Connect with us

HEALTH

മംഗളൂരുവിൽ നിന്നും കൊണ്ട് വന്ന പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയം.

Published

on

മംഗളൂരുവിൽ നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിൽ എത്തിച്ച പതിനേഴ് ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.

അമൃതയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗം തലവൻ ഡോ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയത്.

കുഞ്ഞിന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

കാസര്‍ഗോഡ് സ്വദേശികളായ സാനിയയുടേയും മിത്താഹിന്റെയും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.

കുഞ്ഞിന്റെ മുഴുവൻ ചികിത്സാ ചിലവും വഹിക്കുന്നത് സർക്കാരാണ്. സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചികിത്സ ലഭ്യമാക്കുന്നത്.

error: Content is protected !!