Connect with us

CINEMA

സൗദിയിൽ ചെറിയ പെരുന്നാൾ അവധി ആഘോഷം വ്യാപക മാറ്റങ്ങളോടെ.

Published

on

ചെറിയ പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഷോപ്പിംഗ് മാളുകളും സിനിമ തിയ്യറ്ററുകളും ഇരുപത്തി നാല് മണിക്കൂറും തുറന്നു പ്രവർത്തിക്കുമെന്ന് സൗദി ടൂറിസം കമ്മീഷൻ അധികൃതർ വ്യക്തമാക്കി.

റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ മാളുകളും സിനിമ തിയ്യറ്ററുകളുമാണ് ഇങ്ങിനെ തുറന്ന് പ്രവർത്തിക്കുക. റിയാദ് പാർക്ക് മാൾ, കിങ്‌ഡം സെന്റർ, അൽ ഖസ്ർ, ജിദ്ദയിലെ റെഡ് സീ മാൾ, ദമ്മാമിലെ ദറീൻ തുടങ്ങിയ മാളുകൾ ആയിരിക്കും ഇരുപത്തിനാല് മണിക്കൂറും തുറന്ന് പ്രവർത്തിക്കുക.

ഈ മാളുകളിലെ ഫുഡ് കോർട്ടുകൾ, ഷോപ്പിംഗ് സെന്ററുകൾ, റസ്റ്ററന്റുകൾ, കഫേകൾ തുടങ്ങിയവയും മുഴുവൻ സമയവും തുറന്ന് പ്രവർത്തിക്കും.

കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ എ എം സി തിയറ്ററുകൾ, വിവിധ മാളുകളിൽ ഉള്ള ഫോക്സ് സിനിമാസ് എന്നീ തിയ്യറ്ററുകളും ഈദിന് മുഴുവൻ സമയവും പ്രവർത്തിക്കും.

രാജ്യത്തെ പൗരന്മാരും, വിദേശികളും, സന്ദർശകരും അടങ്ങുന്ന പൊതു ജനങ്ങൾക്ക് തങ്ങളുടെ കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും ഏറ്റവും മനോഹരമായി ചെറിയ പെരുന്നാൾ ആഘോഷിക്കുക എന്ന ലക്ഷ്യം വെച്ചാണ് അധികൃതരുടെ ഈ തീരുമാനം.

Advertisement

CINEMA

ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു.

Published

on

ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു. രോഹിണി ഭവനത്തിൽ ലക്ഷ്മി രാജഗോപാൽ ആണ് വധു.

അനൂപ് ചന്ദ്രന്റെയും ലക്ഷ്മിയുടെയും വിവാഹനിശ്ചയം ഇന്ന് വളവനാട് വെച്ച് നടന്നു. ഈ വർഷം തന്നെ സെപ്റ്റംബർ 6 നായിരിക്കും വിവാഹം.

ഗുരുവായൂരിൽ വെച്ചായിരിക്കും വിവാഹ ചടങ്ങ് നടക്കുക. ചടങ്ങിന് ശേഷം സുഹൃത്തുക്കൾക്കും അഭ്യുദയകാംഷികൾക്കുമായി പ്രത്യേക വിവാഹ സൽക്കാരം നടത്തും.

ഹാസ്യവേഷങ്ങളിലൂടെ മലയാളസിനിമയിൽ കാലുറപ്പിച്ച താരമാണ് അനൂപ് ചന്ദ്രൻ. ലക്ഷ്മി ബിടെക് ബിരുദധാരിയാണ്. എൻജിനീയറിങ് പഠനത്തിന് ശേഷം കൃഷിയിൽ ശ്രദ്ധിക്കുകയാണ് ലക്ഷ്മി രാജഗോപാൽ.

Continue Reading

CINEMA

മഹാരോഗത്തെ ധീരതയോടെ അതി ജീവിച്ച് ബിലാലിന്റെ മേരി ടീച്ചർ ജീവിതത്തിലേക്ക്.

Published

on

ചലച്ചിത്ര സംവിധായകൻ അമൽ നീരദിന്റെ ബോളിവുഡ് ശൈലിയിൽ പിറവിയെടുത്ത ‘ബിഗ് ബി’ കണ്ടവരാരും മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിനൊപ്പം തന്നെ മേരി ടീച്ചർ എന്ന അമ്മ വേഷത്തിലെത്തിയ നഫീസ അലിയെയും മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല.

കാന്‍സറിന്റെ മൂന്നാം ഘട്ടത്തിലായിരുന്ന നഫീസ മഹാരോഗത്തോട് ധൈര്യപൂർവ്വം പടവെട്ടി പഴയ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന്റെ പാതയിലാണ്. തനിക്ക് കാന്‍സര്‍ ആണെന്ന് അവര്‍ ആദ്യ ഘട്ടത്തിൽ തന്നെ സാമുഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

വയറു വേദനയോടെ ആയിരുന്നു രോഗത്തിന്റെ തുടക്കം. വേദന മാസങ്ങളോളം നീണ്ടിട്ടും അസുഖം മനസ്സിലാക്കാൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. പിന്നീടാണ് പെരിറ്റോണിയല്‍ കാന്‍സറാണ് ബാധിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കാൻ സാധിച്ചത്. കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു നഫീസയുടെ ശസ്ത്രക്രിയ. ഇപ്പോൾ താൻ തിരിച്ചു വരവിന്റെ പാതയിലാണെന്ന് സൂചന നൽകി ചിരിക്കുന്ന മുഖത്തോടെയുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്.

‘എന്റെ മുടികൾ കിളിര്‍ത്തു വരുന്നുണ്ട്. കണ്‍പീലിയും പുരികവും വരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് സാരമില്ല. ഞാന്‍ സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.’ എന്നാണ് നഫീസ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

 

Continue Reading

CINEMA

സഹോദര വിവാദത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന് പിന്തുണയുമായി സലിം കുമാർ.

Published

on

തിരുവനന്തപുരം: വിവാദമായ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരന്റെ സംരക്ഷണ പ്രശ്നത്തിൽ ചുള്ളിക്കാടിന് പിന്തുണയുമായി നടൻ സലിം കുമാർ. അദ്ദേഹം സഹോദരനെ ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും സലിം കുമാർ പറഞ്ഞു.

ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ സഹോദരൻ പറവൂര്‍ നന്ത്യാട്ട്കുന്ന് ചുള്ളിക്കാട്ട് ജയചന്ദ്രന്‍ എന്ന ചന്ദ്രന്‍കുട്ടിയുടെ ഇന്നത്തെ ദുരിതാവസ്ഥ അദ്ദേഹം തന്നെ സ്വയം ഉണ്ടാക്കിയതാണ്. ഏറ്റെടുക്കില്ലെന്ന് ബാലചന്ദ്രൻ തീരുമാനിച്ചതിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ട്. ആ കാരണങ്ങൾ ഏറെക്കുറെ ശരിയുമാണ്.

പണ്ട് ബാലചന്ദ്രൻ ചുള്ളിക്കാടിനെ നക്സലാണെന്ന് പറഞ്ഞ് നാട്ടിൽ നിന്ന് ഓടിച്ചുവിട്ടതിൽ പ്രധാന പങ്ക് ഈ സഹോദരനുണ്ട്. അമ്മായിടെ മരണശേഷം ബലിയിടാൻ പോലും സമ്മതിക്കാതെ മടക്കി അയച്ചതിന് പിന്നിലും ചന്ദ്രൻ കുട്ടിയാണ്. അന്ന് അമ്മയുടെ മൃതദേഹത്തിൽ ബാലചന്ദ്രൻ തൊട്ടാൽ കൈകാര്യം ചെയ്യാനായി ആളുകളെ പോലും അയാൾ തയ്യാറാക്കി നിർത്തിയിരുന്നു. ബാലചന്ദ്രൻ ബുദ്ധമതത്തിൽ ചേർന്നു എന്ന കാരണം പറഞ്ഞായിരുന്നു അമ്മയുടെ മൃതദേഹത്തിൽ സ്പർശിക്കാൻ പോലും അനുവാദം നൽകാതിരുന്നത്.

കുടുംബ സ്വത്ത് ഭാഗം വെച്ചപ്പോൾ ചന്ദ്രൻ കുട്ടിക്ക് ലഭിച്ച 35 സെന്‍റ് സ്ഥലവും പണവും അയാൾ മദ്യപിച്ച് നശിപ്പിക്കുകയായിരുന്നു. ധനികരായിരുന്ന ബാലചന്ദ്രന്റെ കുടുംബത്തിൽ ചന്ദ്രൻ കുട്ടിയൊക്കെ മൂന്ന് നേരം ഏറ്റവും നല്ല ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാട് മഹാരാജാസ് കോളേജിൽ പട്ടിണിയും ദാരിദ്ര്യവുമായാണ് ജീവിച്ചിരുന്നത്.

പറവൂരിൽ കോൺഗ്രസ് പ്രവർത്തകനായ രവീന്ദ്രനെ കൊന്ന കേസിലെ പ്രതിയാണ് ചന്ദ്രൻകുട്ടി. മദ്യപാനവും വഴിവിട്ട ജീവിതവുമാണ് ഇയാളെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്. തനിക്ക് ഇതെല്ലാം അറിയാവുന്നത് കൊണ്ട് ചന്ദ്രൻകുട്ടിയെ ഏറ്റെടുക്കണമെന്ന് ചുള്ളിക്കാടിനെ നിർബന്ധിക്കാനാവില്ലെന്നും സലിം കുമാർ പറഞ്ഞു.

ദാരിദ്ര്യവും ഗുരുതരമായ കാൻസർ രോഗവും മൂലം ഭക്ഷണം കഴിക്കാനില്ലാതെ അവശ നിലയിൽ കടത്തിണ്ണയിൽ വിസർജ്ജ്യങ്ങളിൽ നിന്നാണ് പോലീസും സാമൂഹിക പ്രവർത്തകരും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രൻ ചുള്ളിക്കാട്ടിനെ കണ്ടെത്തുന്നത്. തുടർന്ന് ഇയാളെ പറവൂര്‍ പോലീസും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് കടത്തിണ്ണയില്‍ നിന്ന് അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു. കൊടുങ്ങല്ലൂര്‍ വെളിച്ചം അഗതിമന്ദിരത്തിലാണ് ജയചന്ദ്രന്‍ ഇപ്പോഴുള്ളത്.

ജീവകാരുണ്യപ്രവര്‍ത്തകനായ സന്ദീപ് പോത്താനിയുടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. നടന്‍ സലീം കുമാര്‍ വഴി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ബന്ധപ്പെട്ടു വിവരങ്ങൾ അറിയിച്ചുവെന്നും എന്നാൽ സഹോദരനെ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചതെന്നും സന്ദീപിന്റെ കുറിപ്പില്‍ പറയുന്നു.

എന്നാൽ കുടുംബാംഗങ്ങളുമായി വര്‍ഷങ്ങളായി ബന്ധമില്ലെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് മറുപടി നൽകി. സഹോദരന്‍ ഈ അവസ്ഥയിൽ തെരുവിൽ എത്തിയത് ഇന്നലെ മാത്രമാണ് താന്‍ അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സലീം കുമാര്‍ വിളിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിരുന്നു.

കുടുംബാംഗങ്ങളുമായി അടുത്ത മാനസിക ബന്ധമില്ല. വിമര്‍ശനങ്ങള്‍ ഉണ്ടാകാമെങ്കിലും വ്യക്തിപരമായി സഹോദരനില്‍ നിന്നുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അഗതിമന്ദിരത്തിലുള്ള സഹോദരനെ ഏറ്റെടുക്കാൻ തയ്യാറല്ലെന്നും ചുള്ളിക്കാട് വ്യക്തമാക്കിയിരുന്നു. തനിക്കതിന് തന്റേതായ കാരണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെളിച്ചം അഗതി മന്ദിരത്തിലെ പരിചരണവും ഭക്ഷണവും മൂലം ജയചന്ദ്രന്റെ ആരോഗ്യനിലയിൽ ആശാവഹമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ബാലചന്ദ്രൻ ചുള്ളിക്കാട് അടക്കമുള്ള ബന്ധുക്കള്‍ ജയചന്ദ്രനെ ഏറ്റെടുക്കാൻ തയ്യാറാവാത്തതിനാൽ അഗതി മന്ദിരം തന്നെ ഇദ്ദേഹത്തെ സംരക്ഷിക്കുമെന്ന് അറിയിച്ചു.

Continue Reading
INDIA1 month ago

കമ്പനി തുടങ്ങാൻ…. അഡ്വ. ഷിയാസ് കുഞ്ഞിബാവയോട് ചോദിക്കാം….

KERALA3 months ago

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

KERALA4 months ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KERALA4 months ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST4 months ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST4 months ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST4 months ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA4 months ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA4 months ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH4 months ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA4 months ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME4 months ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME4 months ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA4 months ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH4 months ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

Trending

error: Content is protected !!