് ബി.എസ്.സി നഴ്സിംഗ് കോഴ്‌സിന്റെ സിലബസ് എന്നും അതിൽ തന്നെ ആറു മാസത്തെ ഇന്റേൺഷിപ്പ് ഉൾപ്പെട്ടിട്ടുള്ളതായും സംസ്ഥാന സർക്കാരും നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിലും കോടതിയെ അറിയിച്ചിരുന്നു.

പാഠ്യ പദ്ധതിയിൽ ആര് മാസത്തെ പ്രായോഗിക പരിശീലനം ഉൾപ്പെട്ടിട്ടുള്ളതിനാൽ വീണ്ടുമൊരു പ്രായോഗിക പരിശീലനം ആവശ്യമില്ലെന്ന് നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ തീരുമാനം ശരിയാണെന്ന് കോടതി വിലയിരുത്തി.

രണ്ടായിരത്തി ഏഴിനും അതിന് ശേഷവും കോഴ്സ് പൂർത്തിയാക്കിയവർക്ക് ഇന്റേൺഷിപ്പ് ആവശ്യമില്ലെന്ന തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ടാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. പ്രവൃത്തി പരിചയം ഇല്ലാത്തവരെ നിയമിക്കേണ്ടി വരുന്നെന്നായിരുന്നു അസോസിയേഷൻ വാദം.

ഒരു വർഷത്തെ പ്രവൃത്തി പരിചയം എല്ലാ നഴ്‌സുമാർക്കും നിർബന്ധമാണെന്നും അതില്ലാത്തവർക്ക് നിയമനം നല്കുകയില്ലെന്നും അസോസിയേഷൻ തീരുമാനം എടുത്തിരുന്നു. എന്നാൽ ഈ തീരുമാനം തള്ളിയ നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ നഴ്‌സിംഗ് ബിരുദ കോഴ്സ് വിജയിച്ചവർക്ക് ഈ തീരുമാനം ബാധകമല്ലെന്ന് ഉത്തരവിട്ടു. ഈ തീരുമാനത്തെ അസോസിയേഷൻ ചോദ്യം ചെയ്യുകയായിരുന്നു.

Continue Reading
CRIME7 hours ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

CINEMA8 hours ago

ജിദ്ദയിൽ ആവേശമായി ലൂസിഫർ.

INDIA10 hours ago

ടിക് ടോക് നിരോധനത്തിന് പുല്ലു വില. ഇന്ത്യയിൽ ആപ്പ് ഡൗൺലോഡിൽ വൻ വർദ്ധന.

INDIA12 hours ago

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം.

LAW13 hours ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

INDIA14 hours ago

ഐ.ഇ.എൽ.റ്റി.എസിന് ഒരുങ്ങുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി

MIDDLE EAST14 hours ago

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ഇന്ന്.

CRIME15 hours ago

സദാചാര പോലീസുകാർ കവർച്ചക്കാരായി. കേരളത്തിലെത്തിയ ജർമ്മൻ ടൂറിസ്റ്റുകളെ കൊള്ളയടിച്ചു.

HEALTH1 day ago

നഴ്‌സിംഗ് ബിരുദം ഉള്ളവർക്ക് ഒരു വർഷത്തെ ഇന്റേൺഷിപ്പ് വേണ്ടെന്ന് ഹൈക്കോടതി.

MIDDLE EAST1 day ago

സ്പൈസ് ജെറ്റിന്‍റെ കോഴിക്കോട് -ജിദ്ദ വിമാന സർവീസ് നാളെ മുതൽ.

KERALA1 day ago

കുഞ്ഞുങ്ങൾക്ക് നേരെയുള്ള ശാരീരിക പീഢനങ്ങൾക്ക് ഒരറുതി വരുത്തണ്ടേ?

CINEMA1 day ago

സൗദിയിലിരുന്ന് ലൂസിഫറിന്റെ വ്യജ പതിപ്പ് കണ്ടയാൾ കുടുങ്ങും.

CRIME2 days ago

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു.

CRIME2 days ago

അമ്മയുടെ മർദ്ദനമേറ്റ് ആശുപത്രിയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു

LATEST2 days ago

യു.എ.ഇ യിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണം നാളെ തുടങ്ങുന്നു.

MIDDLE EAST4 weeks ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA4 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH1 week ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

HEALTH2 weeks ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

CRIME3 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME1 week ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE2 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

SAUDI ARABIA2 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

CRIME2 weeks ago

സഹ തടവുകാരുടെ മർദ്ദനം പേടി ജയിൽ മാറ്റി തരണമെന്ന് അരുൺ.

CRIME3 weeks ago

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത കേസിൽ സർക്കാരിന് നോട്ടീസ്.

CRIME1 week ago

ഡോ. സംഗീത് ചെറിയാനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആ ആവശ്യം

Trending

Copyright © 2019 Pravasi Corner.

error: Content is protected !!