Connect with us

KERALA

ചുള്ളിക്കാട് സഹോദരനെ കാണും. സലിംകുമാർ പറഞ്ഞത് ചുള്ളിക്കാട് പറയാത്ത കാര്യങ്ങൾ.

Published

on

സഹോദര വിവാദത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന് വേണ്ടി ചലച്ചിത്ര നടൻ സലിം കുമാർ ഉന്നയിച്ച ആരോപണ വിവാദങ്ങൾ അടിസ്ഥാന രഹിതമെന്ന് സാമൂഹിക പ്രവർത്തകൻ സന്ദീപ് പോത്താനി. സഹോദരനെതിരെ ചുള്ളിക്കാട് പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സലിം കുമാർ ഉന്നയിച്ചതെന്ന് സന്ദീപ് പറയുന്നു.

കാൻസർ രോഗം മൂലം ഭക്ഷണവും ചികിത്സയും ലഭിക്കാതെ കടത്തിണ്ണയിൽ വിസർജ്ജ്യങ്ങളിൽ കിടന്നിരുന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരനെ സാമൂഹിക പ്രവർത്തകരും പറവൂർ പോലീസും ചേർന്ന് കൊടുങ്ങല്ലൂരിലെ വെളിച്ചം അഗതി മന്ദിരത്തിലെ എത്തിക്കുകയായിരുന്നു.

സന്ദീപ് പോത്താനിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഈ വാർത്ത പുറം ലോകം അറിഞ്ഞത്. ഈ വിവരം ബാലചന്ദ്രൻ ചുള്ളിക്കാടിനെ അറിയിക്കാനായി സലിംകുമാറിനോട് പോത്താനി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സഹോദരനെ ഏറ്റെടുക്കാൻ തയ്യാറല്ലെന്നും അതിന് അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണങ്ങൾ ഉണ്ടെന്നും പ്രതികരിച്ചതായി സലിംകുമാർ ഒരു ദൃശ്യമാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.

ഈ വെളിപ്പെടുത്തലിന്റെ കൂടെ സഹോദരൻ ബാലചന്ദ്രൻ ചുള്ളിക്കാടിനോട് ആദ്യ കാലങ്ങളിൽ ചെയ്ത ദ്രോഹങ്ങൾ അക്കമിട്ട് നിരത്തുകയായിരുന്നു സലിംകുമാർ. അമ്മയുടെ മരണ ശേഷം മൃതദേഹം സ്പർശിക്കാൻ പോലും സഹോദരൻ അനുവദിച്ചില്ല എന്ന ഗുരുതരമായ ഒരു ആരോപണവും കൂട്ടത്തിൽ പങ്കു വെച്ചിരുന്നു.

ഈ ആരോപണങ്ങളെയാണ് സന്ദീപ് പോത്താനി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അക്കമിട്ട് എതിർക്കുന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടിനോട് സഹോദരനെ ഏറ്റെടുക്കാൻ തങ്ങൾ സലിംകുമാറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സന്ദീപ് പറയുന്നു. കുമ്പളം നക്സൽ കേസിൽ ചുള്ളിക്കാടിനെ തേടി പോലീസുകാർ വീട്ടിൽ കയറി നിരങ്ങിയപ്പോൾ വീട്ടിൽ നിന്നും പുറത്താക്കാൻ ചരട് വലിച്ചെന്ന് സലിംകുമാർ ആരോപിക്കുന്ന ഈ സഹോദരന് അന്ന് വെറും ഒൻപത് വയസ്സ് മാത്രമായിരുന്നു പ്രായമെന്നും അദ്ദേഹം പറയുന്നു.

വിവരമറിഞ്ഞു ബാലചന്ദ്രൻ ചുള്ളിക്കാട് താനുമായി ബന്ധപ്പെട്ടിരുന്നു എന്ന് സന്ദീപ് പറയുന്നു. അവനെ എനിക്കിഷ്ടമല്ല അതിനാൽ കാണാൻ വരുന്നില്ലെന്ന് പറഞ്ഞു സംസാരം തുടങ്ങിയ ചുള്ളിക്കാട് ഞാൻ കാണാൻ വന്നാൽ അയാൾക്കിഷ്ടമാകുമോ എന്നു പറഞ്ഞാണ് അവസാനിപ്പിച്ചത്. തന്റെ സഹോദരനെക്കുറിച്ച് ചുള്ളിക്കാടിനില്ലാത്ത പരാതികളാണ് സലിംകുമാർ ഉന്നയിച്ചിരിക്കുന്നത് എന്നും സന്ദീപ് പോത്താനി പറയുന്നു.

സന്ദീപ് പോത്താനിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

നടൻ സലിംകുമാറിനോട് ഒന്ന് ചോദിച്ചോട്ടെ,

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രനെ ചുള്ളിക്കാട് ഏറ്റെടുക്കേണ്ടതില്ല എന്ന രീതിയിലുള്ള നിങ്ങളുടെ പ്രതികരണം കണ്ടിരുന്നു. അദ്ദേഹത്തെ ഏറ്റെടുക്കാൻ നിങ്ങളോടോ, നിങ്ങളുടെ സുഹൃത്ത് ചുള്ളിക്കാടിനോടോ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നോ ?

അർബുദമാണ്, മലദ്വാരത്തിലൂടെ ചോര കനിയുന്നുണ്ട് നിങ്ങളുടെ ഒരു സഹായവും ഞങ്ങൾക്ക് വേണ്ട. തെരുവിലിറങ്ങി കൈനീട്ടിയാണെങ്കിലും ഞങ്ങളദ്ദേഹത്തെ ചികിത്സിക്കും. കഴിയാവുന്നിടത്തോളം സംരക്ഷണം നൽകാൻ തന്നെയാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വന്നത്. മരണം കാത്തുകഴിയുന്ന ഒരാളുടെ ഒന്നു കാണാനുള്ള അഗ്രഹം മാത്രമാണ് ഞങ്ങളിവിടെ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം നിങ്ങളുടെ ചങ്ങാതി ബാലചന്ദ്രൻ ചുള്ളിക്കാട് എന്നെ വിളിച്ചിരുന്നു. അരമണിക്കൂറോളം ഞങ്ങൾ സംസാരിച്ചിരുന്നു. തന്റെ സഹോദരനെക്കുറിച്ച് ചുള്ളിക്കാടിനില്ലാത്ത പരാതികളാണ് സലിംകുമാർ ഉന്നയിച്ചിരിക്കുന്നത്. കുമ്പളം നക്സൽ കേസിൽ ചുള്ളിക്കാടിനെ തേടി പോലീസുകാർ വീട്ടിൽ കയറി നിരങ്ങിയപ്പോൾ യാഥാസ്ഥിതികരായ മാതാപിതാക്കൾ ശ്വാസിച്ചതിനാണ് അദ്ദേഹം വീടുവിട്ടിറങ്ങിയത്.

അന്ന് ചുള്ളിക്കാടിന്റെ പ്രായം പതിനെട്ടും നിങ്ങൾ കൊടും ഭീകരനായി ചിത്രീകരിച്ച അനിയന്റെ പ്രായം ഒൻപതും. ആ ഒൻപത് വയസ്സുകാരണത്രേ ചുള്ളിക്കാടിനെ നാടുകടത്താൻ മുൻ നിരയിലുണ്ടായിരുന്നത്. അമ്മ മരിച്ചപ്പോൾ കാണാൻ സമ്മതിക്കതിരുന്നത് തന്നോട് പണ്ട് മുതൽക്കേ വൈരാഖ്യം ഉണ്ടായിരുന്ന നാട്ടിലെ നായർ പ്രമാണിമാരണെന്നാണ് ചുള്ളിക്കാട് തന്നെ എന്നോട് പറഞ്ഞിരുന്നു. അനിയത്തിയും സഹോദരനും തമ്മിലുള്ള തർക്കങ്ങളിൽ ബാലചന്ദ്രൻ ചുള്ളിക്കാട് അനിയത്തിക്കൊപ്പം നിന്നതിൽ ഉണ്ടായ ചെറിയ ചെറിയ നീരസങ്ങളും തർക്കങ്ങളുമാണ് രണ്ടു പേരോടുമായി സംസാരിച്ചതിൽ നിന്നും ഞാൻ മനസ്സിലാകുന്നത്.

അവനെ എനിക്കിഷ്ടമല്ല അതിനാൽ കാണാൻ വരുന്നില്ലെന്ന് പറഞ്ഞു സംസാരം തുടങ്ങിയ ചുള്ളിക്കാട് ഞാൻ കാണാൻ വന്നാൽ അയാൾക്കിഷ്ടമാകുമോ എന്നു പറഞ്ഞാണ് അവസാനിപ്പിച്ചത്. തിരുവനന്തപുരത്താണെന്നും ആറാം തിയ്യതി നാട്ടിലെത്തുമ്പോൾ വിളിക്കാമെന്നും പറഞ്ഞിരുന്നു. കൊടുങ്ങല്ലൂരിലെ ഒരാശുപത്രിയിൽ കഴിയുന്ന ചന്ദ്രേട്ടനും ഞങ്ങളും ചുള്ളിക്കാട് കാണാൻ വരുമെന്നുള്ള ഏറെ പ്രതീക്ഷയിൽ തന്നെയായിരുന്നു. അക്കാരണത്താൽ തന്നെ ഈ വിഷയം ഇനി സോഷ്യൽമീഡിയയിൽ സംസാരിക്കില്ല എന്നും കരുതിയിരുന്നു.

സലീംകുമാർ നിങ്ങൾ സിനിമയിൽ മാത്രമല്ല ജീവിതത്തിലും കോമഡിയാണെന്ന് പീഡിപ്പിക്കപ്പെട്ട സഹപ്രവർത്തകയെ നുണ പരോശോധനക്ക് വിധേയയാക്കണമെന്നാവശ്യപ്പെട്ട് വേട്ടക്കാരനൊപ്പം നിന്നതടക്കമുള്ള നിലപാടുകളിൽ നിന്നും ഞങ്ങൾ പലതവണ കണ്ടതാണ്.

മാതാപിതാക്കളും കൂടപ്പിറപ്പികളുമായി പല കാരണങ്ങളാൽ പിണക്കത്തിലാകുന്നവരും അകന്ന് കഴിയുന്നവരുമുണ്ട്. അസമാധാനത്തിന്റെ വിതരണക്കാരായ നിങ്ങളുടെയെല്ലാം ഇടപെടലുകൾ ഇക്കാര്യങ്ങളിലുണ്ടായാൽ നമ്മുടെ തെരുവുകൾ വളരെ വൈകാതെ അനാഥരാൽ നിറയും.

ബാലചന്ദ്രൻ ചുള്ളിക്കാട് വൈകാതെ അയാളുടെ കൂടപ്പിറപ്പിനെ കാണാൻ വരുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട്. സലീംകുമാർ ഇക്കാര്യത്തിൽ ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് ഒരപേക്ഷയോടെ നിർത്തുന്നു.

സ്നേഹപൂർവ്വം സന്ദീപ് പോത്താനി.

INDIA

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

Published

on

റിയാദ്: കോവിഡ് പ്രതിസന്ധി മൂലം ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യകതയും ദൌര്‍ലഭ്യവും ചൂഷണം ചെയ്തു വ്യാജ ഏജന്റുമാര്‍ തട്ടിപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേനയാണ് ഇവര്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തുന്നത്. ചതിയില്‍ പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതയാണ് അറിയുന്നത്.

റിയാദ് ഇന്ത്യന്‍ എംബസ്സി വഴി നഴ്സുമാരെ വാക്സിനേഷന്‍ ഡ്യൂട്ടിക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന വാഗ്ദാനം നല്‍കിയാണ്‌ പണം തട്ടിയത്. ഗൂഗിള്‍ പേ വഴിയാണ് പല നഴ്സുമാരും പണം കൈമാറിയിട്ടുള്ളത്. അത് മൂലം പരാതിപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഒരാള്‍ക്ക് 35,൦൦൦ രൂപക്ക് മുകളില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

എംബസ്സിയുടെ നേരിട്ടുള്ള നിയമനമാണ് നടത്തുന്നത് എന്നാണ് ഏജന്റുമാര്‍ പറഞ്ഞിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടതായി കാണിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സിയുടെ ഔദ്യോഗിക മുദ്രയും സീലും ഉള്ള കത്തുകളാണ് ഇവര്‍ക്ക് അയച്ചു കൊടുത്തിട്ടുള്ളത്. മേയ് പത്താം തിയ്യതി മെഡിക്കല്‍ പരിശോധന നടത്തണമെന്നും കാണിച്ച് ഇവര്‍ക്ക് കത്ത് നല്‍കിയിരുന്നു.

മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായാല്‍ അന്ന് തന്നെ നഴ്സുമാര്‍ക്ക് വിസയും, ഇമിഗ്രേഷന്‍ പേപ്പറുകളും ഇന്‍ഷുറന്‍സ് പേപ്പറുകളും വിമാന ടിക്കറ്റും അടങ്ങുന്ന കിറ്റ്‌ കൈമാറുമെന്നും കത്തില്‍ പറയുന്നു. മേയ് 12 ന് റിയാദിലെ തൊഴില്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കത്തില്‍ കാണിച്ചിരുന്നു. 53൦൦ റിയാലായിരുന്നു ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നത്.

ഇക്കാര്യത്തില്‍ സംശയം തോന്നിയ മൂന്ന് നഴ്സുമാര്‍ ഇക്കാര്യം നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനെ (യു.എന്‍.എ) അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഘടനയുടെ ഭാരവാഹികള്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു റിക്രൂട്ട്മെന്റ് വ്യാജമാണെന്നും തട്ടിപ്പില്‍ പെടരുതെന്നും എംബസ്സി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

മുന്‍പും ഇത്തരത്തില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ നടന്നിരുന്നെന്നും ഒരു ഇടവേളക്ക് ശേഷം ഇത് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണെന്നും യു.എന്‍.എ ഭാരവാഹികള്‍ പറയുന്നു. യു.എ.ഇ യിലും വാക്സിനേഷന്‍ ഡ്യൂട്ടിക്ക് എന്ന പേരില്‍ കൊണ്ട് പോയ നഴ്സുമാരില്‍ ഒരു വിഭാഗവും പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയണമെന്നും വ്യാജന്മാരുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി പണം നഷ്ടമാക്കരുത് എന്നും സംഘടന നഴ്സുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

INDIA

ശ്രീലങ്ക വഴി സൗദിയിലേക്ക് പുതിയതായി വരുന്ന യാത്രക്കാര്‍ ശ്രദ്ധിക്കുക

Published

on

കൊളംബോ: നേപ്പാളും മാലിദ്വീപും വഴിയുള്ള പ്രവേശനം അടഞ്ഞതോടെ ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നതിനായി എത്തിയവര്‍ക്ക് മുന്നില്‍ പുതിയ അനിശ്ചിതത്വം. നിലവില്‍ ശ്രീലങ്കയില്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ കാര്യത്തില്‍ പോലും ഔദ്യോഗികമായ ഉറപ്പ് നല്‍കാന്‍ ശ്രീലങ്കന്‍ എയര്‍വേയ്സ് അധികൃതര്‍ തയ്യാറാവാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

മൂന്നാമതൊരു രാജ്യത്തേക്ക് യാത്രക്കാരെ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം തങ്ങള്‍ക്ക് ഇല്ലെന്ന നിലപാടിലാണ് വിമാന കമ്പനികള്‍. എന്നാല്‍ ഇതുവരെ വ്യക്തമായൊരു സര്‍ക്കുലര്‍ ഇക്കാര്യത്തില്‍ ശ്രീലങ്കന്‍ എമിഗ്രേഷന്‍ അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ലാത്തതിനാല്‍ ഔദ്യോഗികമായി ഇക്കാര്യം യാത്രക്കാരെ അറിയിക്കാനും വിമാന കമ്പനിക്കാര്‍ തയ്യാറാവുന്നില്ല.

ഏപ്രില്‍ 27 നുള്ളില്‍ ശ്രീലങ്കയില്‍ പ്രവേശിച്ച് നിലവില്‍ ശ്രീലങ്കയില്‍ ക്വാറന്റൈനില്‍ കഴിയുന്ന മലയാളികളായ യാത്രക്കാരോട് ശ്രീലങ്കന്‍ എയര്‍വേയ്സ് ജീവനക്കാര്‍ അറിയിച്ചിട്ടുള്ളത് നിങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ പരമാവധി ശ്രമിക്കാം എന്ന് മാത്രമാണ്. യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പിച്ചു പറയാനോ ഉത്തരവാദിത്വം ഏറ്റെടുക്കാനോ അവര്‍ തയാറാവുന്നില്ല. എമിഗ്രേഷന്‍ അധികൃതര്‍ അനുവദിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ലെന്നും അല്ലാത്ത പക്ഷം ഇന്ത്യയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വരും എന്നും അവര്‍ ക്വാറന്റൈന്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.

യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവാതിരിക്കണമെങ്കില്‍ നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ വേണ്ടി വരുമെന്നും എന്നാല്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ എംബസ്സി ഇക്കാര്യത്തില്‍ യാതൊരു ഉറപ്പും ഇത് വരെ നല്‍കിയിട്ടില്ലെന്നും വിമാന കമ്പനിക്കാര്‍ പറയുന്നു.

നിലവില്‍ യാത്ര തടസ്സപ്പെടുമെന്നോ ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ലെന്നോ ഉള്ള സര്‍ക്കുലര്‍ ശ്രീലങ്കന്‍ അധികൃതര്‍ ഇതുവരെ ഇറക്കിയിട്ടില്ല. അത് കൊണ്ട് പോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന മലയാളികള്‍. എന്നാല്‍ പുതിയതായി വരുന്നവരുടെ കാര്യത്തില്‍ ഉറപ്പൊന്നും പറയാന്‍ സാധിക്കില്ലെന്നാണ് വിമാന കമ്പനിക്കാര്‍ അറിയച്ചതെന്നു അവര്‍ വെളിപ്പെടുത്തുന്നു.

വ്യക്തമായ ഒരു നിലപാട് എടുക്കാനോ പറയാനോ വിമാന കമ്പനിക്കാര്‍ക്ക് കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് എയര്‍ലൈന്‍ കമ്പനി അയച്ച ഇമെയില്‍ പ്രകാരം എയര്‍ ബബിള്‍ കരാറില്‍ ട്രാന്‍സിറ്റ് യാത്രക്കാരെ കൊണ്ട് പോകുന്നതിനുള്ള വ്യവസ്ഥകള്‍ ഇല്ലെന്നും അത് കൊണ്ട് യാത്രക്കാരെ മൂന്നാമതൊരു രാജ്യത്തേക്ക് കൊണ്ട് പോകാന്‍ സാധിക്കില്ലെന്നുമാണ് വ്യക്തമാക്കുന്നത്. എന്നാല്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്നും നേപ്പാള്‍ എത്തിയ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ തടസ്സം ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരണം ഉണ്ടായിട്ടില്ല.

നേപ്പാളിന്റെ വഴി തന്നെ ശ്രീലങ്ക പിന്തുടരുമെന്നാണ് ട്രാവല്‍ രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നത്. ഇന്ത്യയിലെ അതിരൂക്ഷമായ അവസ്ഥയില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ശ്രീലങ്കയിലേക്ക് പ്രവേശിക്കുന്നതിനെ ശ്രീലങ്കന്‍ അധികൃതര്‍ അനുകൂലിക്കുന്നില്ല. നേപ്പാളും മാലിദ്വീപും വഴിയുള്ള സൗദി പ്രവേശനം തടസ്സപ്പെട്ടതോടെ കൂടുതല്‍ ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ എത്തുമെന്ന് അധികൃതര്‍ക്ക് ഉറപ്പാണ്. എന്നാല്‍ ട്രാന്‍സിറ്റ് യാത്രക്കാരെ വിലക്കി കൊണ്ടുള്ള ഒരു സര്‍ക്കുലര്‍ ഇറക്കുന്നതിനെ കുറിച്ച് അവര്‍ നിലപാട് എടുത്തിട്ടുമില്ല. പക്ഷെ വരും ദിവസങ്ങളില്‍ അത്തരമൊരു സര്‍ക്കുലറിന് സാധ്യത ഉണ്ടെന്ന് തന്നെയാണ് ട്രാവല്‍ രംഗത്തെ വിദഗ്ദരുടെ വിലയിരുത്തല്‍.

നേപ്പാള്‍ വഴിയുള്ള യാത്ര തടസ്സപ്പെട്ടതോടെ കേരളത്തില്‍ നിന്ന് തന്നെ നിരവധി പേര്‍ മേയ് ഒന്നാം തിയ്യതി മുതല്‍ ട്രാന്‍സിറ്റ് യാത്രക്കാരായി സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ശ്രീലങ്കയിലേക്ക് വരുന്നതിന് തയ്യാറായി നില്‍ക്കുകയാണ്. അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും വ്യക്തമായ ഒരു ഉറപ്പുമില്ലാതെ ശ്രീലങ്കയിലേക്ക് വരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് ട്രാവല്‍ രംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

അതേ സമയം ഇത് വരെ ട്രാന്‍സിറ്റ് യാത്രക്കാരെ വിലക്കി കൊണ്ടോ ട്രാന്‍സിറ്റ് യാത്രക്കാരെ മൂന്നാമതൊരു രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുമെന്ന് വ്യക്തമാക്കി കൊണ്ടോ ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമായ ഒരു സര്‍ക്കുലര്‍ പുറത്തു വിടാത്തതിനാല്‍ ഇപ്പോള്‍ ശ്രീലങ്കയിലേക്ക് പ്രവേശിക്കുന്നതില്‍ കുഴപ്പമൊന്നും ഉണ്ടാവില്ലെന്നും നേപ്പാളില്‍ ഉണ്ടായത് പോലെ സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത് വരെയുള്ള യാത്രക്കാര്‍ക്ക് അനുവാദം നല്‍കുമെന്നുമാണ് ട്രാവല്‍ എജന്‍സിക്കാര്‍ യാത്രക്കാരോട്  പറയുന്നത്.

ട്രാവല്‍ എജന്‍സിക്കാരുടെ ഈ വാദം ശരി വെക്കുകയാണെങ്കില്‍ തന്നെയും സ്വന്തം റിസ്ക്കില്‍ ആയിരിക്കണം യാത്രക്കാര്‍ പോകേണ്ടത് എന്ന് ട്രാവല്‍ എജന്‍സിക്കാര്‍ പറയുന്നുമുണ്ട്. ഏതെങ്കിലും കാരണവശാല്‍ യാത്രക്ക് തടസം വരികയാണെങ്കില്‍ മുടക്കിയ തുക തിരികെ നല്‍കാന്‍ ട്രാവല്‍ ഏജന്‍സികള്‍ തയ്യാറാവില്ല. അവര്‍ എമിഗ്രേഷന്‍ അധികൃതരെയും ഇന്ത്യന്‍ എംബസ്സിയേയും പഴി ചാരി രക്ഷപ്പെടുമെന്നും സാമ്പത്തിക നഷ്ടം മുഴുവന്‍ യാത്രക്കാര്‍ തന്നെ വഹിക്കേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Continue Reading

INDIA

ശ്രീലങ്ക വഴി സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി എണ്‍പതോളം മലയാളികള്‍ ശ്രീലങ്കയില്‍

Published

on

കൊളംബോ: നേപ്പാള്‍ വഴിയും മാലിദ്വീപ് വഴിയും സൗദി പ്രവേശനം അടഞ്ഞതോടെ ശ്രീലങ്ക വഴിയും പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കാനായി തിരഞ്ഞെടുക്കുന്നു. ഏറ്റവും അവസാനമാണ് ഇന്ത്യ ശ്രീലങ്കയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെടുന്നത്. അതോടെ തുറന്നു കിട്ടിയ അവസരം ഉപയോഗിച്ചു സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് എണ്‍പതോളം സൗദി പ്രവാസികള്‍ ഇപ്പോള്‍.

എങ്കിലും ചില കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത നില നില്‍ക്കുന്നതിനാല്‍ കൃത്യത ഉറപ്പു വരുത്തിയതിന് ശേഷം മാത്രം യാത്ര ചെയ്യുന്നതാണ് നല്ലത് എന്ന് ഇപ്പോള്‍ ശ്രീലങ്കയില്‍ എത്തിയിട്ടുള്ള പ്രവാസികള്‍ വ്യക്തമാക്കുന്നു.

വളരെ കുറച്ചു ട്രാവല്‍ ഏജന്‍സികള്‍ മാത്രമാണ് ശ്രീലങ്ക വഴി ഇപ്പോള്‍ പാക്കേജുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. പുതിയ റൂട്ട് ആയതിനാലും തുടക്കമായതിനാലും ഈ റൂട്ടില്‍ അധികം തിരക്കില്ല.

കേരളത്തില്‍ നിന്നും നിലവില്‍ ശ്രീലങ്കയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചിട്ടില്ല. ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ വഴിയാണ് ഇപ്പോള്‍ ശ്രീലങ്കയിലേക്ക് പോകുന്നത്. കേരളത്തില്‍ നിന്നും പോകുന്നവര്‍ക്ക് ഇവിടങ്ങളിലെക്ക് ഡൊമസ്റ്റിക് ഫ്ലൈറ്റ് പിടിച്ചാല്‍ അവിടെ നിന്നും ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

ശ്രീലങ്കയില്‍ ഇന്ത്യക്കാര്‍ക്ക് മുന്‍പ് അനുവദിച്ചിരുന്നത് പോലെ ഓണ്‍ അറൈവല്‍ വിസ ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ഓണ്‍ലൈന്‍ വഴി ഇ-വിസ എടുത്തു യാത്ര ചെയ്യാന്‍ സാധിക്കും. അതിനായി ഹോട്ടല്‍ ബുക്കിംഗ് നിര്‍ബന്ധമാണ്‌. കൂടാതെ കോവിഡ് ടെസ്റ്റ്‌ നടത്തുന്നതിനുള്ള പണവും മുന്‍‌കൂര്‍ ആയി അടക്കണം. ഇന്‍ഷുറന്‍സും വേണ്ടി വരും.

ഈ രേഖകളെല്ലാം തയ്യാറാക്കിയാള്‍ ഓണ്‍ലൈന്‍ വഴി ഹോട്ടല്‍ ബുക്കിംഗ് നടത്താന്‍ സാധിക്കും. ഈ രേഖകളെല്ലാം എമിഗ്രേഷന്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യുകയാണ്  വേണ്ടത്. രേഖകള്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അവയുടെ കൃത്യത പരിശോധിച്ച് ഇ-വിസ നല്‍കും. ഇതിനായി കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരും.

വിമാനത്താവളത്തില്‍ ഇറങ്ങി കഴിഞ്ഞു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ഉടനെ ആര്‍ ടി – പി സി ആര്‍ ടെസ്റ്റിന് വിധേയനാവേണ്ടി വരും. പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ അടുത്ത ഇടങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. വാക്സിന്‍ രണ്ടു ഡോസ് സ്വീകരിച്ചവര്‍ ആണെങ്കില്‍ മൂന്ന് ദിവസം കഴിഞ്ഞാല്‍ അവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കും. പരിശോധന ഉണ്ടായാല്‍ വാക്സിന്‍ എടുത്തതിന്റെ ഒറിജിനല്‍ രേഖ കാണിക്കേണ്ടി വരും. പതിനാല് ദിവസത്തിന് ശേഷമേ സൗദിയിലേക്ക് യാത്ര സാധിക്കുകയുള്ളൂ.

നിലവില്‍ എണ്‍പതോളം പേരാണ് സൗദിയിലേക്ക് പോകുന്നതിനായി ശ്രീലങ്കയില്‍ ഉള്ളത്. ഇവര്രില്‍ ചിലരുടെ വിമാന ടിക്കറ്റ് മേയ് ആറിനാണ് നല്‍കിയിരിക്കുന്നത്. ശ്രീലങ്കയില്‍ വന്നിറങ്ങുന്ന സമയത്ത് പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നു എങ്കിലും ട്രാന്‍സിറ്റ് യാത്രക്കാരെ അനുവദിക്കില്ല എന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണം ഇത് വരെ ഉണ്ടായിട്ടില്ല.

ഇതുവരെ വന്നിറങ്ങിയവര്‍ക്ക് പോകാന്‍ സാധിക്കും എന്ന മറുപടിയാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കിയത് എങ്കിലും അത് ഔദ്യോഗികമായി അവര്‍ നല്‍കിയിട്ടില്ലെന്ന് ഇപ്പൊള്‍ സൗദി യിലേക്ക് പോകാനായി എത്തി ശ്രീലങ്കയില്‍ കാന്‍ഡിയില്‍ ക്വാറന്റൈനില്‍ കഴിയുന്ന വാഴക്കാട് സ്വദേശി മുബഷിര്‍ പറഞ്ഞു.

ട്രാവല്‍ രംഗത്ത് ജോലി ചെയ്ത പരിചയം നല്‍കിയ ധൈര്യം മൂലമാണ് ശ്രീലങ്ക തിരഞ്ഞെടുത്തതെന്ന് മുബഷിര്‍ പറയുന്നു. ആദ്യം എത്തുമ്പോള്‍ തങ്ങള്‍ മൂന്ന് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് മൂന്ന് ഫ്ലൈറ്റുകളിലായി എണ്‍പതോളം പേര്‍ എത്തിയത്.

ഇപ്പോഴും ശ്രീലങ്ക വഴി സൗദിയിലേക്ക് പോകാനായി ചില ട്രാവല്‍ ഏജന്‍സികള്‍ പാക്കേജുകള്‍ തുടരുന്നുണ്ട്. എന്നാല്‍ ഇനി പുതുതായി വന്നിറങ്ങുന്ന ട്രാന്‍സിറ്റ് യാത്രക്കാരെ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുമോ അതോ നിലവില്‍ ക്വാറന്റൈനില്‍ കഴിയുന്ന യാത്രക്കാര്‍ക്ക് പോകാനുള്ള അനുവാദം നല്‍കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ ഔദ്യോഗിക ഉറപ്പ് ലഭിച്ചതിനു ശേഷം മാത്രം യാത്ര ചെയ്യുന്നതായിരിക്കും ഉചിതം. യാത്ര ചെയ്യുന്നതിന് മുന്‍പായി അംഗീകൃത ട്രാവല്‍ ഏജന്‍സികളെ മാത്രം സമീപിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

Continue Reading
LATEST5 months ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST5 months ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST6 months ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST7 months ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST7 months ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST7 months ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST8 months ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST8 months ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST8 months ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST8 months ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST8 months ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST8 months ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST8 months ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST8 months ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

LATEST8 months ago

സൗദിയില്‍ ഒമിക്രോണ്‍ ആരോഗ്യ ഭീഷണി ഉണ്ടാക്കില്ല. പക്ഷേ വിദേശികളുടെ യാത്രാ സ്വാതന്ത്ര്യം നിലക്കും

Trending

error: Content is protected !!