Connect with us

LATEST

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

Published

on

സൗദി അറേബ്യയിൽ സംഗീതം പഠിപ്പിക്കുന്നതിനായി ആദ്യ മ്യൂസിക് അക്കാദമി തുടങ്ങാൻ താൻ തയ്യാറെടുക്കുന്നതായി സൗദിയിലെ പ്രശസ്ത ഗായകനും കമ്പോസറുമായ നാസർ അൽ സാലേഹ് വ്യക്തമാക്കി.

അക്കാദമി തുടങ്ങാൻ ആവശ്യമായ എല്ലാ ലൈസന്സുകളും അധികൃതരിൽ നിന്നും താൻ ലഭ്യമാക്കി കഴിഞ്ഞു. ഉടനെ തന്നെ അത് അത് യാഥാർഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് നാസർ അൽ സാലേഹ് വ്യക്തമാക്കി.

സൗദിയിലെ യുവത്വങ്ങളിൽ നിന്ന് ഏറ്റവും മികച്ചവരെയാണ് അക്കാദമിയിൽ സംഗീതം പഠിപ്പിക്കുന്നതിനായി നിയമിക്കുക. സംഗീതം പഠിക്കുന്നതിനും ഏറ്റവും നല്ല രീതി നിർദ്ദേശിക്കുന്നതിനും ഒരു സ്റ്റെജിറം വേദിയും താൻ ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംഗീതം ആത്മാവിനും മനസ്സിനും ശരീരത്തിനും ശാന്തി ലഭിക്കുന്നതിന് ആവശ്യമായ മാധ്യമമാണ്. അതിനാൽ സ്‌കൂളുകളിൽ തന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും സംഗീതം പഠിപ്പിക്കണം എന്നാണ് തന്റെ അഭിപ്രായം. ഈ അടുത്ത കാലത്തായി കലാരംഗത്തുള്ള കുതിപ്പ് തന്റെ സ്വപ്നം ഉടനെ യാഥാർഥ്യമാകും എന്നുള്ള ദിശാബോധമാണ് തനിക്ക് നൽകുന്നതെന്നും നാസർ അൽ സാലേഹ് വ്യക്തമാക്കി.

അൽ അഹ്സയാണ് നാസറിന്റെ ജന്മദേശം. പാര്യമ്പര്യമായി സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് നാസറിന്റെ ജനനം. പിതാവ് അടക്കമുള്ളവർ അറിയപ്പെടുന്ന സംഗീതജ്ഞരായിരുന്നു.

KERALA

പൊലീസിന് തിരിച്ചടി: മാവോയിസ്റ്റ് ഏറ്റുമുട്ടൽ മരണങ്ങൾ അന്വേഷിക്കണമെന്ന് ഹൈക്കോടതി.

Published

on

 

രണ്ടാഴ്ച മുൻപ് അഗളി വനത്തിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ നടന്ന ഏറ്റുമുട്ടൽ മരണങ്ങൾ അന്വേഷിക്കണമെന്ന് കേരള ഹൈക്കോടതി. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കണ്ണൻ, മണിവാസകം എന്നിവരുടെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ആർ നാരായണ പിഷാരടിയുടെ ഉത്തരവ്.

ഏറ്റുമുട്ടലിൽ പങ്കെടുത്ത പോലീസുകാരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴകൾ ഉണ്ടായിട്ടുണ്ടോ എന്നുറപ്പ് വരുത്താൻ അന്വേഷണം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഏറ്റുമുട്ടലിൽ പങ്കെടുത്ത പോലീസുകാർ ഉപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുക്കുകയും അവ ഫോറൻസിക് പരിശോധനക്കും ബാലിസ്റ്റിക് പരിശോധനക്കും അയക്കണമെന്നും കോടതി ഉത്തരവിട്ടു.

കൊല്ലപ്പെട്ടവരുടെ വിരലടയാളങ്ങൾ ഇതുവരെ എടുത്തിട്ടില്ലെങ്കിൽ അവ ശാസ്ത്രീയമായ രീതിയിൽ ശേഖരിച്ച് സൂക്ഷിക്കണം. ഈ കാര്യങ്ങൾ നടപ്പിലാക്കിയത് സംബന്ധിച്ചുള്ള റിപ്പോർട്ട് പാലക്കാട് സെഷൻസ് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പോലീസ് അന്വേഷണത്തിൽ തൃപ്തരല്ലെങ്കിൽ ഹർജിക്കാർക്ക് സെഷൻസ് കോടതിയെ സമീപിക്കാവുന്നതാണ്.

കൊല്ലപ്പെട്ട കണ്ണന്റെയും മണിവാസകത്തിന്റെയും സഹോദരനാണ് പാലക്കാട് സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പി യു സി എൽ കേസിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ പാലിക്കേണ്ട നിബന്ധനകൾ പോലീസ് പാലിച്ചിരുന്നില്ല എന്നാരോപിച്ചായിരുന്നു കോടതിയെ സമീപിച്ചത്. എന്നാൽ പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ കണ്ടെത്തൽ.

പാലക്കാട് സെഷൻസ് കോടതിയുടെ ഈ ഉത്തരവിനെ ചോദ്യത്തെ ചെയ്തായിരുന്നു ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

Continue Reading

LATEST

ഒമാനിൽ പൈപ്പിനുള്ളിൽ കുടുങ്ങി മരിച്ചവരെല്ലാം ഇന്ത്യക്കാരെന്ന് പ്രാഥമിക വിവരം.

Published

on

മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ ദിവസം കനത്ത മഴയെ തുടർന്ന് ജോലി ചെയ്തിരുന്ന കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ കുടുങ്ങി മുങ്ങിമരിച്ച ആറ് തൊഴിലാളികളും ഇന്ത്യക്കാരാണെന്ന് സൂചന. ലഭ്യമാവുന്ന പ്രാഥമിക വിവരമനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതെന്നും ഒമാനിലെ ഇന്ത്യൻ എംബസ്സി ട്വീറ്റ് ചെയ്തു.എങ്കിലും മരിച്ചവരുടെ വിരലടയാള പരിശോധനയും തിരിച്ചറിയല്‍ രേഖ പരിശോധനകളും പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ.

മസ്കത്ത് അന്തരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്നുവരുന്ന ജലവിതരണ പദ്ധതി സ്ഥലത്താണ് ദാരുണമായ അപകടം സംഭവിച്ചത്.  കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ കോണ്‍ക്രീറ്റ് പൈപ്പില്‍ കുടുങ്ങിയ തൊഴിലാളികള്‍ മുങ്ങിമരിക്കുകയായിരുന്നു.

കനത്ത മഴയിൽ ഇവർ ജോലി ചെയ്തിരുന്ന സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്സിലെ ജോലിസ്ഥലത്തെ‌ 295 മീറ്റര്‍ നീളമുള്ള ഭീമൻ പൈപ്പിൽ വെള്ളം നിറഞ്ഞതാണ് അപകടത്തിനിടയാക്കിയത്. അപകടം ഉണ്ടായപ്പോൾ തന്നെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെങ്കിലും പെട്ടെന്ന് തന്നെ പൈപ്പിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിയതിനാൽ ആരുടെയും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പുറത്തു കളഞ്ഞ ശേഷമായിരുന്നു ഞായറാഴ്ചയോടെ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.

അതേ സമയം പ്രതികൂലമായ കാലാവസ്ഥയില്‍ അപകടകരമായ ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതെ ജോലി ചെയ്യിപ്പിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുണ്ട്.

മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതിന് ശേഷമുള്ള പരിശോധനക്ക് ശേഷം ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ചെയ്യുമെന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി മൂന്നു മഹാവീർ വ്യക്തമാക്കി.

Continue Reading

LATEST

സൗദിയിൽ സ്റ്റേജ് ഷോക്കിടയിൽ കത്തിയുമായി അക്രമി. മൂന്ന് പേർക്ക് കുത്തേറ്റു. വീഡിയോ.

Published

on

 

സൗദി അറേബ്യ/ റിയാദ്: സൗദിയിൽ സ്റ്റേജ് പരിപാടി നടത്തുന്നതിനിടെ കലാകാരന്മാർക്ക് കുത്തേറ്റു. സൗദി തലസ്ഥാനമായ റിയാദിൽ നടക്കുന്ന സീസൺഫെസ്റ്റിന്റെ ഭാഗമായി മലസിലെ കിങ് അബ്ദുള്ള പാർക്കിൽ സംഗീത ശിൽപം അവതരിപ്പിക്കുകയായിരുന്ന കലാകാരന്മാർക്ക് നേരെയാണ് ആക്രണം ഉണ്ടായത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. പരിപാടിക്കിടെ കത്തിയുമായി വേദിയിലേക്ക് ഓടി കയറിയ യമൻ പൗരനായ അക്രമി കത്തികൊണ്ട് കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. ഏകദേശം 33 വയസ്സുള്ള അക്രമിയെ സെക്യൂരിറ്റി ജീവനക്കാർ കീഴ്‌പ്പെടുത്തി.

കുത്തേറ്റവരിൽ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ്. പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ഏതെങ്കിലും സംഘടനാ അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. അക്രമിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ചോദ്യം ചെയ്യൽ തുടരുകയാണെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Continue Reading
CRIME18 hours ago

വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ പിടിയിൽ.

INDIA19 hours ago

കർണ്ണാടക: അയോഗ്യത കൽപ്പിച്ച നടപടി ശരി. എന്നാൽ അയോഗ്യരാക്കിയവർക്ക് മത്സരിക്കാം.

SAUDI ARABIA1 day ago

ഗാർഹിക തൊഴിലാളി നിയമ ലംഘനം: കർശന നടപടിയെന്ന് സൗദി അധികൃതർ.

KERALA1 day ago

പൊലീസിന് തിരിച്ചടി: മാവോയിസ്റ്റ് ഏറ്റുമുട്ടൽ മരണങ്ങൾ അന്വേഷിക്കണമെന്ന് ഹൈക്കോടതി.

INDIA2 days ago

സർക്കാർ രൂപീകരണം: ഗവർണ്ണർക്കെതിരെ ശിവസേന സുപ്രീം കോടതിയിലേക്ക്.

LATEST2 days ago

ഒമാനിൽ പൈപ്പിനുള്ളിൽ കുടുങ്ങി മരിച്ചവരെല്ലാം ഇന്ത്യക്കാരെന്ന് പ്രാഥമിക വിവരം.

CRIME2 days ago

മലപ്പുറത്ത് യുവതിയുടെ ബന്ധുക്കൾ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു.

LATEST2 days ago

സൗദിയിൽ സ്റ്റേജ് ഷോക്കിടയിൽ കത്തിയുമായി അക്രമി. മൂന്ന് പേർക്ക് കുത്തേറ്റു. വീഡിയോ.

CRIME3 days ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

INDIA3 days ago

ഭക്ഷണത്തിനായി മോത്തിക്ക് ഇനി ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട.

CRIME3 days ago

അലനും താഹക്കും കുരുക്ക് മുറുക്കി പോലീസ്. കൂടുതൽ തെളിവുകൾ കണ്ടെടുത്തു.

KERALA4 days ago

നബിദിനാഘോഷത്തിന് കാസർകോട് നിരോധനാജ്ഞക്ക് ഉപാധികളോടെ ഇളവ്.

CRIME5 days ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

INDIA5 days ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

INDIA5 days ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

LATEST2 days ago

സൗദിയിൽ സ്റ്റേജ് ഷോക്കിടയിൽ കത്തിയുമായി അക്രമി. മൂന്ന് പേർക്ക് കുത്തേറ്റു. വീഡിയോ.

KUWAIT1 week ago

ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വന്ന് വർക്ക് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ?

LATEST2 weeks ago

യു എ ഇ: ജോലി ചെയ്യുന്ന കമ്പനി സമയത്ത് ബോണസ് നൽകിയില്ലെങ്കിൽ എന്ത് ചെയ്യും ?

LATEST1 week ago

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

LATEST1 week ago

രണ്ടു മാസമായി കമ്പനി ശമ്പളം നൽകുന്നില്ല. പിരിഞ്ഞു പോകാൻ എന്താണ് ചെയ്യേണ്ടത്?

UAE1 week ago

മൂന്നു മാസം വരെ വൈകി ശമ്പളം തരുന്ന കമ്പനി.

INDIA2 weeks ago

മാവോയിസ്റ്റ് അനുഭാവികളെയും കസ്റ്റഡിയിലെടുക്കാൻ നിയമ തടസ്സമില്ല.

INDIA5 days ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

CRIME5 days ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

LATEST1 week ago

വാടകക്കാരൻ അറിയാതെ വാടക കരാറിൽ മാറ്റം വരുത്തിയ ഫ്‌ളാറ്റുടമ.

INDIA3 days ago

ഭക്ഷണത്തിനായി മോത്തിക്ക് ഇനി ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട.

INDIA1 week ago

കമ്പനിയുടെ ആദ്യ ആന്വൽ ജനറൽ മീറ്റിങ് നടത്തേണ്ട അവസാന തിയ്യതി ഏതാണ്?

CRIME2 days ago

മലപ്പുറത്ത് യുവതിയുടെ ബന്ധുക്കൾ ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു.

INDIA5 days ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

CRIME3 days ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.

Trending

error: Content is protected !!