Connect with us

UAE

‘ബാച്ചിലര്‍ പാര്‍ട്ടി’ സിനിമ ഡൌണ്‍ലോഡ് കേസ്‌, നിരവധി പ്രവാസികളും പ്രതികളായേക്കും……..

Published

on

‘ബാച്ചിലര്‍ പാര്‍ട്ടി’ എന്ന മലയാള സിനിമ ഇന്റെര്‍നെറ്റിലൂടെ അപ് ലോഡ്‌ ചെയത സംഭവത്തില്‍ ആന്റി പൈറസി സെല്ല് ആയിരത്തില്‍ അധികം പേര്‍ക്കെതിരെ കേസെടുത്തു തിരുവനതപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ FIR സമര്‍പ്പിച്ചു. ആദ്യ പട്ടികയില്‍ 16 പേരുണ്ട്. പ്രവാസികളടക്കം സിനിമ യൂട്യൂബിലൂടെ ആസ്വദിച്ച നിരവധി മലയാളികള്‍ പേര്‍ ഇനിയും കേസില്‍ പ്രതികളാവാനാണ് സാധ്യത. സിനിമ കണ്ടവരില്‍ മലയാളികളല്ലാത്തവരും ഉണ്ടെത്രേ. ഗള്‍ഫിലെ പല ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രതികളായേക്കും. ഐ.ടി നിയമ പ്രകാരവും കോപ്പിറൈറ്റ് നിയമപ്രകാരവും ഇന്റര്‍നെറ്റില്‍ലേക്ക് സിനിമകള്‍ അനുമതിയില്ലാതെ അപ്പ്‌ ലോഡ്‌ ചെയ്യുന്നതും ഡൌണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരമാണ്.  പ്രതികളായവരില്‍ പലര്‍ക്കും നോട്ടീസ്‌ അയച്ചു തുടങ്ങിയിട്ടുണ്ട്.

സിനിമ ഇന്റെര്‍നെറ്റിലൂടെ അപ്.ലോഡ്‌ ചെയ്ത 12  പേര്‍ക്കെതിരെയും സിനിമ കണ്ട ആയിരത്തിലധികം പേര്‍ക്കുമെതിരെയും ആണ് ആന്റി പൈറസി സെല്ല് കേസേടുത്തതെന്നും പറയുന്നു. 1500ലധികം ആളുകള്‍ ഈ സിനിമ ഡൌണ്‍ലോഡ് ചെയ്യുകയും കണ്ടവര്‍ അത് മറ്റുള്ളവര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്തു കൊടുക്കുകയും ചെയ്തു എന്നാണു വിവരം. സിനിമ ഡൌണ്‍ലോഡ് ചെയ്ത കമ്പ്യൂട്ടറുകളുടെ ഐ.പി അഡ്രെസ്സ് കണ്ടെത്തുന്നതോടെ അവരിലധികം പേരും കേസില്‍ പ്രതികളാവും.

ഇങ്ങിനെയുള്ള കുറ്റകൃത്യങ്ങള്‍ കണ്ടു പിടിക്കുന്നതിനായി വികസിപ്പിച്ചെടുത്ത ‘ജാദൂ’ എന്ന സോഫ്റ്റ്‌വെയര്റിലൂടെ അതിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐ.പി അഡ്രസ്സ് കണ്ടെത്തി അത് വഴിയാണെത്രേ പ്രതികളെ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ ആണ് സിനിമ പുറത്തിറങ്ങിയത്. അതിന്റെ സീ.ഡി ഇറങ്ങിയ ഉടനെ തന്നെ ഇന്റര്‍നെറ്റിലേക്ക് അപ്  ലോഡ്‌  ചെയ്യുകയായിരുന്നെത്രേ.

തൃശ്ശൂര്‍ സ്വദേശിയും ‘മൂവി ചാനല്‍’ എന്ന കമ്പനിയുടെ ഉടമയുമായ സജിതനാണ് ഈ സിനിമയുടെ കോപ്പിറൈറ്റ് അവകാശം വാങ്ങിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പരാതി പ്രകാരമാണ് കേസേടുത്തതു.

 

Click to comment

You must be logged in to post a comment Login

Leave a Reply

INTERNATIONAL

റസീനയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം

Published

on

കൊളംബോ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട റസീനയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം.

കൊളംബോ സ്‌ഫോടന പരമ്പരയിൽ കൊല്ലപ്പെട്ട റസീന (58) വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം. ഇന്ന് രാവിലെയാണ് കൊളംബോയിലെ ഷാംഗ്രില ഹോട്ടലിൽ നടന്ന സ്‌ഫോടനത്തിൽ കാസർകോട് സ്വദേശിനിയായ റസീന കൊല്ലപ്പെട്ടത്.

ബന്ധുക്കളെ കാണുന്നതിനായി കൊളംബോയിലെത്തിയ റസീന ഇന്ന് രാവിലെ തന്നെ മടങ്ങാനിരിക്കുമ്പോഴാണ് ആകസ്മികമായി മരണം തേടിയതിയത്. റസീനയുടെ പിതാവും സഹോദരങ്ങളും ശ്രീലങ്കയിൽ ബിസിനസ്സുകാരാണ്.

ദുബൈയിലെ ലേക്ക് ജുമൈറ പാലസ് ടവറിലാണ് റസീനയും ഭർത്താവ് അബ്ദുൽ കാദറും താമസിച്ചിരുന്നത്. വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു റസീനയും ഭർത്താവും ഷാംഗ്രിലയിൽ മുറിയെടുത്തത്. അടുത്ത ദിവസം രാവിലെ തന്നെ ബിസിനസുകാരനായ ഭർത്താവ് ദുബൈയിലേക്ക് തിരികെ പോയിരുന്നു.

ഇന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം കൊളംബോയിൽ നിന്നും മംഗളൂരുവിലേക്ക് തിരിക്കാനായിരുന്നു റസീന തീരുമാനിച്ചിരുന്നത്. പ്രഭാത ഭക്ഷണ സമയത്താണ് ഹോട്ടലിൽ സ്ഫോടനം ഉണ്ടായത്.

ദശാബ്ദങ്ങൾക്ക് മുൻപ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയതാണ് റസീനയുടെ കുടുംബം. ശ്രീലങ്കൻ പൗരത്വമുള്ള റസീന അബ്ദുൽ കാദറെ വിവാഹം ചെയ്തതിന് ശേഷമാണ് ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നത്.

Continue Reading

MIDDLE EAST

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ തറക്കല്ലിടൽ ഇന്ന്.

Published

on

അബുദബി: യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിന് ഇന്ന് തറക്കല്ലിടും. ശിലാസ്ഥാപന ചടങ്ങിന് രാജസ്ഥാനിൽനിന്ന് പ്രത്യേകം രൂപകൽപന ചെയ്ത ശില അബുദാബിയിൽ എത്തിച്ചിട്ടുണ്ട്.

മഹന്ത് സ്വാമി മഹാരാജ്, സ്വാമി നാരായൺ സൻസ്ത തുടങ്ങിയവർ ശിലാന്യാസ പൂജാ കർമ്മങ്ങൾക്ക് നേതൃത്വം നൽകും. അബു മുറൈഖയിലെ നിർമാണ മേഖലയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരിക്കും ചടങ്ങുകള്‍. ഉച്ചയ്ക്ക് രണ്ട് മുതലാണ് പൊതുജനങ്ങൾക്കുള്ള പ്രവശനം.

യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, മന്ത്രി ഷെയ്ഖ് നഹ്യാൻ മബാറക് അൽ നഹ്യാൻ എന്നിവരും ഇന്ത്യൻ സർക്കാർ പ്രതിനിധിയായി നയതന്ത്ര പ്രതിനിധി നവദീപ് സൂരിയും പങ്കെടുക്കും.

നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിൽ നിർമ്മിക്കാൻ പോകുന്ന ക്ഷേത്രത്തിന്റെ മാതൃക പുറത്തിറക്കിയിരുന്നു. 400 ദശലക്ഷം ദിര്‍ഹമാണ് ക്ഷേത്രത്തിന്റെ നിര്‍മാണ ചിലവ്.

അബുദബിയിലെ അല്‍ റഹ്ബയിലുള്ള അബു മുരീക്ക പ്രദേശത്ത് അബുദബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സൗജന്യമായി നല്‍കിയ പതിമൂന്ന് ഏക്കർ ഭൂമിയിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. മറ്റൊരു പതിമൂന്ന് ഏക്കർ ഭൂമി പാർക്കിങ്ങിന് വേണ്ടിയും അനുവദിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ക്ഷേത്ര നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചത്.

Continue Reading

LATEST

യു.എ.ഇ യിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിന്റെ നിർമ്മാണം നാളെ തുടങ്ങുന്നു.

Published

on

അബുദബി: യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച ആരംഭിക്കും. ശിലാന്യാസ പൂജാ കർമ്മങ്ങൾക്ക് ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുക. മഹന്ത് സ്വാമി മഹാരാജ്, സ്വാമി നാരായൺ സൻസ്ത തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, മന്ത്രി ഷെയ്ഖ് നഹ്യാൻ മബാറക് അൽ നഹ്യാൻ എന്നിവരും ഇന്ത്യൻ സർക്കാർ പ്രതിനിധിയായി നയതന്ത്ര പ്രതിനിധി നവദീപ് സൂരിയും പങ്കെടുക്കും.

നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തിൽ നിർമ്മിക്കാൻ പോകുന്ന ക്ഷേത്രത്തിന്റെ മാതൃക പുറത്തിറക്കിയിരുന്നു. 400 ദശലക്ഷം ദിര്‍ഹമാണ് ക്ഷേത്രത്തിന്റെ നിര്‍മാണ ചിലവ്.

അബുദബിയിലെ അല്‍ റഹ്ബയിലുള്ള അബു മുരീക്ക പ്രദേശത്ത് അബുദബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സൗജന്യമായി നല്‍കിയ പതിമൂന്ന് ഏക്കർ ഭൂമിയിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. മറ്റൊരു പതിമൂന്ന് ഏക്കർ ഭൂമി പാർക്കിങ്ങിന് വേണ്ടിയും അനുവദിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് ക്ഷേത്ര നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചത്.

Continue Reading
CRIME13 hours ago

സുരേഷ് കല്ലടയുടെ വൈറ്റില ഓഫീസും പോലീസ് അടപ്പിച്ചു.

KERALA15 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

CRIME16 hours ago

സുരേഷ് കല്ലട ബസിന്റെ ബുക്കിങ് ഓഫീസ് ഇടത് മുന്നണി പ്രവർത്തകർ അടപ്പിച്ചു.

CRIME17 hours ago

കല്ലട കുരുക്കിലേക്ക്. ഉടമയെ വിളിച്ചു വരുത്താൻ ഡി.ജി.പി. പെർമിറ്റ് റദ്ദാക്കും.

KERALA19 hours ago

പ്രവാസി മലയാളി വിമാനത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.

CRIME20 hours ago

ചീഫ് ജസ്റ്റിസിനെതിരെ വ്യാജ ലൈംഗിക ആരോപണം ഉന്നയിക്കാൻ ഒന്നര കോടി കൈക്കൂലി.

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

INTERNATIONAL1 day ago

റസീനയുടെ വിയോഗത്തിൽ നടുങ്ങി പ്രവാസി സമൂഹം

CRIME1 day ago

സൗദിയിൽ ഭീകരാക്രമണ ശ്രമം. നാല് ഭീകരരെ വധിച്ചു – വീഡിയോ

MIDDLE EAST2 days ago

സൗദിയിൽ വീണ്ടും ഭീകരാക്രമണ ശ്രമം – വീഡിയോ

INTERNATIONAL2 days ago

കൊളമ്പോ സ്‌ഫോടനത്തിൽ മരിച്ചവരിൽ കാസർകോട് സ്വദേശിനിയും.

KERALA2 days ago

വോട്ട് ചെയ്യാൻ വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിലും ഈ രേഖകളിൽ ഒന്ന് മതി.

KERALA2 days ago

സംസ്ഥാനത്ത് നാളെ മുതൽ ട്രെയിനുകൾ വൈകും. ട്രെയിൻ ഗതാഗത നിയന്ത്രണമെന്ന് റെയിൽവേ.

KERALA2 days ago

രോഗികൾക്ക് ട്രെയിനിൽ ബർത്ത് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA4 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH1 week ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA1 day ago

കൊട്ടിക്കലാശത്തിൽ കേരളം നെഞ്ചേറ്റിയ ഈ ചിത്രത്തിന് പിന്നിൽ…..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

KERALA15 hours ago

ജേക്കബ് ഫിലിപ്പ്- കല്ലട സംഭവത്തെ പുറം ലോകത്തെത്തിച്ച ഹീറോ.

HEALTH2 weeks ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME3 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME2 weeks ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE3 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

LAW3 days ago

തൊഴിൽ നിയമ ലംഘനം. ഖത്തറിൽ പരിശോധന ഊർജിതം.

SAUDI ARABIA3 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

CRIME3 days ago

മോഷ്ടാക്കൾ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നത് പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!