Connect with us

LATEST

യു എ ഇ: ജോലി ചെയ്യുന്ന കമ്പനി സമയത്ത് ബോണസ് നൽകിയില്ലെങ്കിൽ എന്ത് ചെയ്യും ?

Published

on

ഞാൻ ജോലി ചെയ്യുന്നത് അബുദാബിയിലെ ഒരു സ്ഥാപനത്തിലാണ്. കഴിഞ്ഞ പത്തു വർഷമായി ജോലി ചെയ്തു വരുന്നു. എല്ലാ വർഷവും കമ്പനി ബോണസ് നൽകാറുണ്ട്. ഈ വർഷത്തെ ബോണസ് തടഞ്ഞു വെച്ചിരിക്കുകയാണ്. ഞാനടക്കമുള്ള ഒരു ചെറിയ വിഭാഗത്തിന്റെ ബോണസ് തുക മാത്രമാണ് ഇത്തരത്തിൽ തടഞ്ഞു വെച്ചിട്ടുള്ളത്. തടഞ്ഞു വെച്ചിരിക്കുന്നതിന് വ്യക്തമായ കാരണം രേഖാമൂലം നൽകിയിട്ടില്ല. ഇത് ലഭിക്കുന്നതിന് ഞങ്ങൾ എവിടെയാണ് പരാതിപ്പെടേണ്ടത് ? നിയമപരമായി പരാതിപ്പെടുന്നതിന്  സമയ പരിധി ഉണ്ടോ? പരാതിയിൻമേലുള്ള നടപടിക്രമങ്ങൾ എന്തൊക്കെയായിരിക്കും ?

 

തൊഴിൽ സംബന്ധമായ തർക്കങ്ങൾ, തൊഴിൽ വ്യവഹാര സംബന്ധിയായ അവകാശങ്ങൾ, തൊഴിൽ നിയമത്തിലെ വകുപ്പുകൾ പ്രകാരമുകള മറ്റു വിഷയങ്ങൾ തുടങ്ങിയവ സംബന്ധിച്ചുമുള്ള പരാതികൾ ഒരു വർഷത്തിനുള്ളിൽ ഫയൽ ചെയ്യണമെന്നാണ് യു എ ഇ യിലെ ഫെഡറൽ നിയമത്തിൽ (Federal Law No.(8) of 1980) വ്യക്തമാക്കുന്നത്. ഈ സമയ പരിധിക്ക് ശേഷം ലഭിക്കാനുള്ള തുകകളെ സംബന്ധിച്ചോ മറ്റുമുള്ള അവകാശവാദങ്ങൾ കോടതി പരിഗണിക്കില്ല.  

പ്രസ്തുത നിയമത്തിലെ ആറാം വകുപ്പിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. ഈ നിബന്ധന തൊഴിൽ നിയമ പ്രകാരമുള്ള വകുപ്പുകൾ പ്രകാരം തൊഴിലാളിക്കും തൊഴിലുടമക്കും അവരിൽ നിന്ന് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കേണ്ട മറ്റ് ഏതൊരു വ്യക്തിക്കും (ബെനിഫിഷ്യറി) ഒരുപോലെ ബാധകമാണ്.

ഇത് സംബന്ധിച്ച് ബന്ധപ്പെട്ട വ്യക്തി പരാതി ബന്ധപ്പെട്ട ലേബർ ഡിപ്പാർട്ട്മെന്റിൽ സമർപ്പിക്കണം. ഡിപ്പാർട്ട്മെന്റ് തർക്കവുമായി ബന്ധപ്പെട്ട ഇരു കക്ഷികളെയും വിളിപ്പിക്കുകയും തർക്കം രമ്യമായി തീർക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യും. തർക്കം രമ്യമായി പരിഹരിക്കപ്പെട്ടില്ലെങ്കിൽ വകുപ്പ് പ്രസ്തുത പരാതി ബന്ധപ്പെട്ട കോടതിയിലേക്ക് സമർപ്പിക്കും. പരാതി സമർപ്പിക്കപ്പെട്ടു രണ്ടാഴ്ചക്കുള്ളിൽ ഇത് ചെയ്യേണ്ടതുണ്ട്. സമർപ്പിക്കപ്പെട്ട പരാതിയോടൊപ്പം തർക്കത്തിന്റെ സംക്ഷിപ്തമായി വിവരണവും, തർക്കത്തിലെ ഇരുകക്ഷികളുടെയും അവകാശവാദങ്ങളും പ്രസ്തുത തർക്കത്തെ സംബന്ധിച്ച ലേബർ ഡിപ്പാർട്ട്മെന്റിന്റെ നിരീക്ഷണവും സഹിതമാണ് കോടതിയിലേക്ക് സമർപ്പിക്കുക.

ഇത് ലഭിച്ചു മൂന്നു ദിവസത്തിനുള്ളിൽ കോടതി പ്രസ്തുത തർക്കം പരിഗണിക്കുന്നതിനായി ഒരു തിയ്യതി നിശ്ചയിക്കുകയും തർക്കവുമായി ബന്ധപ്പെട്ട കക്ഷികളെ പ്രസ്തുത വിവരം അറിയിക്കുകയും ചെയ്യും. ലേബർ ഡിപ്പാർട്ട്മെന്റ് സമർപ്പിച്ച നിരീക്ഷണ കുറിപ്പ് വിശദീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിലെ പ്രതിനിധിയോടും കോടതിയിൽ ഹാജരാകുന്നതിനായി ആവശ്യപ്പെടും. എന്നാൽ മുകളിൽ പറഞ്ഞ കാലാവധിക്ക് ശേഷം ഉന്നയിക്കപ്പെടുന്ന പരാതികൾ സ്വീകാര്യമായിരിക്കില്ല.

അഡ്വ. സന സുബ്ഹാൻ
സീനിയർ കൺസൽട്ടൻറ്.
Sk(ഷിയാസ് കുഞ്ഞിബാവ)അസോസിയേറ്റ്‌സ്.

INDIA

ഭക്ഷണത്തിനായി മോത്തിക്ക് ഇനി ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട.

Published

on

ഹൈദരാബാദ്: കൈയിൽ പാത്രവുമായി മോത്തി ദിവ്യക്ക് ഇനി മുതൽ ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒ. മുൻകൈയെടുത്ത് മോത്തിയെ സ്‌കൂളിൽ ചേർത്തു. മോത്തി എന്നും ഭക്ഷണത്തിനായി കാത്തുനിൽക്കാറുള്ള അതേ സ്കൂളിൽ തന്നെയാണ് ചേർത്തത്.

കൈയിൽ ഒരൊഴിഞ്ഞ അലുമിനിയപ്പാത്രവുമായി ക്ലാസ്‌മുറിയിലേക്കൊളിഞ്ഞുനോക്കുന്ന മോത്തിയെ അവിചാരിതമായാണ് തെലങ്കാനയിലെ ‘ഈനാട്’ പത്രത്തിലെ ഫോട്ടോഗ്രാഫറായ അവുല ശ്രീനിവാസ് കണ്ടത്. കൊച്ചു കുട്ടികളുടെ ക്ലാസിലേക്ക് നോക്കി ഉച്ചഭക്ഷണസമയത്ത് പാത്രവുമായി കാത്തിരിക്കുന്ന മോത്തിയുടെ ചിത്രം പകർത്തി ‘അകാലി ചൂപ്പു’ (വിശപ്പിന്റെ നോട്ടം) എന്ന അടിക്കുറിപ്പോടെ പത്രത്തിന് കൈമാറി. വ്യാഴാഴ്ചത്തെ ചിത്രം പത്രത്തിൽ അച്ചടിച്ചു വന്നതോടെയാണ് മോത്തിയുടെ തലവര മാറിയത്.

സ്കൂളിനടുത്തുള്ള പുറമ്പോക്കിലാണ് മോത്തിയുടെ കുടുംബം താമസിക്കുന്നത്. മാതാപിതാക്കളായ ലക്ഷ്മണും യശോദയും ആക്രിപെറുക്കുന്നവരാണ്. അച്ഛനുമമ്മയും രാവിലെ ആറിനു ആക്രി പെറുക്കാനിറങ്ങും. അവർ പോയാൽ പിന്നെ മോത്തി വീട്ടിൽ ഒറ്റക്കാവും.

ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിൽ വിതരണം ചെയ്യുന്ന ഭക്ഷണം കഴിച്ചു വിശപ്പടക്കാനാണ് മോത്തി സ്കൂളിലാണെത്തിയിരുന്നത്. മറ്റുകുട്ടികൾ കഴിച്ചശേഷം ബാക്കിവരുന്ന ഉച്ചഭക്ഷണം കഴിക്കാൻ എന്നും മോത്തി പാത്രവുമായി ക്ലാസ്സിന് പുറത്ത് കാത്തു നിൽക്കും.

ദിവസവും കാത്തുനിൽക്കുന്ന മോത്തിയുടെ കഥ പത്രത്തിലൂടെ അറിഞ്ഞ മാമിഡിപ്പുഡി വെങ്കടരങ്കയ്യ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന വ്യാഴാഴ്ച തന്നെ ദിവ്യയെ കാണാനെത്തി. ഈ സംഘടനാ മോത്തിയെ സ്കൂളിൽ ചേർക്കാൻ ശ്രമിച്ചെങ്കിലും കുട്ടിക്ക് അതിനുള്ള പ്രായമായില്ലെന്നു പറഞ്ഞ് അധികൃതർ തിരികെ വിട്ടെന്നാണ് മാതാപിതാക്കൾ അറിയിച്ചത്. ഇതോടെ സംഘടനാ മുൻകൈയെടുത്ത് പുത്തനുടുപ്പുകളും പുസ്തകങ്ങളും നൽകി മോത്തിയെ സ്‌കൂളിൽ ചേർക്കുകയായിരുന്നു.

Continue Reading

INDIA

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

Published

on

സുപ്രീം കോടതിയുടെ ഭരണ ഘടനാ ബെഞ്ച് ഇന്ന് പുറപ്പെടുവിച്ച അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ദൃശ്യാ മാധ്യമങ്ങൾ പാലിക്കേണ്ട നിബന്ധനകൾ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറപ്പെടുവിച്ചു.

രാജ്യത്തെ ടി വി ചാനലുകളും, ഡി ടി എച്ച് ഓപ്പറേറ്റർമാരും, മൾട്ടിപ്പിൾ സിസ്റ്റം ഓപ്പറേറ്റർമാരും,കേബിൾ ടി വി ഓപ്പറേറ്റർമാരും പാലിക്കേണ്ട നിബന്ധനകളാണ് ഡയറക്ടർ അമിത് കോട്ടക്ക് ഒപ്പു വെച്ച നിബന്ധനയിൽ വ്യക്തമാക്കുന്നത്.

ഇത് പ്രകാരം കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് റെഗുലേഷൻ നിയമത്തിന് വിരുദ്ധമായ യാതൊന്നും തന്നെ പ്രക്ഷേപണം ചെയ്യാൻ പാടില്ല. ഇലക്ട്രോണിക് മാധ്യമങ്ങളിൽ ചർച്ചകളും, അഭിപ്രായ പ്രകടനങ്ങളും, നടത്തുമ്പോഴും ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോഴും രാജ്യത്തിന്റെ അഖണ്ഡതക്ക് വിരുദ്ധമായതൊന്നും ഉണ്ടാകാൻ പാടില്ല.

മറ്റൊരു മതത്തെയോ സമുദായത്തെയോ ആക്രമിക്കുന്ന തരത്തിലുള്ള വാക്കുകളോ ചിത്രങ്ങളോ അടങ്ങിയ യാതൊന്നും പാടില്ല. ദേശവിരുദ്ധമായതോ,അശ്ലീലമായതോ, അപമാനകാരനായതോ പ്രക്ഷേപണം ചെയ്‌താൽ കർശന നടപടികൾ സ്വീകരിക്കും. കോടതി അലക്ഷ്യത്തിന് വഴി വെക്കുന്ന താരത്തിലുള്ളവയുടെ പ്രക്ഷേപണവും ശ്രദ്ധയിൽ പെട്ടാൽ നടപടി സ്വീകരിക്കും.

Continue Reading

KERALA

സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കള്ളവോട്ടും അട്ടിമറിയും തടയാൻ എന്ത് ചെയ്യും?

Published

on

കേരളത്തിലെ വടക്കൻ ജില്ലയിൽ ഞാൻ ഭാരവാഹിയായിട്ടുള്ള സർവീസ് സഹകരണ ബാങ്കിൽ ഇലക്ഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. കള്ളവോട്ടും ആൾമാറാട്ടവും നടത്തി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുമെന്ന് വ്യക്തമായ സൂചനയുണ്ട്. ഇത് തടയാൻ നിയമപരമായി എന്ത് ചെയ്യാൻ സാധിക്കും?

സുഗമമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് വേണ്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.

കൂടാതെ വോട്ടെടുപ്പ് ദിവസം വോട്ടിങ് നടപടികൾ മുഴുവനായി വീഡിയോ റെക്കോർഡിങ് നടത്താൻ അനുവാദം നൽകാനായി റിട്ടേണിങ് ഓഫീസർക്ക് നിർദ്ദേശം നൽകാൻ ഹർജിയിൽ ആവശ്യപ്പെടാം. ഇത് ഭാവിയിൽ തർക്കം ഉണ്ടാവുകയാണെങ്കിൽ തെളിവിനായി ഉപയോഗിക്കുകയും ചെയ്യാം.

വോട്ടിങ് സമയത്ത് കള്ളവോട്ട് ചെയ്യാനായി എത്തിയിരിക്കുന്നു എന്ന് സംശയമുള്ള വ്യക്തികളുടെ ഐഡന്റിറ്റി നിങ്ങൾക്ക് ചലഞ്ച് ചെയ്യാം. ഈ അവസരത്തിൽ അത്തരം വ്യക്തികളുടെ ഐഡന്റിറ്റി ഫോം 6 ബി രജിസ്റ്ററുമായി ഒത്തു നോക്കി ഉറപ്പ് വരുത്താൻ റിട്ടേണിങ് ഓഫീസറോട് ഉത്തരവിടാൻ ഹർജിയിൽ ആവശ്യപ്പെടാവുന്നതാണ്.

അരവിന്ദ് മനോഹർ
അസ്സോസിയേറ്റ് കൺസൽട്ടൻറ്,
SK(ഷിയാസ് കുഞ്ഞിബാവ)അസോസിയേറ്റ്‌സ്.

Continue Reading
INDIA15 mins ago

ഭക്ഷണത്തിനായി മോത്തിക്ക് ഇനി ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട.

CRIME44 mins ago

അലനും താഹക്കും കുരുക്ക് മുറുക്കി പോലീസ്. കൂടുതൽ തെളിവുകൾ കണ്ടെടുത്തു.

KERALA2 days ago

നബിദിനാഘോഷത്തിന് കാസർകോട് നിരോധനാജ്ഞക്ക് ഉപാധികളോടെ ഇളവ്.

CRIME2 days ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

INDIA2 days ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

INDIA2 days ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

KERALA6 days ago

സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കള്ളവോട്ടും അട്ടിമറിയും തടയാൻ എന്ത് ചെയ്യും?

LATEST6 days ago

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

INDIA6 days ago

കമ്പനിയുടെ ആദ്യ ആന്വൽ ജനറൽ മീറ്റിങ് നടത്തേണ്ട അവസാന തിയ്യതി ഏതാണ്?

LATEST6 days ago

വാടകക്കാരൻ അറിയാതെ വാടക കരാറിൽ മാറ്റം വരുത്തിയ ഫ്‌ളാറ്റുടമ.

UAE7 days ago

മൂന്നു മാസം വരെ വൈകി ശമ്പളം തരുന്ന കമ്പനി.

KUWAIT1 week ago

ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വന്ന് വർക്ക് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ?

LATEST1 week ago

രണ്ടു മാസമായി കമ്പനി ശമ്പളം നൽകുന്നില്ല. പിരിഞ്ഞു പോകാൻ എന്താണ് ചെയ്യേണ്ടത്?

LATEST1 week ago

യു എ ഇ: ജോലി ചെയ്യുന്ന കമ്പനി സമയത്ത് ബോണസ് നൽകിയില്ലെങ്കിൽ എന്ത് ചെയ്യും ?

INDIA1 week ago

മാവോയിസ്റ്റ് അനുഭാവികളെയും കസ്റ്റഡിയിലെടുക്കാൻ നിയമ തടസ്സമില്ല.

KUWAIT1 week ago

ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വന്ന് വർക്ക് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ?

LATEST1 week ago

യു എ ഇ: ജോലി ചെയ്യുന്ന കമ്പനി സമയത്ത് ബോണസ് നൽകിയില്ലെങ്കിൽ എന്ത് ചെയ്യും ?

LATEST1 week ago

രണ്ടു മാസമായി കമ്പനി ശമ്പളം നൽകുന്നില്ല. പിരിഞ്ഞു പോകാൻ എന്താണ് ചെയ്യേണ്ടത്?

LATEST6 days ago

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

UAE7 days ago

മൂന്നു മാസം വരെ വൈകി ശമ്പളം തരുന്ന കമ്പനി.

INDIA1 week ago

മാവോയിസ്റ്റ് അനുഭാവികളെയും കസ്റ്റഡിയിലെടുക്കാൻ നിയമ തടസ്സമില്ല.

LATEST6 days ago

വാടകക്കാരൻ അറിയാതെ വാടക കരാറിൽ മാറ്റം വരുത്തിയ ഫ്‌ളാറ്റുടമ.

INDIA2 days ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

CRIME2 days ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

INDIA6 days ago

കമ്പനിയുടെ ആദ്യ ആന്വൽ ജനറൽ മീറ്റിങ് നടത്തേണ്ട അവസാന തിയ്യതി ഏതാണ്?

INDIA2 days ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

KERALA2 days ago

നബിദിനാഘോഷത്തിന് കാസർകോട് നിരോധനാജ്ഞക്ക് ഉപാധികളോടെ ഇളവ്.

KERALA6 days ago

സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കള്ളവോട്ടും അട്ടിമറിയും തടയാൻ എന്ത് ചെയ്യും?

CRIME44 mins ago

അലനും താഹക്കും കുരുക്ക് മുറുക്കി പോലീസ്. കൂടുതൽ തെളിവുകൾ കണ്ടെടുത്തു.

INDIA15 mins ago

ഭക്ഷണത്തിനായി മോത്തിക്ക് ഇനി ക്ലാസ്‌മുറിയിലേക്ക് ഒളിഞ്ഞു നോക്കേണ്ട.

Trending

error: Content is protected !!