Connect with us

CRIME

മലപ്പുറത്ത് നിന്നും കാണാതായ കോളേജ് അധ്യാപകനെ കണ്ടെത്തി.

Published

on

മലപ്പുറം: ഇന്നലെ മുതൽ മലപ്പുറത്തുനിന്നും കാണാതായ കോളേജ് അധ്യാപകന്‍ ലുഖ്മാൻ തന്റെ മൊബൈൽ ഫോൺ സന്ദേശങ്ങളോട് പ്രതികരിച്ചു എന്ന് അധ്യാപകന്റെ സഹോദരൻ മുർഷിദ്.

താനയച്ച സന്ദേശം കണ്ടതിന് പിന്നാലെ ജ്യേഷ്ഠൻ തന്നെ തിരിച്ചു വിളിച്ചെന്നും വിട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും അധികം വൈകാതെ എത്തുമെന്നും ലുഖ്മാന്‍ പറഞ്ഞതായി മുര്‍ഷിദ് വ്യക്തമാക്കി.

കാണാതായ സമയങ്ങളിൽ എവിടെയായിരുന്നു എന്നത് ലുഖ്മാന്‍ ഫോൺ സംഭാഷണത്തിൽ പറഞ്ഞിട്ടില്ലെന്നും വീട്ടില്‍ വന്ന ശേഷം വിശദമായി സംസാരിക്കാമെന്നുമാണ് പറഞ്ഞതെന്നും സഹോദരന്‍ വ്യക്തമാക്കി.

ലുഖ്മാനെ കാണാതായതായി പോലീസിൽ സഹോദരൻ പരാതി നല്‍കിയിട്ടുള്ളതിനാല്‍ കൽപകഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷമേ ലുഖ്മാന് വീട്ടിലെത്താനാകൂ.

ലുഖ്മാന്റെ സഹോദരൻ മുർഷിദിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ലുഖ്മാനെ കാണാനില്ലെന്ന വിവരം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസം കോളേജിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ലുഖ്മാനെ വളവന്നൂരില്‍ നിന്നുമാണ് കാണാതായതെന്ന് വ്യക്തമാക്കി സഹോദരന്‍ ഇന്ന് രാവിലെയാണ് ഫേസ്ബുക്ക് കുറിപ്പിട്ടത്.

ലുഖ്മാൻ കല്‍പറ്റ ഗവ. കോളേജ് ജേര്‍ണലിസം അധ്യാപകമാണ്. കൂടാതെ പുത്തനത്താണി ഗൈഡ് കോളജിലും ജോലി ചെയ്യുന്നുണ്ട്. വിവാഹിതനും രണ്ട് വയസുള്ള കുട്ടിയുടെ പിതാവുമാണ് ലുക്മാന്‍.

CRIME

അഞ്ചാം തവണ കണ്ടെത്തിയത് റാന്നിയിലെ വാടക വീട്ടിൽ നിന്ന്.

Published

on

പ്രായപൂർത്തിയാകാത്ത രണ്ടു മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി പോലീസ് പിടിയിലായി. മുളക്കുഴ കൊഴുവല്ലൂർ സ്വദേശിനിയായ രജനിയെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേന റാന്നിയിൽ വാടകക്ക് വീടെടുത്ത് താമസിച്ചു വരുന്നതിനിടെയാണ് രജനിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഭാര്യയെ കാണാനില്ലെന്ന ഭർത്താവ് ഗിരീഷ്‌കുമാറിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

ഇതിന് മുൻപ് നാല് തവണ രജനി വ്യത്യസ്ത കാമുകന്മാരോടൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ഓരോ തവണയും വീട്ടുകാരുടെ പരാതിയിന്മേൽ പോലീസ് അന്വേഷണം നടത്തി പിടികൂടുകയാണ് പതിവ്.

അവസാനം ഒളിച്ചോടിയത് 2015 ലായിരുന്നു. ഡൽഹിയിൽ നിന്നാണ് ആ തവണ രജനി പിടിയിലായത്. ഫോണിലൂടെയും നേരിട്ടും സൗഹൃദം ഉണ്ടാക്കി ബന്ധങ്ങൾ സ്ഥാപിക്കുകയാണ് രജനി ചെയ്തിരുന്നത്.

ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കിയ രജനിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Continue Reading

CRIME

പിടിയിലായത് പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ.

Published

on

കൊല്ലം: ഫേസ്‌ബുക്കിലൂടെ സ്ത്രീകൾക്ക് അശ്ലീല ദൃശ്യങ്ങൾ അയച്ചു കൊടുത്ത് ശല്യപ്പെടുത്തിയിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ഇളമ്പൽ ആരംപുന്നമുറി കാഞ്ഞിയിൽ വീട്ടിൽ ശ്രീകുമാർ (48) ആണ് ശൂരനാട് പൊലീസ് പിടിയിലായത്.

ഏനാത്തെ ബാർ ഹോട്ടൽ ജീവനക്കാരനാണ് ശ്രീകുമാർ. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് കെണിയൊരുക്കി കുടുക്കിയത്.

വ്യാജ അക്കൗണ്ട് വഴിയായിരുന്നു ശ്രീകുമാർ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. പേരും വിലാസവും മൊബൈൽ നമ്പറും വെളിപ്പെടുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ശ്രീകുമാറിനെ സംബന്ധിച്ച വിവരങ്ങൾ അറിയാനും കെണിയിൽ കുടുക്കാനുമായി പോലീസ് ഫേസ്‌ബുക്ക് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ശ്രീകുമാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.

പോലീസ് ഒരുക്കിയ കെണിയിൽ വീണ ശ്രീകുമാർ ദിവസങ്ങൾ നീണ്ട ചാറ്റിങ്ങിനൊടുവിൽ തന്നെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇയാൾ ജോലി ചെയ്തിരുന്ന ബാർ ഹോട്ടലിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

യാതൊരു മുൻ പരിചയവുമില്ലാത്ത സ്ത്രീകൾക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് സന്ദേശം അയച്ച് ബന്ധം സ്ഥാപിക്കുകയായിരുന്നു ശ്രീകുമാറിന്റെ രീതി. ഇതിനായി നിരവധി സ്ത്രീകൾക്ക് ദിവസവും റിക്വസ്റ്റ് അയക്കും. ആരെങ്കിലും സ്വീകരിച്ചാൽ അവരുമായി പ്രാഥമിക ചാറ്റിന് ശേഷം തന്നെ അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും അയക്കും.

വർഷങ്ങളായി ഇത് പോലെ നിരവധി പേരുമായി ബന്ധം സ്ഥാപിച്ചിരുന്നതായി ശ്രീകുമാർ വെളിപ്പെടുത്തി. പലരും അശ്ളീല ദൃശ്യങ്ങൾ ലഭിക്കുമ്പോൾ തന്നെ പരാതിപ്പെടാൻ തുനിയാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. പലരും നാണക്കേടാലോചിച്ച് പരാതി നൽകാത്തതിനാൽ ശ്രീകുമാർ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇത് തുടർന്ന് കൊണ്ടിരുന്നു.

പോലീസ് പിടിച്ചെടുത്ത ശ്രീകുമാറിന്റെ ഫോണിൽ നിന്ന് നൂറുകണക്കിനു അശ്ലീല ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനും നടപടി ക്രമങ്ങൾക്കുമായി പോലീസ് ഫോൺ ഫൊറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.

ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കിയ ശ്രീകുമാറിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Continue Reading

CRIME

വിഡിയോ വൈറലായി. സൗദി യുവാക്കളെ പോലീസ് തിരയുന്നു.(വിഡിയോ)

Published

on

സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലെ ഉനൈസയിൽ രണ്ടു പെൺകുട്ടികളെ സംഘമായി ശല്യം ചെയ്ത സൗദി യുവാക്കളെ പോലീസ് തിരയുന്നു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നുണ്ടായ വ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് പോലീസിന്റെ ഇടപെടൽ.

തുടർന്ന് ഈ വാർത്ത സൗദിയിലെ അറബ് ദിനപത്രമായ ആജിൽ വാൻ പ്രാധാന്യത്തോട് കൂടി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.

രണ്ടു പെൺകുട്ടികളുടെ വഴി തടയുന്ന രീതിയിൽ ഒരു കൂട്ടം സൗദി യുവാക്കൾ മോശമായി ശല്യം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. സംഘത്തിലെ ഒരു യുവാവ് അശ്ളീല വാക്കുകൾ പെൺകുട്ടിയോട് പറയുകയും ഇതിനോട് ഒരു പെൺകുട്ടി ദേഷ്യപ്പെട്ട് പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം.

ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ സൗദി സമൂഹത്തിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. യുവാക്കളെ പിടികൂടണമെന്ന ആവശ്യവുമായി നിരവധി പേർ ട്വീറ്റ് ചെയ്തു. അശ്ലീലം പറഞ്ഞു കൊണ്ട് പെൺകുട്ടിയെ ശല്യം ചെയ്യുന്ന എത്രയും വേഗം യുവാവിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ‘ഉനൈസ ഹരാസർ’ എന്ന പേരിൽ ഹാഷ്ടാഗ് പ്രതിഷേധവും ട്വിറ്ററിൽ തുടങ്ങിയിട്ടുണ്ട്.

സൗദിയിലെ ‘ആന്റി ഹരാസ്മെന്റ്’ നിയം പ്രകാരം ഇത്തരം പ്രവൃത്തികൾക്ക് കനത്ത ശിക്ഷയാണ് ലഭിക്കുക. രണ്ടു വർഷം തടവോ ഒരു ലക്ഷം റിയാൽ പിഴയോ രണ്ടും കൂടിയോ കുറ്റവാളിക്ക് ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ അഞ്ചു വർഷം തടവോ, മൂന്നുലക്ഷം റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

Continue Reading
LATEST2 hours ago

റീചാർജ്ജ് കൂപ്പണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക.

LATEST13 hours ago

അടുത്ത കാലത്തൊന്നും പുറത്തിറങ്ങാത്ത വിധം ഉള്ളിലായി രണ്ടു മലയാളികൾ.

LATEST17 hours ago

ബിസിനസുകാരായ പ്രവാസികൾ

LATEST19 hours ago

സൗദിയിൽ അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ.

LATEST1 day ago

ഇത് പോലെ നാളെ നിങ്ങൾക്കും സംഭവിക്കാം.

LATEST2 days ago

സൗദിയിലെ ഓരോ വിദേശിയുടെയും ഏറ്റവും പ്രധാനമായ രേഖയെ കുറിച്ച് അറിയുക.

LATEST2 days ago

സൗദിയിലുള്ളവർ അറിഞ്ഞിരിക്കുക ഈ കാര്യങ്ങൾ.

LATEST3 days ago

ഏറ്റവും നന്നായി പെരുമാറുന്നവരും സൗദിയിലുണ്ട്.

KERALA3 days ago

പോലീസിനും നാട്ടുകാർക്കും ആരോഗ്യ പ്രവർത്തകർക്കും ആശങ്കയുടെ മണിക്കൂറുകൾ.

LATEST3 days ago

സൗദിയിൽ സേവനങ്ങൾ പെട്ടെന്ന് നിർത്തി വെക്കില്ല.

LATEST3 days ago

ആനുകൂല്യം തൊഴിലാളിക്ക് മാത്രമായിരുന്നുവെന്ന് ഔദ്യോഗിക വിശദീകരണം.

KERALA5 days ago

എടപ്പാൾ സംഭവത്തിൽ പറഞ്ഞതിൽ ഉറച്ച് പ്രവാസിയും നിഷേധിച്ച് വീട്ടുകാരും.

LATEST6 days ago

മൂന്ന് കാരണങ്ങൾ വ്യക്തമാക്കി സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം.

LATEST6 days ago

ഡ്രൈവിംഗ് പഠിക്കാൻ ഇനി മുതൽ തൊഴിലുടമയുടെ എൻ.ഓ.സി വേണ്ട

LATEST6 days ago

കോടതിയും അധികൃതരും സ്വീകരിക്കുന്നത് കർശന നിലപാട്.

LATEST4 weeks ago

ഇത് പ്രവാസികൾക്ക് അപൂർവ്വമായി ലഭിക്കുന്ന ഭാഗ്യം.

LATEST4 weeks ago

പിടിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് സൗദി യുവതി.

LATEST4 weeks ago

സൗദി വനിതകൾക്കെതിരെ നടപടികളുമായി ആരോഗ്യ വകുപ്പ് അധികൃതർ.

LATEST1 week ago

കരിപ്പൂർ നിന്ന് ഒരു യുവതിക്ക് മാത്രമായി ഗൾഫിലേക്ക് വിമാനം പറന്നു.

LATEST1 week ago

ആറു നിബന്ധനകൾ ബാധകം

LATEST2 weeks ago

എല്ലാം സഹിച്ചു ജീവിക്കുന്നത് കുടുംബത്തിന് വേണ്ടി മാത്രം.

LATEST3 weeks ago

പ്രവാസികൾക്ക് പിന്തുണയുമായി ഇത് പോലുള്ള സുമനസ്സുകൾ ഇപ്പോഴുമുണ്ട്.

LATEST3 weeks ago

പ്രവാസ ജീവിതം അവസാനിപ്പിച്ചിട്ടും രണ്ടു വർഷമായി ശമ്പളം മുടക്കമില്ലാതെ നാട്ടിൽ.

LATEST2 weeks ago

കുറച്ചു ദിവസം കൊണ്ട് നാട്ടുകാർക്കും വീട്ടുകാർക്കും വേണ്ടാത്തവരാകുന്ന പ്രവാസികൾ.

LATEST3 weeks ago

സൗദിയിൽ നിന്നും നാട്ടിലെത്തിയ യുവതിയുടെ സംഭവത്തിൽ വീണ്ടും……

LATEST3 weeks ago

അവിശ്വസനീയം നാട്ടിലേക്കുള്ള ഈ അവസരം.

LATEST4 weeks ago

യാത്രാ ബുദ്ധിമുട്ട് തീരുന്നു. കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾക്ക് അനുമതി.

LATEST4 weeks ago

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിൽ നിന്നും നിങ്ങളും സുരക്ഷിതരാണ്.

KERALA6 days ago

വിദേശത്തു നിന്നെത്തിയ യുവാവിനെ വീട്ടിൽ കയറാൻ അനുവദിക്കാതെ വീട്ടുകാർ

KERALA1 week ago

ഇത് പോലൊരാൾ അപൂർവ്വമെന്ന് പോലീസ്.

Trending

error: Content is protected !!