Connect with us

LATEST

രണ്ടു മാസമായി കമ്പനി ശമ്പളം നൽകുന്നില്ല. പിരിഞ്ഞു പോകാൻ എന്താണ് ചെയ്യേണ്ടത്?

Published

on

ദുബൈയിൽ കഴിഞ്ഞ ഒന്നര വർഷമായി ജോലി ചെയ്തു വരികയാണ്. കഴിഞ്ഞ രണ്ടു മാസത്തെ ശമ്പളം ഇത് വരെ ലഭിച്ചിട്ടില്ല. കുടിശിക ശമ്പളം ലഭിച്ചാൽ ജോലിയിൽ തുടരാനും ഈ മാസം കൂടി ശമ്പളം ലഭിച്ചില്ലെങ്കിൽ ലേബൽ വകുപ്പിൽ പരാതി  നൽകാനും സ്ഥാപനത്തിൽ നിന്നും പിരിഞ്ഞു പോകാനും ഉള്ള തയ്യാറെടുപ്പിലാണ്. ഏഷ്യക്കാരായ മറ്റു രണ്ടു തൊഴിലാളികൾക്കും എന്റേത് പോലെ തന്നെ ശമ്പളം ലഭിക്കാനുണ്ട്. ഞങ്ങൾ ഒരുമിച്ചു പരാതി നൽകാനാണ് തീരുമാനം. പിരിഞ്ഞു പോകുന്നത് സംബന്ധിച്ചുള്ള നോട്ടീസ് നൽകേണ്ടത് പരാതി നൽകി കഴിഞ്ഞതിന് ശേഷമാണോ? 

 

ഒരു തൊഴിലുടമക്ക് യു എ ഇ ഫെഡറൽ നിയമ പ്രകാരവും തൊഴിലാളിയുമായുള്ള തൊഴിൽ കരാർ പ്രകാരവും നിർബന്ധമായി നിറവേറ്റേണ്ട ചില ബാധ്യതകളും ഉത്തരവാദിത്വങ്ങളുമുണ്ട്. അത് പ്രകാരം പ്രവർത്തിക്കുന്നതിൽ തൊഴിലുടമ വീഴ്ച വരുത്തിയാൽ തൊഴിലാളിക്ക് തൊഴിൽ ചെയ്യുന്ന സ്ഥലത്ത് നിന്നും വിട്ടു പോകാം. ഇക്കാര്യം തൊഴിൽ നിയമത്തിന്റെ (Federal Law No. 8 of 1980) വകുപ്പ് 121 ൽ വകുപ്പിൽ വ്യക്തമായി പറയുന്നുണ്ട്. 

തൊഴിലാളിക്ക് തൊഴിൽ കരാറിൽ നിജപ്പെടുത്തിയിട്ടുള്ള വേതനം ശമ്പള തിയ്യതിക് തന്നെ നൽകേണ്ടത് തൊഴിലുടമയുടെ മേൽ പറഞ്ഞ നിർബന്ധ ഉത്തരവാദിത്വത്തിൽ പെട്ട ഒന്നാണ്. അതിൽ തൊഴിലുടമ വീഴ്ചവരുത്തിയാൽ തൊഴിലാളിക്ക് നോട്ടീസ് നൽകാതെ തന്നെ തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും  നിന്നും വിട്ടു പോകാം. 

നിങ്ങളുടെ ചോദ്യത്തിൽ നിന്നും കുടിശ്ശികയായ ശമ്പളം ലഭിക്കുന്നതിനാണ് പ്രഥമ പരിഗണന എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ശമ്പളം ലഭിച്ചില്ലെങ്കിൽ മാത്രമേ മറ്റു പരിഹാരമാർഗങ്ങൾ ഉദ്ദേശിക്കുന്നുള്ളൂ എന്നും മനസ്സിലാക്കാൻ സാധിക്കുന്നു. അതിനാൽ തൊഴിലുടമക്ക് എതിരായി പരാതി MoHRE (Ministry of Human Resource’s and Emiratisation) ൽ നൽകുമ്പോൾ നിങ്ങളുടെ തീരുമാനം കൂടി അതിൽ വ്യക്തമാക്കണം. കുടിശ്ശികയായ മൂന്നു മാസത്തെ ശമ്പളം ലഭിക്കേണ്ടതുണ്ട് എന്നും അത് ലഭിക്കുകയാണെങ്കിൽ ജോലിയിൽ തുടരാൻ സന്നദ്ധമാണെന്നും പരാതിയിൽ വ്യക്തമാക്കണം. 

 

അഡ്വ. സന സുബ്ഹാൻ
സീനിയർ കൺസൽട്ടൻറ്.
Sk(ഷിയാസ് കുഞ്ഞിബാവ)അസോസിയേറ്റ്‌സ്.

INDIA

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

Published

on

സുപ്രീം കോടതിയുടെ ഭരണ ഘടനാ ബെഞ്ച് ഇന്ന് പുറപ്പെടുവിച്ച അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ദൃശ്യാ മാധ്യമങ്ങൾ പാലിക്കേണ്ട നിബന്ധനകൾ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറപ്പെടുവിച്ചു.

രാജ്യത്തെ ടി വി ചാനലുകളും, ഡി ടി എച്ച് ഓപ്പറേറ്റർമാരും, മൾട്ടിപ്പിൾ സിസ്റ്റം ഓപ്പറേറ്റർമാരും,കേബിൾ ടി വി ഓപ്പറേറ്റർമാരും പാലിക്കേണ്ട നിബന്ധനകളാണ് ഡയറക്ടർ അമിത് കോട്ടക്ക് ഒപ്പു വെച്ച നിബന്ധനയിൽ വ്യക്തമാക്കുന്നത്.

ഇത് പ്രകാരം കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് റെഗുലേഷൻ നിയമത്തിന് വിരുദ്ധമായ യാതൊന്നും തന്നെ പ്രക്ഷേപണം ചെയ്യാൻ പാടില്ല. ഇലക്ട്രോണിക് മാധ്യമങ്ങളിൽ ചർച്ചകളും, അഭിപ്രായ പ്രകടനങ്ങളും, നടത്തുമ്പോഴും ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോഴും രാജ്യത്തിന്റെ അഖണ്ഡതക്ക് വിരുദ്ധമായതൊന്നും ഉണ്ടാകാൻ പാടില്ല.

മറ്റൊരു മതത്തെയോ സമുദായത്തെയോ ആക്രമിക്കുന്ന തരത്തിലുള്ള വാക്കുകളോ ചിത്രങ്ങളോ അടങ്ങിയ യാതൊന്നും പാടില്ല. ദേശവിരുദ്ധമായതോ,അശ്ലീലമായതോ, അപമാനകാരനായതോ പ്രക്ഷേപണം ചെയ്‌താൽ കർശന നടപടികൾ സ്വീകരിക്കും. കോടതി അലക്ഷ്യത്തിന് വഴി വെക്കുന്ന താരത്തിലുള്ളവയുടെ പ്രക്ഷേപണവും ശ്രദ്ധയിൽ പെട്ടാൽ നടപടി സ്വീകരിക്കും.

Continue Reading

KERALA

സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കള്ളവോട്ടും അട്ടിമറിയും തടയാൻ എന്ത് ചെയ്യും?

Published

on

കേരളത്തിലെ വടക്കൻ ജില്ലയിൽ ഞാൻ ഭാരവാഹിയായിട്ടുള്ള സർവീസ് സഹകരണ ബാങ്കിൽ ഇലക്ഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. കള്ളവോട്ടും ആൾമാറാട്ടവും നടത്തി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടുമെന്ന് വ്യക്തമായ സൂചനയുണ്ട്. ഇത് തടയാൻ നിയമപരമായി എന്ത് ചെയ്യാൻ സാധിക്കും?

സുഗമമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് വേണ്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്.

കൂടാതെ വോട്ടെടുപ്പ് ദിവസം വോട്ടിങ് നടപടികൾ മുഴുവനായി വീഡിയോ റെക്കോർഡിങ് നടത്താൻ അനുവാദം നൽകാനായി റിട്ടേണിങ് ഓഫീസർക്ക് നിർദ്ദേശം നൽകാൻ ഹർജിയിൽ ആവശ്യപ്പെടാം. ഇത് ഭാവിയിൽ തർക്കം ഉണ്ടാവുകയാണെങ്കിൽ തെളിവിനായി ഉപയോഗിക്കുകയും ചെയ്യാം.

വോട്ടിങ് സമയത്ത് കള്ളവോട്ട് ചെയ്യാനായി എത്തിയിരിക്കുന്നു എന്ന് സംശയമുള്ള വ്യക്തികളുടെ ഐഡന്റിറ്റി നിങ്ങൾക്ക് ചലഞ്ച് ചെയ്യാം. ഈ അവസരത്തിൽ അത്തരം വ്യക്തികളുടെ ഐഡന്റിറ്റി ഫോം 6 ബി രജിസ്റ്ററുമായി ഒത്തു നോക്കി ഉറപ്പ് വരുത്താൻ റിട്ടേണിങ് ഓഫീസറോട് ഉത്തരവിടാൻ ഹർജിയിൽ ആവശ്യപ്പെടാവുന്നതാണ്.

അരവിന്ദ് മനോഹർ
അസ്സോസിയേറ്റ് കൺസൽട്ടൻറ്,
SK(ഷിയാസ് കുഞ്ഞിബാവ)അസോസിയേറ്റ്‌സ്.

Continue Reading

LATEST

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

Published

on

ദുബൈയിലെ ഒരു ബാങ്കിൽ നിന്നും ഞാൻ സ്വകാര്യ ആവശ്യത്തിനായി ചെറുതല്ലാത്ത ഒരു തുക വായ്പ എടുത്തിരുന്നു. ജോലി സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം വായ്പാ തിരിച്ചടവ് കൃത്യമായി അടക്കാൻ എനിക്ക് സാധിക്കാതെ വന്നു. ബാങ്ക് എനിക്കെതിരെ ക്രിമിനൽ നടപടികളുമായി പോയപ്പോൾ പ്രോസിക്യൂഷൻ ഉത്തരവ് പ്രകാരം എനിക്ക് പിഴയടക്കേണ്ടി വന്നു. ബാങ്ക് ഇപ്പോൾ ആവശ്യപ്പെടുന്ന തുകയിൽ എനിക്ക് അഭിപ്രായ വ്യത്യസമുണ്ട്. മുതലും പലിശയുമായി അത്രയും തുക ഞാൻ കൊടുത്തു തീർക്കാനില്ല. ഇത്രയും വലിയ തുകക്കായി ബാങ്ക് എന്റെ പേരിൽ സിവിൽ നടപടി സ്വീകരിക്കുമോ? എന്താണ് ശരിയായ പരിഹാര മാർഗ്ഗം?

 

വായ്പ എടുത്ത തുക തിരിച്ചടക്കാത്തതിനാൽ ബാങ്കിന് ലഭിക്കാനുള്ള സംഖ്യക്ക് ബാങ്കിന് താങ്കൾക്കെതിരെ സിവിൽ നിയമ നടപടികൾ സ്വീകരിക്കാവുന്നതാണ്. തിരിച്ചടക്കാനുള്ള സംഖ്യയുടെ കാര്യത്തിൽ താങ്കൾക്ക് തർക്കം ഉള്ളതിനാൽ ബാങ്ക് താങ്കൾക്കെതിരെ സിവിൽ നിയമ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ താങ്കൾക്ക് ആ തർക്കം കോടതിയിൽ ഉന്നയിക്കാൻ സാധിക്കും.

ബാങ്ക് നിങ്ങളിൽ നിന്നും ഈടാക്കാൻ ഉദ്ദേശിക്കുന്ന പലിശ നിരക്ക് നിയമ പരമല്ലാത്തതോ യു എ ഇ സെൻട്രൽ ബാങ്ക് നിശ്ചയിച്ചിട്ടുള്ള നിരക്കിനേക്കാൾ കൂടുതലോ ആണെങ്കിൽ തിരിച്ചടവിന് ബാങ്ക് ആവശ്യപ്പെടുന്ന സംഖ്യ പരിശോധിച്ച് വിലയിരുത്താൻ ഒരു വിദഗ്ധന്റെ സേവനം അനുവദിക്കണമെന്ന് താങ്കൾക്ക് സിവിൽ കോടതിയിൽ ആവശ്യപ്പെടാൻ സാധിക്കും.

അഡ്വ. സന സുബ്ഹാൻ
സീനിയർ കൺസൽട്ടൻറ്.
Sk(ഷിയാസ് കുഞ്ഞിബാവ)അസോസിയേറ്റ്‌സ്.

Continue Reading
KERALA14 hours ago

നബിദിനാഘോഷത്തിന് കാസർകോട് നിരോധനാജ്ഞക്ക് ഉപാധികളോടെ ഇളവ്.

CRIME16 hours ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

INDIA17 hours ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

INDIA18 hours ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

KERALA5 days ago

സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കള്ളവോട്ടും അട്ടിമറിയും തടയാൻ എന്ത് ചെയ്യും?

LATEST5 days ago

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

INDIA5 days ago

കമ്പനിയുടെ ആദ്യ ആന്വൽ ജനറൽ മീറ്റിങ് നടത്തേണ്ട അവസാന തിയ്യതി ഏതാണ്?

LATEST5 days ago

വാടകക്കാരൻ അറിയാതെ വാടക കരാറിൽ മാറ്റം വരുത്തിയ ഫ്‌ളാറ്റുടമ.

UAE6 days ago

മൂന്നു മാസം വരെ വൈകി ശമ്പളം തരുന്ന കമ്പനി.

KUWAIT6 days ago

ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വന്ന് വർക്ക് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ?

LATEST7 days ago

രണ്ടു മാസമായി കമ്പനി ശമ്പളം നൽകുന്നില്ല. പിരിഞ്ഞു പോകാൻ എന്താണ് ചെയ്യേണ്ടത്?

LATEST1 week ago

യു എ ഇ: ജോലി ചെയ്യുന്ന കമ്പനി സമയത്ത് ബോണസ് നൽകിയില്ലെങ്കിൽ എന്ത് ചെയ്യും ?

INDIA1 week ago

മാവോയിസ്റ്റ് അനുഭാവികളെയും കസ്റ്റഡിയിലെടുക്കാൻ നിയമ തടസ്സമില്ല.

KERALA4 months ago

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

KERALA5 months ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KUWAIT6 days ago

ഭാര്യയെ വിസിറ്റ് വിസയിൽ കൊണ്ട് വന്ന് വർക്ക് വിസയിലേക്ക് മാറ്റാൻ സാധിക്കുമോ?

LATEST1 week ago

യു എ ഇ: ജോലി ചെയ്യുന്ന കമ്പനി സമയത്ത് ബോണസ് നൽകിയില്ലെങ്കിൽ എന്ത് ചെയ്യും ?

LATEST5 days ago

ബാങ്ക് ദുബൈയിൽ എനിക്കെതിരെ സിവിൽ കേസ് കൊടുക്കുമോ?

LATEST7 days ago

രണ്ടു മാസമായി കമ്പനി ശമ്പളം നൽകുന്നില്ല. പിരിഞ്ഞു പോകാൻ എന്താണ് ചെയ്യേണ്ടത്?

UAE6 days ago

മൂന്നു മാസം വരെ വൈകി ശമ്പളം തരുന്ന കമ്പനി.

INDIA1 week ago

മാവോയിസ്റ്റ് അനുഭാവികളെയും കസ്റ്റഡിയിലെടുക്കാൻ നിയമ തടസ്സമില്ല.

LATEST5 days ago

വാടകക്കാരൻ അറിയാതെ വാടക കരാറിൽ മാറ്റം വരുത്തിയ ഫ്‌ളാറ്റുടമ.

INDIA18 hours ago

ജയ് ശ്രീറാം വിളികളുമായി സുപ്രീം കോടതി വളപ്പിനുള്ളിൽ അഭിഭാഷകർ.

CRIME16 hours ago

പ്രകോപന പോസ്റ്റുകൾ: ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്.

INDIA5 days ago

കമ്പനിയുടെ ആദ്യ ആന്വൽ ജനറൽ മീറ്റിങ് നടത്തേണ്ട അവസാന തിയ്യതി ഏതാണ്?

INDIA17 hours ago

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ചാനലുകൾക്ക് കടിഞ്ഞാണിട്ട് മന്ത്രാലയം.

KERALA14 hours ago

നബിദിനാഘോഷത്തിന് കാസർകോട് നിരോധനാജ്ഞക്ക് ഉപാധികളോടെ ഇളവ്.

KERALA5 days ago

സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷൻ കള്ളവോട്ടും അട്ടിമറിയും തടയാൻ എന്ത് ചെയ്യും?

Trending

error: Content is protected !!