Connect with us

INDIA

മാവോയിസ്റ്റ് അനുഭാവികളെയും കസ്റ്റഡിയിലെടുക്കാൻ നിയമ തടസ്സമില്ല.

Published

on

 

കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ലഘുരേഖകളുമായി രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തതായി പോലീസ്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പക്ഷം.

കണ്ണൂർ സർവ്വകലാശാലയിലെ പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിയമ വിദ്യാർത്ഥിയായ അല്ല ഷുഹൈബ്, താഹ ഫസൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൂടെയുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടുവെന്നും പോലീസ് പറയുന്നു. പിടിയിലായവരുടെ മേൽ യു എ പി എ യും ചുമത്തിയിട്ടുണ്ട്.

മാവോയിസ്റ്റ് ആശയങ്ങളോട് അനുഭാവം കാണിക്കുന്നവരെ പിടികൂടാനോ തടഞ്ഞു വെക്കാനോ പോലീവിന്‌ അധികാരമില്ലെന്ന് കാണിച്ച് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിയുണ്ടായിരുന്നു. 2014 ൽ വീട് റൈഡ് നടത്തി കസ്റ്റഡിയിൽ എടുത്ത വയനാട്ടിലെ ശ്യാം ബാലകൃഷ്‌ണനെ പോലീസ് അന്യായമായി തടഞ്ഞു വെച്ചതിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും നഷ്ട പരിഹാരമായി സർക്കാരിനെതിരെ വിധിച്ചിരുന്നു. മാവോയിസ്റ്റ് ആകുക എന്നത് ഒരു കുറ്റകൃത്യം അല്ലെന്നും നിയമപരമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു എന്ന് വിശ്വസിക്കാൻ തക്ക വിധം കാരണങ്ങളില്ലാതെ അറസ്റ്റ് പാടില്ലെന്നുമായിരുന്നു 2015 മെയ് മാസത്തിൽ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ വിധി. 

ഈവിധി സർക്കാർ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ ചലഞ്ച് ചെയ്തു. അപ്പീലിൽ മാവോയിസ്റ്റ് ആശയങ്ങൾ വെച്ച് പുലർത്തുന്നതോ ഇത്തരം സംഘടനയിൽ അംഗമാകുന്നതോ കുറ്റകരമല്ലെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷണവും ചലഞ്ച് ചെയ്തിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് ഋഷികേഷ്‌ റോയിയും ജയശങ്കരൻ നമ്പ്യാരും അടങ്ങിയ ഡിവിഷൻ ബെഞ്ച് സർക്കാർ അപ്പീൽ തള്ളി, സിംഗിൾ ബെഞ്ച് വിധി ശരി വെച്ചു. തനിക്ക് ഇഷ്ടമുള്ള പൊളിറ്റിക്കൽ ഫിലോസഫിയിൽ വിശ്വസിക്കാൻ ഒരു പൗരന് ഭരണഘടനാ അവകാശം നൽകുന്നുണ്ട് എന്നായിരുന്നു ഡിവിഷൻ ബെഞ്ച് നിരീക്ഷണം. 2019 ജൂലായിൽ ആയിരുന്നു ഈ വിധി.

ഈ വിധിക്കെതിരെ 2019 സെപ്റ്റംബറിൽ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സ്‌പെഷ്യൽ ലീവ് പെറ്റിഷനിൽ ഇന്ദു മൽഹോത്രയും സുഭാഷ് റെഡ്ഢിയും അടങ്ങുന്ന ബെഞ്ച് ഈ വിധി സ്റ്റേ ചെയ്തിട്ടുണ്ട്. തുടർ നടപടികളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. അതിനാൽ തന്നെ നിലവിൽ പൊലീസിന് ആവശ്യമായ നടപടികളെടുക്കാൻ നിയമ തടസ്സങ്ങളൊന്നും ഇല്ലെന്നാണ് നിയമ വിദഗ്ദർ പറയുന്നത്.

INDIA

ഇന്ത്യയിലെ 80 ശതമാനം എൻജിനീയർമാരും യോഗ്യതയില്ലാത്തവർ

Published

on

ഇന്ത്യയിലെ എൺപതു ശതമാനം എൻജിനീയർമാരും യോഗ്യരല്ല എന്ന് സർവ്വേ ഫലം. വിജ്ഞാനത്തിൽ അധിഷ്ഠിതമായ ഇന്നത്തെ സമ്പദ് വ്യവസ്ഥയിൽ ജോലി ലഭിക്കാൻ മാത്രം നിപുണരല്ല ഇന്ത്യയിലെ ബഹുഭൂരക്ഷം എഞ്ചിനീയർമാരുമെന്ന് ആയിരുന്നു ആസ്പിരിങ് മൈൻഡ്‌സിന്റെ വാർഷിക തൊഴിൽ ക്ഷമതാ സർവേയുടെ കണ്ടെത്തൽ.

ഇന്ത്യൻ എൻജിനീയറിങ് വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ താഴ്ന്ന നിലവാരമാണ് സർവേയിൽ പ്രതിഫലിക്കുന്നത്.

ടെക് പ്രൊഫഷന്റെ അടിസ്ഥാനങ്ങളിൽ ഒന്നായ മികച്ച കോഡിങ് സ്കിൽ ഉള്ളത് വെറും അഞ്ചു ശതമാനം എഞ്ചിനീയർമാർക്ക് മാത്രമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വെറും രണ്ടര ശതമാനം എഞ്ചിനീയർമാർക്ക് മാത്രമാണ് കൃത്യമായ നൈപുണ്യമുള്ളത്. ഡാറ്റ സയൻസ്, മെഷീൻ ലേണിങ് എന്നിവയിലും ഇന്ത്യൻ എൻജിനീയർമാർ വിദഗ്ധരല്ല. വെറും നാലര ശതമാനം എൻജിനീയർമാർ മാത്രമാണ് ഇതിൽ വിദഗ്ദർ.

വയർലസ് ടെക്‌നോളജിക്ക് യോഗ്യരായവർ വെറും അഞ്ചു ശതമാനം മാത്രമാണെന്നും സർവേ ഫലം സൂചിപ്പിക്കുന്നു.

കൃത്യമായ കോഡിങ് നൈപുണ്യം ഉള്ളവർ അമേരിക്കയിൽ പത്തൊൻപത് ശതമാനമാണ്. അതെ സമയം ചൈനയിൽ വെറും രണ്ടു ശതമാനം പേർക്ക് മാത്രമാണ് കൃത്യമായ കോഡിങ് അറിയുന്നത്.

Continue Reading

INDIA

ഈ മറുപടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇതാണ് ഏറ്റവും മികച്ച മറുപടി.

Published

on

ഡൽഹി കലാപത്തിന്റെ ഭാഗമായി ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ച ചിത്രമുണ്ട്, ഭജൻപുരയിൽ മതഭ്രാന്ത് പിടിച്ച ഒരുകൂട്ടം ചെറുപ്പക്കാർ രാജ്യദ്രോഹിയെന്നും തീവ്രവാദിയെന്നും ആരോപിച്ച് നിരായുധനായ മുഹമ്മദ് സുബൈർ എന്ന ഒരു മുസ്‌ലിം ചെറുപ്പക്കാരനെ സംഘമായി ആക്രമിക്കുന്ന ചിത്രം. മർദ്ദനം ഏൽക്കാതിരിക്കാൻ തല താഴ്ത്തി അരുതെന്ന് യാചിക്കുന്ന ചിത്രം.

ഡൽഹി കലാപത്തിന്റെ പ്രതീകമായി ആ ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടു. കലാപത്തിന്റെ നീച സ്വാഭാവവും മതാന്ധതയുടെ ഉച്ചസ്ഥായീ ഭാവവും വെളിവാക്കുന്ന ആ ചിത്രം കണ്ടു ഒരുപാട് പേർ ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ആ ചെറുപ്പക്കാരന്റെ ജീവന് വേണ്ടി പ്രാർത്ഥിച്ചു. പലരും ആ ചെറുപ്പക്കാരൻ മർദ്ദനത്തിന്റെ കാഠിന്യത്താൽ മരണത്തിന് കീഴ്പ്പെട്ടു എന്ന് തന്നെ ഉറപ്പിച്ചു.

പക്ഷെ ആ ചെറുപ്പക്കാരൻ മരിച്ചില്ല. മുഹമ്മദ് സുബൈർ കിരാത മർദ്ദനമേറ്റിട്ടു പോലും മരണത്തിന് കീഴ്പ്പെടാതെ സുഖം പ്രാപിച്ചു വരുന്നു. ഇപ്പോൾ വൈറലാവുന്നത് സുഖം പ്രാപിച്ചു വരുന്ന സുബൈർ സംസാരിക്കുന്ന ഒരു വീഡിയോയാണ്.

വീഡിയോയിൽ തന്നെ അതിഭീകരമായി മരണ സമാനനാക്കിയവരോട് ഏതു തരത്തിലായിരിക്കും പ്രതികാരം എന്ന വിഷയത്തിൽ അയാൾ പറയുന്നത് നമ്മെ അമ്പരപ്പിക്കുന്നു. തന്നെ അക്രമിച്ചവരോട് അതെ നാണയത്തിൽ തന്നെ പ്രതികാരം ചെയ്യണമെന്നോ അവരെ നിയമത്തിന് മുന്നിൽ കൊണ്ടു വന്ന് ഏറ്റവും കൂടിയ ശിക്ഷ വാങ്ങിച്ചു കൊടുക്കണം എന്ന് പറയുമെന്ന് പ്രതീക്ഷിച്ചവരെ നിരാശനാക്കി അദ്ദേഹം പറയുന്നത് ഇങ്ങിനെയാണ്.

“എന്നെ അക്രമിച്ചവർക്ക് ഞാൻ നിരുപാധികം മാപ്പ് നൽകുന്നു. ഇല്ലാതായി കൊണ്ടിരിക്കുന്ന മാനവിക മൂല്യങ്ങൾ പുനഃസ്ഥാപിക്കപ്പെടാൻ പ്രാർത്ഥിക്കുന്നു”.

കൂട്ടായി ആക്രമിച്ച് വർഗ്ഗീയ വാദിയും തീവ്രവാദിയുമായി ചിത്രീകരിച്ച് മരണക്കയത്തിലേക്ക് അടിച്ചു താഴ്ത്താൻ ശ്രമിച്ച വർഗീയ കോമരങ്ങൾക്ക് ഇത്രയും മഹത്തായ സന്ദേശം നൽകാൻ മറ്റേത് മറുപടിക്ക് സാധിക്കും? അവരെ അധമത്വത്തിന്റെ അടിത്തട്ടിലേക്ക് ആ മറുപടി ചവിട്ടി താഴ്ത്തുമ്പോൾ ആ ഒരൊറ്റ മറുപടിയിലൂടെ മനുഷ്യ സ്നേഹത്തിന്റെയും ആദർശത്തിന്റെയും ഉത്തുംഗ ശൃംഗത്തിലാണ് മുഹമ്മദ് സുബൈർ ഇപ്പോൾ എത്തി നിൽക്കുന്നത്.

Continue Reading

INDIA

പരിചയമുള്ള ഒരാൾ പോലും അതിലുണ്ടായിരുന്നില്ല.

Published

on

ഡല്‍ഹിയിലെ കലാപത്തില്‍ തന്റെ വീടും കലാപകാരികൾ അഗ്നിക്കിരയാക്കിയെന്ന് ബി.ജെ.പി ന്യൂനപക്ഷ നേതാവ് അക്തര്‍ റാസ. ഡല്‍ഹി നോർത്ത് – ഈസ്റ്റ് ജില്ലയിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ സെൽ വൈസ് പ്രസിഡന്റാണ് അക്തര്‍ റാസ.

സംഭവത്തിന് ശേഷം ബിജെപിയിൽ നിന്നുള്ള ആരും താനുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് റാസ പറഞ്ഞു. ഒരാൾ പോലും വന്നു കണ്ടിട്ടില്ല, ആരും ഫോണില്‍ പോലും വിളിച്ച് ആശ്വസിപ്പിക്കുയോ സമാധാനിപ്പിക്കുകയോ ചെയ്തിട്ടില്ല.

തന്റെ വീടിരിക്കുന്ന ഭാഗീരഥി വിഹാറില്‍ മുസ്‍ലിംകളുടെ 19 വീടുകളുണ്ട്. അവയെല്ലാം കലാപകാരികൾ കത്തിച്ചുകളഞ്ഞു. കലാപകാരികൾ ഈ നാട്ടുകാരായിരുന്നില്ല. ഈ നാട്ടുകാരെയൊക്കെ എനിക്ക് വ്യക്തമായി അറിയാം. പരിചയമുള്ള ഒരാൾ പോലും അതിലുണ്ടായിരുന്നില്ല.

അക്രമികള്‍ ആദ്യം ചെയ്തത് വീടിന് കല്ലെറിയുകയായിരുന്ന. അവർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചാണ് എത്തിയത്. ഞാൻ സഹായത്തിനായി പൊലീസിനെ വിളിച്ചുവെങ്കിലും പോലീസ് എത്തിയില്ല. വീട്ടില്‍ നിന്ന് പോകാനും ജീവൻ രക്ഷിക്കാനുമാണ് പോലീസ് ആവശ്യപ്പെട്ടത്.

ജീവൻ രക്ഷിക്കാൻ ഞങ്ങൾ വീട്ടിൽ നിന്നും ഓടിപ്പോയി. അക്രമികള്‍ വീട് അഗ്നിക്കിരയാക്കി. വീട്ടിൽ ഉണ്ടായിരുന്ന ആറ് മോട്ടോർ സൈക്കിളുകളും കത്തിച്ചു.

ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇനി ബി.ജെ.പിയില്‍ തുടർന്ന് പ്രവർത്തിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി റാസ നൽകിയില്ല. ഒരുപക്ഷേ തുടര്‍ന്നേക്കും എന്നായിരുന്നു കഴിഞ്ഞ അഞ്ച് വർഷമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്ന റാസയുടെ മറുപടി.

Continue Reading
LATEST6 hours ago

സൗദിയിൽ 355 പുതിയ രോഗബാധ കൂടി സ്ഥിരീകരിച്ചു.

LATEST10 hours ago

എത്ര ബോധവൽക്കരിച്ചാലും മനസ്സിലാവാത്തവർ. അധികൃതരുടെ ജാഗ്രത മൂലം ഒഴിവായത് വൻ വിപത്ത്.

LATEST16 hours ago

റീഎൻട്രി വിസയിൽ സൗദിക്ക് പുറത്തുള്ള പ്രവാസികൾക്കിനി ദുരിതകാലം.

LATEST23 hours ago

റീ എൻട്രിയിൽ നാട്ടിൽ പോയവർക്ക് ഉടനെ തിരിച്ചു വരാനാവില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം.

LATEST1 day ago

ഞങ്ങളുടെ ഈ സഹോദരിമാരാണ് ഇപ്പോൾ ഇവിടുത്ത രക്ഷകർ.

LATEST1 day ago

സൗദിയിൽ സ്വയം ശിക്ഷ വാങ്ങി മറ്റുള്ളവരെ അപകടത്തിലാക്കുന്ന സ്വദേശികളും വിദേശികളും.

KERALA1 day ago

പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന് മുസ്‌ലിം ലീഗ്.

LATEST1 day ago

രാജ്യത്തിന് ആശ്വാസ ദിനം. മരണങ്ങളില്ല. രോഗബാധിതർ 137 മാത്രം.

LATEST1 day ago

സൗദിയിലുള്ള വിദേശികളുടെ റീ-എന്‍ട്രി വിസകൾ മൂന്നു മാസത്തേക്ക് കൂടി നീട്ടി നൽകും.

LATEST2 days ago

സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ജയിലിലുള്ളവരെ മോചിപ്പിക്കാൻ സൽമാൻ രാജാവിന്റെ ഉത്തരവ്.

LATEST2 days ago

സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവിയിൽ ഇളവ്.

LATEST2 days ago

ഞാൻ പ്രവാസിയാണ്. പക്ഷെ സൗജന്യ കിറ്റ് എന്റെ വീട്ടിലും…. പ്ലീസ്

LATEST2 days ago

മലയാളിക്ക് നാല് കോടി രൂപ നഷ്ടപരിഹാരം.

LATEST2 days ago

സൗദിയിൽ രോഗ വ്യാപനം നിയന്ത്രിക്കാൻ ജനങ്ങളുടെ സഹകരണം ആവശ്യം: ആരോഗ്യ മന്ത്രി.

LATEST2 days ago

സൗദിയിൽ ചില പ്രവിശ്യകളിലെ കർഫ്യൂ സമയത്തിൽ മാറ്റം.

LATEST4 weeks ago

നന്ദി സൗദി അറേബ്യ…. ഹൃദയം നിറഞ്ഞ നന്ദി.

LATEST1 week ago

സൗദി പ്രവാസികൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ 16 നിയമങ്ങളും നിയന്ത്രണങ്ങളും.

KERALA5 days ago

ഷബ്‌നാസിന് വിനയായത് കോവിഡ് ലക്ഷണങ്ങളെ നിസ്സാരമായി കണ്ടത്.

LATEST1 week ago

സൗദിയിൽ കർഫ്യൂ സമയത്ത് വീട്ടിലിരിക്കുന്ന പ്രവാസികൾ ഈ കാര്യം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ജയിലും ഭീമമായ പിഴയും ശിക്ഷ.

LATEST2 weeks ago

സൗദിയിൽ സ്വദേശി പൗരനും ഇന്ത്യക്കാരനും അറസ്റ്റിലായി.

LATEST4 weeks ago

സൗദി പ്രവാസികൾ നിർബന്ധമായി അറിയേണ്ട 15 കാര്യങ്ങൾ.

LATEST4 weeks ago

ഈ സാഹചര്യത്തിൽ സൗദി പ്രവാസികൾ അറിയേണ്ട ഏറ്റവും പുതിയ 16 കാര്യങ്ങൾ.

LATEST3 weeks ago

സൗദിയിലെ ഏറ്റവും പുതിയ 41 നിയന്ത്രണങ്ങളും നിബന്ധനകളും. പ്രവാസികൾ നിർബന്ധമായി അറിഞ്ഞിരിക്കേണ്ടത്.

LATEST3 weeks ago

പ്രവാസികളെ കൈ വിടാതെ സൗദി അറേബ്യയും സൽമാൻ രാജാവും.

LATEST1 week ago

സൗദിയിൽ ലെവിയും ചിലവുകളും ഇല്ലാതെ സൗജന്യമായി ഇഖാമ പുതുക്കി നൽകി തുടങ്ങി.

LATEST3 weeks ago

ഈ പുണ്യഭൂമിയിലെ സ്വദേശി, വിദേശികളെ രാജ്യം കാത്തു രക്ഷിക്കുമെന്ന് സൽമാൻ രാജാവ്.

LATEST1 week ago

സൗദിയിൽ വിദേശികൾക്ക് സന്തോഷ വാർത്ത. നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്നു.

LATEST4 weeks ago

സൗദി പ്രവാസികൾക്ക് സന്തോഷ വാർത്ത.

LATEST3 weeks ago

പ്രവാസികളേ, സൗദിയിലെ ഇനിയുള്ള ദിവസങ്ങൾ നമുക്ക് അതി നിർണ്ണായകം.

LATEST1 week ago

സൗദിയിൽ തിരിച്ചെത്താൻ കഴിയാത്തവരുടെ റീ-എൻട്രി വിസ. പുതിയ നടപടി ക്രമം വ്യക്തമാക്കി ജവാസാത്.

Trending

error: Content is protected !!