Connect with us

KERALA

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

Published

on

ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള തർക്കം ഒത്തു തീർന്നതായി ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം ഫിറോസ് വ്യക്തമാക്കിയത്.

എറണാകുളത്ത് നിന്നും ബാങ്കിന്റെ സോണൽ മാനേജർ ഒറ്റപ്പാലത്തെ ബാങ്കിലെത്തി തീർപ്പാക്കുകയായിരുന്നു. സോണൽ മാനേജരും ബാങ്കിന്റെ അഭിഭാഷകരും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് കുട്ടികളുടെ ചികിത്സക്ക് ആവശ്യമായ പണം പിൻവലിക്കാൻ ബാങ്ക് അനുവാദം നൽകി.

ചർച്ചക്ക് ശേഷം നാളെ മുതൽ രോഗിക്ക് ആവശ്യമായ തുക പിൻവലിക്കാനുള്ള അനുവാദം നൽകുകയായിരുന്നു. ഒറ്റപ്പാലത്തെ കുട്ടികളുടെ ചികത്സക്കാവശ്യമായ പണം കഴിഞ്ഞ് ബാക്കി വരുന്ന തുക മറ്റുള്ള രോഗികൾക്കായി വീതിച്ചു നൽകാനുള്ള ചെക്കുകൾ അടങ്ങിയ ചെക്ക്ബുക്കും ബാങ്ക് ഫിറോസിന് നൽകി.

അക്കൗണ്ടിലേക്കുള്ള പണമിടപാടുകൾ മരവിപ്പിച്ച നടപടിയും ബാങ്ക് റദ്ദാക്കിയതായി ഫിറോസ് പറഞ്ഞു.

ഒറ്റപ്പാലത്തുള്ള മൂന്ന് കുട്ടികളുടെ ചികിത്സക്ക് പലരിൽ നിന്നും സംഭാവനയായി ലഭിച്ച ഒരു കോടി പതിനേഴ് ലക്ഷം രൂപ പിൻവലിക്കാൻ ബാങ്ക് അധികൃതർ സമ്മതിക്കാത്ത സാഹചര്യത്തെ തുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയത്.

ആദ്യഘട്ടത്തിൽ പണം എന്തിനാണ് ചിലവഴിക്കുന്നത് എന്ന് വ്യക്തമായ രേഖ ആശുപത്രിയിൽ നിന്നും കൊണ്ട് വരാനായിരുന്നു ബാങ്ക് ആവശ്യപ്പെട്ടത്. ആ രേഖ നൽകിയപ്പോൾ പത്ത് ലക്ഷം രൂപ പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു.

പിന്നീട് പണം പിൻവലിക്കണമെങ്കിൽ മരുന്ന് വാങ്ങിയ ബില്ലുകളും ചിലവാകുന്ന ബില്ലുകളും നൽകണമെന്ന ആവശ്യം ബാങ്ക് മുന്നോട്ടു വെച്ചു.

തുടർന്ന് അക്കൗണ്ടിന്റെ മുഴുവൻ പണമിടപാടും ബാങ്ക് മരവിപ്പിച്ചു. ഏകദേശം പത്ത് ദിവസത്തിന് ശേഷവും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. കൊച്ചിയിലുള്ള ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടപ്പോഴും പ്രശ്ന പരിഹാരം ഉണ്ടായില്ല.

പണം ലഭിക്കാതായപ്പോൾ ചികിത്സക്ക് ആവശ്യമായ തുക ആശുപത്രിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകാൻ ആവശ്യപ്പെട്ടപ്പോഴും ബാങ്ക് അനുവാദം നൽകിയില്ല.

അവസാനം ഫിറോസ് ചാരിറ്റിക്ക് വേണ്ടി തുടങ്ങിയ ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാൻ ആവശ്യപ്പെട്ടപ്പോഴും ബാങ്ക് അതിന് വിസമ്മതിച്ചു.

തുടർന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ ഫിറോസ് പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. പ്രശ്നങ്ങൾ തീർന്നില്ലെങ്കിൽ പതിനഞ്ചാം തിയ്യതി മുതൽ ബാങ്കിന് മുൻപിൽ പ്രതിഷേധ സമരം നടത്തുമെന്ന് ഫിറോസ് മുന്നറിയിപ്പും നൽകിയിരുന്നു.

കുട്ടികളുടെ ചികിത്സക്കായി പണം ലഭിക്കാനുള്ള പ്രതിഷേധത്തിൽ തനിക്കു പിന്തുണ നൽകിയ എല്ലാവർക്കും ഫിറോസ് കുന്നംപറമ്പിൽ നന്ദിഅറിയിച്ചു.

KERALA

നബിദിനാഘോഷത്തിന് കാസർകോട് നിരോധനാജ്ഞക്ക് ഉപാധികളോടെ ഇളവ്.

Published

on

നബിദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നും ഉയർന്നു വന്നിട്ടുള്ള അപേക്ഷകൾ പരിഗണിച്ച് കാസർകോട് പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ കളക്ടർ ഉപാധികളോടെ ഇളവ് അനുവദിച്ചു.

സുപ്രീം കോടതിയുടെ അയോധ്യ വിധി പ്രഖ്യാപനത്തോട് അനുബന്ധിച്ച് നിലവിൽ ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞയ്ക്ക് നാളെ രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.

നബിദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നവരും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചിരിക്കണം. നബിദിന റാലികൾ വളരെ സമാധാനപരമായി നടത്തണം. ഇക്കാര്യത്തിൽ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കണം.

കാൽ നടയായി മാത്രമേ നബിദിന റാലി അനുവദിക്കുകയുള്ളൂ. നബിദിന റാലിയോട് അനുബന്ധിച്ച് റാലിയിൽ പങ്കെടുക്കുന്നവർ ബൈക്ക്, കാർ എന്നിവ ഉപയോഗിക്കാൻ പാടുള്ളതല്ല.

പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാൻ പാടുള്ളതല്ല. അത് പോലെ തന്നെ നബിദിനറാലിയിൽ പങ്കെടുക്കുന്ന പുരുഷന്മാർ മുഖം മറയ്ക്കുന്ന മാസ്ക് ഒഴിവാക്കേണ്ടതാണ്.

Continue Reading

CRIME

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

Published

on

കൊച്ചി: അയോധ്യ വിധിയുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഫേസ്‌ബുക്ക് കൂട്ടായ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്സ് എന്ന ഗ്രൂപ്പിനെതിരെയാണ് കൊച്ചി സിറ്റി പോലീസ് കേസെടുത്തത്. ഗ്രൂപ്പിനെതിരേ കേസെടുത്തതായി കൊച്ചി സെന്‍ട്രല്‍ പോലീസ് സ്ഥിരീകരിച്ചു.

അയോധ്യ വിധിയുടെ പേരില്‍ ഗ്രൂപ്പില്‍ വന്ന പ്രകോപനപരമായ പോസ്റ്റുകളാണ് കേസെടുക്കാന്‍ കാരണം.
നിയമ ലംഘനത്തിന് പ്രേരകമായ കാര്യങ്ങൾ പരിശോധിക്കുന്നത് പുരോഗമിക്കുകയാണെന്നും അതിനാൽ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് വ്യക്തമാക്കി.

അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പോസ്റ്റിടുന്നവർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

എന്നിട്ടും നിയന്ത്രണങ്ങൾ ലംഘിച്ച് പ്രകോപനകരങ്ങളായ പോസ്റ്റുകളാണ് ഗ്രൂപ്പിൽ നിറഞ്ഞു നിന്നത്. ഇതിന്മേൽ പലരും പ്രകോപനം നിറഞ്ഞ കമന്റുകൾ ഇടുകയും ചെയ്തു. ഗ്രൂപ്പ് അഡ്മിന്മാർക്കെതിരെയും  പോസ്റ്റുകൾ ഇട്ടവർക്കെതിരെയും അവ ഷെയർ ചെയ്തവർക്കെതിരെയും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Continue Reading

KERALA

സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കള്ളവോട്ടും അട്ടിമറിയും തടയാൻ എന്ത് ചെയ്യും?

Published

on

കേരളത്തിലെ വടക്കൻ ജില്ലയിൽ ഞാൻ ഭാരവാഹിയായിട്ടുള്ള സർവീസ് സഹകരണ ബാങ്കിൽ ഇലക്ഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. കള്ളവോട്ടും ആൾമാറാട്ടവും നടത്തി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുമെന്ന് വ്യക്തമായ സൂചനയുണ്ട്. ഇത് തടയാൻ നിയമപരമായി എന്ത് ചെയ്യാൻ സാധിക്കും?

സുഗമമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് വേണ്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.

കൂടാതെ വോട്ടെടുപ്പ് ദിവസം വോട്ടിങ് നടപടികൾ മുഴുവനായി വീഡിയോ റെക്കോർഡിങ് നടത്താൻ അനുവാദം നൽകാനായി റിട്ടേണിങ് ഓഫീസർക്ക് നിർദ്ദേശം നൽകാൻ ഹർജിയിൽ ആവശ്യപ്പെടാം. ഇത് ഭാവിയിൽ തർക്കം ഉണ്ടാവുകയാണെങ്കിൽ തെളിവിനായി ഉപയോഗിക്കുകയും ചെയ്യാം.

വോട്ടിങ് സമയത്ത് കള്ളവോട്ട് ചെയ്യാനായി എത്തിയിരിക്കുന്നു എന്ന് സംശയമുള്ള വ്യക്തികളുടെ ഐഡന്റിറ്റി നിങ്ങൾക്ക് ചലഞ്ച് ചെയ്യാം. ഈ അവസരത്തിൽ അത്തരം വ്യക്തികളുടെ ഐഡന്റിറ്റി ഫോം 6 ബി രജിസ്റ്ററുമായി ഒത്തു നോക്കി ഉറപ്പ് വരുത്താൻ റിട്ടേണിങ് ഓഫീസറോട് ഉത്തരവിടാൻ ഹർജിയിൽ ആവശ്യപ്പെടാവുന്നതാണ്.

അരവിന്ദ് മനോഹർ
അസ്സോസിയേറ്റ് കൺസൽട്ടൻറ്,
SK(ഷിയാസ് കുഞ്ഞിബാവ)അസോസിയേറ്റ്‌സ്.

Continue Reading
KERALA1 day ago

നബിദിനാഘോഷത്തിന് കാസർകോട് നിരോധനാജ്ഞക്ക് ഉപാധികളോടെ ഇളവ്.

CRIME1 day ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

INDIA1 day ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

INDIA1 day ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

KERALA5 days ago

സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കള്ളവോട്ടും അട്ടിമറിയും തടയാൻ എന്ത് ചെയ്യും?

LATEST5 days ago

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

INDIA5 days ago

കമ്പനിയുടെ ആദ്യ ആന്വൽ ജനറൽ മീറ്റിങ് നടത്തേണ്ട അവസാന തിയ്യതി ഏതാണ്?

LATEST5 days ago

വാടകക്കാരൻ അറിയാതെ വാടക കരാറിൽ മാറ്റം വരുത്തിയ ഫ്‌ളാറ്റുടമ.

UAE6 days ago

മൂന്നു മാസം വരെ വൈകി ശമ്പളം തരുന്ന കമ്പനി.

KUWAIT7 days ago

ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വന്ന് വർക്ക് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ?

LATEST1 week ago

രണ്ടു മാസമായി കമ്പനി ശമ്പളം നൽകുന്നില്ല. പിരിഞ്ഞു പോകാൻ എന്താണ് ചെയ്യേണ്ടത്?

LATEST1 week ago

യു എ ഇ: ജോലി ചെയ്യുന്ന കമ്പനി സമയത്ത് ബോണസ് നൽകിയില്ലെങ്കിൽ എന്ത് ചെയ്യും ?

INDIA1 week ago

മാവോയിസ്റ്റ് അനുഭാവികളെയും കസ്റ്റഡിയിലെടുക്കാൻ നിയമ തടസ്സമില്ല.

KERALA4 months ago

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

KERALA5 months ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KUWAIT7 days ago

ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വന്ന് വർക്ക് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ?

LATEST1 week ago

യു എ ഇ: ജോലി ചെയ്യുന്ന കമ്പനി സമയത്ത് ബോണസ് നൽകിയില്ലെങ്കിൽ എന്ത് ചെയ്യും ?

LATEST5 days ago

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

LATEST1 week ago

രണ്ടു മാസമായി കമ്പനി ശമ്പളം നൽകുന്നില്ല. പിരിഞ്ഞു പോകാൻ എന്താണ് ചെയ്യേണ്ടത്?

UAE6 days ago

മൂന്നു മാസം വരെ വൈകി ശമ്പളം തരുന്ന കമ്പനി.

INDIA1 week ago

മാവോയിസ്റ്റ് അനുഭാവികളെയും കസ്റ്റഡിയിലെടുക്കാൻ നിയമ തടസ്സമില്ല.

INDIA1 day ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

LATEST5 days ago

വാടകക്കാരൻ അറിയാതെ വാടക കരാറിൽ മാറ്റം വരുത്തിയ ഫ്‌ളാറ്റുടമ.

CRIME1 day ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

INDIA5 days ago

കമ്പനിയുടെ ആദ്യ ആന്വൽ ജനറൽ മീറ്റിങ് നടത്തേണ്ട അവസാന തിയ്യതി ഏതാണ്?

INDIA1 day ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

KERALA1 day ago

നബിദിനാഘോഷത്തിന് കാസർകോട് നിരോധനാജ്ഞക്ക് ഉപാധികളോടെ ഇളവ്.

KERALA5 days ago

സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കള്ളവോട്ടും അട്ടിമറിയും തടയാൻ എന്ത് ചെയ്യും?

Trending

error: Content is protected !!