Connect with us

HEALTH

പ്രാർത്ഥനകൾ സഫലം. സോനാ മോൾ മടങ്ങി വരുന്നു ജീവിതത്തിലേക്ക്.

Published

on

ചികിൽസാ പിഴവുമൂലം കാഴ്ച നഷ്ടമായ അവസ്ഥയിൽ എത്തിയ തൃശൂര്‍ പട്ടിക്കാട് സ്വദേശി ബാബുവിന്റെയും ലിനിയുടെയും മകളായ സോന മോൾ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. ഹൈദരാബാദിലെ പ്രസാദ് ഐ കെയർ ആശുപത്രിയിൽ ചികിത്സയിലുള്ള സോനാ മോൾ കണ്ണ് തുറന്ന് പതിയെ കാഴ്ചകൾ കണ്ടു തുടങ്ങി.

അഞ്ചു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിൽ ചുണ്ടിൽ നിന്ന് മാംസ പേശികൾ എടുത്താണ് കുട്ടിയുടെ കൺപോളകൾ പൂർവ്വ സ്ഥിതിയിലാക്കിയത്. കുട്ടിക്ക് ഇപ്പോൾ കൺപോളകൾ തുറക്കാൻ സാധിക്കുന്നുണ്ട്. കാഴ്ച ശരിയാകുന്നത് വരെ ലെൻസ് വെക്കേണ്ടി വരും എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.

ജൂൺ ആറാം തിയ്യതിയോടെ കുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോകാമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കഴിഞ്ഞ പന്ത്രണ്ടാം തിയ്യതി ആയിരുന്നു കുട്ടിയെ വിദഗ്ധ ചികിത്സക്കായി പ്രസാദ് ഐ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കുട്ടിയെ നാല് ദിവസം മുൻപ് തന്നെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിരുന്നു. എന്നാൽ മൂന്നു ദിവസം ഇടവിട്ട് ഡോക്ടറെ കാണേണ്ടത് കൊണ്ട് കുടുംബം ഹൈദരാബാദിൽ തന്നെ തങ്ങുകയായിരുന്നു.

ചികിത്സാ പിഴവ് മൂലമാണ് കുട്ടിയുടെ കാഴ്ച നഷ്ടപ്പെട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. കളിക്കുന്നതിനിടെ സോന മോൾ പെട്ടെന്ന് ബോധരഹിതയാകുകയായിരുന്നു.

തുടർന്ന് മാതാപിതാക്കൾ കുട്ടിയെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് അപസ്മാരമുണ്ടെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം. അതിനുള്ള മരുന്നുകൾ നൽകിയതോടെ തൊട്ടടുത്ത ദിവസങ്ങളില്‍ കുട്ടിയുടെ ദേഹമാസകലം തടിച്ചു വീര്‍ത്തു. കണ്‍പോളകളും അടയ്ക്കാനായില്ല. കുട്ടിയെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ വാങ്ങി പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വിദഗ്ധ ചികിത്സക്കായി നിർധനരായ മാതാപിതാക്കൾക്ക് സാധിക്കാത്തതിനാൽ നിസഹായവസ്ഥ തിരിച്ചറിഞ്ഞ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ചികില്‍സ സഹായം പ്രഖ്യാപിച്ചതിനാലാണ് കുട്ടിയെ ഹൈദരാബാദിൽ കൊണ്ട് പോയി വിദഗ്ധ ചികിത്സ നൽകാൻ സാധിച്ചത്.

Advertisement

HEALTH

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

Published

on

അമിതമായ ചൂട് മൂലം കേരള എക്സ്പ്രസ് ട്രെയിനില്‍ നാല് യാത്രക്കാര്‍ മരിച്ചു. ആഗ്രയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് മരിച്ചത്. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്നാട് സ്വദേശികളാണ് പച്ചയ (80), ബാലകൃഷ്ണന്‍ (67), ധനലക്ഷ്മി (74), സുബ്ബറയ്യ (71) എന്നിവരാണ് മരിച്ചത്. വരാണസിയും ആഗ്രയും അടക്കമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയ തീർത്ഥാടക സംഘത്തിലെ അംഗങ്ങളായിരുന്നു ഇവർ. 68 പേർ ഉൾപ്പെട്ടതായിരുന്നു തീർത്ഥാടക സംഘം.

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ചാണ് നാല് പേരും മരിച്ചത്. ആഗ്ര കഴിഞ്ഞപ്പോള്‍ തന്നെ ഇവർ ശാരീരികമായുള്ള അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നീട് കുറെ കഴിഞ്ഞപ്പോഴേക്കും ഇവർ അബോധാവസ്ഥയിലായി. അമിതമായ ചൂട് മൂലമുള്ള നിർജ്ജലീകരണം ആണ് മരണ കാരണം എന്നാണ് നിഗമനം.

അസ്വാഭാവിക മരണങ്ങൾ ആയതിനാൽ മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടം ചെയ്യേണ്ടി വരും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു.

കൊടും ചൂടും അത്യഷ്ണവും മൂലം ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും ജനം വലയുകയാണ്. ഡൽഹിയിൽ 43 ഡിഗ്രിക്ക് മുകളിലാണ് ഇന്നത്തെ താപനില.

Continue Reading

HEALTH

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

Published

on

ആലത്തൂരിലെ ബന്ധു വീട്ടിൽ നിന്നും ഒറ്റപ്പാലത്തെ വീട്ടിലേക്ക് പോകുന്ന വഴി അജ്ഞാത വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ മൂന്ന് സഹോദരങ്ങളുടെ ചികിത്സാ സഹായ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് അധികൃതർ തടഞ്ഞ് വെച്ചതായി ആരോപണം.

പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലാണ് ഒറ്റപ്പാലത്തെ ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

വാഹനം ഇടിച്ച് പരിക്കേറ്റ കുട്ടികൾക്ക് ചികിത്സാ സഹായം നൽകണമെന്ന അപേക്ഷയുമായി ഫിറോസ് കുന്നംപറമ്പിൽ ഫേസ്‌ബുക്ക് ലൈവിൽ വന്നിരുന്നു. മുപ്പത്തിനാല് മണിക്കൂറുകൾക്കകം തന്നെ ഒരു കോടി പതിനേഴ് ലക്ഷം രൂപ ചികിത്സാ സഹായ അക്കൗണ്ടിലേക്ക് ലഭിച്ചു.

പക്ഷെ പണം പിൻവലിക്കാനായി ബാങ്കിനെ സമീപിക്കുമ്പോൾ ചികിത്സക്കായി പണം നൽകുന്നില്ലെന്നാണ് ഫിറോസിന്റെ പരാതി. പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പണം തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് ഫിറോസ് പറയുന്നു. ആകെ പത്ത് ലക്ഷം രൂപ മാത്രമാണ് ബാങ്ക് തന്നതെന്നും പിന്നീട് പണം തരുന്നില്ല എന്നും ഫിറോസ് ആരോപിക്കുന്നു.

പരിക്കേറ്റ സഹോദരങ്ങളുടെ ചികിത്സക്ക് ആവശ്യമുള്ളത് കഴിച്ച് ബാക്കിയുള്ള പണം മറ്റു രോഗികള്‍ക്ക് കൊടുക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷെ പണം പിന്‍വലിക്കാനോ മറ്റു രോഗികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനോ ബാങ്ക് അനുവദിക്കുന്നില്ലെന്ന് ഫിറോസ് പറയുന്നു.

ആദ്യം അക്കൗണ്ട് തുറന്നിരുന്നത് കുട്ടികളുടെ ഉമ്മയുടെ പേരിലാണ്. പക്ഷെ ഭീമമായ തുകയായത് കൊണ്ട് പിന്നീട് മറ്റൊരാളെക്കൂടി ചേര്‍ത്ത് ജോയിന്റ് അക്കൗണ്ടാക്കുകയാണ് ചെയ്തത്. പണം പിന്‍വലിക്കാനായി ബാങ്കിൽ ചെന്ന് ചെക്ക് ആവശ്യപ്പെട്ടപ്പോൾ ബാങ്ക് ചെക്ക് തന്നില്ല. പണം മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റണമെന്ന് പറഞ്ഞപ്പോള്‍ അതിന് അനുവദിച്ചില്ല.

പിന്നീട് അഭിഭാഷകൻ ബാങ്കുമായി സംസാരിച്ചപ്പോള്‍ വിത്തഡ്രോവല്‍ ചെക്ക് ഒപ്പിട്ട് തന്നാല്‍ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടതിന് ശേഷം പണം തരാമെന്ന് പറഞ്ഞിരുന്നതായും എന്നാൽ ആറു ദിവസമായെന്നും ഇതുവരെ പണം ലഭിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും ഫിറോസ് പറയുന്നു.

പതിനഞ്ചാം തിയ്യതിക്കകം പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്നും ഫേസ്‌ബുക്ക് ലൈവിലൂടെ ഫിറോസ് വ്യക്തമാക്കി.

Continue Reading

HEALTH

വൃഷണം നീക്കം ചെയ്തു. കിംഗ് ഫൈസൽ ആശുപത്രിയിലെ 10 പേർക്കെതിരെ കേസ്.

Published

on

ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ബാലന്റെ വൃഷണങ്ങൾ നീക്കം ചെയ്യേണ്ടി വന്നുവെന്ന് പരാതി. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തായിഫിലെ കിംഗ് ഫൈസൽ ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാർക്കും അഡ്മിനിസ്ട്രേറ്റർമാരും ഉൾപ്പെടെ പത്ത് പേർക്കെതിരെ ആരോഗ്യ മന്ത്രാലയം നടപടി തുടങ്ങി.

കുട്ടിയുടെ മാതാവാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. സമയത്തിന് എത്തിച്ചിട്ടും കുട്ടിയെ പരിശോധിക്കാൻ വളരെ അധികം സമയം എടുത്തെന്നും ഇത് കുട്ടിയുടെ ആരോഗ്യ നില വഷളാക്കിയെന്നും ഇത് മൂലമാണ് കുട്ടിയുടെ ബീജ ഗ്രന്ഥികളും വൃഷണങ്ങളും നീക്കം ചെയ്യേണ്ടി വന്നതെന്നും പിതാവ് സുൽത്താൻ അൽ ഹാരിതി പരാതിയിൽ വ്യക്തമാക്കുന്നു.

എന്നാൽ കുട്ടിക്ക് ആരോപിക്കപ്പെടുന്ന ഗുരുതരാവസ്ഥ ഇല്ലെന്നും കുട്ടിയുടെ ഒരു വൃഷണം മാത്രമാണ് നീക്കം ചെയ്യേണ്ടി വന്നതെന്നും മറ്റു വൃഷണം ശരിയായ അപകടമില്ലാത്ത അവസ്ഥയിൽ ആണെന്നുമാണ് തായിഫിലെ ആരോഗ്യ വകുപ്പിന്റെ പ്രതികരണം.

പരാതി ലഭിച്ചതായും കേസ് ഫയൽ ശരിയ മെഡിക്കൽ കമ്മിറ്റിക്ക് അയച്ചു കൊടുത്തതായും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കുട്ടിയുടെ ചികിത്സക്ക് ഉത്തരവാദികളായ പത്തു പേരുടെ പേരുകൾ കേസ് ഫയലിൽ ഉൾപ്പെടുത്തിയത്.

ഈ വിഷയം അധികൃതർ വളരെ ഗൗരവമായി തന്നെയാണ് എടുത്തിട്ടുള്ളത്. മെഡിക്കൽ കമ്മിററിക്ക് പുറമെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ, കണ്ട്രോൾ ആൻഡ് ഇൻവെസ്റ്റിഗേഷന് ബോർഡ് (സി ഐ ബി), ദേശീയ അഴിമതി വിരുദ്ധ കമ്മീഷൻ തുടങ്ങിയ സമിതികളും ഈ വിഷയം പിന്തുടരുന്നുണ്ട്.

Continue Reading
INDIA1 month ago

കമ്പനി തുടങ്ങാൻ…. അഡ്വ. ഷിയാസ് കുഞ്ഞിബാവയോട് ചോദിക്കാം….

KERALA3 months ago

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

KERALA4 months ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KERALA4 months ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST4 months ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST4 months ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST4 months ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA4 months ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA4 months ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH4 months ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA4 months ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME4 months ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME4 months ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA4 months ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH4 months ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

Trending

error: Content is protected !!