Connect with us

MIDDLE EAST

സൗദിയിൽ വീണ്ടും ഭീകരാക്രമണ ശ്രമം – വീഡിയോ

Published

on

സൗദിയൽ വീണ്ടും ഭീകരാക്രമണ ശ്രമം. ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ നാലു ഭീകരരെയും സൈന്യം വധിച്ചു.

സൗദിയുടെ തലസ്ഥാനമായ റിയാദിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള സുൽഫിയിലാണ് ആക്രമണ ശ്രമം നടന്നത്. സുൽഫിയിലെ ഇൻവെസ്റ്റിഗേഷൻ സെന്ററിന് നേരെയായിരുന്നു ആക്രമണ ശ്രമം.

ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് ഇൻവെസ്റ്റിഗേഷൻ സെന്റർ പ്രവർത്തിക്കുന്നത്. ആധുനിക യന്ത്രതോക്കുകളുമായി എത്തിയ ഭീകരരെ ശക്തമായി നേരിട്ട സൈന്യം ആക്രമണം പരാജയപ്പെടുത്തുകയായിരുന്നു.

സംഭവത്തോട് അനുബന്ധിച്ചുള്ള വീഡിയോ പുറത്തു വന്നിട്ടുണ്ട്. ചെക്ക് പോയിന്റിനടുത്ത് വെടിയേറ്റ് കിടക്കുന്ന രണ്ടു ഭീകരരുടെ ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. ഇവർ വന്ന കാറിന്റെ ഡോറുകൾ തുറന്ന അവസ്ഥയിലാണ് വിഡിയോയിൽ കാണുന്നത്. കാറിനകത്തും മൃതദേഹങ്ങൾ കാണാം. പുറത്തു വന്ന  വീഡിയോ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

LATEST

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

Published

on

സൗദി അറേബ്യയിൽ താമസിക്കുന്ന സ്വദേശികളും വിദേശികളുമായ തീർത്ഥാടകർക്ക് ഹജ്ജും ഉംറയും നിർവഹിക്കാനായി മക്കയിലേക്കും തീർത്ഥാടനത്തിന് ശേഷം തിരിച്ച് വീട്ടിലേക്കും തങ്ങളുടെ ഭാരം പിടിച്ച ലഗേജുകൾ വഹിച്ചു കൊണ്ടുള്ള യാത്രകൾ ഒഴിവാക്കാനുള്ള പദ്ധതിയുമായി സൗദി പോസ്റ്റ് അധികൃതർ രംഗത്ത്.

ഇത് സംബന്ധിച്ച പദ്ധതി ആഭ്യന്തര ഹജ്ജ് കമ്പനികൾക്കായുള്ള കോർഡിനേഷൻ കമ്മിറ്റി പഠിച്ചു വരുന്നു. ഈ വർഷത്തെ ഹജ്ജ് സീസണിൽ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാനാണ് കൗൺസിൽ ആലോചിക്കുന്നത്. പദ്ധതി വിജയകരം ആണെങ്കിൽ വരും വർഷങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

രാജ്യത്തെ എല്ലാ സ്ഥലങ്ങളിൽ നിന്നും ലഗേജുകൾ മക്കയിലും തിരിച്ച് അവരവരുടെ വീടുകളിലും സൗദി പോസ്റ്റ് എത്തിച്ചു നൽകും. ആവശ്യപ്പെട്ടാൽ ലഗേജുകൾ സൗദി പോസ്റ്റ് ജീവനക്കാർ വീടുകളിൽ വന്ന് ശേഖരിക്കും.

ഇതിന് നൂറ് റിയാൽ നൽകേണ്ടി വരും. മറിച്ച് ലഗേജുകൾ സൗദി പോസ്റ്റ് ഓഫീസുകളിൽ എത്തിക്കുകയാണെങ്കിൽ എഴുപത് റിയാൽ മാത്രം നൽകിയാൽ മതിയാകും.

Continue Reading

LATEST

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

Published

on

സൗദി അറേബ്യയിൽ കൊടും ചൂട് മൂലം പാർക്ക് ചെയ്തിരുന്ന കാറുകളുടെ ബമ്പറുകൾ ഉരുകി ഒലിക്കുന്നതായുള്ള ചിത്രങ്ങൾ കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളുടെ പിറകു വശത്തെ ബമ്പറുകൾ ഉരുകി ഒലിച്ചു താഴെ ഒലിച്ചിറങ്ങുന്ന ചിത്രങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. അൻപത്തി രണ്ടു ഡിഗ്രി ചൂടിൽ കാറുകൾ ഉരുകി ഒലിക്കുന്നു എന്ന തലക്കെട്ടോട് കൂടിയായിരുന്നു ചിത്രങ്ങൾ പ്രചരിച്ചിരുന്നത്.

ചിത്രങ്ങൾ ലഭിച്ചവർ നവമാധ്യമങ്ങളിലൂടെ ഇവ വീണ്ടും വീണ്ടും ഷെയർ ചെയ്തതോടെ ചിത്രങ്ങൾ പെട്ടെന്ന് തന്നെ വൈറലായി. എവിടെയാണ് ഇത് സംഭവിച്ചത് എന്ന് ആദ്യം ചിത്രങ്ങൾ ലഭിച്ചവർക്ക് അറിയാത്തതിനാൽ അവർ ഊഹിച്ച് ഓരോ സ്ഥലങ്ങളുടെ പേരുകൾ വെച്ച് ചിത്രങ്ങൾ മറ്റുള്ളവർക്ക് ഫോർവേർഡ് ചെയ്തു.

വ്യാജ ചിത്രങ്ങൾ പ്രചരിച്ചതോടെ ചൂട് കൂടിയ സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും ജോലിയെടുക്കുന്നവർക്കും ആശങ്കയായി. പലരും തങ്ങളുടെ പുതിയ കാറുകൾ ചൂട് കുറഞ്ഞ സ്ഥലങ്ങളിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടങ്ങളിലേക്ക് മാറ്റി.

പക്ഷെ ഒരു രണ്ടു ദിവസത്തിനകം തന്നെ വാർത്തയുടെ സത്യാവസ്ഥ വെളിവാക്കി മാധ്യമങ്ങൾ രംഗത്ത് വന്നു. ചിത്രത്തിൽ കാണുന്നത് പോലെ ഒരു സംഭവം സൗദിയിൽ നടന്നിട്ടില്ല. കാറുകൾ ഉരുകി ഒലിക്കാൻ മാത്രം ഉയർന്ന ചൂട് ഉണ്ടായിട്ടുമില്ല.

ചിത്രത്തിൽ കാണുന്നത് അമേരിക്കയിലെ അരിസോണയിൽ വച്ചെടുത്ത കാറുകളുടെ ചിത്രങ്ങളാണ് എന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അവിടെ വെയിൽ മൂലമല്ല മറിച്ച് ചെറിയ തീപിടുത്തത്തിൽ സംഭവിച്ചതാണ് എന്ന് വെളിപ്പെട്ടു. അരിസോണയിലെ ഒരു നിർമാണ പദ്ധതിയുടെ സൈറ്റിലെ കാറുകളുടെ ബമ്പറുകൾ ആണ് ഇപ്രകാരം ഉരുകി ഒലിച്ചത്. മൊത്തത്തിൽ പന്താണ്ടോളം കാറുകൾക്ക് ഇങ്ങിനെ ഭാഗികമായി കേട് സംഭവിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

അരിസോണയിലെ ഒരു പ്രാദേശിക വെബ്‌സൈറ്റിൽ 2018 ൽ ജൂണിൽ പ്രസിദ്ധീകരിച്ച വാർത്തയിലെ ചിത്രങ്ങളാണ് ഏതോ വിരുതന്മാർ സൗദിയിലെ കൊടും ചൂടിൽ ഉരുകി ഒലിക്കുന്ന കാറുകളാക്കി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചത്.

Continue Reading

LATEST

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

Published

on

സൗദി അറേബ്യയിൽ സംഗീതം പഠിപ്പിക്കുന്നതിനായി ആദ്യ മ്യൂസിക് അക്കാദമി തുടങ്ങാൻ താൻ തയ്യാറെടുക്കുന്നതായി സൗദിയിലെ പ്രശസ്ത ഗായകനും കമ്പോസറുമായ നാസർ അൽ സാലേഹ് വ്യക്തമാക്കി.

അക്കാദമി തുടങ്ങാൻ ആവശ്യമായ എല്ലാ ലൈസന്സുകളും അധികൃതരിൽ നിന്നും താൻ ലഭ്യമാക്കി കഴിഞ്ഞു. ഉടനെ തന്നെ അത് അത് യാഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് നാസർ അൽ സാലേഹ് വ്യക്തമാക്കി.

സൗദിയിലെ യുവത്വങ്ങളിൽ നിന്ന് ഏറ്റവും മികച്ചവരെയാണ് അക്കാദമിയിൽ സംഗീതം പഠിപ്പിക്കുന്നതിനായി നിയമിക്കുക. സംഗീതം പഠിക്കുന്നതിനും ഏറ്റവും നല്ല രീതി നിർദ്ദേശിക്കുന്നതിനും ഒരു സ്റ്റെജിറം വേദിയും താൻ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംഗീതം ആത്മാവിനും മനസ്സിനും ശരീരത്തിനും ശാന്തി ലഭിക്കുന്നതിന് ആവശ്യമായ മാധ്യമമാണ്. അതിനാൽ സ്‌കൂളുകളിൽ തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും സംഗീതം പഠിപ്പിക്കണം എന്നാണ് തന്റെ അഭിപ്രായം. ഈ അടുത്ത കാലത്തായി കലാരംഗത്തുള്ള കുതിപ്പ് തന്റെ സ്വപ്നം ഉടനെ യാഥാർഥ്യമാകും എന്നുള്ള ദിശാബോധമാണ് തനിക്ക് നൽകുന്നതെന്നും നാസർ അൽ സാലേഹ് വ്യക്തമാക്കി.

അൽ അഹ്സയാണ് നാസറിന്റെ ജന്മദേശം. പാര്യമ്പര്യമായി സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് നാസറിന്റെ ജനനം. പിതാവ് അടക്കമുള്ളവർ അറിയപ്പെടുന്ന സംഗീതജ്ഞരായിരുന്നു.

Continue Reading
SAUDI ARABIA51 mins ago

ഗാർഹിക തൊഴിലാളി നിയമ ലംഘനം: കർശന നടപടിയെന്ന് സൗദി അധികൃതർ.

KERALA2 hours ago

പൊലീസിന് തിരിച്ചടി: മാവോയിസ്റ്റ് ഏറ്റുമുട്ടൽ മരണങ്ങൾ അന്വേഷിക്കണമെന്ന് ഹൈക്കോടതി.

INDIA2 hours ago

സർക്കാർ രൂപീകരണം: ഗവർണ്ണർക്കെതിരെ ശിവസേന സുപ്രീം കോടതിയിലേക്ക്.

LATEST5 hours ago

ഒമാനിൽ പൈപ്പിനുള്ളിൽ കുടുങ്ങി മരിച്ചവരെല്ലാം ഇന്ത്യക്കാരെന്ന് പ്രാഥമിക വിവരം.

CRIME9 hours ago

മലപ്പുറത്ത് യുവതിയുടെ ബന്ധുക്കൾ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു.

LATEST10 hours ago

സൗദിയിൽ സ്റ്റേജ് ഷോക്കിടയിൽ കത്തിയുമായി അക്രമി. മൂന്ന് പേർക്ക് കുത്തേറ്റു. വീഡിയോ.

CRIME1 day ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

INDIA1 day ago

ഭക്ഷണത്തിനായി മോത്തിക്ക് ഇനി ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട.

CRIME1 day ago

അലനും താഹക്കും കുരുക്ക് മുറുക്കി പോലീസ്. കൂടുതൽ തെളിവുകൾ കണ്ടെടുത്തു.

KERALA3 days ago

നബിദിനാഘോഷത്തിന് കാസർകോട് നിരോധനാജ്ഞക്ക് ഉപാധികളോടെ ഇളവ്.

CRIME3 days ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

INDIA3 days ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

INDIA3 days ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

KERALA1 week ago

സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കള്ളവോട്ടും അട്ടിമറിയും തടയാൻ എന്ത് ചെയ്യും?

LATEST1 week ago

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

KUWAIT1 week ago

ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വന്ന് വർക്ക് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ?

LATEST1 week ago

യു എ ഇ: ജോലി ചെയ്യുന്ന കമ്പനി സമയത്ത് ബോണസ് നൽകിയില്ലെങ്കിൽ എന്ത് ചെയ്യും ?

LATEST10 hours ago

സൗദിയിൽ സ്റ്റേജ് ഷോക്കിടയിൽ കത്തിയുമായി അക്രമി. മൂന്ന് പേർക്ക് കുത്തേറ്റു. വീഡിയോ.

LATEST1 week ago

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

LATEST1 week ago

രണ്ടു മാസമായി കമ്പനി ശമ്പളം നൽകുന്നില്ല. പിരിഞ്ഞു പോകാൻ എന്താണ് ചെയ്യേണ്ടത്?

UAE1 week ago

മൂന്നു മാസം വരെ വൈകി ശമ്പളം തരുന്ന കമ്പനി.

INDIA1 week ago

മാവോയിസ്റ്റ് അനുഭാവികളെയും കസ്റ്റഡിയിലെടുക്കാൻ നിയമ തടസ്സമില്ല.

INDIA3 days ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

CRIME3 days ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

LATEST1 week ago

വാടകക്കാരൻ അറിയാതെ വാടക കരാറിൽ മാറ്റം വരുത്തിയ ഫ്‌ളാറ്റുടമ.

INDIA1 day ago

ഭക്ഷണത്തിനായി മോത്തിക്ക് ഇനി ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട.

INDIA1 week ago

കമ്പനിയുടെ ആദ്യ ആന്വൽ ജനറൽ മീറ്റിങ് നടത്തേണ്ട അവസാന തിയ്യതി ഏതാണ്?

CRIME9 hours ago

മലപ്പുറത്ത് യുവതിയുടെ ബന്ധുക്കൾ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു.

INDIA3 days ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

CRIME1 day ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

Trending

error: Content is protected !!