Connect with us

KERALA

യതീഷ് ചന്ദ്രക്ക് സ്ഥലം മാറ്റം. കേരളത്തിലെ മികച്ച ക്രമസമാധാന പാലകനെ ഒതുക്കി?

Published

on

തൃശൂർ സിറ്റി പോലീസ് കമ്മീഷണറായിരുന്ന യതീഷ് ചന്ദ്രയെ സ്ഥലം മാറ്റി. യതീഷ് ചന്ദ്രയെ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതായുള്ള ഉത്തരവ് പുറത്തിറങ്ങി. ഡി ജി പി യുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് പുതിയ നിയമനം.

പോലീസ് ആസ്ഥാനത്തെ എസ്.പി ആയാണ് യതീഷ് ചന്ദ്രയെ നിയമിച്ചിരിക്കുന്നത്. സൈബർ കേസുകളുടെ അധിക ചുമതല കൂടി യതീഷ് ചന്ദ്ര വഹിക്കും.

ക്രമ സമാധാന പാലനത്തിൽ മികച്ച റെക്കോർഡുള്ള യതീഷ് ചന്ദ്രയെ ഇത്തരമൊരു സ്ഥാനത്തേക്ക് സ്ഥലം മാറ്റിയതിൽ അതൃപ്തി ഉയരുന്നുണ്ട്. യതീഷ് ചന്ദ്രയെ ഒതുക്കിയതാണ് എന്നും അകത്തളങ്ങളിൽ സംസാരമുണ്ട്.

പൊതുജനങ്ങൾക്കുള്ള നിരാശ കൂടാതെ പോലീസ് സേനക്ക് അകത്തും പുറത്തും അതൃപ്തിയുണ്ട്. ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയേറെ ജനകീയനായ ഐപിഎസ് ഓഫീസർ അടുത്ത കാലത്തൊന്നും തൃശൂരിൽ പോലീസ് മേധാവിയായി വന്നിട്ടില്ല എന്നാണ് തൃശൂരിലെ ജനങ്ങളുടെ പക്ഷം.

ഓഫീസിലിരുന്ന് കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി പോന്നിരുന്ന മറ്റു ഓഫീസർമാരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു യതീഷ് ചന്ദ്ര. തൃശൂരിൽ പ്രളയം ദുരിതം വിതച്ചപ്പോൾ രക്ഷാ പ്രവർത്തനങ്ങൾ നടത്താനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുൻപിൽ നിന്ന് നയിക്കാനും യതീഷ് ചന്ദ്ര മുന്നിട്ടിറങ്ങി. ട്രാക്കുകളിൽ നിന്നും ഭക്ഷണ സാമഗ്രികൾ അടങ്ങിയ ചാക്കുകൾ ഇറക്കുന്നതിന് പോലും സാധാരണക്കാരായ പോലീസുകാരുടെ ഒപ്പം നിന്നു കമ്മീഷണർ.

ആശങ്ക പടർത്തിയ തൃശൂർ പൂരം സമയത്തും അണുവിട പഴുതില്ലാത്ത സുരക്ഷയും ക്രമസമാധാന പാലനവും ഒരുക്കി പ്രശംസ പിടിച്ചു പറ്റി ഈ ഉദ്യോഗസ്ഥൻ. ഒരു മാലപൊട്ടിക്കൽ പോലുമില്ലാതെ തികച്ചും സമാധാന പരമായിരുന്നു ഈ വർഷത്തെ തൃശൂർ പൂരം.

എന്നാൽ ശബരിമല ചുമതലയിൽ അദ്ദേഹം സംസ്ഥാനത്തെ ബി ജെ പി നേതാക്കൾക്ക് അനഭിമതനായി. ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറെ വരച്ച വരയിൽ നിർത്തിയപ്പോഴും പ്രക്ഷോഭത്തിന്റെ മുൻ നിരയിലായിരുന്ന കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോഴും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനുമായി തർക്കിച്ചപ്പോഴും പ്രസ്നാനത്തിൽ ഇടപെടാൻ ശ്രമിച്ച എ ആൻ രാധാകൃഷ്ണനെ ഒരു നോട്ടത്തിലൂടെ ഒതുക്കി നിരത്തിയപ്പോഴും ബി ജെ പി നേതാക്കളുടെ കണ്ണിലെ കരടായി യതീഷ് ചന്ദ്ര.

ഈ എല്ലാ പ്രതിസന്ധികളിലും സർക്കാർ യതീഷ് ചന്ദ്രക്കൊപ്പം നിന്ന് സംരക്ഷിച്ചു. എന്നാ ഇപ്പോൾ ഭരണ സിരാകേന്ദ്രത്തിലെ പോലീസ് ഭരണ കേന്ദ്രത്തിൽ പോലീസ് പ്രവർത്തനങ്ങൾക്ക് വേഗത പോരാ എന്ന കാരണത്താലാണ് യതീഷ് ചന്ദ്രയെ സർക്കാർ സ്ഥലം മാറ്റിയത് എന്നാണ് അറിയാൻ കഴിയുന്നത്.

Advertisement

KERALA

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

Published

on

 

സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന സമയത്ത് എടുത്ത ബാങ്ക് വായ്പ കേരളത്തിൽ വെച്ച് ഭീഷണിപ്പെടുത്തി പിരിക്കാൻ ശ്രമിച്ചതിനെതിരെ കേരള ഹൈക്കോടതിയുടെ വിധി.

സൗദിയിലെ അൽ രാജഹി ബാങ്കിൽ നിന്നും വായ്പയെടുത്ത പണം തിരികെ ലഭിക്കാനായി ബാങ്കിന്റെ റിക്കവറി ഏജന്റുമാർ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു കൊല്ലം സ്വദേശിനിയായ മുൻകാല പ്രവാസിയുടെ ഹർജി. സൗദിയിൽ നഴ്‌സായി ജോലി ചെയ്തു വന്നിരുന്ന സമയത്താണ് ഇവർ ബാങ്കിൽ നിന്നും വായ്പയെടുത്തത്.

വായ്പയെടുത്തു തിരിച്ചടക്കാതെ സൗദിയിൽ നിന്നും ഫൈനൽ എക്സിറ്റിൽ പോയവരിൽ നിന്നും ലഭിക്കാനുള്ള പണം പിരിച്ചെടുക്കാനായി സൗദി അൽ രാജഹി ബാങ്ക് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിൽക്കിഷ് അസോസിയേറ്റ്‌സ് എന്ന സ്വകാര്യ സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നും ലഭിക്കാനുള്ള പണം ആളുകളിൽ നിന്നും പിരിച്ചെടുക്കാൻ ബിൽക്കിഷ് അസോസിയേറ്റ്‌സ് കെ ജി എം എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവരായിരുന്നു ഹർജിക്കാരിയെ നിരന്തരമായി ഭീഷണിപ്പെടുത്തി കൊണ്ടിരുന്നത്.

പണം തിരികെ അടച്ചില്ലെങ്കിൽ ഇവരെ അറസ്റ്റ് ചെയ്ത് സൗദി അറേബ്യയിലേക്ക് കൊണ്ട് പോയി നിയമ നടപടികൾക്ക് വിധേയയാക്കും എന്ന് കെ ജി എം എന്ന സ്ഥാപനത്തിലെ രണ്ടു പേർ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഇവർ ഹർജിയിൽ പറയുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും വി ജി അരുണും അടങ്ങിയ ഡിവിഷൻ ബെഞ്ച് കേരള പൊലീസിന് കോടതി നിർദ്ദേശം നൽകി. സംസ്ഥാനത്ത് അനധികൃത ൽ റിക്കവറി ഏജന്റുമാർ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് എല്ലാ ജില്ലകളിലേയും പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി കോടതിയെ അറിയിച്ചു.

Continue Reading

KERALA

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

Published

on

തിരുവനന്തപുരം: തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും. പുതിയ കളക്ടറായി സി.ഷാനവാസ് ചുമതലയേൽക്കും.

ഷാനവാസിനെ പുതിയ കലക്ടറായി നിയമിക്കാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

കളക്ടർ അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

തൃശൂർ കളക്‌ടറായി സ്ഥാനമേറ്റ് ഒരു വർഷം പൂർത്തിയായതിന് ശേഷമാണ് ഇപ്പോൾ സ്ഥാനമൊഴിയുന്നത്.

മലപ്പുറം പൊന്നാനി സ്വദേശിനിയായ അനുപമ 2010 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥയാണ്.

അവധി ലഭിക്കുന്ന മുറക്ക് മുസ്സോറിയിലെ ദേശീയ അക്കാദമിയിലേക്ക് അനുപമ തുടര്‍ പരിശീലനത്തിനായി തിരിക്കും.

Continue Reading

KERALA

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

Published

on

ഒറ്റപ്പാലത്തുള്ള ബാങ്ക് ഇന്ത്യയിൽ നിന്നും പണം വിട്ടുകിട്ടാൻ അനാവശ്യമായ തിടുക്കം കാട്ടിയിട്ടില്ലെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ.

പതിനൊന്ന് ദിവസം കാത്തിരുന്നതിന് ശേഷവും അനാസ്ഥ തുടർന്നപ്പോഴാണ് കുട്ടികളുടെ ചികിത്സയെ ബാധിക്കുന്നത് കൊണ്ടും ആ പണത്തിൽ നിന്നും മറ്റുള്ളവർക്ക് സഹായം നൽകേണ്ടത് കൊണ്ടും കാര്യങ്ങൾ പുറം ലോകത്തോട് തുറന്ന് പറഞ്ഞത്.

പത്ത് ലക്ഷം രൂപ ഇതിനകം തന്നെ ബാങ്കിൽ നിന്നും അവർക്ക് നൽകി കഴിഞ്ഞു. ബാങ്കിൽ നിന്നും ഇന്നലെ ലഭിച്ച പണത്തിൽ നിന്ന് ഇനിയും പത്ത് ലക്ഷം രൂപയോളം ആ കുട്ടികളുടെ ചികിത്സക്ക് തന്നെ ചിലവുണ്ട്. പത്ത് ലക്ഷം രൂപ ഭാവിയിലെ ചികിത്സക്കായി നൽകും. പത്ത് ലക്ഷം രൂപ ഇളയ പെൺകുട്ടിയുടെ വിവാഹ ചിലവിലേക്കായി മാറ്റി വെക്കും. ഭാവിയിലും അവർക്ക് ആവശ്യമായ സഹായം ചെയ്യും.

ഇന്നലെ രാത്രി തന്നെ ആ പണത്തിൽ നിന്നും അഞ്ച് ലക്ഷം രൂപ ചെർപ്പുളശ്ശേരിയിലുള്ള രതീഷ് എന്ന ചെറുപ്പക്കാരന്റെ ഹൃദയ ശസ്ത്രക്രിയക്കായി നൽകി. ഹൃദയ ശസ്ത്രക്രിയക്ക് പണമില്ലാതെ അപകടകരമായ അവസ്ഥയിൽ ആയിരുന്നു ആ ചെറുപ്പക്കാരൻ.

ഇന്ന് രാവിലെ ശ്വാസ കോശം ചുരുങ്ങി വരുന്ന രോഗമുള്ള ഒരു കുട്ടിക്ക് അഞ്ചു ലക്ഷം രൂപ നൽകി. വെളിയങ്കോട് പഴനിലം മുനീറയുടെ പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുട്ടിയുടെ ചികിത്സക്കാണ് ആ പണം നൽകിയത്. ശ്വാസകോശം ചുരുങ്ങി ശ്വാസം കിട്ടാത്ത അവസ്ഥയിൽ ആണ് ആ കുട്ടി.

ഇത്തരത്തിൽ ദിവസവും പത്ത് കേസുകളോളം കൈകാര്യം ചെയ്യുന്നുണ്ട്. അവർക്കെല്ലാം കൊടുക്കാൻ പണം ആവശ്യമാണ്. ബാങ്കിൽ പണം കിടന്നാൽ ജീവന് വേണ്ടി ചികിത്സക്കായി പണത്തിന് ആവശ്യമുള്ളവർക്ക് പണം നൽകാൻ സാധിക്കില്ല. അത് കൊണ്ട് തന്നെയാണ് ബാങ്ക് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പണം നൽകാതെ നീട്ടിക്കൊണ്ടു പോയപ്പോൾ പ്രതികരിക്കേണ്ടി വന്നത്.

ഓരോ ദിവസവും വരുന്ന എല്ലാ കേസുകളും വിഡിയോയിൽ പകർത്താറില്ല. ഒരു കേസിൽ ലഭിച്ച പണം ആ ആവശ്യം കഴിഞ്ഞ് ബാക്കി വന്നാൽ മറ്റുള്ളവരുടെ ചികിത്സക്കായി വീതിച്ചു നൽകുകയാണ് പതിവ്.

ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ നന്മ ചെയ്യമ്പോൾ അത് വിവാദമാക്കാൻ ശ്രമിക്കുന്ന ആളുകളും പ്രസ്ഥാനങ്ങളും ഏതാണെന്ന് ജനങ്ങൾ തിരിച്ചറിയണം. എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷെ അത് ഞാൻ എന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന രീതിയിൽ ഇടെപെടുത്താറില്ല.

ഒറ്റപ്പാലത്തെ കുട്ടികൾക്ക് ലഭിച്ച ഒരു കോടി പതിനേഴ് ലക്ഷത്തിലെ അവസാനത്തെ പണവും നൽകി കഴിഞ്ഞാൽ അതിന്റെ സ്റ്റേറ്റ്മെന്റുകളുമായി ഞാൻ നിങ്ങളുടെ മുന്നിലേക്ക് വരും. ഇനിയും എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും ഫിറോസ് പറഞ്ഞു.

Continue Reading
INDIA1 month ago

കമ്പനി തുടങ്ങാൻ…. അഡ്വ. ഷിയാസ് കുഞ്ഞിബാവയോട് ചോദിക്കാം….

KERALA3 months ago

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

KERALA4 months ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KERALA4 months ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST4 months ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST4 months ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST4 months ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA4 months ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA4 months ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH4 months ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA4 months ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME4 months ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME4 months ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA4 months ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH4 months ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

Trending

error: Content is protected !!