Connect with us

KERALA

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

Published

on

കൊച്ചി∙ കൊച്ചിയിൽ ഒരു സെന്റ് ഭൂമിക്ക് 2 കോടി രൂപ വിലയിട്ട് കച്ചവടം നടന്നു. എം ജി റോഡിലെ ഭൂമിയാണ് പൊന്നുംവിലക്ക് കച്ചവടം നടന്നത്.

ലബോറട്ടറി എക്യൂപ്മെന്റ് സ്റ്റോർ ഉടമ വി.ജെ. മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഭൂമി സ്വന്തമാക്കിയത് ശീമാട്ടിയാണ്. ശീമാട്ടിയെ സംബന്ധോച്ചിടത്തോളം തന്ത്ര പ്രധാനമായിരുന്നതിനാലാണ് പൊന്നുംവില കൊടുത്ത് ഭൂമി സ്വന്തമാക്കിയത്. രേഖാമൂലമാണ് വിൽപ്പന.

എംജി റോഡിന്റെ വടക്കേ അറ്റത്തു ശീമാട്ടി വസ്ത്ര വ്യാപാര സ്ഥാപനത്തോടു ചേർന്നുള്ള ഭൂമിയാണ്
ഉയർന്ന വിലക്ക് കച്ചവടം നടത്തിയത്. മെട്രോ നിർമാണത്തിന് ഏറ്റെടുത്ത ഭൂമിയുടെ ബാക്കിയായ 0.37 ആർ (398 ചതുരശ്ര അടി) ഭൂമിയാണ് ശീമാട്ടി വാങ്ങിയത്.

ത്രികോണാകൃതിയിൽ ആണ് ഭൂമിയുടെ കിടപ്പ്. ശീമാട്ടിക്ക് ഈ സ്ഥലം അത്യാവശ്യമായതിനാലാണ് ഉയർന്ന വില കൊടുത്ത് അവർ ഈ ഭൂമി വാങ്ങിയത്. ഇത്രയും ചെറിയ അളവിലുള്ള ഇത് പോലെ ആകൃതിയുള്ള ഭൂമി ഇത്രയും ഉയർന്ന വിലക്ക് രാജ്യത്ത് രേഖാമൂലം കച്ചവടം നടന്നിരിക്കാൻ സാധ്യത ഇല്ലെന്നാണ് റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ദർ പറയുന്നത്.

KERALA

സ്നേഹത്തിന് മുന്നിൽ ഭാഷക്കും മതത്തിനും അതിരിടാതെ ഒരു മലയാളി കുടുംബം.

Published

on

കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള ലോക്ക് ഡൗണിൽ കുടുങ്ങി പോയ കശ്മീരി യുവാക്കള്‍ക്ക് കൈത്താങ്ങായി മലയാളി കുടുംബം. വിമല്‍ ജ്യോതി എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ത്ഥികളായ ഇല്യാസിനും ഉമറിനും ജാവീദിനും ആശ്രയമായത് സഹപാഠി ബ്രില്‍സ് സോജന്റെ പേരാവൂര്‍ കണിച്ചാറിലെ നെല്ലിക്കുന്നേല്‍ വീട്ടില്‍ കുടുംബമായിരുന്നു.

വിമൽ ജ്യോതിയിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ് ഇല്യാസും ഉമറും ജാവിദും. മാര്‍ച്ച് 13ന് കോളജ് അടച്ചപ്പോള്‍ സഹപാഠികൾ എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി. ഇവർക്ക് കാശ്മീരിലേക്കുള്ള വിമാന ടിക്കറ്റ് ലഭിച്ചുവെങ്കിലും കണ്ണൂർ വിമാന താവളത്തിൽ നിന്നുള്ള യാത്ര തിയ്യതി മാർച്ച് 26 നായിരുന്നു.

ഇതോടെ അത്രയും ദിവസം തന്റെ വീട്ടിൽ താമസ സൗകര്യം ഒരുക്കാമെന്ന് പറഞ്ഞു സഹപാഠിയായ ബ്രിൽസ് ഇവരെ കണിച്ചാറിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും വിമാന സർവീസുകൾ നിർത്തി വെക്കുകയും ചെയ്തതോടെ ഇവരുടെ യാത്ര അനന്തമായി നീളുകയായിരുന്നു.

എന്നാൽ ഇതൊന്നും ബ്രില്‍സിന്റെ പിതാവ് സോജനും അമ്മ സ്വര്‍ണക്കും അസൗകര്യമായില്ല. മക്കളുടെ അന്യ സംസ്ഥാനക്കാരും അന്യ മതസ്ഥരുമായ കൂട്ടുകാർക്ക് ഏറ്റവും സുരക്ഷിതവും സ്നേഹപൂർണ്ണവുമായ അഭയമൊരുക്കി ആ കുടുംബം. തന്റെ രണ്ട് മക്കളൊടൊപ്പം ഇവരും സുരക്ഷിതരായിക്കുമെന്ന് അവരുടെ രക്ഷിതാക്കളെ സോജനും സ്വർണ്ണവും ഫോണിലൂടെ അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

അതിനിടയിലാണ് വിശുദ്ധ റമദാൻ തുടങ്ങുന്നതും ഇല്യാസിനും ഉമറിനും ജാവീദിനും വ്രതം അനുഷ്ഠിക്കൽ മതപരമായി നിർബന്ധമാകുന്നതും. മറ്റൊരു മതത്തിന്റെ അനുഷ്ഠാനങ്ങളൊന്നും തന്നെ ഈ കുടുംബത്തിന് അസൗകര്യമായില്ല. നോമ്പ് കാലത്തിന്റെ പ്രാര്‍ഥനാ വിശുദ്ധിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഈ കുടുംബം വ്രതം അനുഷ്ഠിക്കാനും നിസ്കരിക്കാനും പാതിരാത്രിയില് അത്താഴത്തിനും സൗകര്യമൊരുക്കുന്നു. നോമ്പ് മുറിക്കുന്ന സന്ധ്യയിൽ വിഭവങ്ങളുമൊരുക്കുന്നു.

സഹജീവി സ്നേഹത്തിന് മുന്നിൽ ദേശത്തിനും ഭാഷക്കും മതത്തിനും അനുഷ്ഠാനങ്ങൾക്കും അതിര് കല്പിക്കാനാവില്ലെന്ന് ഏവർക്കും മാതൃകയായി ഇതിലൂടെ തെളിയിക്കുകയാണ് പേരാവൂര്‍ കണിച്ചാറിലെ നെല്ലിക്കുന്നേല്‍ വീട്ടുകാർ.

Continue Reading

KERALA

ശിവപ്രസാദിന്റെ കരൾ തുടിക്കുന്നത് സലാഹുദ്ദീൻ അയ്യൂബിയുടെ ശരീരത്തിൽ.

Published

on

ഇത് കേരളമാണ്. മനുഷ്യ സ്നേഹത്തിന്റെ നാട്. കേരളത്തിൽ ഇങ്ങിനെയാണ്. ഇനി മുതൽ ശിവപ്രസാദിന്റെ കരൾ തുടിക്കുക സലാഹുദ്ദീൻ അയ്യൂബിയുടെ ശരീരത്തിലാവും.

മസ്തിഷ്ക്ക മരണം സംഭവിച്ച കൊട്ടാരക്കര എഴുകോൺ മാറനാട് ദേവി പ്രസാദത്തിൽ പി ശിവപ്രസാദിന്റെ കരൾ പെരിന്തൽമണ്ണയിലുള്ള സലാഹുദ്ദീൻ അയ്യൂബിയുടെ ശരീരത്തിൽ വിജയകരമായി വെച്ചു പിടിപ്പിച്ചു. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വെച്ച് കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി.

കഴിഞ്ഞ ഒരു വർഷമായി ഗുരുതരമായ കരൾ രോഗവുമായി കഴിയുകയായിരുന്നു സലാഹുദ്ദീൻ അയ്യൂബി. കേരളത്തിലെ യുവ പണ്ഡിതനും കലാ സാഹിത്യ മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വം. രോഗം മൂലം കഴിഞ്ഞ കുറെ കാലങ്ങളായി എഴുത്തും വായനയും പ്രവർത്തനവും അധ്യാപനവും ഇല്ലാതെ രോഗത്തിന്റെ ലോകത്ത് ആയിരുന്നു അദ്ദേഹം.

ജീവൻ രക്ഷിക്കാൻ കരൾ മാറ്റി വെക്കുകയല്ലാതെ മറ്റു വഴിയില്ല എന്ന ഡോക്ടർമാരുടെ നിർദ്ദേശത്തിന് മുന്നിൽ പകച്ച് നിൽക്കുകയായിരുന്നു അയ്യൂബിയും ഭാര്യയും ചെറുതും കൗമാരക്കാരുമായ നാല് കുട്ടികളും. കരൾ വില കൊടുത്ത് മാറ്റി വെക്കാൻ കഴിയാത്ത സാമ്പത്തിക സാഹചര്യമായിരുന്നു അയ്യൂബിക്കും നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യക്കും.

മരണം മുന്നിൽ കണ്ടു കൊണ്ട് കഴിയുന്ന സമയത്തായിരുന്നു യാതൊരു ഭൗതിക നേട്ടവും പ്രതീക്ഷിക്കാതെ ഒരു ആത്മ സുഹൃത്ത് കരൾ ദാനം ചെയ്യാനായി മുന്നോട്ടു വന്നത്. കോട്ടക്കൽ സ്വദേശിയായ പ്രിയ സുഹൃത്ത് ബഷീർ അയ്യൂബിക്ക് കരൾ പകുത്ത് നൽകാൻ തയ്യാറായിരുന്നു. കരൾ മാറ്റ ശസ്ത്രക്രിയയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി രണ്ട് പേരും കിംസ് ഹോസ്പിറ്റലിൽ പ്രവേശിച്ച് ടെസ്റ്റുകളും മറ്റു നടപടികളും പൂർത്തിയാക്കുകയും ചെയ്തു.

അതിനിടയിലാണ് ഒട്ടും നിനച്ചിരിക്കാതെ ആ അത്ഭുതം നടക്കുന്നത്. മസ്തിഷ്ക്ക മരണം സംഭവിച്ച  കൊട്ടാരക്കര എഴുകോൺ സ്വദേശി മാറനാട്‌ ദേവി പ്രസാദത്തിൽ പി ശിവപ്രസാദിന്റെ (58) കരൾ സലാഹുദ്ദീൻ അയ്യൂബിക്ക് നൽകാൻ ശിവപ്രസാദിന്റെ ഭാര്യയും മക്കളും തയ്യാറായി.

തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വെച്ച് കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. കുറച്ചു നാളുകൾക്ക് ശേഷം സലാഹുദ്ദീൻ അയ്യൂബിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാം. ശിവപ്രസാദിന്റെ ഭാര്യക്കും മക്കൾക്കും വാക്കുകൾ കൊണ്ടും മനസ്സ് കൊണ്ടും നന്ദി രേഖപ്പെടുത്തുകയാണ് സലാഹുദ്ദീൻ അയ്യൂബിയുടെ ഭാര്യയും മക്കളും, തങ്ങളുടെ ഏക ആശ്രയത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ നിമിത്തമായതിന്.

അവയവ ദാനത്തിലൂടെ സലാഹുദീൻ അയ്യൂബിയടക്കം അഞ്ചു പേർക്കാണ് ശിവപ്രസാദിന്റെ ഭാര്യയും മക്കളും പുതുജീവൻ നൽകിയത്. ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ.കണ്ണാശുപത്രിയിലുമാണ് സർക്കാരിന്റെ  മൃതസഞ്ജീവനി പദ്ധതിയിലൂടെ ദാനം ചെയ്തത്.

തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്നു കഴിഞ്ഞ മാസം 27 മുതൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശിവപ്രസാദ്.

ശിവപ്രസാദിന് മസ്തിഷ്കമരണം സംഭവിച്ചതോടെ ഭാര്യ ഗിരിജാപ്രസാദും വിദേശത്തു ജോലി ചെയ്യുന്ന മക്കൾ ശരത്പ്രസാദും ശ്യാംപ്രസാദും അവയവ ദാനമെന്ന അമ്മയുടെ പുണ്യപ്രവൃത്തിക്ക് തയ്യാറാവുകയായിരുന്നു.

Continue Reading

KERALA

ഇങ്ങിനെയുള്ള മക്കൾ ഉണ്ടെങ്കിൽ നമ്മൾ എങ്ങിനെ തോൽക്കാനാണ് ?

Published

on

വളയം പോലീസ് സ്റ്റേഷനിലേക്ക് കയറി വന്ന പന്ത്രണ്ടുകാരൻ ആദ്യം പോലീസുകാരിൽ കൗതുകമാണ് ഉണ്ടാക്കിയത്. കൈവശം ഉണ്ടായിരുന്ന 2000 രൂപ പോലീസുകാർക്ക് കൈമാറി ആ കുട്ടി പറഞ്ഞത് കേട്ടപ്പോൾ അതിലേറെ ആശ്ചര്യവും.

കയ്യിലുള്ള രണ്ടായിരം രൂപ കൊറോണ കാലത്ത് പ്രയാസം അനുഭവിക്കുന്നവർക്ക് വേണ്ടി നൽകണം. ഇത് മാത്രമായിരുന്നു കുട്ടിയുടെ ആവശ്യം.

ആശ്ചര്യം തോന്നിയ പോലീസുകാർ കുട്ടിയുടെ പേര് വിവരങ്ങളും പണം കിട്ടിയ ഉറവിടവുമെല്ലാം കുട്ടിയോട് കൂടുതൽ ചോദിച്ചു മനസ്സിലാക്കി. കൂടുതൽ അറിഞ്ഞപ്പോൾ പോലീസുകാർക്കും കണ്ണിൽ ആനന്ദ കണ്ണീർ.

അർസൽ എന്ന കൊച്ചു മിടുക്കനാണ് കയ്യിൽ രണ്ടായിരം രൂപയുമായി വലയം പോലീസ് സ്റ്റേഷനിലേക്ക് കയറിവന്നത്. വാണിമേൽ നടുക്കണ്ടി അഷ്‌റഫിന്റെ മകനാണ് അർസൽ (12 ). ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരിക്കേണ്ടി വന്നപ്പോൾ ഉമ്മയാണ് മകന് ആദ്യത്തെ വാഗ്ദാനം നൽകിയത്. ഖുർആൻ മുഴുവനും ഓതിയാൽ 1000രൂപ നൽകാം എന്നായിരുന്നു ഉമ്മയുടെ വാഗ്ദാനം.

ഉമ്മയുടെ വാഗ്ദാനം മകൻ സ്വീകരിച്ചത് അറിഞ്ഞ ഖത്തറിൽ ജോലി ചെയ്യുന്ന പിതാവ് അഷറഫ് അറിഞ്ഞപ്പോൾ വാപ്പയുടെ വക 1000 രൂപ കൂടി വാഗ്ദാനം നൽകി. എട്ടു ദിവസം കൊണ്ട് അർസൽ ഖുർആൻ മുഴുവനും ഓതി തീർത്തു, ഉമ്മയുടെ കയ്യിൽ നിന്നും 2000 രൂപയും വാങ്ങി. ആ പണവുമായാണ് അർസൽ വളയം പോലീസ് സ്റ്റേഷനിലേക്ക് കയറി വന്നത്.

കുട്ടിയുടെ വിശദീകരണത്തിൽ അസ്വാഭാവികതയൊന്നും തോന്നിയില്ലെങ്കിലും കുട്ടിക്ക് ഇത്രയും രൂപ എങ്ങിനെ ലഭിച്ചുവെന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി കുട്ടിയുടെ കയ്യിൽ നിന്നും നമ്പർ വാങ്ങി പോലീസുകാർ ഉമ്മയുടെ ഫോണിൽ സംസാരിച്ചു.

ഉമ്മയുമായുള്ള സംഭാഷണത്തിൽ നിന്നും കുട്ടി പറയുന്നതെല്ലാം സത്യമാണെന്ന് പോലീസുകാർക്ക് ബോധ്യപ്പെട്ടു. ആ പണം അർസലിന് സമ്മാനമായി നൽകിയതാണെന്നും അവന് ഏതു നല്ല കാര്യത്തിന് വേണ്ടിയും ഇത് ചിലവഴിക്കാമെന്നും കൊറോണ ബാധിതർക്ക് നൽകാനാണ് അവന്റെ ഇഷ്ടമെങ്കിൽ അതിന് തങ്ങൾക്ക് വിസമ്മതമില്ലെന്ന് ഉമ്മയും പറഞ്ഞു.

തുടർന്ന് ആർസൽ പണം പോലീസുകാർക്ക് കൈമാറി. അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് അർസലിനെ സമൂഹ മാധ്യമങ്ങൾ ഇപ്പോൾ.

Continue Reading
LATEST4 hours ago

സൗദിയിലെ സൂപ്പർ മാർക്കറ്റിലെ കാക്കകളുടെ വീഡിയോയുടെ സത്യമെന്ത്?

LATEST12 hours ago

വർഷങ്ങൾക്ക് ശേഷം യാഥാർഥ്യത്തിലേക്ക്.

LATEST2 days ago

സൗദിയിൽ സാപ്റ്റ്‌കോ സർവീസ് പുനരാരംഭിക്കുന്നു.

LATEST3 days ago

സ്വദേശിയുടെ ഇതു പോലൊരു പ്രതികരണം സൗദിയിൽ അപൂർവ്വം.

LATEST3 days ago

ഈ വിവാഹം സൗദിയിൽ ചരിത്രമായി.

LATEST4 days ago

സൗദിയിൽ വ്യാഴം മുതൽ കൂടുതൽ ഇളവുകൾ. ജൂൺ 21 മുതൽ രാജ്യം സാധാരണ നിലയിലാകും.

LATEST4 days ago

ഒരു പ്രവാസിക്കും ഇത് പോലൊരു അവസ്ഥ ഇനി ഉണ്ടാവാതിരിക്കട്ടെ.

LATEST4 days ago

പുതിയ തന്ത്രങ്ങളും നയങ്ങളും വ്യാഴാഴ്ച മുതലെന്ന് സൗദി ആരോഗ്യ മന്ത്രി.

LATEST4 days ago

സാമ്പത്തികമായി കഴിവില്ലാത്ത പ്രവാസികൾക്ക് ടിക്കറ്റ് നൽകുമെന്ന് കോടതിയിൽ സർക്കാർ ഉറപ്പ്.

LATEST4 days ago

സൗദിയിൽ ഒരു മണിക്കൂർ നടക്കാം, വ്യായാമത്തിനായി.

LATEST6 days ago

എന്താണ് നാട്ടുകാരിൽ ചിലർ പ്രവാസികളോട് ഇങ്ങിനെ പെരുമാറുന്നത്?

LATEST6 days ago

കൂടുതലൊന്നും എഴുതാൻ വയ്യ. കരഞ്ഞു പോകും. ഇതനുഭവിച്ചവർക്കേ അറിയൂ ഇതിന്റെ ദുരിതം.

LATEST6 days ago

രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും സൽമാൻ രാജാവിന്റെ പെരുന്നാൾ ആശംസകൾ

LATEST6 days ago

ഇത് പ്രവാസ ലോകത്തെ മനുഷ്യ സ്നേഹത്തിന്റെ പുതിയൊരധ്യായം.

LATEST7 days ago

നോട്ടുകളും കോയിനുകളും ഇരുപത് ദിവസം വരെ.

LATEST2 weeks ago

ചില പ്രവാസി മലയാളികൾ അങ്ങിനെയാണ്. അത്ഭുതപ്പെടുത്തും.

LATEST2 weeks ago

വിശുദ്ധ റമദാനിൽ സൗദി യുവാവിന്റെ അവിശ്വസനീയമായ രക്ഷപ്പെടൽ.

LATEST2 weeks ago

സൗദി പ്രവാസികളുടെ ശ്രദ്ധക്ക്. ഇപ്പോൾ ശ്രദ്ധിച്ചാൽ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെടാം.

LATEST1 week ago

നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന സൗദി പ്രവാസികൾ പിഴ ഒഴിവാക്കാൻ ഇക്കാര്യം ശ്രദ്ധിക്കുക.

LATEST3 weeks ago

കോവിഡിന് മുൻപുള്ള കാലത്തേക്ക് ഇനി സൗദി അറേബ്യ പെട്ടെന്ന് തിരിച്ചു പോകില്ല. നിയന്ത്രണങ്ങൾ അനിവാര്യം.

LATEST1 week ago

സൗദി പ്രവാസികൾ ഈ നിയമങ്ങൾ കർശനമായി അനുസരിക്കുക.

LATEST1 week ago

ഇടപാടുകാരെ അത്ഭുതപ്പെടുത്തി സൗദി ബിസിനസുകാരൻ.

LATEST1 week ago

ഒരു രാജ്യവും ഇതുവരെ ഇവരോട് ഇത് പോലെ പ്രതികരിച്ചിട്ടില്ല. സൗദി നിലപാടിന് ബഹുമാനം.

LATEST6 days ago

കൂടുതലൊന്നും എഴുതാൻ വയ്യ. കരഞ്ഞു പോകും. ഇതനുഭവിച്ചവർക്കേ അറിയൂ ഇതിന്റെ ദുരിതം.

KERALA4 weeks ago

ഇങ്ങിനെയുള്ള മക്കൾ ഉണ്ടെങ്കിൽ നമ്മൾ എങ്ങിനെ തോൽക്കാനാണ് ?

LATEST1 week ago

ഇനിയും അറിയാത്ത സൗദി പ്രവാസികൾ നിർബന്ധമായും ഉടനെ അറിയണം ഇക്കാര്യം.

KERALA3 weeks ago

സ്നേഹത്തിന് മുന്നിൽ ഭാഷക്കും മതത്തിനും അതിരിടാതെ ഒരു മലയാളി കുടുംബം.

LATEST7 days ago

നോട്ടുകളും കോയിനുകളും ഇരുപത് ദിവസം വരെ.

LATEST4 weeks ago

സർവീസുകൾ പേരിന് മാത്രം. സൗദിയിൽ നിന്നും അവസരം ലഭിക്കുന്നവർ കുറച്ചു മാത്രം.

LATEST2 weeks ago

അവിശ്വസനീയ അവസരത്തിലൂടെ സൗദിയിൽ നിന്നും ഗർഭിണിയായ മലയാളി യുവതി നാട്ടിലെത്തി.

Trending

error: Content is protected !!