Connect with us

LATEST

സൗദിയിൽ നിന്ന് ഒരു മിനിട്ട് കൊണ്ട് നാട്ടിലേക്ക് പണമയക്കാം – വീഡിയോ.

Published

on

സാധാരണയായി നിങ്ങൾക്ക് സൗദി അറേബ്യയിൽ നിന്നും നാട്ടിലേക്ക് പണം അയക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ എന്ത് ചെയ്യും? നേരെ ബാങ്കിലേക്ക് പോകും. വലിയ ക്യൂവിൽ നിൽക്കേണ്ടി വരും. കുറെ നേരം ക്യൂവിൽ നിന്നാൽ പണം അയക്കാൻ സാധിക്കും.

പക്ഷെ അത് നാട്ടിൽ കിട്ടണമെങ്കിൽ സമയമെടുക്കും. ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്ന രീതിയിൽ പണം അയച്ചാൽ അത് ഒരു മിനിട്ട് കൊണ്ട് നാട്ടിലെത്തിക്കാൻ സാധിക്കും.

എങ്ങിനെയെന്ന് അറിയാൻ ഈ വീഡിയോ കാണൂ….

Advertisement

INDIA

കമ്പനി തുടങ്ങാൻ…. അഡ്വ. ഷിയാസ് കുഞ്ഞിബാവയോട് ചോദിക്കാം….

Published

on

പത്ത് വർഷം പ്രവാസിയായിരുന്നു. ലാഭസാധ്യതയുള്ള പ്രോജക്റ്റ് മനസ്സിലുണ്ട്. നാട്ടിൽ ഒരു വർഷത്തിനുള്ളിൽ സുഹൃത്തുക്കളുമായി തുടങ്ങാനാണ് തീരുമാനം. ഒരു സംരംഭം തുടങ്ങുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ? പാർട്ണർഷിപ്പ് അടിസ്ഥാനത്തിലായാണോ കമ്പനിയായാണോ തുടങ്ങുന്നത് നല്ലത് ?

സ്വന്തം ഉടമസ്ഥതയിൽ സോൾ പ്രൊപ്രൈറ്റർഷിപ്പ് ആയും പാർട്ണർഷിപ് ആയും രജിസ്‌ട്രേഡ് കമ്പനി ആയും സംരംഭങ്ങൾ തുടങ്ങാവുന്നതാണ്. റിസ്ക് കൂടുതൽ ഉള്ള വലിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ കമ്പനിയായി രജിസ്റ്റർ ചെയ്ത് തുടങ്ങുന്നത് തന്നെയാണ് ഏറ്റവും നല്ലത്. അത് മൂലം വ്യക്തിപരമായി ഉണ്ടാകാവുന്ന നഷ്ട സാധ്യതകൾ ഒഴിവാക്കാൻ സാധിക്കും. ഉടമസ്ഥരുടെ നിയന്ത്രണത്തിന്റെയും ബാധ്യതകളുടെയും അടിസ്ഥാനത്തിലും കമ്പനികൾ ഇൻകോർപറേറ്റ് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലും, ഷെയറുകൾ ട്രാൻസ്ഫർ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലുമാണ് വിവിധ തരം കമ്പനികളെ തരം തിരിച്ചിട്ടുള്ളത്.

ഷെയറുകളുടെ അടിസ്ഥാനത്തിൽ പ്രൈവറ്റ് കമ്പനി, പബ്ലിക് കമ്പനി, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്, വൺ പേഴ്സൺ കമ്പനി, സെക്ഷൻ എട്ട് കമ്പനി എന്നിങ്ങനെയാണ് കമ്പനികൾ തുടങ്ങാൻ സാധിക്കുക. മറ്റു ചില വിഭാഗം കമ്പനികൾ കൂടെ ഉണ്ട്. പക്ഷെ അത് നിങ്ങളെ സംബന്ധിച്ചിടത്തോളം ബാധകവും പ്രസക്തവുമല്ല.

ഇതിൽ നിങ്ങളെ സംബന്ധിച്ചിടത്തോളം കൂട്ടായി സംരംഭം തുടങ്ങാൻ തീരുമാനിച്ചത് കൊണ്ട് ഏറ്റവും ഉചിതമായ മാർഗ്ഗം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തുടങ്ങുകയാണ്. കമ്പനി നിയമ പ്രകാരം ചുരുങ്ങിയത് രണ്ട് മെമ്പർമാർ ഉണ്ടായാൽ മതി. ഇരുന്നൂറ് അംഗങ്ങൾ വരെ ആകാം. ചുരുങ്ങിയത് രണ്ടു ഡയറക്ടർമാർ ഉണ്ടാകണം. ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപ പെയ്ഡ് അപ് കാപിറ്റൽ ഉണ്ടായിരിക്കണം.

പ്രൈവറ്റ് കമ്പനി ആയി രജിസ്റ്റർ ചെയ്ത് സംരംഭം തുടങ്ങുമ്പോഴുള്ള ഏറ്റവും വലിയ ആനുകൂല്യം കമ്പനിയിലെ ഷെയർ ഹോൾഡർമാരുടെ സ്വത്തുക്കളെ കമ്പനിയുടെ നഷ്ടം ബാധിക്കില്ല എന്നതാണ്. കമ്പനിക്ക് എന്തെല്ലാം

Adv. Shiyas Kunjhibava
Advocate, Supreme Court of India

നഷ്ടം ഉണ്ടായാലും അവരുടെ ബാധ്യത അവരുടെ ഷെയറുകളെ മാത്രം അടിസ്ഥാനമാക്കിയായിരിക്കും.

നിർദ്ദിഷ്ട കമ്പനിയുടെ പേര് തിരഞ്ഞെടുക്കുക, പേരിന് അംഗീകാരം നേടുക, ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്, ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ എന്നിവ കരസ്ഥമാക്കുക, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ, മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ എന്നിവ തയ്യാറാക്കുക എന്നിവയാണ് കമ്പനി രജിസ്ട്രേഷനിലെ പ്രധാനപ്പെട്ട ഘട്ടങ്ങൾ.

Continue Reading

KERALA

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

Published

on

 

സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന സമയത്ത് എടുത്ത ബാങ്ക് വായ്പ കേരളത്തിൽ വെച്ച് ഭീഷണിപ്പെടുത്തി പിരിക്കാൻ ശ്രമിച്ചതിനെതിരെ കേരള ഹൈക്കോടതിയുടെ വിധി.

സൗദിയിലെ അൽ രാജഹി ബാങ്കിൽ നിന്നും വായ്പയെടുത്ത പണം തിരികെ ലഭിക്കാനായി ബാങ്കിന്റെ റിക്കവറി ഏജന്റുമാർ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു കൊല്ലം സ്വദേശിനിയായ മുൻകാല പ്രവാസിയുടെ ഹർജി. സൗദിയിൽ നഴ്‌സായി ജോലി ചെയ്തു വന്നിരുന്ന സമയത്താണ് ഇവർ ബാങ്കിൽ നിന്നും വായ്പയെടുത്തത്.

വായ്പയെടുത്തു തിരിച്ചടക്കാതെ സൗദിയിൽ നിന്നും ഫൈനൽ എക്സിറ്റിൽ പോയവരിൽ നിന്നും ലഭിക്കാനുള്ള പണം പിരിച്ചെടുക്കാനായി സൗദി അൽ രാജഹി ബാങ്ക് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിൽക്കിഷ് അസോസിയേറ്റ്‌സ് എന്ന സ്വകാര്യ സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നും ലഭിക്കാനുള്ള പണം ആളുകളിൽ നിന്നും പിരിച്ചെടുക്കാൻ ബിൽക്കിഷ് അസോസിയേറ്റ്‌സ് കെ ജി എം എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവരായിരുന്നു ഹർജിക്കാരിയെ നിരന്തരമായി ഭീഷണിപ്പെടുത്തി കൊണ്ടിരുന്നത്.

പണം തിരികെ അടച്ചില്ലെങ്കിൽ ഇവരെ അറസ്റ്റ് ചെയ്ത് സൗദി അറേബ്യയിലേക്ക് കൊണ്ട് പോയി നിയമ നടപടികൾക്ക് വിധേയയാക്കും എന്ന് കെ ജി എം എന്ന സ്ഥാപനത്തിലെ രണ്ടു പേർ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഇവർ ഹർജിയിൽ പറയുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും വി ജി അരുണും അടങ്ങിയ ഡിവിഷൻ ബെഞ്ച് കേരള പൊലീസിന് കോടതി നിർദ്ദേശം നൽകി. സംസ്ഥാനത്ത് അനധികൃത ൽ റിക്കവറി ഏജന്റുമാർ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് എല്ലാ ജില്ലകളിലേയും പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി കോടതിയെ അറിയിച്ചു.

Continue Reading

KERALA

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

Published

on

തിരുവനന്തപുരം: തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും. പുതിയ കളക്ടറായി സി.ഷാനവാസ് ചുമതലയേൽക്കും.

ഷാനവാസിനെ പുതിയ കലക്ടറായി നിയമിക്കാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

കളക്ടർ അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

തൃശൂർ കളക്‌ടറായി സ്ഥാനമേറ്റ് ഒരു വർഷം പൂർത്തിയായതിന് ശേഷമാണ് ഇപ്പോൾ സ്ഥാനമൊഴിയുന്നത്.

മലപ്പുറം പൊന്നാനി സ്വദേശിനിയായ അനുപമ 2010 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥയാണ്.

അവധി ലഭിക്കുന്ന മുറക്ക് മുസ്സോറിയിലെ ദേശീയ അക്കാദമിയിലേക്ക് അനുപമ തുടര്‍ പരിശീലനത്തിനായി തിരിക്കും.

Continue Reading
INDIA1 month ago

കമ്പനി തുടങ്ങാൻ…. അഡ്വ. ഷിയാസ് കുഞ്ഞിബാവയോട് ചോദിക്കാം….

KERALA3 months ago

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

KERALA4 months ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KERALA4 months ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST4 months ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST4 months ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST4 months ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA4 months ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA4 months ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH4 months ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA4 months ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME4 months ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME4 months ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA4 months ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH4 months ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

Trending

error: Content is protected !!