Connect with us

KERALA

അന്ന് ഗദ്ദാമ. ഇന്ന് പ്രശസ്തയായ എഴുത്തുകാരി. ഇത് ആട് ജീവിതമല്ല, അത്ഭുത ജീവിതം.

Published

on

പ്രവാസ ലോകത്ത് ഗദ്ദാമയായി കഴിഞ്ഞിരുന്ന ഒരു കാലം ഉണ്ടായിരുന്നു സൗജത്തിന്. മൂന്ന് മക്കളെയും തന്നെയും വിട്ട് ഭര്‍ത്താവ് എങ്ങോട്ടോ ഇറങ്ങിപ്പോയപ്പോള്‍ സൗജത്തിന് വേറെ വഴിയില്ലായിരുന്നു. പല പണികളുമെടുത്തു. അതുകൊണ്ടൊന്നും കുഞ്ഞുങ്ങളുടെ വയറ് നിറഞ്ഞില്ല. അതുകൊണ്ട് സൗജത്തും ഗദ്ദാമയായി.

അഞ്ചാം ക്ലാസ്സ് വരെ മാത്രം പഠിച്ച ഈ പഴയ ഗദ്ദാമ ഇന്ന് അറിയപ്പെടുന്ന ഒരു എഴുത്തുകാരിയാണ്. ദുരിതക്കയങ്ങളില്‍ നിന്ന് മെല്ലെ നടന്ന് സൗജത്തിപ്പോള്‍ എഴുത്തുകാരിയുമായി. രണ്ട് പുസ്തകങ്ങളാണ് സൗജത്തിന്റേതായി പ്രകാശനം ചെയ്യപ്പെട്ടത്. സ്പര്‍ശം, കനല്‍ എന്നീ പേരുകളിലാണ് സൗജത്തിന്റെ രചനകൾ പുസ്തകമായത്.

മാപ്പിളപ്പാട്ട് കലാകാരന്‍മാരായ ഫൈസല്‍ എളേറ്റിലും പുലിക്കോട്ടില്‍ ഹൈദറും ചേര്‍ന്നാണ് സ്പര്‍ശം പ്രകാശനം ചെയ്തത്. രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തതു ആലങ്കോട് ലീലാകൃഷ്ണനാണ്.

ഗദ്ദാമയിൽ നിന്നും എഴുത്തുകാരിയിലേക്കുള്ള സൗജത്തിന്റെ ഉജ്ജ്വലമായ യാത്രക്ക് ഒരുപാട് കഥകളും പറയാനുണ്ട്.

പതിനെട്ടാമത്തെ വയസ്സിലായിരുന്നു കല്യാണം. മൂന്നു മക്കളായപ്പോള്‍ ഭര്‍ത്താവിന്‍റെ ബിസിനസ് തകര്‍ന്നു. അദ്ദേഹം നാടുവിട്ടു, ആളിപ്പോള്‍ എവിടെയാണെന്നൊന്നും അറിയില്ല. മക്കളെ വളര്‍ത്താന്‍ ഒരുപാട് കഷ്ടപ്പെട്ടു. പല പല ജോലികള്‍ ചെയ്തു. ബീഡി തെറുപ്പും പാടത്തും ആശ്രമത്തിലും പ്രസവ ശുശ്രൂഷയും.. അങ്ങനെ പലതും. പക്ഷേ മൂന്നു മക്കളും ഉമ്മയും അടങ്ങുന്ന കുടുംബത്തിനെ പോറ്റാനായില്ല. കുട്ടികളൊക്കെ പഠിച്ചുകൊണ്ടിരിക്കുന്ന കാലമാണ്.

ദാരിദ്ര്യത്തില്‍ നിന്നു മക്കളെയെങ്കിലും രക്ഷപ്പെടുത്തണമെന്ന ആഗ്രഹത്തോടെയാണ് 2005-ല്‍ മസ്‌ക്കറ്റിലേക്ക് ആദ്യമായി ഗദ്ദാമയായി പോകുന്നത്. അറബിയുടെ പ്രായമായ ഉമ്മയെ നോക്കാനെന്ന് പറഞ്ഞാണ് സൗജത്തിനെ കൊണ്ടുപോകുന്നത്. ദുരിതമായിരുന്നു അവിടെ. അവിടെ മൂന്ന് വീട്ടിലെ പണി ഒറ്റക്ക് എടുക്കണമായിരുന്നു. ഒറ്റയ്‌ക്കെടുപ്പിച്ചു. ജോലികൾ രാവിലെ നാലര മുതൽ പാതിരാ വരെ തുടരും.

വിഷമവും നിസ്സഹായതയും ഒറ്റപ്പെടലുമൊക്കെ കനത്തുനില്‍ക്കുന്ന രാത്രികളിലൊന്നില്‍ അവള്‍ ആ കടലാസുകളില്‍ കുത്തിക്കുറിക്കാന്‍ തുടങ്ങി. അറബികുട്ടികൾ വലിച്ചെറിയുന്ന പേപ്പറുകളിൽ ആണ് എഴുത്ത്. ഉറങ്ങാന്‍ കിടക്കുമ്പോഴാണ് എഴുതുന്നത്. രാത്രിയില്‍ ഇരുന്ന് എഴുതുന്നത് കാണുമ്പോള്‍ എന്താണ് എഴുതുന്നതെന്ന് വീട്ടുകാർ ചോദിക്കും. ഡയറിയാണ് എഴുതുന്നതെന്നു പറഞ്ഞ് രക്ഷപ്പെടും.

പത്ത് വർഷത്തോളം എഴുതിയത് കൈവശം സൂക്ഷിച്ചിരുന്നു. പക്ഷെ പുറത്ത് പറയാൻ ധൈര്യം വന്നില്ല. അഞ്ചാം ക്ലാസ്സ് വരെ പഠിച്ച ഒരു പെണ്ണിന്റെ എഴുത്ത് ആര് ശ്രദ്ധിക്കാൻ എന്നായിരുന്നു ചിന്ത.

ഒരിക്കല്‍ പെരുമ്പാവൂരിലുള്ള മനോജ് വെങ്ങോലയുടെ ഒരു പുസ്തകം വായിക്കാന്‍ കിട്ടിയതാണ് സൗജത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അതുവായിച്ച ശേഷം അതിലുള്ള ഫോണ്‍ നമ്പറിലേക്ക് വിളിച്ചു. പ്രതീക്ഷയില്ലാതെയാണ് വിളിച്ചതെന്ന് സൗജത്ത് പറയുന്നു.

യെസ് പ്രസ് ബുക്‌സിലെ ജോളി കളത്തില്‍ ആണ് ഫോണെടുത്തത്. സംസാരത്തിനിടയിൽ തന്റെ രചനകളെ പാട്ടി സൗജത്ത് ജോളിയോട് സൂചിപ്പിച്ചു. അടുത്ത ദിവസം തന്നെ അതെല്ലാം കൂടി അവർക്ക് അയച്ചു കൊടുത്തു.

സൗജത്തിന്റെ രചനകൾ വായിച്ചു നോക്കിയതോടെ യെസ് ബുക്ക്സ് അത് പ്രസിദ്ധീകരിക്കാൻ തയ്യാറാവുകയായിരുന്നു. 208 പേജുള്ള സ്പര്‍ശം അങ്ങനെ സൗജത്തിന്റെ ആദ്യ പുസ്തകമായി. ആയിരം കോപ്പിയാണ് അച്ചടിച്ചത്.

ആദ്യ പുസ്തകം മഷി പുരണ്ടതോടെ ആത്മ വിശ്വാസമായി. അങ്ങിനെയാണ് രണ്ടാമത്തെ പുസ്തകമായ കനൽ എഴുതുന്നത്.

ഇന്ന് സ്വന്തമായി തയ്യൽ കടയും നടത്തുന്നു ഈ മുൻകാല പ്രവാസിയായ എഴുത്തുകാരി.

മൂന്നു മക്കളുണ്ട് സൗജത്തിന്. ശബ്ന, ജസ്ന, ജസീദ്. പെണ്‍മക്കള്‍ വിവാഹിതരായി. ജസീദിന്‍റെ വിവാഹം ഉറപ്പിച്ചു വെച്ചിരിക്കുകയാണ്. നാലു പേരക്കുട്ടികളുമുണ്ട്. ഉമ്മയ്ക്കും മകനുമൊപ്പമാണ് താമസം.

Advertisement

KERALA

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

Published

on

 

സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന സമയത്ത് എടുത്ത ബാങ്ക് വായ്പ കേരളത്തിൽ വെച്ച് ഭീഷണിപ്പെടുത്തി പിരിക്കാൻ ശ്രമിച്ചതിനെതിരെ കേരള ഹൈക്കോടതിയുടെ വിധി.

സൗദിയിലെ അൽ രാജഹി ബാങ്കിൽ നിന്നും വായ്പയെടുത്ത പണം തിരികെ ലഭിക്കാനായി ബാങ്കിന്റെ റിക്കവറി ഏജന്റുമാർ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു കൊല്ലം സ്വദേശിനിയായ മുൻകാല പ്രവാസിയുടെ ഹർജി. സൗദിയിൽ നഴ്‌സായി ജോലി ചെയ്തു വന്നിരുന്ന സമയത്താണ് ഇവർ ബാങ്കിൽ നിന്നും വായ്പയെടുത്തത്.

വായ്പയെടുത്തു തിരിച്ചടക്കാതെ സൗദിയിൽ നിന്നും ഫൈനൽ എക്സിറ്റിൽ പോയവരിൽ നിന്നും ലഭിക്കാനുള്ള പണം പിരിച്ചെടുക്കാനായി സൗദി അൽ രാജഹി ബാങ്ക് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിൽക്കിഷ് അസോസിയേറ്റ്‌സ് എന്ന സ്വകാര്യ സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നും ലഭിക്കാനുള്ള പണം ആളുകളിൽ നിന്നും പിരിച്ചെടുക്കാൻ ബിൽക്കിഷ് അസോസിയേറ്റ്‌സ് കെ ജി എം എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവരായിരുന്നു ഹർജിക്കാരിയെ നിരന്തരമായി ഭീഷണിപ്പെടുത്തി കൊണ്ടിരുന്നത്.

പണം തിരികെ അടച്ചില്ലെങ്കിൽ ഇവരെ അറസ്റ്റ് ചെയ്ത് സൗദി അറേബ്യയിലേക്ക് കൊണ്ട് പോയി നിയമ നടപടികൾക്ക് വിധേയയാക്കും എന്ന് കെ ജി എം എന്ന സ്ഥാപനത്തിലെ രണ്ടു പേർ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഇവർ ഹർജിയിൽ പറയുന്നു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും വി ജി അരുണും അടങ്ങിയ ഡിവിഷൻ ബെഞ്ച് കേരള പൊലീസിന് കോടതി നിർദ്ദേശം നൽകി. സംസ്ഥാനത്ത് അനധികൃത ൽ റിക്കവറി ഏജന്റുമാർ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് എല്ലാ ജില്ലകളിലേയും പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയതായി സംസ്ഥാന പോലീസ് മേധാവി കോടതിയെ അറിയിച്ചു.

Continue Reading

KERALA

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

Published

on

തിരുവനന്തപുരം: തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും. പുതിയ കളക്ടറായി സി.ഷാനവാസ് ചുമതലയേൽക്കും.

ഷാനവാസിനെ പുതിയ കലക്ടറായി നിയമിക്കാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

കളക്ടർ അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

തൃശൂർ കളക്‌ടറായി സ്ഥാനമേറ്റ് ഒരു വർഷം പൂർത്തിയായതിന് ശേഷമാണ് ഇപ്പോൾ സ്ഥാനമൊഴിയുന്നത്.

മലപ്പുറം പൊന്നാനി സ്വദേശിനിയായ അനുപമ 2010 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥയാണ്.

അവധി ലഭിക്കുന്ന മുറക്ക് മുസ്സോറിയിലെ ദേശീയ അക്കാദമിയിലേക്ക് അനുപമ തുടര്‍ പരിശീലനത്തിനായി തിരിക്കും.

Continue Reading

KERALA

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

Published

on

ഒറ്റപ്പാലത്തുള്ള ബാങ്ക് ഇന്ത്യയിൽ നിന്നും പണം വിട്ടുകിട്ടാൻ അനാവശ്യമായ തിടുക്കം കാട്ടിയിട്ടില്ലെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ.

പതിനൊന്ന് ദിവസം കാത്തിരുന്നതിന് ശേഷവും അനാസ്ഥ തുടർന്നപ്പോഴാണ് കുട്ടികളുടെ ചികിത്സയെ ബാധിക്കുന്നത് കൊണ്ടും ആ പണത്തിൽ നിന്നും മറ്റുള്ളവർക്ക് സഹായം നൽകേണ്ടത് കൊണ്ടും കാര്യങ്ങൾ പുറം ലോകത്തോട് തുറന്ന് പറഞ്ഞത്.

പത്ത് ലക്ഷം രൂപ ഇതിനകം തന്നെ ബാങ്കിൽ നിന്നും അവർക്ക് നൽകി കഴിഞ്ഞു. ബാങ്കിൽ നിന്നും ഇന്നലെ ലഭിച്ച പണത്തിൽ നിന്ന് ഇനിയും പത്ത് ലക്ഷം രൂപയോളം ആ കുട്ടികളുടെ ചികിത്സക്ക് തന്നെ ചിലവുണ്ട്. പത്ത് ലക്ഷം രൂപ ഭാവിയിലെ ചികിത്സക്കായി നൽകും. പത്ത് ലക്ഷം രൂപ ഇളയ പെൺകുട്ടിയുടെ വിവാഹ ചിലവിലേക്കായി മാറ്റി വെക്കും. ഭാവിയിലും അവർക്ക് ആവശ്യമായ സഹായം ചെയ്യും.

ഇന്നലെ രാത്രി തന്നെ ആ പണത്തിൽ നിന്നും അഞ്ച് ലക്ഷം രൂപ ചെർപ്പുളശ്ശേരിയിലുള്ള രതീഷ് എന്ന ചെറുപ്പക്കാരന്റെ ഹൃദയ ശസ്ത്രക്രിയക്കായി നൽകി. ഹൃദയ ശസ്ത്രക്രിയക്ക് പണമില്ലാതെ അപകടകരമായ അവസ്ഥയിൽ ആയിരുന്നു ആ ചെറുപ്പക്കാരൻ.

ഇന്ന് രാവിലെ ശ്വാസ കോശം ചുരുങ്ങി വരുന്ന രോഗമുള്ള ഒരു കുട്ടിക്ക് അഞ്ചു ലക്ഷം രൂപ നൽകി. വെളിയങ്കോട് പഴനിലം മുനീറയുടെ പതിനൊന്ന് മാസം മാത്രം പ്രായമുള്ള കുട്ടിയുടെ ചികിത്സക്കാണ് ആ പണം നൽകിയത്. ശ്വാസകോശം ചുരുങ്ങി ശ്വാസം കിട്ടാത്ത അവസ്ഥയിൽ ആണ് ആ കുട്ടി.

ഇത്തരത്തിൽ ദിവസവും പത്ത് കേസുകളോളം കൈകാര്യം ചെയ്യുന്നുണ്ട്. അവർക്കെല്ലാം കൊടുക്കാൻ പണം ആവശ്യമാണ്. ബാങ്കിൽ പണം കിടന്നാൽ ജീവന് വേണ്ടി ചികിത്സക്കായി പണത്തിന് ആവശ്യമുള്ളവർക്ക് പണം നൽകാൻ സാധിക്കില്ല. അത് കൊണ്ട് തന്നെയാണ് ബാങ്ക് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പണം നൽകാതെ നീട്ടിക്കൊണ്ടു പോയപ്പോൾ പ്രതികരിക്കേണ്ടി വന്നത്.

ഓരോ ദിവസവും വരുന്ന എല്ലാ കേസുകളും വിഡിയോയിൽ പകർത്താറില്ല. ഒരു കേസിൽ ലഭിച്ച പണം ആ ആവശ്യം കഴിഞ്ഞ് ബാക്കി വന്നാൽ മറ്റുള്ളവരുടെ ചികിത്സക്കായി വീതിച്ചു നൽകുകയാണ് പതിവ്.

ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ നന്മ ചെയ്യമ്പോൾ അത് വിവാദമാക്കാൻ ശ്രമിക്കുന്ന ആളുകളും പ്രസ്ഥാനങ്ങളും ഏതാണെന്ന് ജനങ്ങൾ തിരിച്ചറിയണം. എനിക്ക് രാഷ്ട്രീയമുണ്ട്. പക്ഷെ അത് ഞാൻ എന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന രീതിയിൽ ഇടെപെടുത്താറില്ല.

ഒറ്റപ്പാലത്തെ കുട്ടികൾക്ക് ലഭിച്ച ഒരു കോടി പതിനേഴ് ലക്ഷത്തിലെ അവസാനത്തെ പണവും നൽകി കഴിഞ്ഞാൽ അതിന്റെ സ്റ്റേറ്റ്മെന്റുകളുമായി ഞാൻ നിങ്ങളുടെ മുന്നിലേക്ക് വരും. ഇനിയും എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും ഫിറോസ് പറഞ്ഞു.

Continue Reading
INDIA1 week ago

കമ്പനി തുടങ്ങാൻ…. അഡ്വ. ഷിയാസ് കുഞ്ഞിബാവയോട് ചോദിക്കാം….

KERALA2 months ago

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

KERALA3 months ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KERALA3 months ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST3 months ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST3 months ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST3 months ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA3 months ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA3 months ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH3 months ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA3 months ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME3 months ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME3 months ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA3 months ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH3 months ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

Trending

error: Content is protected !!