Connect with us

CRIME

മൂന്ന് വയസ്സുകാരന്റെ നില അതീവ ഗുരുതരം. അച്ഛന്റെയും അമ്മയുടേയും പേരിൽ വധശ്രമത്തിന് കേസെടുത്തു.

Published

on

ആലുവയിൽ 3 വയസുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. വധശ്രമം കൂടാതെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

ശരീരത്തിലെ മറ്റ് മുറിവുകൾ മര്‍ദനത്തെ തുടർന്ന് സംഭവിച്ചതെന്ന പ്രാഥമിക നിഗമനത്തെ തുടര്‍ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടി വെന്‍റിലേറ്ററിലാണ്. മരുന്നുകളോടും പ്രതികരിക്കുന്നില്ല. തലയിലെ ശസ്ത്രക്രിയ പൂർത്തിയായി. തലയിൽ കെട്ടി നിൽക്കുന്ന രക്തം നീക്കം ചെയ്യാനാണ് ഡോക്ടർമാർ ശ്രമിക്കുന്നത്. എന്നാൽ തലക്കകത്തെ രക്തസ്രാവം നിലയ്കാത്തത് ഡോക്ടർമാരെ ആശങ്കാകുലരാക്കുന്നുണ്ട്.

ഇന്നലെ വൈകീട്ടാണ് കുട്ടിയെ ഗുരുതര പരിക്കേറ്റ നിലയിൽ ആശുപത്രിയില്‍ മാതാപിതാക്കൾ എത്തിക്കുന്നത്. വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് മാതാപിതാക്കള്‍ പറഞ്ഞെങ്കിലും കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടതോടെ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കുട്ടിയുടെ മാതാപിതാക്കൾ ഏലൂർ പോലീസ് സ്റ്റേഷനിലാണ്. കുഞ്ഞിന്‍റെ പിൻ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ നിരവധി മുറിവുകളുമുണ്ട്. ഈ പരിക്കുകള്‍ സംബന്ധിച്ച് മാതാപിതാക്കൾ നല്‍കിയ വിശദീകരണം തൃപ്തികരമല്ലായിരുന്നു.

error: Content is protected !!