Connect with us

CRIME

ബൈക്കിൽ ഇടിച്ച കല്ലട ബസ് നാട്ടുകാർ തകർക്കുന്നു. വീഡിയോ.

Published

on

ചൊവ്വാഴ്ച രാത്രി കൊല്ലം കൊട്ടിയത്ത് യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ച ശേഷം ബൈക്ക് യാത്രികരെ അസഭ്യം പറഞ്ഞ് നിർത്താതെ ബസ് ഓടിച്ചു പോയ സുരേഷ് കല്ലട ബസ്സിന് നേരെ നാട്ടുകാരുടെ കല്ലേറ്. ഒരു പറ്റം യുവാക്കളുടെ കല്ലേറിൽ കല്ലട ബസ്സിന്റെ മുൻഭാഗത്തെ ചില്ല് തകർന്നു.

ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ദേശീയപാതയില്‍ കൊല്ലൂര്‍വിള പള്ളിമുക്കിനടുത്ത് വെച്ചാണ് ബസ് ബൈക്കിൽ ഉരസുന്നത്.

തിരുവനന്തപുരത്തുനിന്ന് ബെംഗളൂരിലേക്കു പോയ കല്ലട ട്രാവൽസിന്റെ ബസ് പള്ളിമുക്ക് പെട്രോള്‍ പമ്പിന് സമീപം യുവാക്കളുടെ ബൈക്കില്‍ തട്ടിയ ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. മാത്രമല്ല ബസ് ഓടിച്ച് പോകുന്നതിന് മുൻപ് ബൈക്ക് യാത്രക്കാരെ ബസ് ജീവനക്കാര്‍ അസഭ്യം പറയുകയും ചെയ്തു.

ഇതിനെ തുടർന്ന് പ്രകോപിതരായ യുവാക്കൾ മറ്റു വാഹനങ്ങളില്‍ കല്ലട ബസിനെ പിന്തുടര്‍ന്നു. പക്ഷെ പിന്തുടർന്ന മറ്റൊരു ബൈക്കിനെയും ഈ ബസ് തന്നെ വീണ്ടും തട്ടിയിട്ടതോടെ രോഷാകുലരായ യുവാക്കൾ ബസിന് മുന്നിൽ വാഹനം കുറുകെ വെച്ച് ബസ് തടഞ്ഞു നിർത്തി. തുടർന്ന് ബസ് ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.

പ്രകോപിതരായ യുവാക്കൾ ബസ്സിന്റെ മുൻ വശത്തെ ചില്ല് കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. ഒരു യുവാവിനെ സംഭവ സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ബസ് റോഡിൽ നിർത്തി ഡ്രൈവർ ഓടി രക്ഷപെട്ടതിനാൽ റിസർവ് ഡ്രൈവറെക്കൊണ്ടാണ് പോലീസ് ബസ് റോഡില്‍ നിന്ന് മാറ്റി ഗതാഗത കുരുക്ക് ഒഴിവാക്കിയത്.

വീഡിയോ:

CRIME

അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

Published

on

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.

അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.

ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Continue Reading

CRIME

പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

Published

on

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.

ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.

വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.

വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.

പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.

ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Continue Reading

CRIME

വിഡിയോ വൈറലായി. സൗദി യുവാക്കളെ പോലീസ് തിരയുന്നു.(വിഡിയോ)

Published

on

സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലെ ഉനൈസയിൽ രണ്ടു പെൺകുട്ടികളെ സംഘമായി ശല്യം ചെയ്ത സൗദി യുവാക്കളെ പോലീസ് തിരയുന്നു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നുണ്ടായ വ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് പോലീസിന്റെ ഇടപെടൽ.

തുടർന്ന് ഈ വാർത്ത സൗദിയിലെ അറബ് ദിനപത്രമായ ആജിൽ വാൻ പ്രാധാന്യത്തോട് കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

രണ്ടു പെൺകുട്ടികളുടെ വഴി തടയുന്ന രീതിയിൽ ഒരു കൂട്ടം സൗദി യുവാക്കൾ മോശമായി ശല്യം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. സംഘത്തിലെ ഒരു യുവാവ് അശ്ളീല വാക്കുകൾ പെൺകുട്ടിയോട് പറയുകയും ഇതിനോട് ഒരു പെൺകുട്ടി ദേഷ്യപ്പെട്ട് പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം.

ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ സൗദി സമൂഹത്തിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. യുവാക്കളെ പിടികൂടണമെന്ന ആവശ്യവുമായി നിരവധി പേർ ട്വീറ്റ് ചെയ്തു. അശ്ലീലം പറഞ്ഞു കൊണ്ട് പെൺകുട്ടിയെ ശല്യം ചെയ്യുന്ന എത്രയും വേഗം യുവാവിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ‘ഉനൈസ ഹരാസർ’ എന്ന പേരിൽ ഹാഷ്ടാഗ് പ്രതിഷേധവും ട്വിറ്ററിൽ തുടങ്ങിയിട്ടുണ്ട്.

സൗദിയിലെ ‘ആന്റി ഹരാസ്മെന്റ്’ നിയം പ്രകാരം ഇത്തരം പ്രവൃത്തികൾക്ക് കനത്ത ശിക്ഷയാണ് ലഭിക്കുക. രണ്ടു വർഷം തടവോ ഒരു ലക്ഷം റിയാൽ പിഴയോ രണ്ടും കൂടിയോ കുറ്റവാളിക്ക് ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ അഞ്ചു വർഷം തടവോ, മൂന്നുലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

Continue Reading
LATEST2 weeks ago

ജിദ്ദയിലെ ഈ 9 ഡിസ്ട്രിക്റ്റുകളിൽ 5 ദിവസത്തേക്ക് ജലവിതരണം ഉണ്ടാവില്ല

LATEST2 weeks ago

സൗദിയിൽ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ യുവാവ് പിടിച്ചു പറിക്കേസിൽ അറസ്റ്റിൽ

LATEST2 weeks ago

ഇഖാമ, തൊഴിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ വ്യാപകം. മലയാളികൾ അടക്കം അനേകം പേർ പിടിയിലാവുന്നു

LATEST2 weeks ago

ഈ നിബന്ധന പൂർത്തിയാക്കിയില്ലെങ്കിൽ ആശ്രിത വിസക്കാർക്ക് സേവനങ്ങൾ ലഭിക്കില്ലെന്ന് സൗദി ജവാസാത്ത്

LATEST2 weeks ago

മതിയായ രേഖകളില്ലാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പിടികൂടാൻ പുതിയ മാർഗ്ഗവുമായി അധികൃതർ

LATEST4 weeks ago

ഞായറാഴ്ച്ച മുതൽ 20,000 പേർക്ക് ഉംറചെയ്യാം. 60,000 പേർക്ക് ഹറമിലേക്ക് പ്രവേശിക്കാം.

LATEST4 weeks ago

വിദേശിയായ ഭാര്യയെ ഹുറൂബാക്കി സൗദി പൗരൻ മകനുമായി കടന്നു. ഭാര്യക്ക് നീതി നേടി കൊടുത്ത് സൗദി മനുഷ്യാവകാശ കമ്മീഷൻ

LATEST4 weeks ago

സൗദിയിലെ നബിദിനം: 24 ന്യൂസ് അവതാരകക്ക് നാക്ക് പിഴച്ചു. ചാനലിനും റിപ്പോർട്ടർക്കും എതിരെ പ്രതിഷേധം.

LATEST4 weeks ago

വനിതാ സ്പോൺസർ കയ്യൊഴിഞ്ഞു. സൗദിയിൽ ഊരാക്കുടുക്കിലായി മലയാളി.

INDIA4 weeks ago

പ്രവാസികൾക്ക് നിരാശ. വിലക്ക് നവംബർ 30 വരെ തുടരും

LATEST4 weeks ago

ദമ്മാം ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പൽ

LATEST4 weeks ago

റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിന് കോവിഡ് കാല സുരക്ഷക്ക് അന്താരാഷ്‌ട്ര അംഗീകാരം.

INDIA4 weeks ago

പാക്കിസ്ഥാനെ ഞെട്ടിച്ച് സൗദി അറേബ്യ. സൗദി നിലപാട് ഇന്ത്യക്ക് അനുകൂലം

LATEST4 weeks ago

പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാനുള്ള പോലീസ് വെരിഫിക്കേഷൻ വീണ്ടും നിർബന്ധമാക്കി

LATEST4 weeks ago

സൗദിയിലെ ആരോഗ്യ മേഖല ജീവനക്കാർക്ക് വീണ്ടും സന്തോഷ വാർത്ത

LATEST4 weeks ago

നടപ്പിലായത് വിദേശികളുടെ ദീർഘകാല ആവശ്യം. നാട്ടിൽ അവധിക്ക് പോയ സൗദി പ്രവാസികൾക്ക് ആശ്വാസം.

LATEST4 weeks ago

സൗദിയിലെ ആരോഗ്യ മേഖല ജീവനക്കാർക്ക് വീണ്ടും സന്തോഷ വാർത്ത

LATEST2 weeks ago

ഈ നിബന്ധന പൂർത്തിയാക്കിയില്ലെങ്കിൽ ആശ്രിത വിസക്കാർക്ക് സേവനങ്ങൾ ലഭിക്കില്ലെന്ന് സൗദി ജവാസാത്ത്

LATEST4 weeks ago

സൗദിയിലെ നബിദിനം: 24 ന്യൂസ് അവതാരകക്ക് നാക്ക് പിഴച്ചു. ചാനലിനും റിപ്പോർട്ടർക്കും എതിരെ പ്രതിഷേധം.

LATEST2 weeks ago

മതിയായ രേഖകളില്ലാതെ സൗദിയിലേക്ക് പ്രവേശിക്കുന്നവരെ പിടികൂടാൻ പുതിയ മാർഗ്ഗവുമായി അധികൃതർ

LATEST4 weeks ago

വനിതാ സ്പോൺസർ കയ്യൊഴിഞ്ഞു. സൗദിയിൽ ഊരാക്കുടുക്കിലായി മലയാളി.

LATEST2 weeks ago

ഇഖാമ, തൊഴിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ വ്യാപകം. മലയാളികൾ അടക്കം അനേകം പേർ പിടിയിലാവുന്നു

LATEST4 weeks ago

വിപ്ലവാത്മക മാറ്റം: സൗദി അറേബ്യ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുന്നു.

INDIA4 weeks ago

പ്രവാസികൾക്ക് നിരാശ. വിലക്ക് നവംബർ 30 വരെ തുടരും

INDIA4 weeks ago

പാക്കിസ്ഥാനെ ഞെട്ടിച്ച് സൗദി അറേബ്യ. സൗദി നിലപാട് ഇന്ത്യക്ക് അനുകൂലം

LATEST4 weeks ago

പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാനുള്ള പോലീസ് വെരിഫിക്കേഷൻ വീണ്ടും നിർബന്ധമാക്കി

LATEST4 weeks ago

മരണം വരിച്ച മറുനാടൻ ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയുടെ മരണാനന്തര ആദരം

LATEST2 weeks ago

ജിദ്ദയിലെ ഈ 9 ഡിസ്ട്രിക്റ്റുകളിൽ 5 ദിവസത്തേക്ക് ജലവിതരണം ഉണ്ടാവില്ല

LATEST4 weeks ago

വിദേശിയായ ഭാര്യയെ ഹുറൂബാക്കി സൗദി പൗരൻ മകനുമായി കടന്നു. ഭാര്യക്ക് നീതി നേടി കൊടുത്ത് സൗദി മനുഷ്യാവകാശ കമ്മീഷൻ

LATEST4 weeks ago

ദമ്മാം ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പൽ

Trending

error: Content is protected !!