Connect with us

LATEST

കല്ലട സംഭവത്തിൽ നിന്ന് സംരംഭകർക്കും ജീവനക്കാർക്കും പഠിക്കാനുള്ളത്….

Published

on

മലയാളികൾക്കിടയിൽ ഏറെ ചർച്ചാ വിഷയമായ കല്ലട സംഭവത്തിൽ നിന്ന് കസ്റ്റമർ സർവീസിനെകുറിച്ചു സംരംഭകർക്കും, കോർപ്പറേറ്റ് ലീഡർമാർക്കും, ജീവനക്കാർക്കും ഒരുപാട് പഠിക്കാനുണ്ടെന്ന് പ്രശസ്ത കോർപറേറ്റ് ട്രെയിനറും സക്സസ് കോച്ചുമായ ഷമീം റഫീഖ്.

കേരളത്തിൽ ബസ് സർവീസ് നടത്തുന്ന എല്ലാവരും ഇത്തരം മോശം സർവീസ് നടത്തുന്നവർ അല്ലെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യാനാവും എന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു.

ഷമീം റഫീഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:

ഇന്ന് കേരളത്തിൽ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും കത്തി നിൽക്കുന്ന ഒരു വിഷയമാണ്, കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ തല്ലിയ വിഷയം. ഒരു സംരംഭം നടത്തുന്നവർക്ക് ഇങ്ങിനെയുള്ള ജീവനക്കാർ ഒരു പേടിസ്വപ്നവും, കസ്റ്റമേഴ്സിന് ഭീതിയുളവാക്കുന്ന വാർത്തയുമാണിത്. ഇതാദ്യമല്ല, ഇതിനു മുൻപ് ഇൻഡിഗോ എയർലൈൻസ് ജീവനക്കാർ ഒരു യാത്രക്കാരനെ തല്ലുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടതാണ്.

ഇത് പോലെ ചെറുതും, വലുതുമായ സംഭവങ്ങൾ എല്ലാ ദിവസവും നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്, ഞാനും നിങ്ങളുമൊക്കെ ഇതിന്റെ ഇരകളാണ്. ഇതുണ്ടാവാതിരിക്കുക രണ്ടുകൂട്ടരുടെയും ആവശ്യവുമാണ്. ഈ കുറിപ്പിനോടൊപ്പമുള്ള പിക്ച്ചർ സോഷ്യൽ മീഡിയകളിൽ കണ്ടതാണ്. ട്രോളന്മാർക്കിത് കൊയ്ത്തുകാലം പക്ഷെ ഒരു സ്ഥാപനം നശിപ്പിക്കാൻ ഇത് പോലെ ചില ജീവനക്കാർ മതി.

സംരംഭം നടത്തുന്നവർ അറിയണം, മോശമായ സർവീസ് കിട്ടുമ്പോൾ വെറും 2% കസ്റ്റമേഴ്സ് മാത്രമേ പരാതി പറയാറുള്ളൂ, ബാക്കി 98% പേരും ഒരിക്കലും തിരിച്ചു വരാറില്ല എന്നതാണ് സത്യം. നമ്മുടെ സർവീസ് മോശമാണ് എന്ന ഫീഡ്ബാക് തരുന്ന ആ 2% കസ്റ്റമേഴ്സിനെ മാലയിട്ടു സ്വീകരിക്കുകയാണ് വേണ്ടത്, അല്ലാതെ തല്ലുകയല്ല. കാരണം അവർക്കല്ലേ ധൈര്യമുണ്ടായുള്ളു നമ്മുടെ മുഖത്തു നോക്കി നമ്മുടെ സർവീസ് മോശമാണ് എന്ന് പറയാൻ.

കേരളത്തിൽ ബസ് സർവീസ് നടത്തുന്ന എല്ലാവരും ഇത്തരം മോശം സർവീസ് നടത്തുന്നവരാണ് എന്ന് പറയാനാവില്ല. പക്ഷെ ഇത്തരം സംഭവങ്ങൾ നമ്മുടെ സ്ഥാപനങ്ങളിൽ ഉണ്ടാവാതിരിക്കാൻ, നമുക്കെന്ത് ചെയ്യാനാവും എന്നാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഇതാ അതിനു പറ്റിയ കുറച്ചു ടിപ്സ്:

~ കസ്റ്റമേഴ്‌സുമായി നേരിട്ടിടപെടുന്ന ജീവനക്കാരെ തിരഞ്ഞെടുക്കുമ്പൾ എളിമയും, നന്നായി ഇടപെഴുകാനും കഴിവുണ്ടെന്നുറപ്പ് വരുത്തിയതിനു ശേഷം മാത്രം തിരഞ്ഞെടുക്കുക.

~ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് നിങ്ങളല്ല, നിങ്ങളുടെ ഉത്പന്നം വാങ്ങുന്ന, അല്ലെങ്കിൽ സേവനം ഉപയോഗിക്കുന്ന കസ്റ്റമേഴ്സ് ആണ് എന്ന് ജീവനക്കാർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. അതിടിയ്ക്കിടെ ആവർത്തിക്കുക.

~ നിങ്ങളുടെ സ്ഥാപനത്തിന് ഒരു കസ്റ്റമർ സർവീസ് പോളിസി ഉണ്ടാക്കി അതെല്ലാ ജീവനക്കാർക്കും മനസ്സിലാക്കി കൊടുക്കുക. പ്രത്യേകിച്ച് പുതിയതായി വരുന്ന ജീവനക്കാർക്ക്.

~ കസ്റ്റമർ സർവീസ് എന്ന് പറയുന്നത് ഒരു ഡിപ്പാർട്മെന്റ് അല്ലെന്നും, സ്ഥാപനത്തിന്റെ ഉടമ തൊട്ടു താഴെയുള്ള എല്ലാവർക്കും അതിനു ബാധ്യതയുണ്ട് എന്ന് മനസ്സിലാക്കുക.

~ നമ്മൾ ഇടപെടുന്ന കസ്റ്റമേഴ്സിൽ പല തരത്തിലുള്ള കസ്റ്റമേഴ്സ് ഉണ്ടെന്നും, ആളും തരവും നോക്കി അവരുമായി ഇടപെടാൻ ജീവനക്കാരെ പഠിപ്പിക്കുക. ഇതിൽ ദേഷ്യപ്പെടുന്നവരും, നമ്മോട് അപമര്യാദയായി സംസാരിക്കുന്നവരും ഉണ്ടാവാം, അവരോടു സംയമനം പാലിക്കാൻ പരിശീലിപ്പിക്കുക.(ഇതിനെക്കുറിച്ചുള്ള ട്രെയിനിങ് ഞാൻ നിരവധി സ്ഥാപനങ്ങളിൽ ചെയ്യാറുണ്ട്)

~ കസ്റ്റമേഴ്സ് ദേഷ്യപ്പെടുകയാണെങ്കിൽ, അത് അവരോട് വ്യക്തിപരമായ ദേഷ്യമല്ലെന്നും സ്ഥാപനത്തിന്റെ സർവീസ് മോശമായതിന്റെ സ്വാഭാവികമായ പ്രതികരണം മാത്രമാണെന്ന് ജീവനക്കാർക്ക് മനസ്സിലാക്കി കൊടുക്കുക.

~ വളരെ പ്രകോപിപ്പിക്കുന്ന കസ്റ്റമേഴ്സ് ഉണ്ടെങ്കിൽ തിരിച്ചു പ്രകോപിക്കുന്നതിനു പകരം, സ്ഥാപനത്തിന്റെ മാനേജർ അല്ലെങ്കിൽ ഉന്നതരെ ഇടപെടുത്തുക. കസ്റ്റമറിനെ തല്ലുന്നതിനു പകരം മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്ത് ചെയ്യണം എന്ന്.

~ ബഹളമുണ്ടാക്കുന്ന കസ്റ്റമറിനോട് തിരിച്ചു ബഹളമുണ്ടാക്കുന്നതിനു പകരം ക്ഷമ പറയുക (തെറ്റാരുടേതും ആവട്ടെ). പ്രശ്നം വഷളാകുന്നതിനു മുൻപ് രണ്ട് കൂട്ടർക്കും സ്വീകാര്യമായ ഒരു പരിഹാരം കണ്ടെത്തുക.

~ ഒരു പരാതി കസ്റ്റമറിന്റെ ഭാഗത്തുനിന്നുണ്ടായാൽ ഉടൻ തീരുമാനമുണ്ടായില്ലെങ്കിലും, സാധിക്കുമെങ്കിൽ. 24 മണിക്കൂറിനുള്ളിൽ ഒരു തീരുമാനം അറിയിക്കുക.

~ കസ്റ്റമേഴ്സിന് പരാതി പെടാൻ ഒരു നമ്പർ / ഇമെയിൽ ഐഡി ഡിസ്പ്ലേ ചെയ്യുക. അതിൽ പരാതി വരികയാണെങ്കിൽ അതിനു പ്രാധാന്യം കൊടുക്കുക.

~ മീറ്റിംഗുകളിൽ നല്ല കസ്റ്റമർ സർവീസ് കൊടുത്ത ജീവനക്കാരെ സമ്മാനങ്ങൾ കൊടുത്തു കൊണ്ട് ആദരിക്കുക. കൂടാതെ പരാതി കിട്ടിയതും, മോശം സർവീസ് കൊടുത്ത കാര്യങ്ങൾ ഒരു കേസ് സ്റ്റഡിയായി അവതരിപ്പിച്ചു അതിൽ നിന്ന് എന്ത് പഠിച്ചു എന്നും, ആവർത്തിക്കാതിരിക്കാൻ എന്ത് ചെയ്യണം എന്നും ചർച്ച ചെയ്തു തീരുമാനിക്കുക.

~ കസ്റ്റമേഴ്സിന് നമ്മുടെ സർവീസ് എങ്ങനെയായിരുന്നു എന്ന് അവലോകനം ചെയ്യാൻ അവസരം കൊടുക്കുക. (ചില സൂപ്പർ മാർക്കറ്റിൽ നിങ്ങൾ കണ്ടു കാണും, നമ്മൾ ബില്ലടിക്കുമ്പോൾ തന്നെ അവരുടെ സർവീസ് എങ്ങിനെ ഉണ്ടായിരുന്നു എന്ന് അവിടെയുള്ള ബട്ടണിൽ അമർത്താം).

~ കസ്റ്റമർ സർവീസ് നന്നായി നൽകുന്ന ജീവനക്കാരെ അനുമോദിക്കുന്നതിനൊപ്പം, മോശം സർവീസ് നൽകുന്നവർക്ക് മുന്നറിയിപ്പ് കൊടുക്കുകയും, കാല കാലങ്ങളിൽ ട്രെയിനിങ് കൊടുക്കുകയും ചെയ്യുക.

~ നമ്മുടെ ഭാഗത്തു നിന്ന് മോശം സർവീസ് ഉണ്ടായി എന്ന് മനസ്സിലാക്കിയാൽ, ആരുടെ ഭാഗത്തുള്ള തെറ്റാണെങ്കിലും ക്ഷമ പറയുക ( കല്ലടയുടെ ഭാഗത്തു നിന്ന് തെറ്റ് പറ്റി എന്നതിന്റെ ഉടമകൾ പറഞ്ഞെങ്കിലും, കസ്റ്റമേഴ്സ് തല്ലിയപ്പോൾ തിരിച്ചു തല്ലിയതാണ് എന്ന ന്യായീകരണവും വായിച്ചു, അതൊഴിവാക്കാമായിരുന്നു അവർക്ക്‌).

~ വർഷത്തിൽ രണ്ടു തവണയെങ്കിലും, ഒരു മീറ്റിംഗിൽ നിങ്ങളുടെ കുറച്ചു കസ്റ്റമേഴ്സിനെ കൊണ്ട് അവരുടെ അനുഭവങ്ങൾ പങ്കു വെപ്പിക്കുക. അതിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൊണ്ട് കാലാ കാലങ്ങളിൽ കസ്റ്റമർ പോളിസി മാറ്റികൊണ്ടിരിക്കുക.

ഷമീം റഫീഖ്.

സംരംഭകരും, ജീവനക്കാരും മനസ്സിലാക്കേണ്ടത്, കസ്റ്റമേഴ്സിന് നല്ല സർവീസ് കൊടുക്കുക എന്നത് അവരോടുള്ള ഔദാര്യമല്ല, മറിച്ചു അത് അവരുടെ അവകാശമാണ്. എപ്പോഴും ഓർക്കുക, അവർ വിജയിക്കുന്നെങ്കിൽ നമ്മൾ തോൽക്കുന്നില്ല. അവരെ നമ്മുടെ ബ്രാൻഡ് അംബാസിഡർ ആക്കുക വഴി നമുക്ക് കൂടുതൽ ബിസിനസ് ലഭിക്കുകയാണ്.

ഇനി ഇതിനൊരു മറുവശം കൂടിയുണ്ട്. ചില പാവം ജീവനക്കാരോട് കുതിര കേറുന്ന ചില കസ്റ്റമേഴ്സും ഉണ്ട്. അവർ മനസ്സിലാക്കേണ്ടത്, ആ പാവങ്ങളും ജീവിക്കാനായി തൊഴിൽ ചെയ്യുന്നവരാണ്. അവരോട് ദേഷ്യം തീർക്കുന്നതിന് പകരം സമാധാനപരമായി സംസാരിക്കുക എന്നതാണ്. യുബർ പോലുള്ള ടാക്സി സർവീസ്, അവരുടെ കസ്റ്റമറിനെ റേറ്റ് ചെയ്യാറുണ്ട്. മാന്യമായ ഒരു പെരുമാറ്റം കസ്റ്റമറിൽ നിന്നും സ്ഥാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

ഇനി രണ്ട് കൂട്ടരും ഓർക്കുക, ഒരു നല്ല സർവീസ് കൊടുത്താൽ അതാരും വൈറൽ ആക്കാനും നാടൊട്ടുക്ക് പറയാനും പോവുന്നില്ല, പക്ഷെ മോശം സർവീസ് ആണെങ്കിൽ കല്ലടയ്ക്കു കിട്ടിയ പോലെ പണി കിട്ടും. ട്രോളാൻമ്മാർക്ക് പണി കൂടും, അവർ പറയും – “കല്ലടയല്ല, കൊല്ലടാ” എന്ന്.

പണ്ട് എം ബി എ ക്ലാസ്സിൽ പഠിച്ചിരുന്നു, “കസ്റ്റമർ ഈസ് ദി കിംഗ്” എന്ന്, ഇന്ന് അതൊക്കെ മാറി, “കസ്റ്റമർ ഈസ് ഗോഡ്” എന്നായിരിക്കുന്നു. അവർക്ക്‌ നല്ല സർവീസ് അല്ല, നല്ല അനുഭവങ്ങൾ കൊടുക്കുക, അവർ പറയട്ടെ നിങ്ങളുടെ നല്ല കസ്റ്റമർ സർവീസിന്റെ കഥകൾ, അത് വഴി അവർ നിങ്ങളെ വളർത്തും, നിങ്ങളുടെ സംരംഭത്തെയും.

LATEST

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരെ ഭയപ്പെടുത്തി കബളിപ്പിക്കുന്നതായി പരാതി

Published

on

നെടുമ്പാശ്ശേരി വിമാന താവളത്തിൽ യാത്രക്കാർ പറ്റിക്കപ്പെടുന്നതായി പരാതി. യാത്രക്കാരുടെ ലഗേജുകൾ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു കൊടുക്കാൻ കരാറെടുത്തിട്ടുള്ള കമ്പനികളുടെ ജീവനക്കാരാണ് കോവിഡിന്റെ പേരിൽ യാത്രക്കാരെ ഭയപ്പെടുത്തി പറ്റിക്കുന്നത്.

യാത്രക്കായി വരുന്നവരോട് ലഗേജുകൾ അനുവദിക്കണമെങ്കിൽ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിയണമെന്നാണ് ഇവർ പറയുന്നത്. അല്ലാത്ത പക്ഷം വിമാനത്താവളത്തിൽ പ്രതിബന്ധങ്ങൾ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു. ചിലപ്പോൾ ചെന്നിറങ്ങുന്ന വിമാനത്താവളത്തിലും ലഗ്ഗേജ് വിട്ടുതരില്ലെന്നനാണ് ഇവർ പറയുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നിബന്ധനകൾ മാറി വരുന്നത് പെട്ടെന്നാകയാൽ യാത്രക്കാർ യാത്രക്ക് തടസ്സം വരുമെന്ന ഭയത്താൽ ഭാഗ്യപരീക്ഷണത്തിന് നിൽക്കാതെ ഇവിടങ്ങളിൽ നിന്നും ലഗേജുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് പൊതിയുന്നു. മുന്നൂറ് രൂപയാണ് ഇത്തരത്തിൽ റാപ്പിംഗിനായി ഒരു യാത്രക്കാരനിൽ നിന്നും ഈടാക്കുന്നത്.

എന്നാൽ യാത്രക്കാരുടെ പരാതി മൂലം ടെർമിനൽ മാനേജർ ഇത് സംബന്ധിച്ച് ഒരു ബോർഡ് സമീപത്തായി സ്ഥാപിച്ചിട്ടുണ്ട്. അതിൽ റാപ്പിംഗ് നിർബന്ധമല്ലെന്നും താൽപ്പര്യം ഉള്ളവർ മാത്രം റാപ്പിംഗ് നടത്തിയാൽ മതിയെന്നും എഴുതിയിട്ടുണ്ട്. പരാതിയുണ്ടെങ്കിൽ ടെർമിനൽ മാനേജരുമായി ബന്ധപ്പെടാനും അതിൽ സൂചിപ്പിച്ചിരിക്കുന്നു.

റാപ്പിംഗ് ചെയ്തതിന് ശേഷം ഈ ബോർഡ് കാണുന്ന ചിലർ ഈ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുന്നുണ്ട്. പക്ഷെ ഭൂരിഭാഗം പേരും തർക്കിക്കാതെ പോകുകയാണ് ചെയ്യുന്നത്.

കോവിഡ് കാലമായതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ സംഭവിച്ച വൻകുറവ് മൂലം റാപ്പിംഗ് കരാർ എടുത്ത സ്ഥാപനത്തിന് വന്ന നഷ്ടം നികത്താനാണ് ഈ തെറ്റിദ്ധരിപ്പിക്കൽ. വിമാനത്താവളത്തിലെ ചില ജീവനക്കാരുടെ ഒത്താശ കൂടി ഈ തട്ടിപ്പിനുള്ളതായി യാത്രക്കാർ പറയുന്നു.

Continue Reading

LATEST

പുതിയ കോവിഡ് വൈറസ് കൂടുതൽ അപകടകാരിയല്ലെന്ന് ലോകാരോഗ്യ സംഘടന.

Published

on

ബ്രിട്ടനിലും സൗത്ത് ആഫ്രിക്കയിലും കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച പുതിയ കോവിഡ് വൈറസ് അപകടകാരിയാണെന്ന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന.

പുതിയ വൈറസിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള പഠനത്തിൽ നിന്നും മറിച്ചുള്ള തെളിവുകളില്ല. ജനങ്ങൾക്ക് ചെയ്യാനുള്ള ഏറ്റവും മികച്ച കാര്യം രോഗം പടരാതെ ശ്രദ്ധിക്കുക എന്നത് മാത്രമാണ്.

തങ്ങൾക്ക് ഓരോ ദിവസവും പുതിയ വൈറസിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും ബ്രിട്ടനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വകഭേദം സംഭവിച്ച പുതിയ വൈറസ് കൂടുതൽ വേഗത്തിലും എളുപ്പത്തിലും പടരാൻ സാധ്യത കൂടുതൽ ഉണ്ടെന്നുമാണെന്നും ജനീവയിലെ ആസ്ഥാനത്ത് വെച്ചുള്ള ദിനേനയുള്ള യോഗത്തിൽ അധികൃതർ പറഞ്ഞു.

കൊറോണ വൈറസിന് സംഭവിച്ച ജനിതക മാറ്റം അതിന്റെ സ്വഭാവത്തിൽ ഏത് തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തുന്നതെന്ന് അറിയുന്നതിനായി ശാസ്ത്രജ്ഞന്മാരുമായി സഹകരിച്ചു പ്രവർത്തിച്ചു വരികയാണെന്ന് ലോകാരോഗ്യ സംഘടന ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ട്രെഡ്റോസ് അഥേനം വ്യക്തമാക്കി.

വൈറസുകൾക്ക് ജനിതക മാറ്റം സംഭവിക്കുന്നത് പുതിയ കാര്യമല്ലെന്നും ഇത് പ്രതീക്ഷിക്കപ്പെട്ടതാണെന്നും
ട്രെഡ്റോസ് അഥേനം പറഞ്ഞു. വൈറസ് പടരുന്നത് എത്രയും പെട്ടെന്ന് തടയുക എന്നത് ഏറ്റവും പ്രധാനമാണ്.

ഈ വൈറസുകളെ കൂടുതൽ പടർന്ന് പിടിക്കുന്നതിനായി അനുവദിച്ചാൽ അതിന് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുന്നതിനുള്ള അവസരങ്ങൾ ഉണ്ടായി കൊണ്ടിരിക്കും. രോഗം പടരുന്നത് തടയാൻ എല്ലാ സാർക്കാരുകളും ജനങ്ങളൂം കൂട്ടായ പ്രവർത്തനം നടത്തണമെന്നും ട്രെഡ്റോസ് അഥേനം ആവശ്യപ്പെട്ടു.

Continue Reading

LATEST

ചലഞ്ചുകളിൽ ആകൃഷ്ടരായി അനുഭവം പങ്കു വെക്കുന്നവർക്ക് കെണിയൊരുക്കുന്നവർ

Published

on

സമൂഹ മാധ്യമങ്ങളിൽ സിംഗിൾ പാരന്റ് ചലഞ്ച്, ബെസ്റ്റ് കപ്പിൾ ചലഞ്ച്, ബെസ്റ്റ് മാം ചലഞ്ച് എന്നിങ്ങനെ ചലഞ്ചുകളുടെ തരംഗത്തിൽ ആകൃഷ്ടരായി സ്വന്തം അനുഭവങ്ങൾ പങ്കു വെക്കുന്നവർ ചതിക്കുഴികളിൽ പെടുന്നു. ഇത്തരക്കാരെ ലക്ഷ്യം വെച്ച് കെണിയിലാക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ സൈബർ ക്രിമിനൽ സംഘങ്ങൾ ഇന്റെനെറ്റിൽ പ്രവർത്തിച്ചു വരുന്നതായാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്. സ്ത്രീകളെ ഉപയോഗിച്ചാണ് ഇവരുടെ പ്രവർത്തനം. 

ഇത്തരമൊരു ചലഞ്ചിൽ പങ്കെടുത്ത് കെണിയിൽ അകപ്പെട്ട ബിജു എന്ന പ്രവാസി മലയാളിയാണ് താൻ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞു മുന്നോട്ട് വന്നിട്ടുള്ളത്. ലംഗ്സ് കാൻസർ ബാധിതയായി ഭാര്യ മരിച്ചതിനെ തുടർന്ന് നാലു മക്കളുമായി ജീവിക്കുന്ന പ്രവാസിയായ മലയാളി എഴുതിയ കുറിപ്പ് . ഓൺലൈൻ മാധ്യമങ്ങൾ പലരുടെയും അനുഭവക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ തന്റെ സ്വകാര്യ ജീവിതത്തിന്റെ സ്വസ്ഥത നഷ്ടമായെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. 

രണ്ടു തവണയാണ് തനിക്കുവേണ്ടി സൈബർ ക്രിമിനലുകളായ സ്ത്രീകൾ കെണിയൊരുക്കിയത്. എട്ടോളം പ്രൊഫൈലുകളിൽ നിന്നും കെണിയെന്ന വ്യാജേന ലക്ഷ്യം വെച്ചെങ്കിലും താൻ കരുതിയിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നും ബിജു പറയുന്നു. ആ കുറിപ്പ് പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോഴുള്ള അനുഭവങ്ങളിൽ നിന്നും ഇപ്പോൾ തോന്നുന്നതെന്നും ബിജു പറയുന്നു. 

ആ കുറിപ്പ് പോസ്റ്റ് ചെയ്ത ശേഷം എട്ടിലധികം ഫേക്ക് ഐഡികളിൽ നിന്നാണ് എനിക്ക് കോളുകൾ വന്നതെന്ന് ബിജു പറയുന്നു. അധികവും ഫേക്ക് ഐഡിയിൽ നിന്നാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിരുന്നു. അതിൽ കുട്ടികളെ നോക്കാമെന്നു പറഞ്ഞ് സന്ദേശം അയച്ച ഒരു സ്ത്രീയുടെ ഫേക്ക് ഐഡിയിൽ നിന്നും വന്ന കെണിയിൽ ഞാൻ കുടുങ്ങി.  

സന്ദേശം വന്ന ഉടനെ അവരുടെ പ്രൊഫൈൽ താൻ പരിശോധിച്ചു. അപ്പോൾ അതൊരു ഫേക്ക് ഐഡിയാണെന്നു തോന്നിയതുമില്ല. അതിനാൽ താൻ അവരുമായി പ്രതികരിച്ചു. ഞാൻ ഇപ്പോൾ കുവൈറ്റിലാണുള്ളത് നാട്ടില്‍ വരുമ്പോൾ വിളിക്കാമെന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു.

എന്നാൽ ഉടനെ തന്നെ എനിക്ക് അവരുടെ വിഡിയോ കോൾ വന്നു. യാതൊരു അസ്വാഭാവികതയും തോന്നാതിരുന്ന ഞാൻ ഉടനെ ആ കോൾ അറ്റന്റ് ചെയ്തു. പക്ഷേ തന്നെ കെണിയിൽ കുടുക്കാനായിരുന്നു ആ വീഡിയോ കോൾ എന്ന് കോൾ എടുത്ത ശേഷമാണ് തനിക്ക് മനസ്സിലായത്. 

താൻ കോൾ എടുത്തയുടനെ മറുവശത്തുള്ള അവർ വിവസ്ത്രയാകുകയായിരുന്നു. സത്യത്തില്‍ എന്താണു സംഭവിക്കുന്നതെന്ന് പെട്ടന്ന് മനസ്സിലായില്ല. ചതിയാണെന്ന് മനസ്സിലായതോടെ താൻ ഉടൻ തന്നെ കോൾ കട്ട് ചെയ്യുകയും ചെയ്തു. പക്ഷെ വീണ്ടും അവർ തന്നെ വിളിച്ചു. ആ സമയം കോളെടുത്ത ഞാൻ എന്റെ മുഖം കാണിക്കാതെ മാറി നിന്ന് ഇവരുടെ കോൾ റെക്കോർഡ് ചെയ്തുവെന്നും ബിജു പറയുന്നു.

എന്നാൽ ഞാൻ കോൾ റെക്കോർഡ് ചെയ്യുന്നത് മനസ്സിലാക്കിയ ആ സ്ത്രീ തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ആദ്യം ചെയ്ത കോളിൽ എന്റെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും ആ കോൾ എന്റെ കുഞ്ഞുങ്ങളുടെ ഭാവിയെ വരെ ബാധിക്കുന്ന വിധത്തിൽ എഡിറ്റ് ചെയ്ത് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നും അവർ തന്നെ ഭീഷണിപ്പെടുത്തി. മാത്രമല്ല തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നതായും അതിൽ നിന്നും ഈ വിഡിയോകോൾ പലർക്കും പങ്കുവയ്ക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. 

തുടർന്ന് തന്റെ മെസഞ്ചറിൽ നിന്നും താനാണെന്ന വ്യാജേന ഭാര്യയുടെ സുഹൃത്തുക്കൾക്കടക്കം പലർക്കും സെക്സ് ചാറ്റിനു താത്പര്യമുണ്ടോ എന്ന വിധത്തിൽ അവർ സന്ദേശങ്ങൾ അയച്ചു. എന്നാൽ തന്നെ വ്യക്തമായി അറിയാവുന്നവരായതിനാ‍ൽ അവർ എന്നെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കിയതിനാൽ തെറ്റിദ്ധാരണയിൽ നിന്ന് താൻ രക്ഷപ്പെട്ടു. 

അതിനു ശേഷം എട്ടിലധികം ഫേക്ക് ഐഡികളിൽ നിന്ന് തുടർച്ചയായി എനിക്ക് വിഡിയോ കോൾ വന്നുകൊണ്ടിരുന്നു. മുൻകാല അനുഭവം ഉള്ളതിനാൽ താൻ ആ കോളുകൾ അറ്റൻഡ് ചെയ്തില്ല. 

പിന്നീട് മറ്റൊരു യുവതിയുടെ പ്രൊഫൈലിൽ നിന്ന് വിവാഹാലോചനയുടെ രൂപത്തിലായിരുന്നു അടുത്ത കെണി. പക്ഷെ ആലോചന വന്ന പ്രൊഫൈലിൽ അവരുടെ ഒരു ഫോട്ടോ പോലും ഉണ്ടായിരുന്നില്ല. വ്യാജ ഐഡി ആണെന്ന് സംശയം തോന്നിയതിനാൽ ഫോട്ടോ അയക്കാൻ‍ അവരോടു ഞാൻ ആവശ്യപ്പെട്ട. എന്നാൽ ഫോട്ടോ അയക്കുന്നതിന് പകരം ഉടനെ ആ പ്രൊഫൈലിൽ നിന്ന് എനിക്ക് വിഡിയോ കോൾ വരികയാണ് ചെയ്തത്. ചതിയാണെന്ന് വ്യക്തമായതിനാൽ ആ കോൾ ഞാൻ എടുത്തില്ല. പ്രൊഫൈൽ ഫോട്ടോയുമായി റെക്കോർഡ് ചെയ്ത് സന്ദേശം അയക്കാൻ പറഞ്ഞതോടെ പിന്നെ ആ ഐഡിയിൽ നിന്നും കോൾ വന്നില്ല.

പലപ്പോഴും നമ്മളുമായി അടുത്ത് അറിയുന്നവരോ വ്യക്തമായി അറിയുന്നവരോ ആയിരിക്കും ഇതിന് പിന്നിൽ. അവർ ഇത്തരം വ്യാജപ്രൊഫൈലുകൾ ഉണ്ടാക്കി ചതിക്കുഴികളിൽ പെടുത്തി ബ്ളാക്ക്മെയിൽ ചെയ്യാനും പണം തട്ടാനും ശ്രമിക്കും. തന്റെ ഒറ്റപ്പെട്ട അനുഭവമല്ലെന്നും ഒരുപാട് പേർ കെണിയിൽ വീണു പോയിട്ടുണ്ടാകുമെന്നും മാനഹാനി ഓർത്ത് പുറത്ത് പറയാതിരിക്കുകയാണെന്നും സോഷ്യൽ മീഡിയകളിലെ ഇത്തരം ചതിയിൽ പെട്ട് പോകാതിരിക്കാൻ ജാഗ്രത വേണമെന്ന് ബിജു പറയുന്നു.

Continue Reading
SAUDI ARABIA2 months ago

സൗദി പ്രവാസികൾ അറിയുക. ഈ നിയമത്തിന്റെ എല്ലാ വശങ്ങളും

SAUDI ARABIA2 months ago

സൗദി-ഖത്തർ അതിർത്തികൾ തുറക്കുമ്പോൾ എന്തിന് പ്രവാസികൾക്ക് മനം നിറയണം?

SAUDI ARABIA2 months ago

നേരിട്ടുള്ള വിമാന സർവീസ് നിയന്ത്രണം. സൗദി പ്രവാസികൾക്ക് നിരാശ.

SAUDI ARABIA2 months ago

സൗദിയിൽ വരവിൽ കവിഞ്ഞ പണം അയച്ച പത്തോളം മലയാളികൾ കസ്റ്റഡിയിൽ

SAUDI ARABIA2 months ago

സൗദിയിൽ നമസ്കാര സമയത്ത് സ്ഥാപനങ്ങൾ അടപ്പിക്കില്ലെന്ന് മതകാര്യ പോലീസ്

LATEST2 months ago

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരെ ഭയപ്പെടുത്തി കബളിപ്പിക്കുന്നതായി പരാതി

MIDDLE EAST2 months ago

പ്രവാസികൾക്ക് നാട്ടിൽ വരാതെ വിദേശത്ത് നിന്ന് തന്നെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

SAUDI ARABIA2 months ago

എയർ ഇന്ത്യ സൗദിയിൽ നിന്നും നാട്ടിലേക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

SAUDI ARABIA2 months ago

സൗദിയിൽ വിദേശ തൊഴിലാളിയുടെ ആശ്രിതർക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷയുള്ളു എന്ന് അധികൃതർ

SAUDI ARABIA2 months ago

തൊഴിലാളിയുടെ നഷ്ടപരിഹാരം നാല് ലക്ഷം റിയാൽ കുറച്ച് ജിദ്ദ ലേബർ കോടതി

KUWAIT2 months ago

ഫിലിപ്പിനോ യുവതിയെ പീഡിപ്പിച്ചു കൊന്ന സ്വദേശി യുവതിക്ക് വധശിക്ഷ. ഭർത്താവിന് നാല് വർഷം തടവ്.

SAUDI ARABIA2 months ago

സൗദിയിലെ വിദേശ തൊഴിലാളികളുടെ ലെവിയും ഇഖാമ ഫീസും മൂന്ന് മാസത്തിൽ ഒരിക്കലാക്കാൻ ആലോചനയെന്ന് മന്ത്രാലയം

SAUDI ARABIA2 months ago

നിങ്ങൾ സൗദിയിലെ പ്രവാസിയാണെങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഉപകാരപ്രദമായിരിക്കും

SAUDI ARABIA2 months ago

ഇനി രണ്ടു ദിവസം മാത്രം. സമയം നീട്ടി നൽകുമെന്ന പ്രതീക്ഷയിൽ സൗദിയിലെ വിദേശ തൊഴിലാളികൾ.

SAUDI ARABIA2 months ago

സൗദിയിൽ 13 കാരനായ സ്വദേശി വിദ്യാർത്ഥിയുടെ വെടിയേറ്റ് വിദേശി അദ്ധ്യാപകൻ കൊല്ലപ്പെട്ടു.

Trending