Connect with us

MIDDLE EAST

സൗദിയുടെ യു.എസ് അംബാസഡറായി റീമാ രാജകുമാരി ചുമതലയേറ്റു. പുതു ചരിത്രം.

Published

on

അമേരിക്കയിലെ സൗദി അംബാസഡറായി റീമ ബിന്‍ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരി ചുമതലയേറ്റു. റിയാദ് അല്‍യമാമ കൊട്ടാരത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് മുമ്പാകെ അവര്‍ പ്രതിജ്ഞയെടുത്തു. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു നിയമനം.

സൗദി അറേബ്യയിലെ ആദ്യ വനിതാ നയതന്ത്ര പ്രതിനിധിയായ റീമ സൗദിയിലെ സ്ത്രീ ശാക്തീകരണ രംഗത്ത് രംഗത്ത് പുതുചരിത്രം കുറച്ചിരിക്കയാണ്.

പിതാവായ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ സൗദിയിൽ അംബാസഡറായിരുന്ന പന്ത്രണ്ട് വർഷത്തോളം റീമ രാജകുമാരി യു.എസിൽ തന്നെയായിരുന്നു. യു.എസിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ജോര്‍ജ് വാഷിംഗ്ടണ്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് മ്യൂസിയം സറ്റ്ഡീസില്‍ ആയിരുന്നു ബിരുദം. പഠന ശേഷമാണ് റിയാദിലേക്ക് മടങ്ങിയെത്തിയത്.

അവര്‍ നയതന്ത്ര നിയമനം വരെ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയില്‍ വനിതാ കാര്യ ഉപാധ്യക്ഷയായിരുന്നു. മികച്ച സംരംഭക കൂടിയായ റീമ നിരവധി വൻകിട കമ്പനികളുടെ സി.ഇ.ഓ കൂടിയായിരുന്നു. ലോക ബാങ്കിന്റെ വനിതാ സംരംഭക സാമ്പത്തിക കൂട്ടായ്മയുടെ അഡ്വൈസറി കൗൺസിൽ അംഗം കൂടിയാണ് റീമ.

മേഖലയിലെ വനിതാ ശാക്തീകരണം ശക്തിപ്പെടുത്തിയതിന് റീമ രാജകുമാരി രണ്ടു വർഷം മുൻപ് ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുരസ്‌കാരത്തിന് അർഹയായി. സൗദി അറേബ്യയുടെ ഒളിമ്പിക് കമ്മിററി മെമ്പറാണ്.

റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹ്‌റ ബ്രെസ്റ്റ് കാൻസർ അവയർനെസ്സ് അസോസിയേഷൻ സ്ഥാപകൻ അംഗമാണ് റീമ രാജകുമാരി.

INDIA

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

Published

on

റിയാദ്: കോവിഡ് പ്രതിസന്ധി മൂലം ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യകതയും ദൌര്‍ലഭ്യവും ചൂഷണം ചെയ്തു വ്യാജ ഏജന്റുമാര്‍ തട്ടിപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേനയാണ് ഇവര്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തുന്നത്. ചതിയില്‍ പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതയാണ് അറിയുന്നത്.

റിയാദ് ഇന്ത്യന്‍ എംബസ്സി വഴി നഴ്സുമാരെ വാക്സിനേഷന്‍ ഡ്യൂട്ടിക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന വാഗ്ദാനം നല്‍കിയാണ്‌ പണം തട്ടിയത്. ഗൂഗിള്‍ പേ വഴിയാണ് പല നഴ്സുമാരും പണം കൈമാറിയിട്ടുള്ളത്. അത് മൂലം പരാതിപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഒരാള്‍ക്ക് 35,൦൦൦ രൂപക്ക് മുകളില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

എംബസ്സിയുടെ നേരിട്ടുള്ള നിയമനമാണ് നടത്തുന്നത് എന്നാണ് ഏജന്റുമാര്‍ പറഞ്ഞിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടതായി കാണിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സിയുടെ ഔദ്യോഗിക മുദ്രയും സീലും ഉള്ള കത്തുകളാണ് ഇവര്‍ക്ക് അയച്ചു കൊടുത്തിട്ടുള്ളത്. മേയ് പത്താം തിയ്യതി മെഡിക്കല്‍ പരിശോധന നടത്തണമെന്നും കാണിച്ച് ഇവര്‍ക്ക് കത്ത് നല്‍കിയിരുന്നു.

മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായാല്‍ അന്ന് തന്നെ നഴ്സുമാര്‍ക്ക് വിസയും, ഇമിഗ്രേഷന്‍ പേപ്പറുകളും ഇന്‍ഷുറന്‍സ് പേപ്പറുകളും വിമാന ടിക്കറ്റും അടങ്ങുന്ന കിറ്റ്‌ കൈമാറുമെന്നും കത്തില്‍ പറയുന്നു. മേയ് 12 ന് റിയാദിലെ തൊഴില്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കത്തില്‍ കാണിച്ചിരുന്നു. 53൦൦ റിയാലായിരുന്നു ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നത്.

ഇക്കാര്യത്തില്‍ സംശയം തോന്നിയ മൂന്ന് നഴ്സുമാര്‍ ഇക്കാര്യം നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനെ (യു.എന്‍.എ) അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഘടനയുടെ ഭാരവാഹികള്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു റിക്രൂട്ട്മെന്റ് വ്യാജമാണെന്നും തട്ടിപ്പില്‍ പെടരുതെന്നും എംബസ്സി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

മുന്‍പും ഇത്തരത്തില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ നടന്നിരുന്നെന്നും ഒരു ഇടവേളക്ക് ശേഷം ഇത് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണെന്നും യു.എന്‍.എ ഭാരവാഹികള്‍ പറയുന്നു. യു.എ.ഇ യിലും വാക്സിനേഷന്‍ ഡ്യൂട്ടിക്ക് എന്ന പേരില്‍ കൊണ്ട് പോയ നഴ്സുമാരില്‍ ഒരു വിഭാഗവും പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയണമെന്നും വ്യാജന്മാരുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി പണം നഷ്ടമാക്കരുത് എന്നും സംഘടന നഴ്സുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

INDIA

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

Published

on

ഇന്ത്യയില്‍ നിന്നുള്ളവരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് ഉടനെയൊന്നും പിന്‍വലിക്കില്ലെന്ന് ഉറപ്പായതോടെ സൗദിയിലേക്ക് പ്രവേശിക്കാന്‍ പുതിയ റൂട്ടുകളും മാര്‍ഗ്ഗങ്ങളും തേടുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ എണ്ണം കൂടുന്നു. കൊച്ചിയില്‍ നിന്നും അര്‍മേനിയ വഴി സൗദിയിലേക്കും കൊച്ചിയില്‍ നിന്നും വിമാനത്തില്‍ മാലിദ്വീപില്‍ എത്തി കപ്പലില്‍ ക്വാറന്റൈനു ശേഷം സൗദിയിലേക്കും പ്രവേശിക്കുന്നതിനുള്ള പുതിയ പാക്കേജുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോള്‍ താഷ്കന്റ് വഴിയും പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നതായി ട്രാവല്‍ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. കസാക്കിസ്ഥാന്റെ തലസ്ഥാനമാണ്‌ താഷ്കന്റ്.

മുംബെയില്‍ നിന്നാണ് ഇന്ത്യക്കാര്‍ താഷ്കന്റില്‍ എത്തുന്നത്. കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നും അവിടെയെത്തി താഷ്കന്റിലേക്ക് യാത്ര തിരിക്കുന്നു. ചാര്‍ട്ടേഡ്‌ വിമാനത്തിലാണ് യാത്ര. അവിടെ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം സൗദിയിലേക്ക് പ്രവേശിക്കാം.

ഇപ്പോള്‍ മലയാളികള്‍ അടക്കമുള്ള നിരവധി പേര്‍ ഈ മാര്‍ഗ്ഗത്തിലൂടെ സൗദിയിലേക്ക് പോകുന്നുണ്ട്. എന്നാല്‍ ഈ റൂട്ട് മുഖേനയുള്ള യാത്ര അധികം പേര്‍ക്കും ശുപാര്‍ശ ചെയ്യുന്നില്ലെന്ന് ട്രാവല്‍ രംഗത്തെ വിദഗ്ദര്‍ പറയുന്നു. ഏറ്റവും അത്യാവശ്യമായി സൗദിയിലേക്ക് എത്തി ചേരേണ്ടവര്‍ മാത്രമാണ് ഈ വഴിയിലൂടെയുള്ള പാക്കേജ് നല്‍കുന്നത്.

കാരണം താഷ്കന്റില്‍ നിന്നും ഇന്ത്യയിലേക്ക് വിമാനങ്ങള്‍ കുറവാണ്. ഇന്ത്യയില്‍ കോവിഡ് അതിരൂക്ഷമായി തുടരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതു സമയത്തും പുതിയ വിലക്കുകള്‍ കസാക്കിസ്ഥാന്റെ ഭാഗത്ത് നിന്നോ സൗദിയുടെ ഭാഗത്ത് നിന്നോ പ്രതീക്ഷിക്കാം.

താഷ്കന്റില്‍ ക്വാറന്റൈനില്‍ കഴിയുന്ന സമയത്ത് ഇത്തരം പ്രതിസന്ധി ഉണ്ടാകുന്ന സാഹചര്യത്തില്‍ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ വരികയാണെങ്കില്‍ തിരിച്ചു ഇന്ത്യയിലേക്ക് വരുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുമെന്ന് ഇവര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഈ വഴി പോകുന്ന പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഒമാന്‍ വഴിയും നേപ്പാള്‍ വഴിയും സൗദിയിലേക്ക് പ്രവേശിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അടഞ്ഞതോടെ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്നത് ബഹറിന്‍ വഴിയുള്ള യാത്രയാണ്. വിസ എളുപ്പത്തില്‍ ലഭിക്കും എന്നതിനാലും ഗള്‍ഫ് രാജ്യമായത് കൊണ്ടും ബഹറിന്‍ പാക്കേജിന് മലയാളികള്‍ മുന്‍ഗണന നല്‍കുന്നുണ്ട്. . വിസക്ക് മൂന്ന് മാസത്തെ കാലാവധി ഉള്ളതിനാല്‍ ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ യാത്ര മുടങ്ങിയാലും പിന്നീട് യാത്ര ചെയ്യാന്‍ സാധിക്കും. കൂടാതെ ബഹറിനില്‍ നിന്നും അല്‍ ഖോബാറിലേക്കും ദാമ്മമിലേക്കും ബഹറിന്‍ കോസ് വേ വഴി ടാക്സിയില്‍ പ്രവേശിക്കുകയും ചെയ്യാം. ഒരു ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ ഇവര്‍ ഈടാക്കുന്നു.

മാലിദ്വീപില്‍ ജനവാസ മേഖലയില്‍ ഇന്ത്യക്കാരുടെ ഹോട്ടല്‍ ബുക്കിംഗ് തടഞ്ഞതോടെ ഇത് വഴിയുള്ള യാത്രക്ക് തടസ്സം നേരിട്ടിരുന്നു. എന്നാല്‍ ജനവാസ മേഖലകളില്‍ നിന്നും അകലെയുള്ള ഹോട്ടലുകളിലും സര്‍ക്കാര്‍ ഒരുക്കുന്ന താമസ സൗകര്യങ്ങളിലും താമസിക്കാന്‍ അനുമതി ലഭിച്ചിരുന്നു. ഈ പ്രതിസന്ധി കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ള ഒരു ട്രാവല്‍ ഏജന്‍സി കൊച്ചിയില്‍ നിന്നും യാത്രക്കാരെ വിമാനത്തില്‍ മാലിദ്വീപില്‍ എത്തിച്ചു അവിടെ കപ്പലില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കി അതിന് ശേഷം വിമാന മാര്‍ഗ്ഗം സൗദിയില്‍ എത്തിക്കുന്ന പാക്കേജിന് തുടക്കമിട്ടിട്ടുണ്ട്. ടിക്കറ്റില്ലാതെ അറുപത്തി അയ്യായിരം രൂപയാണ് ഇവര്‍ ഈടാക്കുന്നത്.

കൊച്ചിയില്‍ തന്നെയുള്ള ഒരു ട്രാവല്‍ ഏജന്‍സി അര്‍മേനിയ വഴിക്കും മലയാളികളെ സൗദിയിലേക്ക് കൊണ്ട് പോകുന്നുണ്ട്. വിമാനം ചാര്‍ട്ടര്‍ ചെയ്താണ് യാത്ര. ഒരു വിമാനത്തില്‍ 16൦ പേരെ കൊണ്ട് പോകുന്നു. അഞ്ചു വിമാനങ്ങളാണ് ഇത്തരത്തില്‍ സൗദി പ്രവാസികളെ കൊണ്ട് പോകുന്നതിന് ഇവര്‍ ഒരുക്കുന്നത്. ഒന്നേകാല്‍ ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണ് ഇവര്‍ ഈടാക്കുന്നത്.

Continue Reading

INDIA

പ്രൈവറ്റ് ജെറ്റ് ചാര്‍ട്ടര്‍ ചെയ്ത് യു.എ.ഇ യില്‍ തിരിച്ചെത്തി പ്രവാസി മലയാളിയും കുടുംബവും

Published

on

ദുബായ്: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു എ ഇ ഏര്‍പ്പെടുത്തിയ അപ്രതീക്ഷിത വിലക്ക് മൂലം ഇന്ത്യയില്‍ കുടുങ്ങിയ മലയാളി പ്രവാസി ബിസിനസ്സുകാരന്‍ കുടുംബ സഹിതം യു എ ഇ യില്‍ തിരിച്ചെത്തി.

സ്വന്തമായി പ്രൈവറ്റ് ജെറ്റ് ചാര്‍ട്ടര്‍ ചെയ്താണ് പ്രവാസി വ്യവസായിയായ പി.ഡി.ശ്യാമളനും കുടുംബവും കൊച്ചി അന്താരാഷ്‌ട്ര വിമാന താവളത്തില്‍ നിന്നും നിന്നും ദുബായിലെ അല്‍ മക്തൂം വിമാന താവളത്തില്‍ തിരിച്ചതിയത്. ശ്യാമളനും ഭാര്യയും മകളും മരുമകനും ജീവനക്കാരും അടക്കം പതിമൂന്നു പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ റാസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയരക്ടറായ ശ്യാമളന്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി യു എ ഇ യില്‍ പ്രവാസിയാണ്. മകനും ഗ്രൂപ്പ് സി ഇ ഓ യും ആയ അജിത്‌ ശ്യാമും കൂടെ ഉണ്ടായിരുന്നു.

നാല്‍പ്പത്തി ഒന്ന് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ശ്യാമളനും കുടുംബവും തിരിച്ചെത്തിയത്. മകള്‍ അഞ്ജുവിന്റെ വിവാഹത്തിനായി നാട്ടിലേക്ക് പോയ ശ്യാമളന്‍ അപ്രതീക്ഷിതമായി യു എ ഇ ഏര്‍പ്പെടുത്തിയ വിലക്കില്‍ തിരിച്ചു വരാനാവാതെ നാട്ടില്‍ കുടുങ്ങുകയായിരുന്നു.

മാര്‍ച്ച് പതിനഞ്ചാം തിയ്യതിയാണ് ശ്യാമളന്‍ കുടുംബ സമേതം നാട്ടില്‍ എത്തിയത്. 25നായിരുന്നു മകളുടെ വിവാഹം.

വിലക്ക് അപ്രതീക്ഷിതമായിരുന്നതിനാല്‍ മുന്‍കൂട്ടി തയ്യാറാവാന്‍ സാധിച്ചില്ല. ഷാര്‍ജയിലേക്ക് തിരിച്ചു വരേണ്ടത് അത്യാവശ്യമായിരുന്നു. തനിക്ക് ഗോള്‍ഡന്‍ റസിഡന്‍സി വിസ ഇല്ലാത്തതിനാല്‍ തിരിച്ചു വരുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ സ്വന്തമായി വിമാനം ചാര്‍ട്ടര്‍ ചെയ്തു വരുന്ന ബിസിനസ്സുകാര്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നത് മൂലമാണ് യു എ ഇ യില്‍ തിരിച്ചെത്താന്‍ സാധിച്ചത് എന്ന് ശ്യാമളന്‍ പറഞ്ഞു.

യാത്രക്ക് 48 മണിക്കൂര്‍ മുന്‍പായി എല്ലാവരും ആര്‍ ടി – പി സി ആര്‍ ടെസ്റ്റ്‌ പൂരത്തിയാക്കിയിരുന്നു. യു എ ഇ യില്‍ എത്തിയ ശേഷം പത്തു ദിവസം ക്വാറന്റൈനില്‍ കഴിയണം. കൂടാതെ നാലാമത്തെ ദിവസവും എട്ടാമത്തെ ദിവസവും പി സി ആര്‍ ടെസ്റ്റ് നടത്തേണ്ടി വരും.

Continue Reading
LATEST1 month ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST1 month ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST1 month ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST1 month ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST1 month ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST1 month ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST1 month ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA1 month ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 month ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 month ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 month ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 month ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 month ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA1 month ago

പ്രൈവറ്റ് ജെറ്റ് ചാര്‍ട്ടര്‍ ചെയ്ത് യു.എ.ഇ യില്‍ തിരിച്ചെത്തി പ്രവാസി മലയാളിയും കുടുംബവും

LATEST1 month ago

സൗദിയില്‍ എല്ലാ തൊഴിലാളികള്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കുന്നു

Trending

error: Content is protected !!