Connect with us

INDIA

പ്രവാസികളുടെ ഉയർന്ന വിമാന നിരക്ക്: വി മുരളീധരൻ വ്യോമയാന മന്ത്രിയെ കണ്ടു.

Published

on

ഡൽഹി: അവധിക്കാലത്തേയും അതോടൊപ്പം തന്നെ ഉത്സവ കാലഘട്ടത്തിലേയും വിമാനയാത്ര നിരക്കിലെ വർദ്ധനവ് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി സി മുരളീധരൻ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയുമായി ചർച്ച നടത്തി.

ഈ വിഷയത്തിന് പരിഹാരം ഉണ്ടാക്കാനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രിയോട് പ്രത്യേകമായി അഭ്യർത്ഥിച്ചുവെന്ന് മുരളീധരൻ പറഞ്ഞു.

ഈ പ്രശ്നത്തിന്റെ ഗൗരവം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാരുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷം തുടർനടപടികൾ തീരുമാനിക്കാമെന്നും ഹർദീപ് സിംഗ് വ്യക്തമാക്കിയതായി മുരളീധരൻ അറിയിച്ചു.

പ്രവാസികളായ ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ചിടത്തോളം എക്കാലത്തേയും നീറുന്ന പ്രശ്നമാണ് അവധിക്കാലത്തേയും ഉത്സവ കാലഘട്ടത്തിലേയും വിമാനയാത്ര നിരക്കിലെ വർദ്ധനവ് എന്ന് മുരളീധരൻ പറഞ്ഞു. വർഷം മുഴുവൻ അദ്ധ്വാനിച്ച് നേടിയെടുക്കുന്ന സമ്പാദ്യം മുഴുവൻ വിമാന യാത്രക്കൂലിയായി നൽകേണ്ടി വരുന്ന ഗതികേടിലാണ് പ്രവാസികളായിട്ടുള്ള പലരുമെന്ന് അദ്ദേഹം സമൂഹ മാധ്യമ കുറിപ്പിൽ വ്യക്തമാക്കി.

INDIA

വൈറലായി ഡ്യൂട്ടിക്കിടയിൽ നോമ്പെടുത്ത് റോഡിൽ നിസ്കരിക്കുന്ന പോലീസുകാരന്റെ ചിത്രം.

Published

on

റമദാൻ മാസത്തിൽ ലോക്ഡൗൺ ഡ്യൂട്ടിയിലുള്ള പൊലിസുകാരന്‍ റോഡിൽ നിസ്കരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

കഴിഞ്ഞ ദിവസം ആന്ധ്രയിലെ ഗുണ്ടൂര്‍ നഗരത്തിലെ ഡ്യൂട്ടിക്കിടയിലാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ കരീമുള്ള നിസ്‌കാരം നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ സഹപ്രവര്‍ത്തകർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കരീമുള്ള നിസ്‌കരിക്കുന്ന സമയത്ത് സഹപ്രവര്‍ത്തകര്‍ സമീപത്ത് കാത്തുനില്‍ക്കുന്നതും ചിത്രങ്ങളില്‍ കാണാം.

റമദാൻ വ്രതം അനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ റോഡിൽ പ്രാർത്ഥന നിർവഹിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. ഗുണ്ടൂരിലെ ലാലാപേട്ട് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കരീമുള്ള.

ആന്ധ്രാപ്രദേശില്‍ കൂടുതല്‍ കൊവിഡ് രോഗികളുള്ള ജില്ലകളിലൊന്നാണ് ഗുണ്ടൂര്‍. കേന്ദ്രസര്‍ക്കാര്‍ ജില്ലയെ റെഡ് ‌സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Continue Reading

INDIA

ഹജ്ജ് ചെയ്യാതെ തന്നെ ജനലക്ഷങ്ങളുടെ മനസ്സിൽ ഹാജിയായ ഒരു മനുഷ്യൻ.

Published

on

ഹജ്ജ് ചെയ്യാൻ സാധിച്ചില്ലെങ്കിലും മംഗലാപുരത്തെ അബൂബക്കർ ഇപ്പോൾ ഹാജിയാണ്. ഈ വർഷത്തെ ഹജ്ജിന് മുൻപ് തന്നെ ജനലക്ഷങ്ങളുടെ മനസ്സിൽ ഹാജിയായ ഒരേ ഒരു മനുഷ്യൻ. പണക്കൊഴുപ്പിൽ നിരവധി ഹജ്ജുകൾ ചെയ്തു കൂട്ടുന്നതിൽ അഹങ്കരിക്കുന്ന തന്റെ ദാസന്മാർക്ക് അബൂബക്കറിനെ ചൂണ്ടിക്കാണിച്ചു കൊടുത്തു കൊണ്ട് പടച്ചവൻ പറയുന്നുണ്ടാവും ”കണ്ടോ നിങ്ങളെന്റെ ഹാജിയെ എന്ന്”

ജീവിതത്തിൽ ഹജ്ജ് ചെയ്യുക എന്ന ഒരേ ഒരു ആഗ്രഹവുമായി ജീവിച്ച മനുഷ്യനാണ് മംഗലാപുരം ബന്തവാൽ താലൂക്കില ഗൂഡിനബലി അബൂബക്കർ. അതിനായി പണം പലവിധത്തിൽ സ്വരൂപിച്ച് സമ്പാദിച്ച് വെച്ചു. പട്ടിണി കിടന്നും യാത്രകൾ ഒഴിവാക്കിയും സമ്പാദിച്ച പണം കൊണ്ട് കൂലിപ്പണിക്കാരനായ അബൂബക്കർ ഈ വർഷം ഹജ്ജ് യാത്രയെന്ന സ്വപ്നവുമായി മുന്നോട്ട് പോകുമ്പോഴാണ് മനുഷ്യരാശിയെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാമാരി എത്തുന്നത്.

തനിക്ക് ചുറ്റും ജോലിയില്ലാതെ പട്ടിണി കിടക്കേണ്ടി വരുന്ന ദിവസ കൂലിക്കാരായ ഒരുകൂട്ടം സഹജീവികളുടെ നൊമ്പരം മനസ്സിലേക്ക് കടന്ന് വന്നപ്പോൾ മറ്റൊന്നും ആലോചിക്കാതെ തന്റെ ചിരകാല ആഗ്രഹം മാറ്റി വെച്ച് അബൂബക്കർ ആ തീരുമാനമെടുത്തു. ഹജ്ജിനായി സ്വരുക്കൂട്ടിയിരുന്ന സമ്പാദ്യം മുഴുവനും കോവിഡ് കാലത്തെ ദുരിതബാധിതർക്കായി അബൂബക്കർ മാറ്റി വെക്കുകയായിരുന്നു.

പത്രപ്രവർത്തകനായ സവാദ് റഹ്‌മാന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് അബൂബക്കറിന്റെ കഥ പുറംലോകം അറിയുന്നത്. സൈബർ ലോകം അബൂബക്കറിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണിപ്പോൾ.

സവാദ് റഹ്മാൻ ഇബ്ൻ സുഹ്‌റയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അഞ്ച് മിനിറ്റ് മുൻപ് വരെ ഈ മനുഷ്യൻ തീർത്തും അപരിചിതനായിരുന്നു. ഇപ്പോൾ ഈ ചിത്രം എനിക്ക് പ്രൊഫൈൽ ചിത്രമാക്കാൻ തോന്നുന്നു. മംഗലാപുരത്തിനടുത്ത ബന്തവാൽ താലൂക്കിലെ ഒരു കൂലി ജോലിക്കാരനാണിദ്ദേഹം.

അടുത്തുള്ള ചാക്ക് നിറയെ അദ്ദേഹത്തിന്റെ സമ്പാദ്യങ്ങളാണ്.

ഈ മനുഷ്യൻ ഇക്കാലമത്രയൂം ജീവിച്ചത് ഒരു സ്വപ്നവുമായിട്ടാണ്. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടണം, എന്നിട്ട് പരിശുദ്ധ ഹജ്ജ്? നിർവഹിക്കാൻ പുറപ്പെടണം. വണ്ടിക്കു പോകാതെ കിലോമീറ്ററുകൾ നടന്നും പാലൊഴിക്കാതെ കാപ്പി കുടിച്ചും കറിയൊഴിവാക്കി റൊട്ടി കഴിച്ചും സ്വരൂപിച്ചു കൂട്ടിയിട്ടുണ്ടാവും? ഹജ്ജ് യാത്രക്കുള്ള വഴിച്ചിലവ്. എന്നാൽ ഹജ്ജിനായി സ്വരൂപിച്ച തുകയെല്ലാം സാധുക്കൾക്ക് ആഹാര സാധനങ്ങൾ വാങ്ങുവാനായി ചെലവഴിച്ചിരിക്കുന്നു ആ വലിയ മനുഷ്യൻ. തനിക്ക് ചുറ്റും മനുഷ്യർ ഭക്ഷണമില്ലാതെ വിശന്നിരിക്കുന്ന ഘട്ടത്തിൽ തൻെറ കടങ്ങൾ തീർന്നിട്ടില്ല എന്ന് അദ്ദേഹം കരുതിക്കാണണം.

പടച്ചവൻ വിധിയേകിയാൽ അദ്ദേഹത്തിൻെറ ജീവിതസ്വപ്നം സാധിക്കുമാറാകട്ടെ. ഇനി മക്കത്ത് പോകാനായില്ലെങ്കിലും ഗൂഡിനബലിയിലെ അബ്ദുൽ റഹ്മാൻ എനിക്കിനിമേൽ ഹാജിക്കയാണ്.  താങ്കൾക്കു മേൽ ദൈവത്തിന്റെ കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ.

Continue Reading

INDIA

ഇന്ത്യയിലെ 80 ശതമാനം എൻജിനീയർമാരും യോഗ്യതയില്ലാത്തവർ

Published

on

ഇന്ത്യയിലെ എൺപതു ശതമാനം എൻജിനീയർമാരും യോഗ്യരല്ല എന്ന് സർവ്വേ ഫലം. വിജ്ഞാനത്തിൽ അധിഷ്ഠിതമായ ഇന്നത്തെ സമ്പദ് വ്യവസ്ഥയിൽ ജോലി ലഭിക്കാൻ മാത്രം നിപുണരല്ല ഇന്ത്യയിലെ ബഹുഭൂരക്ഷം എഞ്ചിനീയർമാരുമെന്ന് ആയിരുന്നു ആസ്പിരിങ് മൈൻഡ്‌സിന്റെ വാർഷിക തൊഴിൽ ക്ഷമതാ സർവേയുടെ കണ്ടെത്തൽ.

ഇന്ത്യൻ എൻജിനീയറിങ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ താഴ്ന്ന നിലവാരമാണ് സർവേയിൽ പ്രതിഫലിക്കുന്നത്.

ടെക് പ്രൊഫഷന്റെ അടിസ്ഥാനങ്ങളിൽ ഒന്നായ മികച്ച കോഡിങ് സ്കിൽ ഉള്ളത് വെറും അഞ്ചു ശതമാനം എഞ്ചിനീയർമാർക്ക് മാത്രമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വെറും രണ്ടര ശതമാനം എഞ്ചിനീയർമാർക്ക് മാത്രമാണ് കൃത്യമായ നൈപുണ്യമുള്ളത്. ഡാറ്റ സയൻസ്, മെഷീൻ ലേണിങ് എന്നിവയിലും ഇന്ത്യൻ എൻജിനീയർമാർ വിദഗ്ധരല്ല. വെറും നാലര ശതമാനം എൻജിനീയർമാർ മാത്രമാണ് ഇതിൽ വിദഗ്ദർ.

വയർലസ് ടെക്‌നോളജിക്ക് യോഗ്യരായവർ വെറും അഞ്ചു ശതമാനം മാത്രമാണെന്നും സർവേ ഫലം സൂചിപ്പിക്കുന്നു.

കൃത്യമായ കോഡിങ് നൈപുണ്യം ഉള്ളവർ അമേരിക്കയിൽ പത്തൊൻപത് ശതമാനമാണ്. അതെ സമയം ചൈനയിൽ വെറും രണ്ടു ശതമാനം പേർക്ക് മാത്രമാണ് കൃത്യമായ കോഡിങ് അറിയുന്നത്.

Continue Reading
LATEST6 hours ago

സൗദിയിലെ സൂപ്പർ മാർക്കറ്റിലെ കാക്കകളുടെ വീഡിയോയുടെ സത്യമെന്ത്?

LATEST14 hours ago

വർഷങ്ങൾക്ക് ശേഷം യാഥാർഥ്യത്തിലേക്ക്.

LATEST2 days ago

സൗദിയിൽ സാപ്റ്റ്‌കോ സർവീസ് പുനരാരംഭിക്കുന്നു.

LATEST3 days ago

സ്വദേശിയുടെ ഇതു പോലൊരു പ്രതികരണം സൗദിയിൽ അപൂർവ്വം.

LATEST3 days ago

ഈ വിവാഹം സൗദിയിൽ ചരിത്രമായി.

LATEST4 days ago

സൗദിയിൽ വ്യാഴം മുതൽ കൂടുതൽ ഇളവുകൾ. ജൂൺ 21 മുതൽ രാജ്യം സാധാരണ നിലയിലാകും.

LATEST4 days ago

ഒരു പ്രവാസിക്കും ഇത് പോലൊരു അവസ്ഥ ഇനി ഉണ്ടാവാതിരിക്കട്ടെ.

LATEST4 days ago

പുതിയ തന്ത്രങ്ങളും നയങ്ങളും വ്യാഴാഴ്ച മുതലെന്ന് സൗദി ആരോഗ്യ മന്ത്രി.

LATEST4 days ago

സാമ്പത്തികമായി കഴിവില്ലാത്ത പ്രവാസികൾക്ക് ടിക്കറ്റ് നൽകുമെന്ന് കോടതിയിൽ സർക്കാർ ഉറപ്പ്.

LATEST4 days ago

സൗദിയിൽ ഒരു മണിക്കൂർ നടക്കാം, വ്യായാമത്തിനായി.

LATEST6 days ago

എന്താണ് നാട്ടുകാരിൽ ചിലർ പ്രവാസികളോട് ഇങ്ങിനെ പെരുമാറുന്നത്?

LATEST6 days ago

കൂടുതലൊന്നും എഴുതാൻ വയ്യ. കരഞ്ഞു പോകും. ഇതനുഭവിച്ചവർക്കേ അറിയൂ ഇതിന്റെ ദുരിതം.

LATEST6 days ago

രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും സൽമാൻ രാജാവിന്റെ പെരുന്നാൾ ആശംസകൾ

LATEST6 days ago

ഇത് പ്രവാസ ലോകത്തെ മനുഷ്യ സ്നേഹത്തിന്റെ പുതിയൊരധ്യായം.

LATEST7 days ago

നോട്ടുകളും കോയിനുകളും ഇരുപത് ദിവസം വരെ.

LATEST2 weeks ago

ചില പ്രവാസി മലയാളികൾ അങ്ങിനെയാണ്. അത്ഭുതപ്പെടുത്തും.

LATEST2 weeks ago

വിശുദ്ധ റമദാനിൽ സൗദി യുവാവിന്റെ അവിശ്വസനീയമായ രക്ഷപ്പെടൽ.

LATEST2 weeks ago

സൗദി പ്രവാസികളുടെ ശ്രദ്ധക്ക്. ഇപ്പോൾ ശ്രദ്ധിച്ചാൽ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെടാം.

LATEST1 week ago

നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന സൗദി പ്രവാസികൾ പിഴ ഒഴിവാക്കാൻ ഇക്കാര്യം ശ്രദ്ധിക്കുക.

LATEST3 weeks ago

കോവിഡിന് മുൻപുള്ള കാലത്തേക്ക് ഇനി സൗദി അറേബ്യ പെട്ടെന്ന് തിരിച്ചു പോകില്ല. നിയന്ത്രണങ്ങൾ അനിവാര്യം.

LATEST1 week ago

സൗദി പ്രവാസികൾ ഈ നിയമങ്ങൾ കർശനമായി അനുസരിക്കുക.

LATEST2 weeks ago

ഇടപാടുകാരെ അത്ഭുതപ്പെടുത്തി സൗദി ബിസിനസുകാരൻ.

LATEST1 week ago

ഒരു രാജ്യവും ഇതുവരെ ഇവരോട് ഇത് പോലെ പ്രതികരിച്ചിട്ടില്ല. സൗദി നിലപാടിന് ബഹുമാനം.

LATEST6 days ago

കൂടുതലൊന്നും എഴുതാൻ വയ്യ. കരഞ്ഞു പോകും. ഇതനുഭവിച്ചവർക്കേ അറിയൂ ഇതിന്റെ ദുരിതം.

KERALA4 weeks ago

ഇങ്ങിനെയുള്ള മക്കൾ ഉണ്ടെങ്കിൽ നമ്മൾ എങ്ങിനെ തോൽക്കാനാണ് ?

LATEST1 week ago

ഇനിയും അറിയാത്ത സൗദി പ്രവാസികൾ നിർബന്ധമായും ഉടനെ അറിയണം ഇക്കാര്യം.

KERALA3 weeks ago

സ്നേഹത്തിന് മുന്നിൽ ഭാഷക്കും മതത്തിനും അതിരിടാതെ ഒരു മലയാളി കുടുംബം.

LATEST7 days ago

നോട്ടുകളും കോയിനുകളും ഇരുപത് ദിവസം വരെ.

LATEST4 weeks ago

സർവീസുകൾ പേരിന് മാത്രം. സൗദിയിൽ നിന്നും അവസരം ലഭിക്കുന്നവർ കുറച്ചു മാത്രം.

LATEST2 weeks ago

അവിശ്വസനീയ അവസരത്തിലൂടെ സൗദിയിൽ നിന്നും ഗർഭിണിയായ മലയാളി യുവതി നാട്ടിലെത്തി.

Trending

error: Content is protected !!