Connect with us

KERALA

പ്രളയ ബാധിതർക്കുള്ള ഗൃഹോപകരണങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായി ആരോപണം.

Published

on

പത്തനംതിട്ടയിലെ പ്രളയബാധിതർക്ക് നൽകുന്നതിനായി വിവിധ കമ്പനികൾ സംഭാവന ചെയ്ത ഗൃഹോപകരണങ്ങൾ ഇത് വരെയും വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായി ആരോപണം.

പത്തനംതിട്ട താലൂക്ക് സർവ്വെ റിക്കാർഡ്സ് റൂമിലാണ് ഉപകരണങ്ങൾ കെട്ടിക്കിടക്കുന്നത്. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് നൽകാൻ വിവിധ കമ്പനികൾ നൽകിയ ഉപകരണങ്ങളാണിത്.

പ്രളയത്തിൽ ഉള്ളതെല്ലാം നഷ്ടപ്പെട്ടവരിൽ പലർക്കും സർക്കാർ പ്രഖ്യാപിച്ച ആശ്വാസ സഹായം പോലും കിട്ടില്ലെന്ന് പരാതികൾ ഉന്നയിക്കുമ്പോഴാണ് അധികൃതരുടെ ഈ അനാസ്ഥ. മറിച്ചു വിൽക്കാനാണ് വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതെന്നാണ് ആരോപണം.

നൂറുകണക്കിന് കസേരകളും ഗ്യാസ് അടുപ്പുകളും സൂക്ഷിച്ചിരിക്കുന്നു. കോഴഞ്ചേരി എൽ ആർ തഹസിൽദാരുടെ ഓഫീസിലെ റെക്കോർഡ് മുറിക്ക് പുറത്ത് നൂറിലധികം കസേരകളും കൂട്ടിയിട്ടിട്ടുണ്ട്. ജീവനക്കാരിരിക്കുന്ന മുറിക്ക് സമീപത്തായി നിരവധി ഗ്യാസ് സ്റ്റൗവ്വുകൾ പാക്കറ്റ് പോലും പൊട്ടിക്കാതെയാണ് സൂക്ഷിച്ചിട്ടുള്ളത്. കസേരയിൽ പവ്വർഗ്രിഡ് കോർപ്പറേഷന്‍റെയും സ്റ്റൗവിൽ ബിപിസിഎല്ലിന്‍റെയും സ്റ്റിക്കർ പതിച്ചിട്ടുമുണ്ട്.

തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു സാധനങ്ങളുടെ വിതരണ ചുമതല നിർവ്വഹിച്ചതെന്നും ആ ഉദ്യോഗസ്ഥൻ സ്ഥലം മാറിപോയെന്നുമാണ് നിലവിലെ തഹസിൽദാരുടെ വിശദീകരണം.

error: Content is protected !!