Connect with us

INTERNATIONAL

ദുബൈ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പിൽ കോടികളുടെ സമ്മാനം ഇന്ത്യയിൽ നിന്നുള്ള ഒൻപതുകാരിക്ക്.

Published

on

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇത്തവണ ജാക്ക്‌പോട്ട് അടിച്ചത് ഒൻപത് വയസ്സുള്ള ഇന്ത്യൻ വിദ്യാർഥിനിക്ക്.

മുംബൈയിൽ നിന്നുള്ള എലിസക്ക് ലഭിച്ചത് പത്ത് ലക്ഷം യു.എസ്. ഡോളറാണ് (ഏകദേശം 36 ലക്ഷം ദിർഹം). മകളുടെ ഭാഗ്യ നമ്പറായ ഒൻപതുവരുന്ന 0333 എന്ന ടിക്കറ്റ് നമ്പർ എലിസയുടെ പിതാവാണ് തിരഞ്ഞെടുത്തത്.

കഴിഞ്ഞ പത്തൊൻപത് വർഷമായി എലിസയുടെ കുടുംബം ദുബൈയിലാണ് താമസിച്ചു വരുന്നത്.

ആദ്യമായല്ല എലീസ കുടുംബത്തിലേക്ക് ഭാഗ്യം കൊണ്ട് വരുന്നത്. ആറു വർഷം മുൻപ് മൂന്ന് വയസ്സുള്ളപ്പോൾ എലീസയുടെ പേരിൽ പിതാവ് എടുത്ത ടിക്കറ്റിന് 268,000 ഡോളർ വിലയുള്ള മക് ലാറൻ ആഡംബര കാർ ലഭിച്ചിരുന്നു.

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിക്കുന്ന 140 മത്തെ ഇന്ത്യൻ സ്വദേശിയാണ് എലീസ.

Advertisement

CRIME

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

Published

on

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് പാക്കിസ്ഥാൻ ഹാക്കർമാർ ഹാക്ക് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഹാക്ക് ചെയ്ത ശേഷം ബച്ചന്‍റെ പ്രൊഫൈൽ ചിത്രം മാറ്റി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി മാറ്റി. ഐൽദിസ് തീം എന്ന പേരും അവരുടെ ചിഹ്നവും ഇവർ കവർ ചിത്രമാക്കി മാറ്റിയിരുന്നു.

തുര്‍ക്കിയില്‍ നിന്നുള്ള ‘അയ്യില്‍ദിസ് ടിം, ടർക്കിഷ് സൈബർ ആർമി’ എന്ന പാക്കിസ്ഥാന്‍ അനുകൂല ഹാക്കര്‍മാരാണ് ഇതിന് പിന്നിൽ എന്നാണ് സൂചന. ‘ലവ് പാക്കിസ്ഥാൻ’ എന്ന് ഹാക്കർമാർ ബച്ചന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബച്ചന്റെ അക്കൗണ്ടിൽ നിന്നും ട്വീറ്റുകൾ നടത്തിയ ഹാക്കര്‍മാര്‍ റമദാൻ മാസത്തില്‍ ഇന്ത്യയിൽ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവർ ദയയില്ലാതെ ആക്രമിക്കപ്പെട്ടു എന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.

മുഴുവൻ ലോകത്തിനുമുള്ള ഒരു പ്രധാനപ്പെട്ട ഒരു സന്ദേശം ഉണ്ടെന്നും ഐസ്‍ലാന്‍ഡ് റിപ്പബ്ലിക്കിന്റെ തുര്‍ക്കിഷ് ഫുട്‌ബോള്‍ കളിക്കാര്‍ക്കെതിരെയുള്ള മോശം പെരുമാറ്റത്തിനെതിരെയുള്ള പ്രതിഷേധമാണിതെന്നും വളരെ മൃദുവായിട്ടാണ് തങ്ങളുടെ സംസാരം എങ്കിലും വലിയ സൈബര്‍ ആക്രമണത്തിന്റെ തുടക്കമാണിതെന്നും മറ്റൊരു ട്വീറ്റിൽ ഇവർ വ്യക്തമാക്കുന്നു.

ഹാക്ക് ചെയ്യപ്പെട്ടന്ന് മനസ്സിലാക്കിയതോടെ പെട്ടെന്ന് തന്നെ ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്‌തെങ്കിലും അക്കൗണ്ട് ഇപ്പോള്‍ വീണ്ടെടുത്തിട്ടുണ്ട്. കൃത്യത്തിന്റെ അന്വേഷണം മഹാരാഷ്ട്ര പൊലീസ് സൈബര്‍ യൂണിറ്റ് ഏറ്റെടുത്തു.

Continue Reading

CRIME

ഐഎസിൽ ചേർന്ന മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം

Published

on

ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനായി ഐ എസിൽ ചേരാൻ പോയ മലയാളികളിൽ ചിലർ നാട്ടിലേക്ക് മടങ്ങി വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.

കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫിറോസ് ഉൾപ്പെടയുള്ളവരാണ് തിരിച്ചു വരവിനായി ശ്രമം നടത്തുന്നത്. പടന്ന പീസ് പബ്ലിക് സ്‌കൂളിൽ അംഗമായിരുന്ന ഫിറോസ് ഐ എസിൽ അംഗമാവാൻ മൂന്ന് വർഷം മുൻപാണ് രാജ്യം വിട്ടത്. നിലവിൽ ഫിറോസ് അടക്കമുള്ള രണ്ടു പേർ സിറിയയിലാണ് ഉള്ളത്.

ഐ എസിനെതിരായ സൈനിക നീക്കം ശക്തമായതോടെ ഇനി പിടിച്ചു നിൽക്കാൻ സാധിക്കില്ല എന്ന തോന്നൽ ശക്തമായതോടെയാണ് പലരും തിരിച്ചു വരവിന് ശ്രമം നടത്തുന്നത്. ഈ വിവരം ബന്ധുക്കളോട് നടത്തിയ ഫോൺ സംഭാഷണത്തിൽ സൂചിപ്പിച്ചതായാണ് അന്വേഷണ ഏജൻസിക്ക് ലഭിച്ച വിവരം.

മലയാളിയായ ഐഎസ് ഏജന്റ് കാസർഗോഡ് പടന്ന ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദ് ആണ് ഫിറോസ് അടക്കമുള്ള ഇരുപത്തിയൊന്ന് പേരെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്തത്. ഇങ്ങിനെ രാജ്യത്തിന് പുറത്തേക്ക് കടന്നവരിൽ പതിനാറ് പേരും കാസർകോട്ടുകാരാണ്. ഇതിൽ ഫിറോസും മറ്റു രണ്ടു പേരും ഒഴികെയുള്ളവർ അഫ്‌ഗാനിസ്ഥാനിൽ ഖൊറാസാൻ പ്രവിശ്യയിലാണ് ഉള്ളത്.

അമേരിക്കൻ ബോംബാക്രമണത്തിൽ ഒരു മാസം മുൻപ് തന്നെ റാഷിദ് കൊല്ലപ്പെട്ടതായാണ് സൂചന. അഫ്‌ഗാനിസ്ഥാനിൽ ഖൊറാസാൻ പ്രിശ്യയിൽ നിന്നും ലഭിച്ച ടെലഗ്രാം മെസേജിൽ റാഷിദ് അമേരിക്കൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് പരാമർശിക്കുന്നുണ്ട്. മൂന്നു പുരുഷന്മാരും രണ്ടു ഇന്ത്യൻ സ്ത്രീകളും നാല് കുട്ടികളും കൊല്ലപ്പെട്ടു എന്നാണ് സന്ദേശത്തിൽ പറയുന്നത്.

കാസർകോട് സ്വദേശിയായാണ് റാഷിദ്. കേരളത്തിൽ നിന്നും 2016 മെയ്, ജൂൺ മാസങ്ങളിലായാണ് 21 പേരെയാണ് അബ്ദുൽ റാഷിദ് ഐഎസ് കേന്ദ്രങ്ങളിലേക്ക് എത്തിച്ചത്. അഫ്‌ഗാനിസ്ഥാനിലേക്കാണ് ഇവരെ എത്തിച്ചത്. ഇതിൽ റാഷിദിന്റെ ഭാര്യയായ ആയിഷ എന്ന സോണിയയും ഉൾപ്പെടുന്നു. ഇവരെ ആദ്യം യു എ ഇ യിലേക്കും അവിടെ നിന്ന് തെഹ്റാൻ വഴി അഫ്‌ഗാനിസ്ഥാനിലേക്കും എത്തിക്കുകയായിരുന്നു.

ഐ എസിലേക്ക് പോകുന്നതിന് മുൻപായി കാസർകോട് പീസ് സ്‌കൂളിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്നു എൻജിനീയറിങ്ബിരുദധാരിയായ റാഷിദ്. 2014 ലിലാണ് റാഷിദ് ഐ എസ് ആശയങ്ങളിൽ ആകൃഷ്ടനാകുന്നത്.

അഫ്‌ഗാനിസ്ഥാനിൽ എത്തിയ ശേഷം റാഷിദ് കേരളത്തിൽ നിന്നും യുവാക്കളെ ഐ എസിലേക്ക് ആകർഷിക്കുന്നതിനായി നിരന്തരം ശബ്ദ സന്ദേശങ്ങൾ അയച്ചിരുന്നു. ടെലിഗ്രാം ആപ്പിലൂടെ ഏകദേശം തൊണ്ണൂറോളം ശബ്ദ സന്ദേശങ്ങൾ റാഷിദിന്റെതായുണ്ട്. എല്ലാ സന്ദേശങ്ങളിലും ഖലീഫ രാജ്യം സ്ഥാപിക്കുന്നതിനെ കുറിച്ചും ഐ എസിന്റെ ആശയങ്ങളെ കുറിച്ചുള്ളവയുമായിരുന്നു.

കോഴിക്കോട് നിന്നുള്ള മറ്റൊരു എൻജിനീയറിങ് ബിരുദധാരിയായ മംഗലശ്ശേരി ഷജീർ അബ്ദുള്ള അഫ്‌ഗാനിസ്ഥാനിൽ വെച്ച് കൊല്ലപ്പെട്ടതിന് ശേഷമാണ് റാഷിദ് ഐ എസിന്റെ കേരള വിഭാഗത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്.

Continue Reading

INDIA

യാത്രയിൽ വിമാനത്തിന് അകത്ത് പ്രവാസി മലയാളി മരിച്ചു. വിമാനം തിരിച്ചിറക്കി.

Published

on

തിരുവനന്തപുരം: എയർ ഇന്ത്യ വിമാനത്തിൽ വച്ച് യാത്രക്കാരൻ മരിച്ചു. യാത്രക്കാരന്റെ മരണത്തെ തുടർന്ന് മുക്കാൽ മണിക്കൂറോളം പറന്ന വിമാനം തിരികെ തിരുവനന്തപുരത്ത് തന്നെ ഇറക്കി.

തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന പാച്ചലൂർ സ്വദേശി സന്തോഷ് കുമാർ (56) ആണ് മരിച്ചത്. ഉടൻ വിമാനം തിരിച്ച് പറന്നെങ്കിലും യാത്രക്കാരന്‍റെ ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രാത്രി എട്ടരയ്ക്കാണ് യുഎഇ ഷാർജയിലേക്കുള്ള എയർ ഇന്ത്യയുടെ AI 967 യാത്ര തിരിച്ചത്. വിമാനം പുറപ്പെട്ട് ഏതാണ്ട് മുക്കാൽ മണിക്കൂറിനുള്ളിൽ  സന്തോഷ് കുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു

വിമാനത്തിൽ വച്ച് തന്നെ കാബിൻ ക്രൂ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും സന്തോഷ് കുമാറിന്റെ നില ഗുരുതരമായി. ഷാർജയിലേക്ക് പറന്നാൽ യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ വിമാനം തിരിച്ച് തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു.

പത്ത് മണിയോടെ വിമാനം തിരുവനന്തപുരത്തേക്ക് തിരികെ എത്തിച്ചെങ്കിലും അതിനിടയിൽ തന്നെ സന്തോഷ് കുമാറിന് മരണം സംഭവിച്ചിരുന്നു.

Continue Reading
KERALA1 month ago

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

KERALA2 months ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KERALA2 months ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST3 months ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST3 months ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST3 months ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA3 months ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA3 months ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH3 months ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA3 months ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME3 months ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME3 months ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA3 months ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH3 months ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

KERALA3 months ago

അന്ന് ഗദ്ദാമ. ഇന്ന് പ്രശസ്തയായ എഴുത്തുകാരി. ഇത് ആട് ജീവിതമല്ല, അത്ഭുത ജീവിതം.

Trending

error: Content is protected !!